Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 01st May 2024
 
 
ജ്യോതിഷം
  Add your Comment comment
18 ജൂണ്‍ 2011 മുതല്‍ 24 ജൂണ്‍ 2011 വരെയുള്ള വാരം നിങ്ങള്‍ക്കെങ്ങിനെ ?
ശ്രീ.ആറ്റുകാല്‍ രാധാകൃഷ്ണന്‍
മേടരാശി (അശ്വതി, ഭരണി, കാര്‍ത്തിക 1/4)

വിദേശത്തു നിന്നും നാട്ടില്‍ വരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആഗ്രഹം സഫലീകരിക്കും. പഴയ വാഹനം കൊടുത്ത് പുതിയ വാഹനം വാങ്ങാന്‍ ശ്രമിക്കുന്നവര്‍ക്ക് അനുകൂല സമയം. തര്‍ക്കങ്ങളിലും വാദങ്ങളിലും വിജയം കണ്ടെത്തും. സമൂഹത്തില്‍ മാന്യത നേടാനുള്ള അവസരം ലഭിക്കും. സാമ്പത്തിക വിഷമങ്ങള്‍ ഒരു പരിധിവരെ മാറി കിട്ടും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രശസ്തിയും സാമ്പത്തിക നേട്ടവും പ്രതീക്ഷിക്കാം. ദാമ്പത്യജീപിതം സന്തോഷപ്രദമായിരിക്കും . തൊഴില്‍രഹിതര്‍ക്ക് ജോലി ലഭിക്കാന്‍ അനുകൂല സമയമാണ്. പുതിയ ഗൃഹത്തിലേക്ക് മാറിത്താമസിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അനുകൂല സമയം. സര്‍ക്കാര്‍ ഉത്തരവിനായി കാത്തിരിക്കുന്ന ഉദ്ദ്യോഗാര്‍ത്ഥികള്‍ക്ക് ആഗ്രഹ സാഫല്യം ഉണ്ടാകും. എല്ലാ കാര്യത്തിലും ഉത്‌സാഹവും സാമര്‍ത്ഥ്യവും ഉണ്ടാകും. വിദ്യാര്‍ത്ഥികള്‍ക്ക് പഠനകാര്യങ്ങളില്‍ താല്‍പ്പര്യം വര്‍ദ്ധിക്കും. സ്വന്തം ആവശ്യത്തിനു വേണ്ടിയോ മറ്റുള്ളവര്‍ക്കു വേണ്ടിയോ ആശുപത്രിയുമായി ബന്ധപ്പെടേണ്ടിവരും . സ്ത്രീകള്‍ മുഖേന ധനനഷ്ടവും മാനഹാനിയും സംഭവിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.

ഇടവരാശി (കാര്‍ത്തിക 3/4, രോഹിണി, മകയീരം 1/2)

ഇഷ്ടജനസാമിപ്യം ഉണ്ടാകും. കുടുംബത്തില്‍ ഐക്യവും ഐശ്വര്യവും ഉണ്ടാകും. സംസാരം പരുക്കമാകാതിരിക്കാന്‍ ശ്രദ്ധിക്കുക. സ്വന്തം താല്‍പ്പര്യങ്ങള്‍ പ്രാവര്‍ത്തികമാക്കുവാന്‍ വിപരീത പരിതസ്ഥിതികളില്‍ സാധിക്കാതെ വരും. ഗൃഹം മോടിപിടിപ്പിക്കാനായി പണം ചിലവഴിക്കും. അനാവശ്യചിന്തകള്‍ മുഖേന മനസ്സ് അസ്വസ്ഥമാകും. കൃഷിക്കാര്‍ക്ക് ധനനഷ്ടത്തിനു സാധ്യത. ഉപരിപഠനത്തിന് ശ്രമിക്കുന്നവര്‍ക്ക് തടസ്സങ്ങള്‍ നേരിടും. വിദേശത്തു പോകാന്‍ ഏജന്‍സികള്‍ക്ക് പണം കൊടുക്കുമ്പോള്‍ കബളിപ്പിക്കപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കുക. വരവില്‍ കവിഞ്ഞ് ചിലവ് വര്‍ദ്ധിക്കും. തൊഴില്‍രഹിതര്‍ക്ക് ജോലി ലഭിക്കാന്‍ തടസ്സങ്ങള്‍ നേരിടും. വാഹനസംബന്ധമായി ചിലവുകള്‍ വര്‍ദ്ധിക്കും. അസമയത്തുള്ള യാത്രകള്‍ ഒഴിവാക്കുക. ഗൃഹത്തില്‍ നിന്നും വിട്ടുനില്‍ക്കേണ്ടതായ അവസ്ഥ ഉണ്ടാകും. യാത്രാവേളയില്‍ അപരിചിതരുമായി അടുത്തിട പഴകാതിരിക്കുക. ദമ്പതികള്‍ തമ്മില്‍ അഭിപ്രായവ്യത്യാസത്തിനു സാധ്യത.

