Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 01st May 2024
 
 
ജ്യോതിഷം
  Add your Comment comment
4 ജൂണ്‍ 2011 മുതല്‍ 10 ജൂണ്‍ 2011 വരെയുള്ള വാരം നിങ്ങള്‍ക്കെങ്ങിനെ ?
ശ്രീ. ആറ്റുകാല്‍ രാധാകൃഷ്ണന്‍
മേടരാശി (അശ്വതി, ഭരണി, കാര്‍ത്തിക 1/4)

പുതിയ പ്രവൃത്തിരംഗങ്ങളില്‍ പ്രവേശിക്കും . ഉന്നതവിദ്യാഭ്യാസത്തിനു ആഗ്രഹിക്കുന്ന വിഷയം ലഭിക്കാന്‍ വേണ്ടി ശുപാര്‍ശ ആവശ്യമായി വരും. വിദേശത്തു നിന്നും നാട്ടില്‍ വരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആഗ്രഹം സഫലീകരിക്കും. അസമയത്തുള്ള യാത്രകള്‍ ഒഴിവാക്കുക .പുതിയ സംരംഭങ്ങള്‍ തുടങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് സമയം അനുകൂലമല്ല. ഉദ്ദ്യോഗാര്‍ത്ഥികള്‍ക്ക് ടെസ്റ്റുകളിലും ഇന്റര്‍വ്യൂകളിലും പ്രതീക്ഷിച്ചതിനേക്കാള്‍ വിഷമത അനുഭവപ്പെടും. ഗൃഹഭരണകാര്യങ്ങളില്‍ ചെറിയ അലസതകള്‍ അനുഭവപ്പെടും. സന്താനങ്ങള്‍ക്ക് അസുഖങ്ങളുണ്ടാകും. സാമ്പത്തിക ഇടപാടുകള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യണം. ദീര്‍ഘകാലമായി ആഗ്രഹിച്ചിരുന്ന വിവാഹകാര്യത്തിന് സാഫല്യ മുണ്ടാകും. ഏതു രംഗത്ത് ഇറങ്ങിയാലും പ്രതീക്ഷിക്കുന്നതിലുമധികം ധനച്ചിലവ് അനുഭവപ്പെടും. ആരോഗ്യപരമായി ബുദ്ധിമുട്ടുകള്‍ ഉണ്ടാകും. ആഹാരകാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കുക. ഭാര്യയുമായോ ഭാര്യാബന്ധുക്കളുമായോ അഭിപ്രായവ്യത്യാസത്തിനു സാദ്ധ്യത.

ഇടവരാശി (കാര്‍ത്തിക 3/4, രോഹിണി, മകയീരം 1/2)

മനഃസന്തോഷം വര്‍ദ്ധിക്കും. ദൂരയാത്രകള്‍ മുഖേന അധിക ചിലവുകളും ശാരീരിക ക്ലേശവും അനുഭവപ്പെടും. വേണ്ടപ്പെട്ടവരില്‍ നിന്നും മന:സന്തോഷം ലഭിക്കും. അവിവാഹിതരുടെ വിവാഹകാര്യത്തിനു തീരുമാനം എടുക്കാന്‍ തടസം നേരിടും . മുന്‍കോപം നിയന്ത്രിക്കാന്‍ കഴിയാതെ വരും . പിതാവിനു ശാരീരിക അസുഖങ്ങള്‍ ഉണ്ടാകും . വരവില്‍ കവിഞ്ഞ് ചിലവ് വര്‍ദ്ധിക്കും. തൊഴില്‍ രഹിതര്‍ക്ക് ജോലി ലഭിക്കാന്‍ തടസ്സങ്ങള്‍ നേരിടും. അകാരണമായ കലഹങ്ങള്‍ പലപ്രശ്‌നങ്ങള്‍ക്ക് ഇടയാക്കും. സ്ത്രീകള്‍ മുഖേന ധനനഷ്ടവും മാനഹാനിയും സംഭവിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. സ്ഥലമോ വീടോ വാങ്ങാനുദ്ദേശിക്കുന്നവര്‍ക്ക് തടസ്സങ്ങള്‍ നേരിടും. സംസാരം പരുക്കമാകാതിരിക്കാന്‍ ശ്രദ്ധിക്കുക രാഷ്ട്രീയപ്രവര്‍ത്തകര്‍ അപവാദാരോപണങ്ങള്‍ക്ക് വിധേയരാകും. ഗൃഹത്തിലെ അറ്റകുറ്റപണികള്‍ക്കായി പണം ചിലവഴിക്കും. വേണ്ടപ്പെട്ടവരുമായി അഭിപ്രായവ്യത്യാസം ഉണ്ടാകും. ലാഭകരമായി നടന്നുകൊണ്ടിരുന്ന സംരംഭങ്ങള്‍ക്ക് താല്‍ക്കാലികമായി മന്ദത അനുഭവപ്പെടും. ശത്രുക്കളില്‍ നിന്നുള്ള ഉപദ്രവം വര്‍ദ്ധിക്കും. വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും പണം നഷ്ടപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കണം. അധിക ചിലവുകള്‍ മുഖേന കടം വാങ്ങേണ്ട അവസ്ഥ ഉണ്ടാകും.


