Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 01st May 2024
 
 
ജ്യോതിഷം
  Add your Comment comment
ജൂണ്‍ 25 മുതല്‍ ജൂലൈ 1 വരെ നിങ്ങള്‍ക്കെങ്ങിനെ?
ശ്രീ. ആറ്റുകാല്‍ രാധാകൃഷ്ണന്‍
പ്രശസ്ത ജ്യോതിഷ പണ്ഡിതന്‍ ശ്രീ. ആറ്റുകാല്‍ രാധാകൃഷ്ണന്‍ തയ്യാറാക്കിയത്:

മേടരാശി (അശ്വതി, ഭരണി,കാര്‍ത്തിക 1/4)

. മനസിനിണങ്ങിയ ജീവിത പങ്കാളിയെ കണ്ടെത്തുന്നതില്‍ വിജയിക്കും .കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രശസ്തിയും സാമ്പത്തിക നേട്ടവും പ്രതീക്ഷിക്കാം. ആഡംബരവസ്തുക്കള്‍ക്കായി പണം ചിലവഴിക്കും. ഗൃഹത്തില്‍ മംഗള കര്‍മ്മങ്ങള്‍ നടക്കും. പ്രമോഷനായി ശ്രമിച്ചിരുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് അനുകൂല ഉത്തരവ് ലഭിക്കും. ബിസിനസ്സില്‍ ഉണ്ടായിരുന്ന സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാന്‍ സാധിക്കും. രാഷ്ട്രീയപ്രവര്‍ത്തകര്‍ അപ്രതീക്ഷിതമായി ഉന്നത അധികാരം സാദ്ധ്യമാകും. വിദ്യാര്‍ത്ഥികള്‍ക്കു അദ്ധ്വാനഭാരം വര്‍ദ്ധിക്കും. ബുദ്ധിസാമര്‍ത്ഥ്യം മുഖേന പല ആപത്തുകളില്‍ നിന്നും രക്ഷപ്പെടും. ഭാര്യ മുഖേന ജീവിതരീതിക്കു മാറ്റം ഉണ്ടാകും. അവിവാഹിതരുടെ വിവാഹകാര്യത്തിനു അനുകൂല തീരുമാനം എടുക്കും. സഹോദരസ്ഥാനീയര്‍ മുഖേന മനഃക്ലേശത്തിനു സാദ്ധ്യത. ഗൃഹത്തില്‍ ബന്ധുസമാഗമം പ്രതീക്ഷിക്കാം. ദൂരയാത്രകള്‍ മുഖേന അധിക ചിലവുകളും ശാരീരിക ക്ലേശവും അനുഭവപ്പെടും. സന്താനങ്ങള്‍ മുഖേന മനഃസമാധാനക്കുറവ് അനുഭവപ്പെടും. മനഃക്ലേശത്തിനു ഇടയാക്കുന്ന സന്ദേശങ്ങള്‍ ലഭിക്കും. പിതാവില്‍ നിന്നും സഹായസഹകരണങ്ങള്‍ ലഭിക്കും.

ഇടവരാശി (കാര്‍ത്തിക 3/4, രോഹിണി, മകയീരം 1/2)

