Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 01st May 2024
 
 
ജ്യോതിഷം
  Add your Comment comment
28 മെയ് 2011 മുതല്‍ 3 ജൂണ്‍ 2011 വരെയുള്ള വാരം നിങ്ങള്‍ക്കെങ്ങിനെ ?
ശ്രീ.ആറ്റുകാല്‍ രാധാകൃഷ്ണന്‍
മേടരാശി (അശ്വതി, ഭരണി, കാര്‍ത്തിക 1/4)

ആത്മീയകാര്യത്തിലും ഈശ്വരീയകാര്യത്തിലും ശ്രദ്ധവര്‍ദ്ധിക്കുന്നതാണ്. ഉന്നതവിദ്യാഭ്യാസത്തിനു അനുകൂല സമയം. അനാവശ്യ സംസാരം ഒഴിവാക്കുക . ഭാര്യയുമായോ ഭാര്യാ ബന്ധുക്കളുമായോ അഭിപ്രായവ്യത്യാസത്തിനു സാദ്ധ്യത . ആരോഗ്യപരമായി വളരെയധികം ശ്രദ്ധിക്കുക . പ്രമോഷനുവേണ്ടി ശ്രമിക്കുന്ന സര്‍ക്കാര്‍ ജീവന ക്കാര്‍ക്ക് തടസ്സങ്ങള്‍ നേരിടും. കണ്ഠത്തിനു മുകളിലോട്ടുള്ള അസുഖങ്ങള്‍ ഉണ്ടാകും . സഹോദര സ്ഥാനീയരില്‍ നിന്നും സഹായസഹകരണങ്ങള്‍ ലഭിക്കാത്തതില്‍ നിരാശ തോന്നും . സന്താനലബ്ധിക്കായി കാത്തിരിക്കുന്ന ദമ്പതികള്‍ക്കു തടസങ്ങള്‍ നേരിടും . ദൂരയാത്രകള്‍ ആവശ്യമായി വരും . ഗൃഹനിര്‍മ്മാണത്തിന് ഉദ്ദേശിക്കുന്നവര്‍ക്ക് ആഗ്രഹം സഫലീകരിക്കും. അവിവാഹിതരുടെ വിവാഹകാര്യത്തിന് അനുകൂല തീരുമാനം എടുക്കാന്‍ തടസം നേരിടും . അനാവശ്യ കൂട്ടുകെട്ടിലൂടെ പണം ധൂര്‍ത്തടിച്ചു ചിലവഴിക്കും . ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ കഠിനപരിശ്രമം ചെയ്യേണ്ടിവരും. ആപല്‍ക്കരമെന്നു തോന്നുന്ന ഘട്ടത്തില്‍ ദൈവാധീനം അനുഭവപ്പെടും. വ്യവസായികള്‍ക്ക് കടക്കാരില്‍ നിന്നും ബുദ്ധിമുട്ടുണ്ടാകും.

ഇടവരാശി (കാര്‍ത്തിക 3/4, രോഹിണി, മകയീരം 1/2)

ഭാര്യ മുഖേന മന:സന്തോഷവും, മനസമാധാനവും ലഭിക്കും. ശത്രുക്കളില്‍ നിന്നുള്ള ഉപദ്രവം വര്‍ദ്ധിക്കും. പ്രേമവിവാഹത്തിന് വീട്ടുകാരില്‍ നിന്ന് അനുകൂല മറുപടി ലഭിക്കും. നിസ്സാരരോഗങ്ങള്‍ എപ്പോഴും ശല്യപ്പെടുത്തും. പിതാവില്‍ നിന്നും സഹായസഹകരണങ്ങള്‍ ലഭിക്കും. പൊതുരംഗത്ത് വൈദഗ്ധ്യവും സാമര്‍ത്ഥ്യവും പ്രദര്‍ശിപ്പിക്കും. ഗൃഹത്തില്‍ ബന്ധു സമാഗമം പ്രതീക്ഷിക്കാം. ഗൃഹനിര്‍മ്മാണ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് ധാരാളം പാഴ്ചിലവുകള്‍ അനുഭവപ്പെടും . സന്താനങ്ങളുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകും .ദേവാലയങ്ങളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവര്‍ക്ക് കീര്‍ത്തിക്കുറവും സ്ഥാനഭ്രംശവും വരാം. നിസ്സാരകാര്യങ്ങളെ മുന്‍നിര്‍ത്തി വാദപ്രതി വാദങ്ങളിലേര്‍പ്പെടും. പട്ടാളക്കാര്‍ക്ക് അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ അനുവദിച്ചു കിട്ടും. പ്രശ്‌നങ്ങളെ ധീരതയോടെ നേരിടാന്‍ കഴിയും . സാമ്പത്തികമേഖലയില്‍ പ്രവര്‍ത്തിക്കുന്ന വര്‍ക്ക് മാനസിക പിരിമുറുക്കം വര്‍ദ്ധിക്കും. കുടുംബാംഗങ്ങള്‍ക്ക് രോഗങ്ങള്‍ ഉണ്ടാകും .