മിഥുനരാശി (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)

ആരോപണങ്ങളെ അതിജീവിച്ച് പ്രവര്‍ത്തിക്കും. ക്രയവിക്രയങ്ങളില്‍ ധനനഷ്ടത്തിനു സാദ്ധ്യത. പ്രയത്‌നത്തിനു തക്കതായ പ്രതിഫലം ലഭിക്കും. സര്‍ക്കാരില്‍ നിന്നും കിട്ടാനുള്ള ആനുകൂല്യം ലഭിക്കും. വിദ്യാര്‍ത്ഥികള്‍ക്കു നൃത്തസംഗീതാദി കലകളില്‍ താല്‍പര്യം വര്‍ദ്ധിക്കും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ധാരാളം അവസരങ്ങള്‍ ലഭിക്കും. ഏറ്റെടുത്ത ജോലികള്‍ പൂര്‍ത്തിയാക്കുവാന്‍ കഠിനമായി പ്രയത്‌നിക്കേണ്ടതായി വരും. അലങ്കാരവസ്തുക്കള്‍ക്കും സുഗന്ധവസ്തുക്കള്‍ക്കുമായി പണം ചിലവഴിക്കും. ബന്ധുക്കളുമായുണ്ടാകുന്ന അഭിപ്രായ വ്യത്യാസം മന:സംഘര്‍ഷങ്ങള്‍ക്ക് കാരണമാകും. മനസ്സിന് ഇണങ്ങിയ ജീവിതപങ്കാളിയെ കണ്ടെത്തുന്നതില്‍ വിജയിക്കും. ബിസിനസ്സിലൂടെയുണ്ടായ ധനനഷ്ടം മറികടക്കാന്‍ കഠിനമായി പരിശ്രമിക്കേണ്ടിവരും. രഹസ്യ ബന്ധങ്ങള്‍ പലതും സുഗമമായി മുമ്പോട്ടു പോകും. ഭര്‍ത്താവില്‍ നിന്നും സഹായ സഹകരണങ്ങള്‍ ലഭിക്കും. മനസ്സിന് സന്തോഷം തരുന്ന വാര്‍ത്തകള്‍ ശ്രവിക്കും.

കര്‍ക്കിടകരാശി (പുണര്‍തം 1/4, പൂയം, ആയില്യം)