മിഥുനരാശി (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)

മനസ്സിനിണങ്ങിയ ജീവിതപങ്കാളിയെ കണ്ടെത്തുന്നതില്‍ വിജയിക്കും. കടം കൊടുത്ത പണം തിരികെ കിട്ടാന്‍ തടസ്സം നേരിടും. രാഷ്ട്രീയപ്രവര്‍ത്തകര്‍ വിവാദ പരമായ പ്രശ്‌നങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറുക. വിദ്യാര്‍ത്ഥികള്‍ക്ക് പഠനകാര്യത്തില്‍ ഉന്മേഷം പ്രകടമാക്കും. എല്ലാകാര്യങ്ങള്‍ക്കും തടസം നേരിടും. ആരോഗ്യപരമായി ചെറിയ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടും . കുടുംബജീവിതത്തില്‍ അസ്വസ്ഥതകള്‍ ഉടലെടുക്കും. ഉദ്ദ്യോഗാര്‍ത്ഥികള്‍ക്ക് ഇന്റര്‍വ്യൂകളില്‍ പ്രതീക്ഷിച്ചത്ര ശോഭിക്കാന്‍ സാധിക്കില്ല. വിദേശത്തു ജോലിചെയ്യുന്നവര്‍ക്ക് ധാരാളം ബുദ്ധിമുട്ടുകള്‍ തരണം ചെയ്യേണ്ടി വരും . പഴയവാഹനം കൊടുത്ത് പുതിയ വാഹനം വാങ്ങാന്‍ ശ്രമിക്കുന്നവര്‍ക്ക് ആഗ്രഹസാഫല്യം ഉണ്ടാകും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രശസ്തിയും അംഗീകാരവും വര്‍ദ്ധിക്കും . പുണ്യ ക്ഷേത്രദര്‍ശനം ഉണ്ടാകും . ആഗ്രഹിക്കുന്ന കാര്യങ്ങള്‍ പലതും കൈയെത്തും ദൂരത്ത് എത്തു മെങ്കിലും അവ ഫലപ്രദമാകുകയില്ല. ഏതു കാര്യത്തിലും പ്രതീക്ഷിക്കുന്നതിലുമധികം പണച്ചിലവ് വന്നുചേരും. അലര്‍ജിസംബന്ധമായ രോഗങ്ങള്‍ മൂര്‍ഛിക്കും .

കര്‍ക്കിടകരാശി (പുണര്‍തം 1/4, പൂയം, ആയില്യം)