മിഥുനരാശി (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)

കര്‍മ്മരംഗത്ത് പുരോഗതി ഉണ്ടാകും. തെറ്റിദ്ധാരണകള്‍ മുഖേന ഗാര്‍ഹിക സുഖം കുറയും. ഇഷ്ടജനങ്ങളില്‍ നിന്നും അകന്നുകഴിയേണ്ടതായും ധനനഷ്ടങ്ങള്‍ക്കും സാധ്യതയുണ്ട്. അന്യസ്ത്രീകളുമായി പെരുമാറുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം. സ്വന്തക്കാരുമായി അഭിപ്രായ ഭിന്നത ഉണ്ടെങ്കിലും സ്‌നേഹക്കുറവ് സംഭവിക്കില്ല . നിരവധി കാലമായി വച്ചു പുലര്‍ത്തിയ ആഗ്രഹങ്ങള്‍ സാധിക്കും. വിലപ്പെട്ട ഗൃഹോപകരണങ്ങള്‍ വാങ്ങാനിടയുണ്ട്. മക്കള്‍ക്ക് നല്ല രീതിയിലുള്ള വിവാഹാലോചന വന്നുചേരും . വ്യവസായികള്‍ക്ക് കടക്കാരില്‍ നിന്നും ബുദ്ധിമുട്ടുണ്ടാകും. പോലീസുദ്ദ്യോഗസ്ഥര്‍ക്ക് കടുത്ത വിമര്‍ശനം നേരിടേണ്ടി വരും .ഉദ്ദ്യോഗസ്ഥരുടെ സ്ഥലമാറ്റശ്രമം വിജയിക്കില്ല. സഹപ്രവര്‍ത്തകരില്‍ നിന്നും മന:ക്ലേശത്തിനു സാധ്യത. ആത്മധൈര്യം കുറയും. നല്ലതുപോലെ ചിന്തിച്ചുമാത്രമേ ഏതു കാര്യവും ചെയ്യാവൂ. സാഹസ പ്രവൃത്തികളില്‍ ഏര്‍പ്പെടുമ്പോള്‍ സൂക്ഷിക്കുക. മുഖം നോക്കാതെ കടുത്തു സംസാരിക്കും. മറ്റുള്ളവരുടെ തെറ്റുകുറ്റങ്ങള്‍ കണ്ടു പിടിക്കാനുള്ള പ്രവണത കൂടും. സംഗീതം, സാഹിത്യം ഇവയില്‍ താല്‍പ്പര്യം ജനിക്കും. വളരെ അദ്ധ്വാനിച്ചാലും ചെറിയ നേട്ടമേ ഉണ്ടാകൂ . പലവിധത്തിലുള്ള ചിന്തകള്‍ നിമിത്തം മനഃസുഖം കുറയും.

കര്‍ക്കിടകരാശി (പുണര്‍തം 1/4, പൂയം, ആയില്യം)

പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാനിടവരും. കുടുംബ ജീവിതത്തില്‍ ചെറിയ അസ്വസ്ഥതകള്‍ ഉടലെടുക്കും. യാത്രകള്‍ മുഖേന പ്രതീക്ഷിക്കുന്നത്ര പ്രയോജനകരമായിരിക്കുകയില്ല . വാഹന സംബന്ധമായി ചിലവുകള്‍ വര്‍ദ്ധിക്കും . മാതാവിനു ശാരീരിക അസുഖങ്ങള്‍ ഉണ്ടാകും . സഹോദരങ്ങളില്‍ നിന്നും സഹായസഹകരണങ്ങള്‍ ലഭിക്കും . ഭൂമിസംബന്ധമായ ക്രയ വിക്രയത്തിലൂടെ ഉദ്ദേശിച്ച ലാഭം ലഭിക്കുകയില്ല . വിദേശത്ത് പോകാന്‍ ശ്രമിക്കുന്നവര്‍ക്ക് തടസ്സങ്ങള്‍ നേരിടും. പരോപകാരം ചെയ്തവരില്‍ നിന്നും ശത്രുതാ മനോഭാവം ഉണ്ടാകും. ഊമകത്തുകളോ സന്ദേശങ്ങളോ മൂലം മനസ്സു വിഷമിക്കും. എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തില്‍ ചില ബുദ്ധിമുട്ടുകള്‍ വരാം. ഗൃഹനവീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടും. സന്താനങ്ങള്‍ക്ക് മെച്ചപ്പെട്ട ജോലി ലഭിക്കും . പ്രവൃത്തിമേഖലയില്‍ പ്രോത്സാഹനം ഉണ്ടാകും. വിപരീതമായ സാഹചര്യത്തെളിവു കാരണം വ്യവഹാര പരാജയം ഉണ്ടാകും. ആഗ്രഹിക്കുന്ന വ്യക്തികളുടെ സാമീപ്യം ലഭ്യമാകും . ഭര്‍ത്താവിന്റെ ജോലിയിലുള്ള ഉയര്‍ച്ച മാനസിക സംതൃപ്തി ഉണ്ടാക്കും. സുഹൃത്തുക്കളുമായി ഉല്ലാസയാത്രകളില്‍ പങ്കെടുക്കും.

ചിങ്ങരാശി ( മകം , പൂരം , ഉത്രം 1/4 )

നല്ല പെരുമാറ്റം ഉണ്ടാകും. എല്ലാ തുറകളിലും കടുത്ത മത്സരം നേരിടേണ്ടിവരും. ഉറക്കക്കുറവ്, ചര്‍മ്മരോഗം എന്നിവ ഉണ്ടാകും. പ്രതിസന്ധികളെ വിജയകരമായി തരണം ചെയ്യും. സ്വന്തക്കാര്‍ നിമിത്തം ഭര്‍ത്താവുമായി ചില അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകും. നാടുവിട്ടു കഴിയുന്നവര്‍ക്ക് സ്വന്തം നാട്ടിലേക്ക് തിരിച്ചു വരുന്നതിനുള്ള ശ്രമം വിജയിക്കും. ജലയാത്രയില്‍ ശ്രദ്ധിക്കുക . മന:പ്രയാസമുണ്ടാക്കുന്ന കാര്യങ്ങളില്‍ ശ്രദ്ധിക്കേണ്ടിവരും. ആത്മീയതയിലും ദൈവീകചിന്തയ്ക്കും വേണ്ടി കൂടുതല്‍ സമയം ചിലവഴിക്കും. അസാധാരണ വാക്ക്ചാതുര്യം പ്രകടമാക്കും . സഹോദരസ്ഥാനീയരില്‍ നിന്നും മനഃക്ലേശത്തിനു സാദ്ധ്യത . മാതാവില്‍ നിന്നും സഹായസഹകരണങ്ങള്‍ ലഭിക്കും . പുതിയ സംരംഭങ്ങള്‍ തുടങ്ങാന്‍ ശ്രമിക്കുന്നവര്‍ക്ക് അനുകൂല സമയമല്ല . വീടോ സ്ഥലമോ വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അഡ്വാന്‍സ് തുക നല്‍കാന്‍ സാധിക്കും . ഓഹരി വിപണിയും ഊഹകച്ചവടത്തിലും ഏര്‍പ്പെടാതിരിക്കുക. കര്‍മ്മരംഗത്ത് ശത്രുക്കള്‍ പലവിധ അപവാദപ്രചരണങ്ങള്‍ നടത്തും. വിദ്യാര്‍ത്ഥികള്‍ കൂടുതല്‍ സമയം പഠനത്തിനു ചിലവഴിക്കും.