പൊതുപ്രവര്‍ത്തകര്‍ക്ക് സമൂഹത്തില്‍ പ്രശസ്തി വര്‍ദ്ധിക്കും. ആഡംബര വസ്തുക്കള്‍ക്കായി പണം ചിലവഴിക്കും. സന്താനങ്ങള്‍ മുഖേന മനഃക്ലേശത്തിനു സാധ്യത. ഇന്‍ഷ്വറന്‍സ് മേഖലയുമായി ബന്ധപ്പെടേണ്ടിവരും. വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠനത്തിന് ഇഷ്ടപ്പെട്ട വിഷയം ലഭിക്കും. ഗൃഹനിര്‍മ്മാണത്തിന് തുടക്കം കുറിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് തടസ്സങ്ങള്‍ നേരിടും. സര്‍ക്കാരില്‍ നിന്നുള്ള ആനുകൂലങ്ങള്‍ ലഭിക്കാന്‍ തടസ്സം നേരിടും. ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്ക് പഠനം പൂര്‍ത്തിയാക്കാന്‍ തടസ്സങ്ങള്‍ നേരിടും. പ്രേമവിവാഹം ആഗ്രഹിക്കുന്നവര്‍ക്ക് വീട്ടുകാരില്‍ നിന്നും അനുമതി ലഭിക്കും. വിവാഹാദിമംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കും. രക്തസമ്മര്‍ദ്ദം വര്‍ദ്ധിക്കാന്‍ സാദ്ധ്യതയുള്ളതിനാല്‍ ശ്രദ്ധിക്കുക. വിദ്യാര്‍ത്ഥികള്‍ക്കു അദ്ധ്വാനഭാരം വര്‍ദ്ധിക്കും . നീര്‍ദോഷസംബന്ധമായ രോഗങ്ങള്‍ ഉണ്ടാകും. മാനസിക ഉന്മേഷത്തിനായി പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കും. ഉദ്ദ്യോഗസംബന്ധമായി ദൂരയാത്രകള്‍ ആവശ്യമായിവരും. അധികചിലവുകള്‍ മുഖേന കടം വാങ്ങേണ്ട സ്ഥിതിവിശേഷം ഉണ്ടാകും. തൊഴില്‍പരമായി വളരെയധികം ശ്രദ്ധിക്കുക.

ചിങ്ങരാശി (മകം, പൂരം, ഉത്രം 1/4)

കര്‍മ്മപുഷ്ടിക്കു തടസ്സങ്ങള്‍ നേരിടും. ശാരീരിക അസ്വാസ്ഥ്യങ്ങള്‍ മുഖേന മന:സമാധാനം കുറയും. പൊതുവെ എല്ലാകാര്യങ്ങളിലും അലസത പ്രകടമാക്കും. ഗൃഹത്തില്‍ ബന്ധുസമാഗമം പ്രതീക്ഷിക്കാം. പ്രമോഷനുവേണ്ടി ശ്രമിക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് തടസ്സങ്ങള്‍ നേരിടും. ദമ്പതികള്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസം മൂര്‍ഛിക്കാതിരിക്കുവാന്‍ ശ്രദ്ധിക്കണം. സാമ്പത്തിക രംഗത്ത് മുന്‍ വര്‍ഷങ്ങളേക്കാള്‍ കൂടുതലായി പുരോഗതി ഉണ്ടാകും. പെട്ടെന്നു ക്ഷോഭമുണ്ടാവാതെ ശ്രദ്ധിക്കണം. സന്താനങ്ങള്‍ പ്രശസ്തിയിലേയ്ക്ക് ഉയരും. ഏതു പ്രതിസന്ധിയും അതിജീവിക്കാന്‍ പ്രത്യേകം വൈഭവം ഉണ്ടാകും. ഭര്‍ത്താവിന്റെ പെരുമാറ്റം മനസ്സിനെ വേദനിപ്പിക്കും. സഹോദര സ്ഥാനീയരില്‍ നിന്നും സഹായസഹകരണങ്ങള്‍ ലഭിക്കും. ആത്മവിശ്വാസക്കുറവ് മുഖേന അവസരങ്ങള്‍ വേണ്ടവിധം പ്രയോജനപ്പെടുത്താന്‍ കഴിയാതെ വരും. വിദേശയാത്രയ്ക്ക് തടസ്സങ്ങള്‍ ഉണ്ടാകും. സംസാരത്തില്‍ നിയന്ത്രണം പാലിക്കുക.

