Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 01st May 2024
 
 
ജ്യോതിഷം
  Add your Comment comment
11 ജൂണ്‍ 2011 മുതല്‍ 17 ജൂണ്‍ 2011 വരെയുള്ള വാരം നിങ്ങള്‍ക്കെങ്ങിനെ ?
ശ്രീ.ആറ്റുകാല്‍ രാധാകൃഷ്ണന്‍
മേടരാശി (അശ്വതി, ഭരണി, കാര്‍ത്തിക 1/4)

കലാകായികരംഗങ്ങളിലും, മാധ്യമരംഗത്തും പ്രവര്‍ത്തിക്കുന്നവര്‍ക്ക് അംഗീകാരങ്ങള്‍ ലഭിക്കും. പങ്കാളിയുമായി അഭിപ്രായവ്യത്യാസം ഉണ്ടാവുകയോ ധനനഷ്ടത്തിനോ സാധ്യതയുണ്ട്. ബന്ധുക്കളുമായുണ്ടാകുന്ന അഭിപ്രായ വ്യത്യാസം മന:സംഘര്‍ഷങ്ങള്‍ക്ക് കാരണമാകും. ധാരാളം യാത്രകള്‍ ആവശ്യമായി വരും. ആഡംബര വസ്തുക്കള്‍ക്കായി പണം ചിലവഴിക്കും. മുടങ്ങികിടന്നിരുന്ന പല കാര്യങ്ങളും പ്രാവര്‍ത്തികമാക്കും . പ്രേമവിവാഹം ആഗ്രഹിക്കുന്നവര്‍ക്ക് വീട്ടുകാരില്‍ നിന്ന് അനുകൂല മറുപടി ലഭിക്കും. കാര്‍ഷികമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ധനനഷ്ടം ഉണ്ടാകാം . രാഷ്ട്രീയമേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഉന്നതധികാരപ്രാപ്തി സാദ്ധ്യമാകും . ഡെപ്യുട്ടേഷന്‍ മുഖേന ഉന്നതാധികാര പ്രാപ്തി സാദ്ധ്യമാകും . സഹോദരസ്ഥാനീയരില്‍ നിന്നും മന: ക്ലേശത്തിനു സാദ്ധ്യത . വിവാഹാദി മംഗളകര്‍മ്മങ്ങലില്‍ പങ്കെടുക്കും . ബിസിനസ്സില്‍ മാറ്റം വരുത്തണമെന്ന് ആഗ്രഹിച്ചാലും അത് പ്രാവര്‍ത്തികമാക്കാന്‍ അല്പം പ്രയാസം നേരിടും. രഹസ്യബന്ധങ്ങള്‍ പലതും സുഗമമായി മുമ്പോട്ടുപോകും . സര്‍ക്കാരില്‍ നിന്നും കിട്ടാനുള്ള ആനുകൂല്യം ലഭിക്കും. ഉന്നതവിദ്യക്കു അനുകൂല സമയം.

ഇടവരാശി (കാര്‍ത്തിക 3/4, രോഹിണി, മകയീരം 1/2)

പിതാവില്‍ നിന്നും സഹായസഹകരണങ്ങള്‍ ലഭിക്കും .എല്ലാ കാര്യത്തിലും തൃപ്തിക്കുറവ് ഉണ്ടാകും . ഗവേഷണവിദ്യാര്‍ത്ഥികള്‍ക്ക് പഠനം പൂര്‍ത്തിയാക്കാന്‍ പലവിധ വിഷമതകള്‍ അനുഭവപ്പെടും. സുഹൃത്തുക്കളുമായി ഉല്ലാസയാത്രകളില്‍ പങ്കെടുക്കും. അന്യരുടെ കഷ്ടപ്പാടിലും ദു:ഖത്തിലും കാരുണ്യം തോന്നും. വേണ്ടപ്പെട്ടവരുടെ വേര്‍പാടുമൂലം ദു:ഖം അനുഭവിക്കാനിടവരും. ദൈവിക കാര്യങ്ങളില്‍ താല്‍പര്യം വര്‍ദ്ധിക്കും. പല വിഷമഘട്ടങ്ങളില്‍ നിന്നും മോചനം ലഭിക്കും. സ്ത്രീജനങ്ങള്‍ക്കായി അധികം ധനം ചിലവു ചെയ്യേണ്ടി വരും. സ്വന്തക്കാര്‍ നിമിത്തം ഭര്‍ത്താവുമായി ചില അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകും. സഹന ശക്തിയും ക്ഷമയും നിമിത്തം വിവാദങ്ങളില്‍ നിന്നും രക്ഷപ്പെടും. നാടു വിട്ടു കഴിയുന്നവര്‍ക്ക് സ്വന്തം നാട്ടിലേക്ക് തിരിച്ചുവരുന്നതിനുള്ള ശ്രമം വിജയിക്കും. ജലയാത്രയില്‍ ശ്രദ്ധിക്കുക . വിശേഷവസ്ത്രാഭരണാധികള്‍ ലഭിക്കും. ഉദ്ദ്യോഗാര്‍ത്ഥികളുടെ പരിശ്രമങ്ങള്‍ ഫലവത്താകും. പുണ്യക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കും. സന്താനങ്ങളുമായി അഭിപ്രായവ്യത്യസാങ്ങള്‍ ഉണ്ടാകും.