കന്നിരാശി (ഉത്രം 13/4 , അത്തം , ചിത്തിര 1/2 )

ഗൃഹത്തില്‍ മംഗളകര്‍മ്മങ്ങള്‍ നടക്കും, ദാമ്പത്യ ജീവിതം ശോഭനമായിരിക്കും . സാമ്പത്തിക നേട്ടം ഉണ്ടാകുമെങ്കിലും വരവില്‍ കവിഞ്ഞ് ചിലവ് വര്‍ദ്ധിക്കും. ആപല്‍ഘട്ടങ്ങള്‍ തരണം ചെയ്യും. ചില അശുഭസ്വപ്നങ്ങള്‍ കാണാനിടയാകും. വിദ്യാര്‍ത്ഥികള്‍ക്ക് നൃത്തസംഗീതാദി കലകളില്‍ താല്‍പര്യം വര്‍ദ്ധിക്കും . നിയമ നടപടിക്ക് അനുകൂല വിധി ഉണ്ടാകുകയില്ല . ജോലി സ്ഥലത്ത് അപ്രതീക്ഷിതമായ സ്ഥാനചലനത്തിനു സാധ്യത. വാക്ക് സാമര്‍ത്ഥ്യം കൊണ്ട് ഏവരുടേയും പ്രീതി പിടിച്ചുപറ്റും.. അവിവാഹിതരുടെ വിവാഹകാര്യത്തില്‍ തീരുമാനം എടുക്കും. ഉപരിപഠനത്തിനു ആഗ്രഹിക്കുന്ന വിഷയം ലഭിക്കും . നയനരോഗത്തിനു സാദ്ധ്യത. തൊഴില്‍ രഹിതര്‍ക്കു ജോലി ലഭിക്കാന്‍ തടസം നേരിടും . ഗൃഹമാറ്റത്തിനു ഉദ്ദേശിക്കുന്നവര്‍ക്ക് അനുകൂല സമയം . ടെസ്റ്റുകളിലും, ഇന്റര്‍വ്യൂകളിലും പങ്കെടുക്കുന്നവര്‍ക്ക് കഠിനമായ പ്രയത്‌നത്തിലൂടെ മെച്ചപ്പെട്ട പ്രകടനം കാഴ്ച വെയ്ക്കാന്‍ സാധിക്കും. കലാരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക് സാമ്പത്തികനേട്ടം ഉണ്ടാകും. മാതാവില്‍ നിന്നും സഹായസഹകരണങ്ങള്‍ ലഭിക്കും. മനസ്സിനു സന്തോഷം തരുന്ന ഫോണ്‍ കോള്‍ ലഭിക്കും.

തുലാരാശി (ചിത്തിര 1/2, ചോതി, വിശാഖം 3/4)

സമൂഹത്തില്‍ മാന്യസ്ഥാനം കൈവരിക്കും. അഭിമാനം സംരക്ഷിക്കുവാന്‍ വേണ്ടി എന്തു ത്യാഗവും സഹിക്കും . സ്വന്തക്കാര്‍ നിമിത്തം ഭര്‍ത്താവുമായി ചില അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകും. സഹനശക്തിയും ക്ഷമയും നിമിത്തം വിവാദങ്ങളില്‍ നിന്നും രക്ഷപ്പെടും. ഉദ്ദ്യോഗസ്ഥന്മാര്‍ക്ക് രാഷ്ട്രീയ പ്രവര്‍ത്തകരേയും ഭരണാധികാരിയേയോ ആശ്രയിക്കേണ്ട അവസരമുണ്ടാകും. സഹോദരസ്ഥാനീയരില്‍ നിന്നും സഹായസഹകരണങ്ങള്‍ ലഭിക്കും . കൈകൂലിവാങ്ങുന്ന ഉദ്ദ്യോഗസ്ഥന്‍മാര്‍ കള്ളകേസില്‍ കുടുങ്ങാതിരിക്കുവാന്‍ ശ്രദ്ധിക്കുക ഇഷ്ടജനങ്ങളില്‍ നിന്നും മനോവേദനയ്ക്ക് ഇടവരും. ബന്ധുജനങ്ങള്‍ വാക്കുകള്‍ കൊണ്ട് മനസ്സിനെ മുറിപ്പെടുത്തും. ആലോചിക്കാതെ കാര്യങ്ങള്‍ ചെയ്യും. കണ്ഠത്തിനു മുകളിലുള്ള അസുഖങ്ങള്‍ അനുഭവപ്പെടും. സന്താനങ്ങളുടെ മോശമായപ്രകടനം മനഃക്ലേശത്തിനു ഇടയാക്കും . പിതാവിന് ക്ലേശം ഉണ്ടാകും. ഇന്റര്‍വ്യൂ കഴിഞ്ഞ ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമന ഉത്തരവ് കിട്ടും. അന്യരുടെ അഭിപ്രായങ്ങള്‍ മനസ്സിലാക്കി പെരുമാറും. സ്ഥിരവരുമാനം ഉണ്ടാകുന്ന ചില പദ്ധതികള്‍ ആസൂത്രണം ചെയ്യും. വിദേശയാത്രക്കു ശ്രമിക്കുന്നവര്‍ക്ക് ആഗ്രഹം സഫലീകരിക്കും. കൂട്ടുബിസിനസില്‍ ഏര്‍പ്പെട്ടവര്‍ക്ക് സാമ്പത്തിക ലാഭം പ്രതീക്ഷിക്കാം .