കന്നിരാശി (ഉത്രം 3/4, അത്തം, ചിത്തിര 1/2)

അവിവാഹിതരുടെ വിവാഹ കാര്യത്തില്‍ തീരുമാനമുണ്ടാകും. അനാവശ്യചിന്തകള്‍ മനസിനെ അസ്വസ്ഥമാക്കും. ഗൃഹത്തിലെ അറ്റകുറ്റപണികള്‍ക്കായി പണം ചിലവഴിക്കും. വേണ്ടപ്പെട്ടവരുമായി അഭിപ്രായവ്യത്യാസം ഉണ്ടാകും. ലാഭകരമായി നടന്നു കൊണ്ടിരുന്ന സംരംഭങ്ങള്‍ക്ക് താല്‍ക്കാലികമായി മന്ദത അനുഭവപ്പെടും. ശത്രുക്കളില്‍ നിന്നുള്ള ഉപദ്രവം വര്‍ദ്ധിക്കും. വ്യാപ്യാര സ്ഥാപനങ്ങളില്‍ നിന്നും പണം നഷ്ടപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കണം. കൈക്കൂലി വാങ്ങുന്ന ഉദ്ദ്യോഗസ്ഥന്മാര്‍ കള്ളക്കേസില്‍ കുടുങ്ങാതെ സൂക്ഷിക്കണം. പുതിയ ജോലിക്കായി ശ്രമിക്കുന്നവര്‍ക്ക് തടസ്സങ്ങള്‍ നേരിടും. വിവാഹാദി മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കും. രാഷ്ട്രീയപ്രവര്‍ത്തകര്‍ അപവാദാരോപണങ്ങള്‍ക്ക് വിധേയരാകും. ഉദ്ദ്യോഗാര്‍ത്ഥികള്‍ക്ക് ടെസ്റ്റുകളിലും ഇന്റര്‍വ്യൂകളിലും പ്രതീക്ഷിച്ചതിനേക്കാള്‍ വിഷമത അനുഭവപ്പെടും. വേണ്ടപ്പെട്ടവര്‍ മുഖേന മന:ക്ലേശത്തിനു ഇടയുണ്ട്.

തുലാരാശി (ചിത്തിര 1/2, ചോതി, വിശാഖം 3/4)

ജോലിയില്‍ ആത്മാര്‍ത്ഥത പാലിക്കുന്നതുകൊണ്ട് മേലധികാരികളുടെ പ്രശംസ പിടിച്ചു പറ്റാന്‍ കഴിയും, ഭാര്യ മുഖേന ജീവിതരീതിക്കു മാറ്റം ഉണ്ടാകും. വിശേഷ വസ്ത്രാഭരണാദികള്‍ സമ്മാനമായി ലഭിക്കും. സര്‍വ്വകാര്യ വിജയം പ്രതീക്ഷിക്കാം. കലാകാരന്മാര്‍ക്ക് ഏറെ നേട്ടങ്ങള്‍ പ്രതീക്ഷിക്കാം. ആഗ്രഹിക്കുന്നതുപോലെ ഭാവികാര്യങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കാന്‍ സാധിക്കും. വിദേശയായ്ര്ക്ക് ശ്രമിക്കുന്നവര്‍ക്ക് ആഗ്രഹം സഫലീകരിക്കും. ജോലിയുള്ള സ്ത്രീകള്‍ക്ക് പ്രമോഷന്‍ ലഭിക്കും. മറ്റുള്ളവരില്‍ നിന്നും സഹായങ്ങള്‍ ലഭിക്കും. പിതൃസ്വത്ത് സംബന്ധമായി തര്‍ക്കത്തിനു സാധ്യത. പ്രയത്‌നത്തിനു തക്കതായ പ്രതിഫലം ലഭിക്കും. സന്താനങ്ങളുടെ ഭാവിയെ ഓര്‍ത്ത് മനസ്സ് ഉല്‍ക്കണ്ഠപ്പെടും. ദൂരയാത്രകള്‍ ആവശ്യമായി വരും. കമിതാക്കള്‍ തമ്മിലുള്ള ബന്ധം ദൃഡപ്പെടും. സഹോദരസ്ഥാനീയരില്‍ നിന്നും മനഃക്ലേശത്തിനു സാദ്ധ്യത. സന്താനങ്ങളുമായി വാഗ്വാദത്തില്‍ ഏര്‍പ്പെടും. ഭൂമിസംബന്ധമായ ക്രയവിക്രയങ്ങള്‍ക്ക് ശ്രമിക്കുന്നവര്‍ക്ക് തടസ്സങ്ങള്‍ നേരിടും. അപകീര്‍ത്തിക്കു സാദ്ധ്യതയുള്ളതിനാല്‍ ശ്രദ്ധിക്കുക.