. വിനോദയാത്രകളില്‍ പങ്കെടുക്കും. അനാവശ്യ കൂട്ടുകെട്ടിലൂടെ പണം ധൂര്‍ത്തടിച്ചു ചിലവഴിക്കും. നാല്‍ക്കാലികളില്‍ നിന്നും സാമ്പത്തിക നേട്ടം കൈവരിക്കും. നിസ്സാരകാര്യങ്ങളെചൊല്ലി കമിതാക്കള്‍ തമ്മില്‍ അഭിപ്രായവത്യാസം ഉണ്ടാകും. പുതിയ സംരംഭങ്ങള്‍ തുടങ്ങാനുദ്ദേശിക്കുന്നവര്‍ക്ക് സമയം അനുകൂലമല്ല. സാമ്പത്തിക ഇടപാടുകള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യണം. ദമ്പതികള്‍ തമ്മില്‍ സൗന്ദര്യ പിണക്കം ഉണ്ടാകും. ചെയ്യുന്ന തൊഴിലില്‍ പൂര്‍ണ്ണമായ തൃപ്തി ഉണ്ടാകില്ല. സ്ത്രീകള്‍ മുഖേന ധനനഷ്ടവും മാനഹാനിയും സംഭവിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. സ്ഥലമോ വീടോ വാങ്ങാനുദ്ദേശിക്കുന്നവര്‍ക്ക് തടസ്സങ്ങള്‍ നേരിടും. അവിവിവാഹിതരുടെ വിവാഹകാര്യത്തില്‍ തീരുമാനം എടുക്കാന്‍ തടസം നേരിടും. വിദേശത്തു തൊഴില്‍ ചെയ്യുന്നവര്‍ക്ക് അപ്രതീക്ഷിതമായി നാട്ടില്‍ വരേണ്ട സാഹചര്യം ഉണ്ടാകും. സംസാരം മുഖേന ശത്രുക്കള്‍ വര്‍ദ്ധിക്കാന്‍ സാദ്ധ്യതയുണ്ട്. അനാവശ്യ ചിലവുകള്‍ വര്‍ദ്ധിക്കും വാഹന സംബന്ധമായി ചിലവുകള്‍ വര്‍ദ്ധിക്കും. അസമയത്തുള്ള യാത്രകള്‍ ഒഴിവാക്കുക ശത്രുക്കളില്‍ നിന്നും ഉപദ്രവം വര്‍ദ്ധിക്കും. നന്നായി ആലോചിച്ച ശേഷം മാത്രമേ ബിസിനസ്സില്‍ തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ പാടുള്ളൂ.

മിഥുനരാശി (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)

മനസ്സിന് സന്തോഷം തരുന്ന വാര്‍ത്തകള്‍ ശ്രവിക്കും. കലാകായിക രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് കഴിവിനനുസൃതമായി അംഗീകാരം ലഭിക്കും. ടെസ്റ്റുകളിലും, ഇന്റര്‍വൂകളിലും പങ്കെടുക്കുന്നവര്‍ക്ക് മെച്ചപ്പെട്ട പ്രകടനം കാഴ്ച വെയ്ക്കാന്‍ സാധിക്കും. വിവാഹാദി മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കും. ഭൂമിസംബന്ധമായ ക്രയവിക്രയങ്ങള്‍ക്കു ശ്രമിക്കുന്നവര്‍ക്കു അനുകൂല സമയം. ഇഷ്ടജനങ്ങളില്‍ നിന്നും അകന്നു കഴിയേണ്ടതായും ധനനഷ്ടങ്ങള്‍ക്കും സാധ്യതയുണ്ട്. പിതാവുമായോ പിതൃസ്ഥാനീയരുമായോ അഭിപ്രായവ്യത്യാസത്തിനു സാദ്ധ്യത. ഗൃഹനിര്‍മ്മാണത്തിന് തുടക്കം കുറിയ്ക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അനുകൂല സമയം. കമ്പ്യൂട്ടര്‍ മേഖലയുമായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് സാമ്പത്തികനേട്ടം ഉണ്ടാകും. പത്രപ്രവര്‍ത്തകര്‍ക്കു ധാരാളം യാത്രകള്‍ ആവശ്യമായി വരും. യുവതികള്‍ അന്യരുടെ വാക്കുകളില്‍ ഭ്രമിക്കാതിരിക്കുക. മുന്‍കോപം നിയന്ത്രിക്കാന്‍ ശ്രമിക്കണം. ജീവിതപങ്കാളിയുമായി അഭിപ്രായവ്യത്യസം ഉണ്ടാകും. വിശേഷവസ്ത്രാഭരണാദികള്‍ സമ്മാനമായി ലഭിക്കും. സഹോദരസ്ഥാനീയര്‍ക്കു രോഗാരിഷ്ടതകള്‍ ഉണ്ടാകും .