വൃശ്ചികരാശി (വിശാഖം 1/4, അനിഴം, തൃകേട്ട)

പലവിധത്തില്‍ സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. സഹപ്രവര്‍ത്തകരുടെ അപവാദം കാരണം സ്ഥാനമാറ്റത്തിന് അപേക്ഷ നല്‍കും. കരാറടിസ്ഥാനത്തില്‍ പണി ചെയ്ത ശമ്പളം അനുവദിച്ചു കിട്ടാന്‍ തടസം നേരിടും . ആപത്തുകളില്‍ നിന്നും രക്ഷനേടാനായി ക്ഷേത്ര ദര്‍ശനം നടത്തുക. ക്ഷമാശീലകുറവു കൊണ്ട് നിസ്സാരനഷ്ടം സംഭവിക്കും. കുടുംബത്തില്‍ അവകാശ തര്‍ക്കങ്ങള്‍ ഉണ്ടാകും. പോലീസുദ്ദ്യോഗസ്ഥര്‍ക്ക് കടുത്ത വിമര്‍ശനം നേരിടേണ്ടി വരും. മറ്റുള്ളവരുടെ തെറ്റുകുറ്റങ്ങള്‍ കണ്ടുപിടിക്കാനുള്ള പ്രവണത കൂടും. വൈദ്യസംബന്ധമായ പഠനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് താല്‍പര്യം വര്‍ദ്ധിക്കും . കടം കൊടുത്തപണം തിരികെ കിട്ടാന്‍ കോടതിയെ സമീപിക്കേണ്ടി വരും . ദമ്പതികള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ വര്‍ദ്ധിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക . സാമ്പത്തിക ഇടപാടുകളില്‍ സൂക്ഷിക്കുക. പൊതുവേ എല്ലാകാര്യങ്ങള്‍ക്കും തടസം നേരിടും. ശരീരത്തില്‍ മുറിവോ വ്രണമോ ഉണ്ടാകാന്‍ സാദ്ധ്യത. ബന്ധുജനങ്ങളുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകാതെ ശ്രദ്ധിക്കണം .

ധനുരാശി (മൂലം, പൂരാടം, ഉത്രാടം 1/4)

വിദ്യാഭ്യാസത്തിലെ കഠിനപരിശ്രമത്തിന് ശരിയായഫലം കിട്ടും. കുടുംബാംഗങ്ങള്‍ തമ്മില്‍ അഭിപ്രായവ്യത്യാസം ഉണ്ടാകും. തൊഴില്‍ പരമായി വളരെയധികം ശ്രദ്ധിക്കുക , യാത്രകളില്‍ നിസ്സാര അപകടം ഉണ്ടാകും. കേസിലെ വിപരീതഫലം മാനസികക്ലേശത്തിന് കാരണമാകും. ആര്‍ത്തവസംബന്ധമായ അസുഖങ്ങള്‍ക്കു സാദ്ധ്യത . സഹോദരസ്ഥാനീയര്‍ മുഖേന മനഃക്ലേശം ഉണ്ടാകും. പിതാവിനോ പിതൃസ്ഥാനീയര്‍ക്കോ രോഗാരിഷ്ടതകള്‍ അനുഭവപ്പെടും . സിനിമാ സീരിയല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പുതിയ കരാറുകളില്‍ ഒപ്പുവയ്ക്കും . ഈശ്വരാധീനം ഉള്ളതിനാല്‍ എല്ലാ ആപത്തുകളില്‍ നിന്നും രക്ഷപ്പെടും. സാമൂഹിക സാഹിത്യ രംഗത്തുള്ളവര്‍ക്ക് അംഗീകാരവും പ്രശസ്തിയും ലഭിക്കും. പുതിയ സുഹൃത്ത് ബന്ധം മുഖേന ജീവിതത്തില്‍ മാറ്റം ഉണ്ടാകും. ദമ്പതികള്‍ തമ്മില്‍ അഭിപ്രായവ്യത്യസം ഉണ്ടാകും. ആത്മവിശ്വാസക്കുറവ് മുഖേന അവസരങ്ങള്‍ വേണ്ടവിധം പ്രയോജനപ്പെടുത്താന്‍ കഴിയാതെ വരും. വിദ്യാര്‍ത്ഥികള്‍ക്ക് പഠനകാര്യത്തില്‍ അലസത പ്രകടമാക്കും.