വൃശ്ചികരാശി (വിശാഖം 1/4അനിഴം, കേട്ട)

വിദേശത്തു ജോലി ചെയ്യുന്നവര്‍ക്ക് പലവിധ പ്രതിസന്ധികള്‍ തരണം ചെയ്യേണ്ടി വരും. അഗ്നിഭയത്തിനു സാദ്ധ്യത. സ്ത്രീകള്‍ മുഖേന അപകീര്‍ത്തിക്കു സാധ്യത. വാഹനാപകടം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ വാഹനം കൈകാര്യം ചെയ്യുന്നവര്‍ ശ്രദ്ധിക്കുക. യുവാക്കളില്‍ ലഹരി പദാര്‍ത്ഥങ്ങളോടുള്ള താല്‍പ്പര്യം വര്‍ദ്ധിക്കും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അവസരങ്ങള്‍ കുറയും. മാതാവിന് ശാരീരിക അസുഖങ്ങള്‍ ഉണ്ടാകും. നിലവിലുള്ള സംരംഭം താല്‍ക്കാലികമായി നിര്‍ത്തിവെയ്‌ക്കേണ്ടി വരും. ലൈസന്‍സില്ലാതെ വാഹനം ഓടിക്കുന്നതു മുഖേന നിയമ പാലകരുടെ കര്‍ക്കശ നടപടികള്‍ നേരിടേണ്ടതായി വരും. നിസ്സാരകാര്യങ്ങളാല്‍ നിലവിലുള്ള ജോലി നഷ്ടമാകുള്ള സാഹചര്യം സംജാതമാകും . ഗൃഹനിര്‍മ്മാണത്തിനായി എടുത്ത ലോണ്‍ യഥാസമയത്ത് തിരിച്ചടക്കാന്‍ കഴിയാതെവരും. പിതാവിനോ പിതൃസ്ഥാനീയര്‍ക്കോ രോഗാരിഷ്ടതകള്‍ ഉണ്ടാകും. ശത്രുക്കളില്‍ നിന്നുള്ള ഉപദ്രവം വര്‍ദ്ധിക്കും.

ധനുരാശി (മൂലം, പൂരാടം, ഉത്രാടം 1/4)