കര്‍ക്കിടകരാശി (പുണര്‍തം 1/4, പൂയം, ആയില്യം)

കലാപരമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രശസ്തിയും അംഗീകാരവും ലഭിക്കും. സന്താനങ്ങളുടെ ആരോഗ്യ കാര്യങ്ങള്‍ക്കായി പണം ചിലവഴിക്കും. യാത്രാവേളയില്‍ അപരിചിതരുമായി അടുത്തിടപഴകാതിരിക്കുക. വിദ്യാര്‍ത്ഥികള്‍ പഠനകാര്യത്തില്‍ ഉത്സാഹം പ്രകടമാക്കും. മാതാവില്‍ നിന്നും സഹായ സഹകരണങ്ങള്‍ ലഭിക്കും. കര്‍മ്മരംഗത്ത് ധാരാളം പ്രതിസന്ധികള്‍ തരണം ചെയ്യേണ്ടി വരും. ഏതു കാര്യത്തിലും പ്രതീക്ഷിക്കുന്നതിലുമധികം പണച്ചിലവ് വന്നുചേരും. വിദ്യാര്‍ത്ഥികള്‍ക്ക് അദ്ധ്വാനഭാരം വര്‍ദ്ധിക്കും. ബിസിനസ്സ് വിപുലീകരിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് തടസ്സങ്ങള്‍ നേരിടും. മനസിന് വിഷമം ഉളവാക്കുന്ന വാര്‍ത്തകള്‍ ശ്രവിക്കും. ശത്രുക്കളില്‍ നിന്നുള്ള ഉപദ്രവം വര്‍ദ്ധിക്കും. പഴയവാഹനം കൊടുത്ത് പുതിയവാഹനം വാങ്ങാനുള്ള ശ്രമം വിജയിക്കും. അപകീര്‍ത്തിക്കു സാദ്ധ്യത. ആരോഗ്യപരമായി ചെറിയ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടും. സര്‍ക്കാരില്‍ നിന്നും കിട്ടാനുള്ള ആനുകൂല്യങ്ങള്‍ക്കു തടസം നേരിടും. സംസാരം പരുക്കമാകാതിരിക്കുവാന്‍ ശ്രദ്ധിക്കുക.

ചിങ്ങരാശി (മകം, പൂരം, ഉത്രം 1/4)

സര്‍ക്കാര്‍ സേവനരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അപ്രതീക്ഷിത സ്ഥലം മാറ്റത്തിന്ഉത്തരവ് ലഭിക്കും. സഹോദരസ്ഥാനീയരില്‍നിന്നും സഹായസഹകരണങ്ങള്‍ ലഭിക്കും. സൈനിക വിഭാഗത്തില്‍ തൊഴില്‍ ചെയ്യുന്നവര്‍ക്ക് അനുകൂല സ്ഥലം മാറ്റത്തിനുള്ള ഉത്തരവ് ലഭിക്കും. വാഹനസംബന്ധമായി ചിലവുകള്‍ വര്‍ദ്ധിക്കും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അവസരങ്ങള്‍ കുറയും. പൂര്‍വ്വിക സ്വത്തില്‍ നിന്നും സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. അവിവാഹിതരുടെ വിവാഹകാര്യത്തിനു തീരുമാനം എടുക്കാന്‍ തടസം നേരിടും. പ്രവൃത്തികളില്‍ അലസത പ്രകടമാക്കും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ധാരാളം മല്‍സരങ്ങള്‍ നേരിടേണ്ടതായി വരും. നിലവിലുള്ള ജോലി നിലനിര്‍ത്തി കൊണ്ടുപോകാന്‍ കഠിനമായി പ്രയത്‌നിക്കേണ്ടി വരും. പുതിയ വാഹനം വാങ്ങാന്‍ ശ്രമിക്കുന്നവര്‍ക്ക് തടസങ്ങള്‍ നേരിടും. ബിസിനസ്സിലൂടെയുണ്ടായ ധനനഷ്ടം മറികടക്കാന്‍ കഠിനമായി പരിശ്രമിക്കേണ്ടിവരും. രഹസ്യബന്ധങ്ങള്‍ പലതും സുഗമമായി മുമ്പോട്ടുപോകും.