മിഥുനരാശി (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)

മേലുദ്ദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കും. ഏറ്റെടുക്കുന്ന കാര്യങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഠിനമായി പരിശ്രമിക്കും. പലവിധത്തില്‍ ധനാഗമം ഉണ്ടാകുമെങ്കിലും അധികരിച്ച വ്യയം മൂലം ബാക്കി ഉണ്ടാവുകയില്ല . അവിവാഹിതരുടെ വിവാഹകാര്യങ്ങളില്‍ നേരിട്ടിരുന്ന തടസങ്ങള്‍ മാറി അനുകൂല തീരുമാനം എടുക്കും . കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ധാരാളം അവസരങ്ങള്‍ ലഭിക്കും . മാതാവില്‍ നിന്നും സഹായസഹകരണങ്ങള്‍ ലഭിക്കും . സന്താനങ്ങള്‍ മുഖേന മനഃസന്തോഷം വര്‍ദ്ധിക്കും . മനസിനു സന്തോഷം തരുന്ന സന്ദേശങ്ങള്‍ ലഭിക്കും , വിദേശയാത്രയ്ക്ക് നേരിട്ടിരുന്ന തടസ്സങ്ങള്‍ മാറികിട്ടും. അന്യദേശത്ത് നിന്ന് ധനലാഭം ഉണ്ടാകും . എഴുത്തുകാര്‍ക്ക് അനുവാചകരില്‍ നിന്നും അനുമോദനങ്ങള്‍ ലഭിക്കും . സഹോദരാദി സുഖക്കുറവ് അനുഭവപ്പെടും . രാഷ്ട്രീയ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് സല്‍കീര്‍ത്തി നേടും. അലര്‍ജി സംബന്ധമായ അസുഖങ്ങള്‍ മനസ്സിനെ അസ്വസ്ഥപ്പെടുത്തും, കര്‍മ്മരംഗത്ത് പ്രശസ്തി വര്‍ദ്ധിക്കും. ഗൃഹം മോടിപിടിപ്പിക്കാനായി പണം ചിലവഴിക്കും. സര്‍ക്കാരില്‍ നിന്നും കിട്ടാനുള്ള ആനുകൂലങ്ങള്‍ ലഭിക്കും. പിതാവിനോ പിതൃസ്ഥാനീയര്‍ക്കോ രോഗാരിഷ്ടതകള്‍ അനുഭവപ്പെടും .

കര്‍ക്കിടകരാശി (പുണര്‍തം 1/4, പൂയം, ആയില്യം)