സഹോദരസ്ഥാനീയര്‍ മുഖേന ഗുണാനുഭവങ്ങള്‍ ഉണ്ടാകും . അവിവാഹിതരുടെ വിവാഹകാര്യത്തില്‍ അനുകൂല തീരുമാനം എടുക്കും. വേണ്ടപ്പെട്ടവര്‍ മുഖേന മന:ക്ലേശത്തിനു ഇടയുണ്ട്. തൊഴില്‍ രംഗത്ത് പലവിധ പരിവര്‍ത്തനങ്ങളും അനുഭവപ്പെടും. ഗൃഹനിര്‍മ്മാണത്തിനായി എടുത്ത ലോണ്‍ യഥാസമയത്ത് തിരിച്ചടക്കാന്‍ കഴിയാതെ വരും. അപകീര്‍ത്തിക്കു സാദ്ധ്യതയുള്ളതിനാല്‍ എല്ലാകാര്യത്തിവും ശ്രദ്ധ ആവശ്യമാണ് . അസമയത്തുള്ള യാത്ര കഴിവതും ഒഴുവാക്കുക . ആത്മവിശ്വാസക്കുറവ് മുഖേന അവസരങ്ങള്‍ വേണ്ടവിധം പ്രയോജനപ്പെടുത്താന്‍ കഴിയാതെ വരും. വിദേശയാത്രയ്ക്ക് തടസ്സങ്ങള്‍ ഉണ്ടാകും. സംസാരത്തില്‍ നിയന്ത്രണം പാലിക്കുക. ഗൃഹത്തില്‍ ബന്ധുസമാഗമം പ്രതീക്ഷിക്കാം. അനാവശ്യ ചിന്തകള്‍ മനസിനെ അസ്വസ്ഥമാക്കും. സംസാരം പരുക്കമാകാതിരിക്കുവാല്‍ ശ്രദ്ധിക്കുക. വരവില്‍ കവിഞ്ഞ് ചിലവു വര്‍ദ്ധിക്കും. ബിസിനസ്സു മുഖേന ധനനഷ്ടത്തിനു സാധ്യത. സന്താനങ്ങള്‍ക്ക് രോഗാരിഷ്ടതകള്‍ ഉണ്ടാകും. ശത്രുക്കളില്‍ നിന്നുള്ള ഉപദ്രവം വര്‍ദ്ധിക്കും. സാമ്പത്തിക ഇടപാടില്‍ സൂക്ഷിക്കുക. വിദ്യാര്‍ത്ഥികള്‍ക്ക് അദ്ധ്വാനഭാരം വര്‍ദ്ധിക്കും .

ചിങ്ങരാശി ( മകം , പൂരം , ഉത്രം 1/4 )

സര്‍ക്കാരില്‍ നിന്നും കിട്ടാനുള്ള ആനുകൂല്യം ലഭിക്കും. ഏറ്റെടുത്ത ജോലികള്‍ പൂര്‍ത്തിയാക്കുവാന്‍ കഠിനമായി പ്രയത്‌നിക്കേണ്ടതായി വരും. സഹോദരസ്ഥാനീയരില്‍ നിന്നും സഹായസഹകരണങ്ങള്‍ ലഭിക്കും . കൈക്കൂലി വാങ്ങുന്ന ഉദ്ദ്യോഗസ്ഥന്മാര്‍ കള്ളക്കേസില്‍ കുടുങ്ങാതെ സൂക്ഷിക്കണം. പുതിയ ജോലിക്കായി ശ്രമിക്കുന്നവര്‍ക്ക് തടസ്സങ്ങള്‍ നേരിടും . പ്രയത്‌നത്തിനു തക്കതായ പ്രതിഫലം ലഭിക്കാത്തതില്‍ പ്രയാസം തോന്നും . സാമ്പത്തിക നേട്ടം അനുഭവപ്പെടും . വാക്ക്ചാതുര്യം പ്രകടമാക്കും . മാതാവിനു ശാരീരിക അസുഖങ്ങള്‍ ഉണ്ടാകും . വാഹനസംബന്ധമായി ചിലവുകള്‍ വര്‍ദ്ധിക്കും . സന്താനങ്ങളുടെ ആരോഗ്യകാര്യങ്ങള്‍ക്കായി പണം ചിലവഴിക്കും . ബന്ധു ജനങ്ങളില്‍ നിന്നും തൃപ്തികരമല്ലാത്ത അനുഭവങ്ങള്‍ പ്രതീക്ഷിക്കാം. അലര്‍ജി സംബന്ധമായ രോഗങ്ങള്‍ മൂര്‍ഛിക്കും . ഭൂമിസംബന്ധമായ ക്രയവിക്രയങ്ങള്‍ക്കു ശ്രമിക്കുന്നവര്‍ക്കു തടസങ്ങള്‍ നേരിടും . അപ്രതീക്ഷിതമായി സ്ഥലമാറ്റത്തിനുള്ള ഉത്തരവ് ലഭിക്കും . പ്രേമവിവാഹത്തിന് ആഗ്രഹിക്കുന്നവര്‍ക്ക് വീട്ടുകാരില്‍ നിന്നും എതിര്‍പ്പുകളെ തരണം ചെയ്യേണ്ടി വരും .