ഉന്നതവ്യക്തികളുമായി അടുത്തിടപഴകാന്‍ അവസരം ഉണ്ടാകും. പലവിധത്തില്‍ സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കു അപകീര്‍ത്തിക്കു സാദ്ധ്യതയുള്ളതിനാല്‍ ശ്രദ്ധിക്കുക. ആരോഗ്യപരമായി ചെറിയ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടും. സന്ധിവേദന, കാലുവേദന തുടങ്ങിയ രോഗങ്ങള്‍ വരാം. നിശ്ചയിച്ച വിവാഹം നിസ്സാരകാര്യങ്ങളാല്‍ മുടങ്ങുവാന്‍ സാധ്യത. ഭക്ഷണക്രമം പാലിക്കണം. ആദ്ധ്യാത്മിക പ്രവര്‍ത്തികളില്‍ മനസ്സ് വ്യാപൃതമാകും. പിതാവുമായോ പിതൃസ്ഥാനീയരുമായോ അഭിപ്രായ വ്യത്യാസത്തിനു സാദ്ധ്യത. മുന്‍കോപം നിയന്ത്രിക്കുക. തെറ്റിദ്ധാരണകള്‍ മുഖേന ഗാര്‍ഹിക സുഖം കുറയും. ഏറ്റെടുക്കുന്ന പ്രവര്‍ത്തികള്‍ വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാധിക്കും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ അപവാദാരോപണങ്ങള്‍ക്ക് വിധേയരാകും. ഉപരിപഠനത്തിനു ശ്രമിക്കുന്നവര്‍ക്കു ആഗ്രഹിക്കുന്ന വിഷയം ലഭിക്കും. മനസില്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ സാധിക്കും. കടം കൊടുത്ത പണം തിരികെ ലഭിക്കും. വിദേശയാത്രക്കു തടസം നേരിടും. സര്‍ക്കാര്‍ ചിട്ടിയില്‍ ചേരുന്നവര്‍ക്ക് ആദ്യം തന്നെ നറുക്കു വീഴാന്‍ സാധ്യതയുണ്ട്.

മകരരാശി (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)

. ബന്ധുക്കളുടെ സഹകരണം മുഖേന ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയം കൈവരിക്കും. ആഘോഷവേളകളില്‍ പങ്കെടുക്കാനിടയുണ്ട്. നന്നായി ആലോചിച്ച ശേഷം മാത്രമേ ബിസിനസ്സില്‍ തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ പാടുള്ളൂ. ഭൂമിസംബന്ധമായ ക്രയവിക്രയങ്ങള്‍ക്ക് അനുകൂലസമയം. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ധാരാളം യാത്രകള്‍ ചെയ്യേണ്ടിവരും. ഇഷ്ടജനങ്ങളില്‍ നിന്നും അകന്നു കഴിയേണ്ടതായും ധനനഷ്ടങ്ങള്‍ക്കും സാധ്യതയുണ്ട്. തീരുമാനമെടുത്തിട്ടുള്ള പല കാര്യങ്ങളും മാറ്റിവയ്ക്കാനിടയാകും. ശത്രുക്കളില്‍ നിന്നുള്ള ഉപദ്രവം വര്‍ദ്ധിക്കും. നിലവിലുണ്ടായിരുന്ന വിവാഹാലോചന തീര്‍ച്ചപ്പെടുത്തും. ആരോഗ്യപരമായി ബുദ്ധിമുട്ടുകള്‍ ഉണ്ടാകും. വിദ്യാര്‍ത്ഥികള്‍ക്കു നൃത്തസംഗീതാദികലകളില്‍ താല്‍പര്യം വര്‍ദ്ധിക്കും. വിദേശത്തു ജോലി ചെയ്യുന്നവര്‍ക്ക് ധാരാളം ബുദ്ധിമുട്ടുകള്‍ തരണം ചെയ്യേണ്ടിവരും. ദമ്പതികള്‍ തമ്മില്‍ അഭിപ്രായവ്യത്യാസത്തിനു സാധ്യത. സംസാരത്തില്‍ നിയന്ത്രണം പാലിക്കുക. ഗൃഹാലങ്കാര വസ്തുക്കള്‍ക്കായി പണം ചിലവഴിക്കും.

കുംഭരാശി (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)