സ്വന്തംകാര്യങ്ങള്‍ ബുദ്ധിപൂര്‍വ്വം കൈകാര്യം ചെയ്യും . രാഷ്ട്രീയ പ്രവര്‍ത്തവര്‍ക്ക് നിസ്സാരകാര്യങ്ങളാല്‍ നിലവിലുള്ള സ്ഥാനനഷ്ടം ഉണ്ടാകും. നാല്‍ക്കാലികളില്‍ നിന്നു ധനലാഭം ഉണ്ടാകും. സാഹത്യകാരന്മാര്‍ക്കു പുതിയ കൃതികള്‍ പ്രസിദ്ധീകരിക്കാന്‍ സാധിക്കും . ചഞ്ചലമനഃസ്ഥിതി ആയിരിക്കും . കരാറടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നിലവിലുള്ള ജോലി നഷ്ടപ്പെടാന്‍ സാധ്യത. ദീര്‍ഘ വീക്ഷണത്തിലൂടെ മാത്രമേ ഏതൊരു പ്രവര്‍ത്തിയിലും ഏര്‍പ്പെടാവൂ. കൂട്ടുബിസിനസ്സ് നടത്തുന്നവര്‍ നിലവിലുള്ള പങ്കാളിയെമാറ്റി പുതിയ പങ്കാളിയെ സ്വീകരിക്കേണ്ടിവരും. ദാമ്പത്യജീവിതം സംതൃപ്തമായിരിക്കും. കടബാധ്യതകള്‍ മുഖേന സ്താവരജംഗമ വസ്തുക്കള്‍ പോലും നഷ്ടപ്പെടാന്‍ സാധ്യത. ശത്രുക്കളുടെ കുതന്ത്രങ്ങളെ പരാജയപ്പെടുത്താന്‍ കഠിനമായി പരിശ്രമിക്കേണ്ടിവരും. ഏതു രംഗത്ത് ഇറങ്ങിയാലും പ്രതീക്ഷിക്കുന്നതിലുമധികം ധനച്ചിലവ് അനുഭവപ്പെടും. ധാരാളം യാത്രകള്‍ ആവശ്യമായി വരും. ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടും. ഒരേസമയം ഒന്നിലധികം പ്രവര്‍ത്തികളിലേര്‍പ്പെടുന്നതിനാല്‍ മനസ്സമാധാനം നഷ്ടപ്പെടും.

ചിങ്ങരാശി ( മകം , പൂരം , ഉത്രം 1/4 )

ഗൃഹാന്തരീക്ഷം പൊതുവെ സന്തോഷ പ്രദമായിരിക്കും. വാഹനസംബന്ധമായി ചിലവുകള്‍ വര്‍ദ്ധിക്കും. വിചാരിച്ചതുപോലെ ഒരു കാര്യവും സുഗമമായി നീങ്ങുകയില്ല. അനാവശ്യ ചിന്തകള്‍ മനസ്സിന്റെ അസ്വസ്ഥമാക്കിക്കൊണ്ടിരിക്കും. രാഷ്ട്രീയരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രതിയോഗികള്‍ വര്‍ദ്ധിക്കും. ആഡംബരവസ്തുക്കള്‍ക്കായി പണം ചിലവഴിക്കും. കമിതാക്കള്‍ തമ്മില്‍ തെറ്റിദ്ധാരണകള്‍ മുഖേന അകലുവാനിടയാകും . യാത്രകള്‍ മുഖേന പ്രതീക്ഷിക്കുന്നത്ര പ്രയോജനം ലഭിക്കുകയില്ല . കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ധാരാളം യാത്രകള്‍ ചെയ്യേണ്ടതായി വരും. അഭിമാനം സംരക്ഷിക്കും. പൊതുവെ എല്ലാ കാര്യങ്ങളിലും ചെറിയ അലസത അനുഭവപ്പെടും. തൊഴില്‍ പരമായി ചില ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടും. ഇഷ്ടജനങ്ങളുമായുള്ള സമ്പര്‍ക്കം മനഃസുഖം വര്‍ദ്ധിപ്പിക്കും. ഗൃഹനിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് പണി കൃത്യ സമയത്തു തന്നെ പൂര്‍ത്തീകരിക്കാന്‍ സാധിക്കും. വാക്ക്ചാതുര്യം പ്രകടമാക്കും . സഹോദര സ്ഥാനീയരില്‍ നിന്നും സഹായസഹകരണങ്ങള്‍ ലഭിക്കും . മാതാവിനു ശാരീരിക അസുഖങ്ങള്‍ അനുഭവപ്പെടും . സന്താനങ്ങള്‍ക്ക് ഉന്നതധികാര പ്രാപ്തി സാദ്ധ്യമാകും .