കന്നിരാശി (ഉത്രം 3/4, അത്തം, ചിത്തിര 1/2)

മാതാവില്‍ നിന്നും സഹായസഹകരങ്ങള്‍ ലഭിക്കും. സ്ഥലമോ വീടോ വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അനുകൂല സമയം. ദാമ്പത്യ ജീവിതം സന്തോഷപ്രദമായിരിക്കും. മനസ്സിനിണങ്ങിയ ജീവിതപങ്കാളിയെ കണ്ടെത്തുന്നതില്‍ വിജയിക്കും. യാത്രാവേളയില്‍ ആഭരണങ്ങളോ വിലപ്പെട്ട രേഖകളോ നഷ്ടപ്പെടാതിരി ക്കുവാന്‍ ശ്രദ്ധിക്കുക. അസമയത്തുള്ള യാത്രകള്‍ ഒഴിവാക്കുക. അയല്‍ക്കാരുമായി അഭിപ്രായവ്യത്യാസം ഉണ്ടാകും. പുതിയ വാഹനം വാങ്ങാന്‍ ശ്രമിക്കുന്നവര്‍ക്ക് തടസങ്ങള്‍ നേരിടും. ദീര്‍ഘ വീക്ഷണത്തിലൂടെ മാത്രമേ ഏതൊരു പ്രവൃത്തിയിലും ഏര്‍പ്പെടാവൂ. ക്രമത്തിലധികം ഉപചാരമര്യാദകള്‍ കാണിക്കാനിടവരും. ഏതു കാര്യത്തിനാരംഭിച്ചാലും വിഘ്‌നം ഉണ്ടാകും. നിലവിലുള്ള സംരംഭം സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം താല്‍ക്കാലികമായി നിര്‍ത്തിവെയ്‌ക്കേണ്ടതായ തീരുമാനം കൈകൊള്ളും. വാക്ചാതുര്യം മുഖേന ഏതു രംഗത്തും ശ്രദ്ധപിടിച്ചുപറ്റും. ശത്രുക്കളുടെ ഗൂഢതന്ത്രങ്ങളില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെടും. ആരോഗ്യപരമായി നല്ല സമയമല്ല.


തുലാരാശി (ചിത്തിര 1/2, ചോതി, വിശാഖം 3/4)

ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. വരവില്‍ കവിഞ്ഞ് ചിലവ് വര്‍ദ്ധിക്കും. വിദേശത്തു നിന്നും നാട്ടില്‍ വരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആഗ്രഹം സഫലീകരിക്കും. സന്താനങ്ങളുടെ ഭാവിയെ ഓര്‍ത്ത് മനസ്സ് ഉല്‍ക്കണ്ഠപ്പെടും. ദൂരയാത്രകള്‍ ആവശ്യമായി വരും. ബുദ്ധിസാമര്‍ത്ഥ്യം മുഖേന പല ആപത്തുകളില്‍ നിന്നും രക്ഷപ്പെടും. അവിവിവാഹിതരുടെ വിവാഹകാര്യത്തില്‍ തീരുമാനമുണ്ടാകും. പ്രേമവിവാഹം ആഗ്രഹിക്കുന്നവര്‍ക്ക് വീട്ടുകാരില്‍ നിന്നും അനുകൂല മറുപടി ലഭിക്കും. സിനിമാ സീരിയല്‍ രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക് ധാരാളം അവസരങ്ങള്‍ ലഭിക്കും. സഹോദരങ്ങളുമായോ സഹോദരസ്ഥാനീയരുമായോ അഭിപ്രായവ്യത്യാസത്തിനോ ശത്രുതയ്‌ക്കോ സാദ്ധ്യതയുണ്ട്. അപകീര്‍ത്തിക്കു സാദ്ധ്യതയുള്ളതിനാല്‍ എല്ലാ കാര്യത്തിവും ശ്രദ്ധ ആവശ്യമാണ്. അനാവശ്യ സംസാരം ഒഴിവാക്കുക. പിതാവിനോ പിതൃസ്ഥാനീയര്‍ക്കോ രോഗാരിഷ്ടതകള്‍ അനുഭവപ്പെടും. ബിസിനസ്സ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം. അഭിഭാഷകര്‍ വാക്‌സാമര്‍ത്ഥ്യം മുഖേന കേസില്‍ വിജയിക്കും.