ഗൃഹത്തില്‍ മംഗള കര്‍മ്മങ്ങള്‍ നടക്കും. സാഹസിക പ്രവര്‍ത്തിയില്‍ ഏര്‍പ്പെടുന്നവര്‍ സുരക്ഷതത്വം ഉറപ്പുവരുത്തണം. ദാമ്പത്യ ജീവിതം സംതൃപ്തമായിരിക്കും. സുഹൃത്തുക്കളില്‍ നിന്നും തക്കസമയത്തു സഹായസഹകരണങ്ങള്‍ ലഭിക്കും. പുതിയ ജോലിക്കായി ശ്രമിക്കുന്നവര്‍ക്ക് തടസ്സങ്ങള്‍ നേരിടും. സാമ്പത്തിക ഇടപാടില്‍ സൂക്ഷിക്കുക. പുണ്യക്ഷേത്ര ദര്‍ശനം ഉണ്ടാകും. മുന്‍കോപം നിയന്ത്രിക്കുക. ഏറ്റെടുത്ത ജോലികള്‍ പൂര്‍ത്തിയാക്കുവാന്‍ കഠിനമായി പ്രയത്‌നിക്കേണ്ടതായി വരും. സഹോദരസ്ഥാനീയരില്‍ നിന്നും ഗുണാനുഭവം ലഭിക്കും. അലസതാമനോഭാവത്തിനു സാദ്ധ്യത. സന്താനങ്ങളുടെ ആരോഗ്യകാര്യങ്ങള്‍ക്കായി പണം ചിലവഴിക്കും. ദാമ്പത്യജീവിതത്തിലെ അഭിപ്രായ വ്യത്യാസങ്ങള്‍ രൂക്ഷമാകാതെ ശ്രദ്ധിക്കണം. സ്ത്രീകള്‍ മുഖേന അപകീര്‍ത്തിക്കു സാധ്യത. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അവസരങ്ങള്‍ കുറയും. സാഹിത്യകാരന്മാര്‍ക്ക് പുതിയ കൃതികള്‍ പ്രസിദ്ധീകരിക്കാന്‍ സാധിക്കും.

മീനരാശി (പൂരുരുട്ടാതി 14, ഉത്രട്ടാതി, രേവതി)

മുന്‍കോപം മുഖേന പലരുടേയും വെറുപ്പ് സമ്പാദിക്കും. ദൂരെയാത്രകള്‍ മുഖേന ഉദ്ദേശിച്ച ഗുണം ലഭിക്കില്ല. കുടുംബബാധ്യതകള്‍ വര്‍ദ്ധിക്കും. ഭൂമിസംബന്ധമായ ക്രയവിക്രയത്തിലൂടെ ധനനഷ്ടം ഉണ്ടാകും. വിദ്യാര്‍ത്ഥികള്‍ പഠനകാര്യത്തില്‍ അലസത പ്രകടമാക്കും. മാതാവിന് ശാരീരിക അസുഖങ്ങള്‍ ഉണ്ടാകും. ഗൃഹത്തില്‍ നിന്നും വിട്ടുനില്‍ക്കേണ്ടതായ അവസ്ഥ ഉണ്ടാകും. വസ്തുവകകള്‍ വില്‍ക്കുവാന്‍ ശ്രമിക്കുന്നവര്‍ക്ക് അത് സാധിക്കുമെങ്കിലും പ്രതീക്ഷിച്ചത്ര ലാഭം ലഭിക്കുകയില്ല. ഓഹരി വിപണിയിലും ഊഹകച്ചവടത്തിലും ഇടപെടാതിരിക്കുവാന്‍ ശ്രദ്ധിക്കുക. ചിലവ് അനിയന്ത്രിതമാകുകയും കടം വങ്ങേണ്ടുന്ന അവസരങ്ങള്‍ വരുകയും ചെയ്യും. വിദേശത്തു പോകാന്‍ ഏജന്‍സികള്‍ക്ക് പണം കൊടുക്കുമ്പോള്‍ കബളിപ്പിക്കപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കുക. പുതിയ സംരംഭങ്ങള്‍ തുടങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് സമയം നന്നല്ല. സാമ്പത്തിക ഇടപാടുകളില്‍ സൂക്ഷിക്കുക. കുടുംബത്തില്‍ അവകാശ തര്‍ക്കങ്ങള്‍ ഉണ്ടാകും. പോലീസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അപ്രതീക്ഷിത സ്ഥാനചലനം ഉണ്ടാകും.
 
Other News in this category

 
 




 
Close Window