കന്നിരാശി (ഉത്രം 13/4 , അത്തം , ചിത്തിര 1/2 )

വിശേഷവസ്ത്രാഭരണാധികള്‍ ലഭിക്കും. ശാരീരിക ക്ലേശത്തിനു സാധ്യത. വിദേശത്തു ജോലി ചെയ്യുന്നവര്‍ക്ക് പലവിധ പ്രതിസന്ധികള്‍ തരണം ചെയ്യേണ്ടി വരും. സാങ്കേതിക വിദഗ്ദന്‍മാര്‍ക്ക് നല്ല അവസരം ലഭിക്കും. ഏതു കാര്യവും വിമര്‍ശനബുദ്ധിയാല്‍ വീക്ഷിക്കും. ഗൃഹസുഖക്കുറവും പരിഭ്രമവും ഉണ്ടാകും. പിണക്കം തോന്നുന്നവരോട് ക്രൂരമായി സംസാരിക്കും. ദേവാലയവുമായി ബന്ധപ്പെട്ടവര്‍ക്ക് കൂടുതല്‍ സുഖവും ധനവും ഉണ്ടാകും. അപ്രതീക്ഷിത സമയത്ത് ചില ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കേണ്ടതായി വരും. പ്രശ്‌നങ്ങളെ ധീരതയോടെ നേരിടാന്‍ കഴിയും. വാക്ക്ചാതുര്യം മുഖേന ആരേയും ആകര്‍ഷിക്കും . സഹോദര സ്ഥാനീയര്‍ക്കു രോഗാര്‍ഷ്ടതകള്‍ അനുഭവപ്പെടും . മേലുദ്ദ്യോഗസ്ഥരുടെ അപ്രീതിക്ക് ഇടയാകും . കള്ളകേസുകളില്‍ കുടുങ്ങാന്‍ സാദ്ധ്യത കൂടുതലാണ് . ഓഹരി വിപണിയിലും ഊഹകച്ചവടത്തിലും ഏര്‍പ്പെടാതിരിക്കുക. കലാകാരന്മാര്‍ക്ക് ഏറെ നേട്ടങ്ങള്‍ പ്രതീക്ഷിക്കാം.

തുലാരാശി (ചിത്തിര 1/2, ചോതി, വിശാഖം 3/4)

ബിസിനസുകാര്‍ക്ക് ശക്തമായ മത്സരത്തെ അഭിമുഖീകരിക്കേണ്ടി വരും. ഏറെ നാളുകളായി ശ്രമിച്ചുകൊണ്ടിരുന്ന സ്ഥലംമാറ്റത്തിനുള്ള ഉത്തരവു ലഭിക്കും. ഒരേ സമയം ഒന്നിലധികം പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കേണ്ടി വരും. കര്‍മ്മപുഷ്ടിയും സാമ്പത്തിക നേട്ടവും കൈവരും. കുടുംബത്തില്‍ ഭിന്നിച്ചു നില്‍ക്കുന്നവരെ ഒരുമിപ്പിച്ചു നിര്‍ത്താന്‍ ശ്രമിക്കും. ദാമ്പത്യ ജീവിതം സന്തോഷപ്രദമായിരിക്കും . വിവാഹാദി മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കും. സ്വന്തം ലക്ഷ്യങ്ങള്‍ക്കായി പ്രവര്‍ത്തിക്കും. യാത്രകള്‍ മുഖേന സാമ്പത്തിക നേട്ടം ഉണ്ടാകും. ബുദ്ധിസാമര്‍ത്ഥ്യം മുഖേന പല ആപത്തുകളില്‍ നിന്നും രക്ഷപ്പെടും. ഭാര്യ മുഖേന ജീവിത രീതിക്കു മാറ്റം ഉണ്ടാകും ഉന്നതവ്യക്തികളുമായി സൗഹൃദം സ്ഥാപിക്കാന്‍ അവസരം ലഭിക്കും. സര്‍ക്കാരില്‍ നിന്നും ലഭിക്കാനുള്ള ആനുകൂല്യങ്ങള്‍ ലഭിക്കും . സുഖസൗകര്യങ്ങള്‍ക്കുവേണ്ടി പണം ചിലവഴിക്കും. സാമ്പത്തികമായി നിലനിന്നിരുന്ന പ്രതിസന്ധി തരണം ചെയ്യാന്‍ സാധിക്കും.ഗൃഹാന്തരീക്ഷം ശോഭനമായിരിക്കും. സംസാരം മുഖേന ശത്രുക്കളുടെ എണ്ണം വര്‍ദ്ധിക്കും.