കന്നിരാശി (ഉത്രം 13/4 , അത്തം , ചിത്തിര 1/2 )

വിശേഷ വസ്ത്രാഭരണാദികള്‍ സമ്മാനമായി ലഭിക്കും . വിദ്യാഭ്യാസത്തിലെ കഠിനപരിശ്രമത്തിന് ശരിയായ ഫലം കിട്ടും. സുഹൃത്തുക്കളുമായി വിനോദയാത്രയില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും . വാഹനം വാങ്ങാന്‍ ശ്രമിക്കുന്നവര്‍ക്ക് ആഗ്രഹസാഫല്യം ഉണ്ടാകും. തര്‍ക്ക വിഷയങ്ങളില്‍ നിന്നും അകന്നു നില്‍ക്കാന്‍ ശ്രമിക്കുക . ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് കൂടുതല്‍ ശ്രദ്ധിക്കുക . സിനിമാ, സീരിയല്‍ രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക് ധാരാളം അവസരങ്ങള്‍ ലഭിക്കും. സര്‍ക്കാരില്‍ നിന്നും ലഭിക്കാനുള്ള ആനുകൂല്യം ലഭിക്കും .അസാധാരണ വാക്ക്‌സാമര്‍ത്ഥ്യം പ്രകടമാക്കും . മാതൃ സ്വത്ത് അനുഭവയോഗത്തില്‍ വന്നുചേരും . സഹോദരസ്ഥാനീയര്‍ക്കു രോഗാരിഷ്ടതകള്‍ അനുഭവപ്പെടും . ഭൂമിസംബന്ധമായ ക്രയവിക്രയങ്ങള്‍ക്കു അനുകൂല സമയം . ബിസിനസ്സില്‍ മാറ്റം വരുത്തണമെന്ന് ആഗ്രഹിച്ചാലും അത് പ്രാവര്‍ത്തികമാക്കാന്‍ സാധിക്കുകയില്ല . ആര്‍ക്കും പണം കടം കൊടുക്കരുത് . കൈകൂലി വാങ്ങുന്ന ഉദ്ദ്യോഗസ്ഥന്‍മാര്‍ കള്ളകേസില്‍ കുടുങ്ങാന്‍ സാദ്ധ്യതയുണ്ട്. സ്വന്തം ആവശ്യക്കു വേണ്ടിയോ മറ്റുള്ളവര്‍ക്കു വേണ്ടിയോ ആശുപത്രിയുമായി ബന്ധപ്പെടേണ്ടി വരും

തുലാരാശി (ചിത്തിര 1/2, ചോതി, വിശാഖം 3/4)

ദാമ്പത്യസുഖവും മനഃസന്തോഷവും അനുഭവപ്പെടും. വിദേശയാത്രയ്ക്ക് ശ്രമിക്കുന്നവര്‍ക്ക് തടസ്സങ്ങള്‍ നേരിടും. സംസാരം പരുക്കമാകാതിരിക്കുവാന്‍ ശ്രദ്ധിക്കുക . ബുദ്ധിപരമായി പല സന്ദര്‍ഭങ്ങളും കൈകാര്യം ചെയ്യാന്‍ ശ്രമിക്കണം. കര്‍മ്മ സംബന്ധമായി ശത്രക്കള്‍ വര്‍ദ്ധിക്കും . വിദ്യാര്‍ത്ഥികള്‍ക്ക് മത്സരപരീക്ഷകളില്‍ വിജയസാധ്യത കാണുന്നു. കര്‍മ്മ രംഗത്ത് പുതിയ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കേണ്ടി വരും. വരവില്‍ കവിഞ്ഞ് ചിലവ് വര്‍ദ്ധിക്കും . മക്കള്‍ക്ക് നല്ല രീതിയിലുള്ള വിവാഹാന്വേഷണങ്ങള്‍ വന്നുചേരും. സാമ്പത്തിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് മാനസിക പിരിമുറുക്കം വര്‍ദ്ധിക്കും. ആരേയും കണ്ണടച്ചു വിശ്വസിയ്ക്കരുത്. ആത്മാര്‍ത്ഥമായി സഹകരിക്കുന്നവരോട് ചിലപ്പോള്‍ വെറുപ്പ് കാണിക്കും. സഹോദരസ്ഥാനീയരുമായി അഭിപ്രായ വ്യത്യാസത്തിനു സാദ്ധ്യത . സന്താനങ്ങളുടെ ഭാവിയെ ഓര്‍ത്ത് മനസ് ഉത്കണ്ഠാകുലമാകും . പിതാവിനോ പിതൃസ്ഥാനീയര്‍ക്കോ രോഗാരിഷ്ടതകള്‍ അനുഭവപ്പെടും . സര്‍ക്കാര്‍ നിയമന ഉത്തരവിനായി കാത്തിരിക്കുന്ന ഉദ്ദ്യോഗാര്‍ത്ഥികള്‍ക്ക് നിയമന ഉത്തരവ് ലഭിക്കും. ആരോഗ്യപരമായി ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ മൂലം മനസ്സ്് അസ്വസ്ഥപ്പെടും.