വൃശ്ചികരാശി (വിശാഖം 1/4, അനിഴം, തൃക്കേട്ട)

ഉപരിപഠനത്തിന് ശ്രമിക്കുന്നവര്‍ക്ക് ആഗ്രഹിക്കുന്ന വിഷയം ലഭിക്കും. മാതൃസ്വത്ത് സംബന്ധമായി അഭിപ്രായവ്യത്യാസം ഉണ്ടാകും. അവിവാഹി തരുടെ വിവാഹകാര്യത്തിന് അനുകൂല തീരുമാനം എടുക്കും. ബിസിനസ്സ് വിപുലീകരിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് തടസ്സങ്ങള്‍ നേരിടും. സാമ്പത്തിക ഇടപാടുകളില്‍ സൂക്ഷിക്കുക. ജീവിത പങ്കാളിയില്‍ നിന്നും സുഖം ലഭിക്കും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പുതിയ അവസരങ്ങള്‍ ലഭിക്കും. സംസാരം പരുക്കമാകാതിരിക്കാന്‍ ശ്രദ്ധിക്കുക. ബിസിനസ്സ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് തൊഴില്‍പരമായി ധാരാളം മത്സരങ്ങള്‍ നേരിടും. ശത്രുക്കള്‍ വര്‍ദ്ധിക്കും. ആരോഗ്യപരമായി വളരെയധികം ശ്രദ്ധിക്കുക. സര്‍ക്കാരില്‍ നിന്നും ലഭിക്കാനുള്ള ആനുകൂല്യങ്ങള്‍ക്ക് തടസ്സം നേരിടും. ഗൃഹാന്തരീക്ഷം പൊതുവേ അസംതൃപ്തമായിരിക്കും. വഞ്ചനയില്‍ അകപ്പെടാതിരിക്കാന്‍ സൂക്ഷിക്കുക. സഹോദരങ്ങള്‍ തമ്മില്‍ യോജിപ്പിലെത്തും. മതപരമായ ചടങ്ങുകളില്‍ പങ്കെടുക്കും. സുഹൃത്തിന് വേണ്ടി ജാമ്യം നിന്നതിന്റെ പേരില്‍ ധനകാര്യ സ്ഥാപനത്തില്‍ നിന്നും നേട്ടീസ് വരാന്‍ സാദ്ധ്യത.

ധനുരാശി (മൂലം, പൂരാടം, ഉത്രാടം 1/4)