വൃശ്ചികരാശി (വിശാഖം 1/4, അനിഴം, തൃകേട്ട)

ദാമ്പത്യസുഖവും മന:സന്തോഷവും കൈവരും . പുതിയ സുഹൃദ്ബന്ധങ്ങള്‍ ഉടലെടുക്കും. ബുദ്ധിസാമര്‍ത്ഥ്യം മുഖേന പല ആപത്തുകളില്‍ നിന്നും രക്ഷപ്പെടും. രക്തസമ്മര്‍ദ്ദം പ്രമേഹം എന്നീ രോഗമുള്ളവര്‍ മരുന്നുകള്‍ കൃത്യമായി കഴിക്കണം. അന്യരുടെ വാക്കുകള്‍ ശ്രവിച്ച് അബന്ധത്തില്‍ ചാടും. യുവതീ യുവാക്കള്‍ക്ക് സന്തോഷത്തിന് വകയുണ്ട്. ഉദ്ധ്യോഗാര്‍ത്ഥികള്‍ക്ക് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ ഉത്തരവ് ലഭിക്കും. മാതാവിന് ശാരീരിക അസുഖങ്ങള്‍ ഉണ്ടാകും. ഗൃഹത്തില്‍ നിന്നും വിട്ടുനില്‍ക്കേണ്ടതായ അവസ്ഥ ഉണ്ടാകും. ഏറ്റെടുത്ത ജോലികള്‍ പൂര്‍ത്തിയാക്കുവാന്‍ കഠിനമായി പ്രയത്‌നിക്കേണ്ടതായി വരും. സാമ്പത്തിക ഇടപാടില്‍ സൂക്ഷിക്കണം. വൈദ്യുതിയുമായി ബന്ധപ്പെട്ടുതൊഴില്‍ ചെയ്യുന്നവര്‍ അപകടസാധ്യത ഉള്ളതിനാല്‍ ശ്രദ്ധിക്കുക. ശത്രുക്കള്‍ മിത്രങ്ങളാകാന്‍ ശ്രമിക്കും. ചെയ്യുന്ന തൊഴിലില്‍ പൂര്‍ണ്ണമായ തൃപ്തി ഉണ്ടാകില്ല. വിദേശത്തു ജോലിചെയ്യുന്നവര്‍ക്ക് ധാരാളം ബുദ്ധിമുട്ടുകള്‍ തരണം ചെയ്യേണ്ടി വരും. കേസിലെ വിപരീതഫലം മാനസികക്ലേശത്തിന് കാരണമാകും. വേണ്ടപ്പെട്ടവരുടെ പെരുമാറ്റം മനോദു:ഖത്തിനിടയാക്കും.

ധനുരാശി (മൂലം, പൂരാടം, ഉത്രാടം 1/4)

കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രശസ്തിയും അംഗീകാരവും ലഭിക്കും . പങ്കാളിയെ അവിശ്വസിക്കേണ്ടുന്ന സാഹചര്യം ഉണ്ടാകും. ഇഴജന്തുക്കളില്‍ നിന്നും ഉപദ്രവം ഉണ്ടാകും. ബന്ധുക്കള്‍ക്ക് ചെയ്ത ഉപകാരം ഉപദ്രവമായി മാറും. തീരുമാനങ്ങളില്‍ നിന്ന് വൃതിചലിക്കുന്നതു കാരണം വിമര്‍ശനത്തിന് വിധേയമാകും. സംഘടനാ പ്രവര്‍ത്തകര്‍ നേതൃസ്ഥാനത്തിലെത്തും. യാത്രകള്‍ മുഖേന സാമ്പത്തിക നേട്ടം ഉണ്ടാകും. സാമ്പത്തികമായി നിലനിന്നിരുന്ന പ്രതിസന്ധി തരണം ചെയ്യാന്‍ സാധിക്കും. ഉന്നതപഠനത്തിന് യാതൊരുവിധതടസ്സവും വരില്ല. മനസ്സിനു വിഷമമുണ്ടാക്കുന്ന സംഭവങ്ങള്‍ ഉണ്ടാകും. സര്‍ക്കാര്‍ നിയമനം കാത്തിരിക്കുന്ന ഉദ്ദോഗാര്‍ത്ഥികള്‍ക്ക് ഉത്തരവ് ലഭിക്കും. പലവിധത്തില്‍ സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം . മുന്‍കോപം നിയന്ത്രിക്കുക .ഗൃഹത്തില്‍ ബന്ധുസമാഗമത്തിനു സാധ്യത. ശാരീരിക അസ്വാസ്ഥ്യങ്ങള്‍ അനുഭവപ്പെടും. സിനിമാ, സീരിയല്‍ രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക് പുതിയ അവസരങ്ങള്‍ ലഭിക്കും. ആഡംബര വസ്തുക്കളില്‍ ഭ്രമം വര്‍ദ്ധിക്കും.