വൃശ്ചികരാശി (വിശാഖം 1/4, അനിഴം, കേട്ട)

വിവാഹാദി മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കും. എല്ലാ കാര്യവും സംശയബുദ്ധിയോടെ വീക്ഷിക്കും. യാത്രാവേളയില്‍ ചെറിയതോതില്‍ വാഹനാപകടം ഉണ്ടാകും. പക്ഷെ നിലവിലുള്ള ജോലിയില്‍ തന്നെ തുടര്‍ന്നു പോകാന്‍ ശ്രമിക്കണം . ഗൃഹനിര്‍മ്മാണത്തിന് തുടക്കം കുറിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് തടസ്സങ്ങള്‍ നേരിടും . ഗൃഹത്തില്‍ നിന്നും ആഭരണങ്ങളോ വിലപ്പെട്ട രേഖകളോ നഷ്ടപ്പെടാതിരിക്കുവാന്‍ ശ്രദ്ധിക്കുക. അസമയത്തുള്ള യാത്രകള്‍ ഒഴിവാക്കുക. ഔദ്ദ്യോഗിക കാര്യങ്ങളില്‍ കൂടുതല്‍ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടി വരും. അപവാദാരോപണങ്ങള്‍ക്ക് വിധേയരാവാന്‍ സാധ്യതയുള്ളതിനാല്‍ എല്ലാകാര്യത്തിലും പ്രത്യേക ശ്രദ്ധ ആവശ്യമാണ് . തൊഴില്‍ മുഖേന പലര്‍ക്കും ഗുണപ്രദമായ കാര്യങ്ങള്‍ ചെയ്യും. അപ്രതീക്ഷിതമായി സമ്മാനങ്ങള്‍ ലഭിക്കുകവഴി മനഃസന്തോഷം വര്‍ദ്ധിക്കും. മുന്‍കോപം നിയന്ത്രിക്കുക. ലൈസന്‍സില്ലാതെ വാഹനം ഓടിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ലഭിച്ച അവസരങ്ങള്‍ നിസാരകാരണങ്ങളാല്‍ നഷ്ടപ്പെടും. ലഹരി വസ്തുക്കളുടെ ഉപയോഗം കുറക്കണം. ഉദരരോഗം വര്‍ദ്ധിക്കും. പുതിയ തൊഴില്‍ ചെയ്യാനുള്ള താല്‍പര്യം വര്‍ദ്ധിക്കും .

ധനുരാശി (മൂലം, പൂരാടം, ഉത്രാടം 1/4)

സഹോദരസ്ഥാനീയര്‍ മുഖേന മനഃക്ലേശത്തിനു സാധ്യത. സുഹൃത്തുക്കളില്‍ നിന്നും തക്കസമയത്തു സഹായസഹകരണങ്ങള്‍ ലഭിക്കും. കണ്ഠത്തിനു മുകളിലോട്ടുള്ള അസുഖങ്ങള്‍ ഉണ്ടാകും . ഉദ്ദ്യോഗസ്ഥര്‍ക്ക് മേലധികാരികളില്‍ നിന്നും മോശമായ പ്രതികരണം പ്രതീക്ഷിക്കാം. സാഹസിക പ്രവര്‍ത്തിയില്‍ ഏര്‍പ്പെടുന്നവര്‍ സുരക്ഷതത്വം ഉറപ്പുവരുത്തണം. തൊഴില്‍ സ്ഥാപനങ്ങളില്‍ നിന്നും അപവാദാരോപണങ്ങള്‍ക്കു സാദ്ധ്യത . മുന്‍കോപം നിയന്ത്രിക്കുക. ദാമ്പത്യ വിരഹത്തിനു സാദ്ധ്യത . ശാരീരിക ക്ഷീണം അനുഭവിക്കും . അപ്രതീക്ഷിതമായി അന്യദേശത്തേയ്ക്ക് സ്ഥലമാറ്റം ലഭിക്കും . വിവാഹാദി മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കും . ശത്രുക്കള്‍ വര്‍ദ്ധിക്കും. മന:പ്രയാസം ഉണ്ടാകും. വേണ്ടപെട്ടവരുടെ എതിര്‍പ്പ് ഉണ്ടാകും. ഉന്നതധികാരം കൈവരും. സ്വന്തം ആഗ്രഹം നടപ്പിലാക്കാന്‍ ശ്രമിക്കും. പുതിയ സുഹൃത്ത്ബന്ധങ്ങള്‍ മുഖേന അപകീര്‍ത്തിക്കു സാധ്യത. പത്രപ്രവര്‍ത്തനരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് കടുത്ത മല്‍സരങ്ങള്‍ നേരിടും. ഗൃഹത്തില്‍ ബന്ധുസമാഗമം ഉണ്ടാകും . ദീര്‍ഘവീക്ഷണത്തിലൂടെ മാത്രമേ ഏതൊരു പ്രവര്‍ത്തിയിലും ഏര്‍പ്പെടാവൂ. പലകാര്യങ്ങളിലും വ്യക്തമായ തീരുമാനങ്ങളെടുക്കാന്‍ കഴിയാതെവരും . ഭൂമിസംബന്ധമായ ക്രയവിക്രയങ്ങള്‍ക്ക് ശ്രമിക്കുന്നവര്‍ക്ക് തടസങ്ങള്‍ നേരിടും.