മകരരാശി (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)

സഹോദരങ്ങളുമായി തീരുമാനിച്ച് പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കും. അസൂയാലുക്കളുമായി വിരോധവും വാക്കുതര്‍ക്കവും ഉണ്ടാകും. പത്രപ്രവര്‍ത്തകര്‍ക്കും അവരുടെ കഴിവ് പ്രദര്‍ശിപ്പിക്കാന്‍ അനുകൂല സമയം. എല്ലാകാര്യങ്ങളിലും നൈപുണ്യം പ്രകടമാക്കാന്‍ സാധിക്കും. നിരന്തരമായ അതിഥിസല്‍ക്കാരം വീട്ടമ്മമാരെ വിഷമിപ്പിക്കും. ഉദ്ദ്യോഗാര്‍ത്ഥികള്‍ക്ക് അലച്ചിലും സുഹൃത്ത് വിരോധവും ഉണ്ടാകും. ഭാര്യാഭര്‍ത്താക്കന്മാര്‍ ഒന്നിച്ചുചേരാന്‍ സാധ്യത. ഗൃഹാന്തരീക്ഷം പൊതുവെ അസംതൃപ്തമായിരിക്കും . പുതിയ സംരംഭങ്ങള്‍ തുടങ്ങാന്‍ ശ്രമിക്കുന്നവര്‍ക്ക് അനുകൂലസമയം സമയം . വിദ്യാര്‍ത്ഥികള്‍ക്ക് മത്സര പരീക്ഷകളില്‍ വിജയസാധ്യത കാണുന്നു. കലാപരമായി ബന്ധപ്പെട്ട്് പ്രവര്‍ത്തി ക്കുന്നവര്‍ക്ക് ധാരാളം പുതിയ അവസരങ്ങള്‍ ലഭിക്കും. സന്താനങ്ങളുടെ വിദ്യാഭ്യാസത്തെക്കുറിച്ച് ഉത്കണ്ഠാകുലയാകും. ഗൃഹാന്തരീക്ഷം ശോഭനമായിരിക്കും. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാനിടവരും. വിദേശത്ത് നിന്നും ധനലാഭം പ്രതീക്ഷിക്കാം. രാഷ്ട്രീയകാര്യങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേതൃസ്ഥാനങ്ങളില്‍ എത്താന്‍ സാധിക്കും. പ്രമോഷന് ശ്രമിക്കുന്നവര്‍ക്ക് അനുകൂലസമയം . പിതൃസമ്പത്ത് ലഭിക്കും.

കുംഭരാശി (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)