കര്‍മ്മസംബന്ധമായി പുരോഗതിയും സാമ്പത്തിക നേട്ടവും അനുഭവപ്പെടും. സഹോദരസ്ഥാനീയരുമായി അഭിപ്രായ വ്യത്യാസത്തിന് സാദ്ധ്യത. ഇഷ്ടപ്പെട്ട ജീവിതപങ്കാളിയെ കണ്ടെത്തുന്നതില്‍ വിജയിക്കും. ആരോഗ്യപരമായി ചെറിയ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടും. ഭാര്യയുമായോ ഭാര്യാബന്ധുക്കളുമായോ അഭിപ്രായ വ്യത്യാസത്തിന് സാദ്ധ്യത. മറ്റുള്ളവരുടെ പ്രശംസ പിടിച്ചു പറ്റും. അനാവശ്യകാര്യങ്ങളില്‍ ഇടപെടാതിരിക്കുക. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ വിജയശ്രീലാളിതരാകും. അനാവശ്യകാരങ്ങളെ കുറിച്ച് ചിന്തിച്ച് വേവലാതിപ്പെടും. വൈദ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് സാമ്പത്തിക നേട്ടം ഉണ്ടാകും.സന്താനങ്ങളുടെ വിദ്യാഭ്യാസ കാര്യ ള്‍ക്കായി പണം ചിലവഴിക്കും. നിനച്ചിരിക്കാതെയുള്ള ചിലവുകള്‍ വരുന്നതിനാല്‍ കൈയില്‍ പണം തങ്ങുകയില്ല. സ്ഥലമോ വീടോ വാങ്ങാന്‍ ഉദ്ദേശിച്ചവര്‍ക്ക് അനുഭവപ്പെട്ടിരുന്ന തടസങ്ങള്‍ മാറികിട്ടും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ടെസ്റ്റുകളിലും ഇന്റവ്യുകളിലും പങ്കെടുക്കാന്‍ ഉത്തരവു ലഭിക്കും. ബിസിനസ്സില്‍ നിന്നും ഉണ്ടായ കടബാദ്ധ്യതകള്‍ മറികടക്കാന്‍ കഠിനമായി പ്രയത്‌നിക്കേണ്ടി വരും.

മകരരാശി (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)

അവിചാരിതമായി ധനലാഭം ഉണ്ടാകും. പിതൃസ്വത്ത് സംബന്ധമായി അഭിപ്രായ വ്യത്യാസം ഉണ്ടാകും. ശത്രുക്കള്‍ മിത്രങ്ങളാകാന്‍ ശ്രമിക്കും. കുടുംബ കലഹങ്ങളില്‍ നിരപരാധിത്വം തെളിയിക്കാന്‍ കഴിയും. പുതിയ വസ്ത്രങ്ങള്‍ ലഭിക്കും. അനാവശ്യ ചിലവുകള്‍ വന്നു ചേരും. വിവാഹാദിമംഗള കര്‍മ്മങ്ങളില്‍ പങ്കെടുക്കും. ഇന്‍ഷുറന്‍സ് മേഖലയുമായി ബന്ധപ്പെടേണ്ടതായി വരും. വീഴ്ചയില്‍ അപകടം വരാതെ സൂക്ഷിക്കുക. ഈശ്വരചിന്ത കൈവിടാതെ സൂക്ഷിക്കണം. പ്രവൃത്തികളില്‍ ജാഗ്രത പാലിക്കണം. വിദ്യാര്‍ത്ഥികള്‍ക്ക് പഠന കാര്യങ്ങളില്‍ താല്‍പ്പര്യം വര്‍ദ്ധിക്കും. തൊഴിലിനു വേണ്ടിയുള്ള പരിശ്രമങ്ങള്‍ ഭാഗീകമായി സഫലീകരിക്കും. അലര്‍ജി സംബന്ധമായ രോഗങ്ങള്‍ മൂര്‍ഛിക്കും. രാഷ്ട്രീയരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പ്രസംഗവേദിയില്‍ വാക്കുകള്‍ സൂക്ഷിച്ചു ഉപയോഗിക്കുക. അവിവാഹിതരുടെ വിവാഹകാര്യത്തിന് തീരുമാനം എടുക്കാന്‍ തടസം നേരിടും. മുന്‍കോപം നിയന്ത്രിക്കാന്‍ കഴിയാതെ വരും. സ്വന്തം ആവശ്യങ്ങള്‍ക്ക് വണ്ടിയോ മറ്റുള്ളവര്‍ക്ക്
വണ്ടിയോ ആശുപത്രിയുമായി ബന്ധപ്പെടേണ്ടി വരും.