മകരരാശി (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)

ഇഷ്ടജനങ്ങളുമായി ഒത്തുകഴിയാന്‍ സാധിക്കും. ഒരിക്കലും പ്രതീക്ഷിക്കാത്ത ചില സംഭവങ്ങള്‍ വന്നുചേരും. എല്ലാകാര്യങ്ങള്‍ക്കും തടസം നേരിടും . അന്യരുടെ വാക്കുകള്‍ ശ്രവിച്ച് അബന്ധത്തില്‍ ചാടും. അനാവശ്യചിന്തകള്‍ മുഖേന മനസ്സ് അസ്വസ്ഥമാകും . സംസാരത്തില്‍ നിയന്ത്രണം പാലിക്കുക . ആരോഗ്യപരമായി അനുഭവപ്പെട്ടിരുന്ന ബുദ്ധിമുട്ടുകള്‍ വര്‍ദ്ധിക്കും . പെണ്‍കുട്ടികള്‍ പുഷ്പിണിയാകും. പ്രവര്‍ത്തികളില്‍ ജാഗ്രത പാലിക്കണം. നഷ്ടപ്പെട്ട ധനം തിരികെ ലഭിക്കും. ശത്രുക്കളുടെ ഉപദ്രവം വര്‍ദ്ധിക്കും. കര്‍മ്മസംബന്ധമായി കേസുവഴക്കിനും അഭിപ്രായ വ്യത്യാസത്തിനും സാധ്യത. അകാരണമായ ഭീതി മനസ്സിനെ അലട്ടും. പ്രതിഫലേച്ഛ കൂടാതെ സഹോദരങ്ങള്‍ സഹായിക്കും. പൂര്‍വ്വിക സ്വത്തില്‍ നിന്നും സാമ്പത്തിക നേട്ടം ലഭിക്കും . പിതാവില്‍ നിന്നും സഹായ സഹകരണങ്ങള്‍ ലഭിക്കും . സഹപ്രവര്‍ത്തകര്‍ ശത്രുതാമനോഭാവത്തോടെ പെരുമാറും . ഉദ്ദ്യോഗാര്‍ത്ഥികളുടെ പരിശ്രമങ്ങള്‍ ഫലവത്താകും. ഷെയര്‍മാര്‍ക്കറ്റില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം . ഭര്‍ത്താവിന്റെ ജോലിയിലുള്ള ഉയര്‍ച്ച മാനസിക സംതൃപ്തി ഉണ്ടാക്കും. പ്രയാസമെന്നു തോന്നിയ പല സംഗതികളും സാധിക്കും.

കുംഭരാശി (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)