മകരരാശി (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)

ഡെപ്യൂട്ടേഷന്‍ മുഖേന ഉന്നതധികാര പ്രാപ്തി സാദ്ധ്യമാകും . ഭാവികാര്യങ്ങളെകുറിച്ച് സുപ്രധാനമായ തീരുമാനം എടുക്കും. സന്താനങ്ങള്‍ മുഖേന മനഃസമാധാനം കുറയും യാത്രാവേളകളില്‍ വിലപ്പെട്ട രേഖകളോ ആഭരണങ്ങളോ നഷ്ടപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കണം. വാഹനം വാങ്ങാന്‍ ശ്രമിക്കുന്നവര്‍ക്ക് ആഗ്രഹസാഫല്യം ഉണ്ടാകും. ദമ്പതികള്‍ തെറ്റിദ്ധാരണകള്‍ മറന്ന് ഒന്നിക്കും. സ്ത്രീകള്‍ പാചകകാര്യങ്ങളില്‍ അശ്രദ്ധമാകരുത്. തര്‍ക്കവിഷയങ്ങളില്‍ നിന്നും അകന്നു നില്‍ക്കാന്‍ ശ്രമിക്കുക. ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. വരവില്‍ കവിഞ്ഞ് ചിലവ് വര്‍ദ്ധിക്കും . സംസാരത്തില്‍ നിയന്ത്രണം പാലിക്കുക . പോലീസുദ്ദ്യോഗസ്ഥര്‍ക്ക് പ്രമോഷന്‍ ഉത്തരവ് ലഭിക്കും . ബിസിനസ്സ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയം, സാമ്പത്തികാഭിവൃദ്ധി എന്നിവ ഉണ്ടാകും. അനാവശ്യ അലച്ചില്‍ , സഞ്ചാരം എന്നിവയ്ക്കു സാധ്യത. ആരോഗ്യപരമായി ദോഷകാലമാകുന്നു . പിതാവില്‍ നിന്നും സഹായസഹകരണങ്ങള്‍ പ്രതീക്ഷിക്കാം സഹപ്രവര്‍ത്തകരില്‍ നിന്നും മനഃക്ലേശത്തിനു സാദ്ധ്യത .
കുംഭരാശി (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)