കുംഭരാശി (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)

മനഃസമാധാനവും സന്തോഷവും ലഭിക്കും. മനസിനണങ്ങിയ ജീവിത പങ്കാളിയെ കണ്ടെത്താന്‍ സാധിക്കും. കര്‍മ്മസംബന്ധമായി പലവിധത്തിലുള്ള പ്രതിസന്ധികള്‍ തരണം ചെയ്യേണ്ടി വരും. അവിവാഹിതരുടെ വിവാഹകാര്യത്തില്‍ തീരുമാനം ഉണ്ടാകും. വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠനത്തിനു ആഗ്രഹിക്കുന്ന വിഷയം ലഭിക്കും. വിദേശത്തു നിന്നും സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. കണ്ഠത്തിനു മുകളിലുള്ള അസുഖങ്ങള്‍ അനുഭവപ്പെടും. പല വിധത്തില്‍ സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. തൊഴില്‍രഹിതര്‍ക്ക് നല്ല ജോലി ലഭിക്കും. ദാമ്പത്യ ജീവിതം ശോഭനമായിരിക്കും. പ്രതീക്ഷിക്കുന്ന കാര്യങ്ങളില്‍ വിജയിക്കും. അപ്രതീക്ഷിതമായി മാതാവിന് ശാരീരിക അസുഖങ്ങള്‍ ഉണ്ടാകും. ജോലി സംബന്ധമായി ദൂരയാത്രകള്‍ ആവശ്യമായി വരും. രാഷ്ട്രീയ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേതൃസ്ഥാനങ്ങളില്‍ എത്താന്‍ കഴിയും. സ്ഥലമോ വീടോ വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ആഗ്രഹസാഫല്യം ഉണ്ടാകും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ക്യാമ്പസ് ഇന്റര്‍വ്യു വഴി മെച്ചപ്പെട്ട ജോലി ലഭിക്കും.

മീനരാശി (പൂരുരുട്ടാതി 1/4, ഉത്രട്ടാതി, രേവതി)

കര്‍മ്മരംഗത്ത് അസൂയാവഹമായ നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിക്കും. സാങ്കേതിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് വിദേശയാത്രക്കുള്ള അവസരം ലഭിക്കും. ഭൂമിസംബന്ധമായ ക്രയവിക്രയങ്ങള്‍ക്ക് ശ്രമിക്കുന്നവര്‍ക്ക് അനുകൂല സമയം. തടസ്സപ്പെട്ടു കിടന്നിരുന്ന പല കാര്യങ്ങള്‍ക്കും നീക്കു പോക്കുണ്ടാകും. വിശേഷവസ്ത്രാഭരണാധികള്‍ ലഭിക്കും. ഈശ്വരാധീനം ഉള്ളതിനാല്‍ എല്ലാ ആപത്തുകളില്‍ നിന്നും രക്ഷപ്പെടും. സാമൂഹിക സാഹിത്യരംഗത്തുള്ളവര്‍ക്ക് അംഗീകാരവും പ്രശസ്തിയും ലഭിക്കും. പുതിയ സുഹൃത്ത് ബന്ധം മുഖേന ജീവിതത്തില്‍ മാറ്റം ഉണ്ടാകും. സഹോദരങ്ങളുമായി തീരുമാനിച്ച് പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല സമയം. പിതൃഗുണവും ഭാഗ്യപുഷ്ടിയും അനുഭവപ്പെടും. അനാവശ്യ കാര്യങ്ങള്‍ക്കുപോലും ദമ്പതികള്‍ തമ്മില്‍ കലഹിക്കാനിടവരും. പെട്ടെന്നു ക്ഷേഭമുണ്ടാവാതെ ശ്രദ്ധിക്കണം. ഉപരിപഠനത്തിനായി വിദേശത്ത് പോകാന്‍ ശ്രമിക്കുന്നവര്‍ക്ക് അനുകൂല സമയം.
 
Other News in this category

 
 




 
Close Window