ആഘോഷവേളകളില്‍ പങ്കെടുക്കാനിടയുണ്ട്. പിതൃഗുണവും ഭാഗ്യപുഷ്ടിയും അനുഭവപ്പെടും. മനസ്സില്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ പ്രാവര്‍ത്തികമാകും. മാനസിക പ്രയാസങ്ങള്‍ക്ക് ആശ്വാസം കണ്ടെത്തും. വിദേശത്തു പോകാന്‍ പാസ്‌പോര്‍ട്ടും വിസയും വേഗം അനുവദിച്ചു കിട്ടും. വിസിറ്റിംഗ് വിസയില്‍ വിദേശത്തു പോയവര്‍ക്ക് സ്ഥിരമായ ഒരു ജോലി ലഭിക്കും . സര്‍ക്കാര്‍ നിയമന ഉത്തരവിനായി കാത്തിരിക്കുന്ന ദമ്പതികള്‍ക്കു അനുകൂല സമയം . പലവിധത്തില്‍ സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം . ദാമ്പത്യപരമായി ദോഷകാലമാകുന്നു . അപവാദാരോപണങ്ങക്ക് സാദ്ധ്യതയുള്ളതിനാല്‍ എല്ലാ കാര്യത്തിലും പ്രത്യേകം ശ്രദ്ധ ആവശ്യമാണ് . വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ക്കായി പണം ചിലവഴിക്കും. ശത്രുക്കള്‍ വര്‍ദ്ധിക്കാന്‍ സാധ്യത ഉള്ളതിനാല്‍ എല്ലാവരോടും നയപരമായി പെരുമാറണം. ഗവേഷണവിദ്യാര്‍ത്ഥികള്‍ക്ക് പഠനം പൂര്‍ത്തിയാക്കാന്‍ തടസം നേരിടും . ബന്ധുക്കളുടെ സഹകരണം മുഖേന ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയം കൈവരിക്കും. സാഹിത്യകാരന്മാര്‍ക്ക് പുതിയ കൃതികള്‍ പ്രസിദ്ധീകരിക്കാന്‍ സാധിക്കും . പിതൃഗുണവും ഭാഗ്യപുഷ്ടിയും അനുഭവപ്പെടും.

മീനരാശി (പൂരുരുട്ടാതി 1/4, ഉത്രട്ടാതി, രേവതി)

വിവാഹാദി മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കും . ടെസ്റ്റുകളിലും, ഇന്റര്‍വ്യൂകളിലും പങ്കെടുക്കുന്നവര്‍ക്ക് മെച്ചപ്പെട്ട പ്രകടനം കാഴ്ച വെയ്ക്കാന്‍ സാധിക്കും. സര്‍വ്വീസില്‍ നിന്ന് വിരമിച്ചവര്‍ക്ക് തടസപ്പെട്ടു കിടന്ന ആനുകൂലങ്ങള്‍ ലഭിക്കും . നിലവിലുള്ള ജോലിയില്‍ തുടരാന്‍ കഴിയാത്ത സാഹചര്യം ഉണ്ടാകും. ഗൃഹത്തില്‍ ബന്ധുസമാഗമം പ്രതീക്ഷിക്കാം. ദാമ്പത്യസുഖവും സന്തോഷവും അനുഭവപ്പെടും. ശത്രുക്കളുടെ കുതന്ത്രങ്ങളെ പരാജയപ്പെടുത്താന്‍ സാധിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് പഠനകാര്യ ങ്ങളില്‍ താല്‍പ്പര്യം കുറയും. സര്‍ക്കാര്‍ സേവന രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അപ്രതീക്ഷിത സ്ഥലമാറ്റത്തിന് ഉത്തരവ് ലഭിക്കും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അപകീര്‍ത്തിക്ക് സാദ്ധ്യതയുള്ളതിനാല്‍ ശ്രദ്ധിക്കുക . അസമയത്തുള്ള സാത്ര ഒഴുവാക്കുക. പിതാവിനോ പിതൃസ്ഥാനീയര്‍ക്കോ രോഗാരിഷ്ടതകള്‍ ഉണ്ടാകും . ഗാര്‍ഹിക കാര്യങ്ങളില്‍ പ്രത്യേക ശ്രദ്ധ ചെലുത്തേണ്ടതായി വരും. തെറ്റിധാരണണകള്‍ മുഖേന ആരോപണങ്ങള്‍ ഉണ്ടാകും. പല കാര്യങ്ങളിലും മദ്ധ്യസ്ഥത വഹിക്കാനിടവരും. സ്ഥാനഭ്രംശം സംഭവിക്കും. പ്രതീക്ഷിക്കാത്ത ചിലവുകള്‍ കുടുംബത്തിലുണ്ടാകും. സഹപ്രവര്‍ത്തകരുടെ അലസതാ മനോഭാവം മുഖേന ജോലിഭാരം വര്‍ദ്ധിക്കും. ബന്ധുക്കള്‍ ശത്രുതാ മനോഭാവത്തോടെ പെരുമാറും.
 
Other News in this category

 
 




 
Close Window