അവിവാഹിതരുടെ വിവാഹകാര്യത്തില്‍ തീരുമാനമുണ്ടാകും. വിദേശത്തു നിന്നും നാട്ടില്‍ വരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആഗ്രഹം സഫലീകരിക്കും. പുതിയ സംരംഭങ്ങള്‍ തുടങ്ങാനുദ്ദേശിക്കുന്നവര്‍ക്ക് സമയം അനുകൂലമല്ല. സാമ്പത്തിക ഇടപാടുകള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യണം. ചെയ്യുന്ന തൊഴിലില്‍ പൂര്‍ണ്ണമായ തൃപ്തി ഉണ്ടാകില്ല. ബിസിനസ്സുകാര്‍ നികുതി പ്രശ്‌നങ്ങളില്‍ പെടാതെ സൂക്ഷിക്കണം. വിദ്യാര്‍ത്ഥികള്‍ പാഠ്യവിഷയങ്ങളില്‍ ശ്രദ്ധിക്കുക. പിതൃഗുണവും ഭാഗ്യപുഷ്ടിയും അനുഭവപ്പെടും . ആരോഗ്യപരമായി നല്ലകാലമാകുന്നു. സന്താന ലബ്ധിക്കായി കാത്തിരിക്കുന്ന ദമ്പതികള്‍ക്കു തടസങ്ങള്‍ നേരിടും . ദാമ്പത്യപരമായി നിലവിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ മൂര്‍ഛിക്കാതിരിക്കുവാന്‍ ശ്രദ്ധിക്കുക. രാഷ്ട്രീയപ്രവര്‍ത്തകര്‍ അപവാദാരോപണങ്ങള്‍ക്ക് വിധേയരാകും. വേണ്ടപ്പെട്ടവരുമായി അഭിപ്രായവ്യത്യാസം ഉണ്ടാകും. ലാഭകരമായി നടന്നു കൊണ്ടിരുന്ന സംരംഭങ്ങള്‍ക്ക് താല്‍ക്കാലികമായി മന്ദത അനുഭവപ്പെടും. ശത്രുക്കളില്‍ നിന്നുള്ള ഉപദ്രവം വര്‍ദ്ധിക്കും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അവസരങ്ങള്‍ കുറയും. പ്രേമവിവാഹം ആഗ്രഹിക്കുന്നവര്‍ക്ക് വീട്ടുകാരില്‍ നിന്നും എതിര്‍പ്പുകള്‍ തരണം ചെയ്യേണ്ടി വരും. ആര്‍ക്കും പണം കടം കൊടുക്കരുത്. ഏതു കാര്യത്തിലും പ്രതീക്ഷിക്കുന്നതിലുമധികം പണച്ചിലവ് വന്നുചേരും. കൈക്കൂലി വാങ്ങുന്ന ഉദ്ദ്യോഗസ്ഥന്മാര്‍ കള്ളക്കേസില്‍ കുടുങ്ങാതെ സൂക്ഷിക്കണം.

മീനരാശി (പൂരുരുട്ടാതി 14, ഉത്രട്ടാതി, രേവതി)

വിദ്യാര്‍ത്ഥികള്‍ക്കു നൃത്തസംഗീതാദി കലകളില്‍ താല്‍പര്യം വര്‍ദ്ധിക്കും . റിയല്‍ എസ്റ്റേറ്റ് ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് ധനനഷ്ടത്തിനു സാദ്ധ്യത. സ്ത്രീകള്‍ മുഖേന ധനനഷ്ടവും മാനഹാനിയും സംഭവിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. സ്ഥലമോ വീടോ വാങ്ങാനുദ്ദേശിക്കുന്നവര്‍ക്ക് തടസ്സങ്ങള്‍ നേരിടും . അസമയത്തുള്ള യാത്രകള്‍ ഉപേക്ഷിക്കുക . അലങ്കാരവസ്തുക്കള്‍ക്കും സുഗന്ധ വസ്തുക്കള്‍ക്കുമായി പണം ചിലവഴിക്കും. മനസിനിണങ്ങിയ ജീവിതപങ്കാളിയെ കണ്ടെത്തുന്നതില്‍ വിജയിക്കും . ആരോഗ്യപരമായി നല്ലകാലമാകുന്നു . പിതാവുമായോ പിതൃസ്ഥാനീയരുമായോ അഭിപ്രായ വ്യത്യസത്തിനു സാദ്ധ്യത. വാഹനാപകടം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ വാഹനം കൈകാര്യം ചെയ്യുന്ന വര്‍ ശ്രദ്ധിക്കുക. യുവാക്കളില്‍ ലഹരി പദാര്‍ത്ഥങ്ങളോടുള്ള താല്‍പ്പര്യം വര്‍ദ്ധിക്കും. വാഹനസംബന്ധമായ തൊഴില്‍ ചെയ്യുന്നവര്‍ തൊഴിലില്‍ കൂടുതല്‍ ശ്രദ്ധ ആവശ്യമായി വരും. പുതിയ ആശയങ്ങള്‍ മനസ്സിലുദിക്കുമെങ്കിലും അവ പ്രാവര്‍ത്തികമാക്കാന്‍ തടസ്സങ്ങള്‍ നേരിടും . ബന്ധുജനങ്ങളില്‍ നിന്നും തൃപ്തികരമല്ലാത്ത അനുഭവങ്ങള്‍ പ്രതീക്ഷിക്കാം .
 
Other News in this category

 
 




 
Close Window