സമൂഹത്തില്‍ പ്രശസ്തി വര്‍ദ്ധിക്കും. കുട്ടികള്‍ രക്ഷിതാക്കളെ എതിര്‍ത്തു സംസാരിക്കും. മാനസിക സംഘര്‍ങ്ങള്‍ക്ക് ഇടയാക്കുന്ന സാഹചര്യങ്ങള്‍ സംജാതമാകും. ശത്രുക്കളില്‍ നിന്നുള്ള ഉപദ്രവം വര്‍ദ്ധിക്കും. പ്രവാസികള്‍ക്ക് അപ്രതീക്ഷിതമായി ജോലിനഷ്ടപ്പെട്ട് നാട്ടില്‍ തിരിച്ചെത്തേണ്ട അവസ്ഥ സംജാതമാകും . ആരോഗ്യകാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കണം. ദമ്പതികള്‍ തമ്മില്‍ സൗന്ദര്യപിണക്കം ഉണ്ടാകും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അവസരങ്ങള്‍ കുറയും . ചിലര്‍ മനസില്‍ ഇഷ്ടപെടാത്ത രീതിയില്‍ പെരുമാറും. പിതാവിനോ പിതൃസ്ഥാനീയര്‍ക്കോ രോഗാരിഷ്ടതകള്‍ ഉണ്ടാകും . തൊഴില്‍ മേഖലയില്‍ ചില പ്രതിസന്ധികള്‍ തരണം ചെയ്യേണ്ടി വരും . ഓര്‍മ്മക്കുറവുമൂലം സ്ത്രീകള്‍ക്ക് ചില വിലപ്പെട്ട വസ്തുക്കള്‍ നഷ്ടപ്പെടാന്‍ ഇടയുണ്ട് . വിദ്യാര്‍ത്ഥികള്‍ക്ക് പൊതുവെ എല്ലാകാര്യങ്ങളിലും അലസത പ്രകടമാക്കും. മനസില്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ കഠിനമായി പ്രവര്‍ത്തിക്കേണ്ടി വരും. സാമ്പത്തിക ഇടപാടുകളില്‍ സൂക്ഷിക്കുക. കലാകായികരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് കഴിവിനനുസൃതമായി അംഗീകാരം ലഭിക്കാന്‍ തടസം നേരിടും.

മീനരാശി (പൂരുരുട്ടാതി 14, ഉത്രട്ടാതി, രേവതി)

ബിസിനസ്സ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം. മാനസിക സംഘര്‍ഷങ്ങള്‍ വര്‍ദ്ധിക്കും . സാഹചര്യ സമ്മര്‍ദ്ധം മുഖേന ഗൃഹത്തില്‍ നിന്നും വിട്ടുനില്‍ക്കേണ്ട അവസ്ഥ സംജാതമാകും. മാതാവിനോ മാതൃസ്ഥാനീയര്‍ക്കോ രോഗാരിഷ്ടതകള്‍ അനുഭവപ്പെടും . ആരോഗ്യപരമായി ചെറിയ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടും . അസമയത്തുള്ള യാത്രകള്‍ ഒഴിവാക്കുക. അപകീര്‍ത്തിക്കു സാദ്ധ്യതയുള്ളതിനാല്‍ ശ്രദ്ധിക്കുക. വീട്ടമ്മമാര്‍ക്ക് ശാരീരിക ക്ലേശം മുഖേന കാര്യങ്ങള്‍ കൃതമായി നിര്‍വ്വഹിക്കാന്‍ പ്രയാസം അനുഭവപ്പെടും . നിശ്ചയിച്ചുറപ്പിച്ച വിവാഹം ഭംഗിയായി നടക്കും . പിതാവില്‍ നിന്നും സഹായസഹകരണങ്ങള്‍ ലഭിക്കും. വിശേഷ വസ്ത്രാഭരണാദികള്‍ സമ്മാനമായി ലഭിക്കും . പ്രേമവിവാഹത്തിനു ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂലസമയം. വസ്തുസംബന്ധമായി അതിര്‍ത്തി തര്‍ക്കം പൊതു പ്രവര്‍ത്തകര്‍ മുഖേന പരിഹരിക്കപ്പെടും. പൊതുപ്രവര്‍ത്തകര്‍ അഴിമതി ആരോപണങ്ങള്‍ക്കു വിധേയരാകും. പുതിയ ജോലിക്കു ശ്രമിക്കുന്നവര്‍ക്ക് തടസ്സങ്ങള്‍ നേരിടും .അശ്രദ്ധ മുഖേന അപവാദാരോപണങ്ങള്‍ക്ക് വിധേയരാകും. പഠനകാര്യത്തില്‍ അലസത അനുഭവപ്പെടും. ധനപരമായി ചിലവുകള്‍ വര്‍ദ്ധിക്കും . പുതിയ ഗൃഹത്തിലേക്ക് മാറിത്താമസിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അനുകൂല സമയം.
 
Other News in this category

 
 




 
Close Window