Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 04th May 2024
 
 
ഇമിഗ്രേഷന്‍
  Add your Comment comment
ബ്രക്‌സിറ്റി നടപ്പായാല്‍ ടിയര്‍ 1 പോസ്റ്റ് സ്റ്റഡി വര്‍ക്ക് വിസ തിരിച്ചു വരുമെന്നു വിദഗ്ധര്‍
Reporter
മലയാളികളടക്കമുള്ള ഇന്ത്യക്കാര്‍ക്ക് പ്രതീക്ഷ നല്‍കി പുതിയ നീക്കം. ബ്രക്‌സിറ്റ് നടപ്പാക്കിയാല്‍ ടിയര്‍ 1 പോസ്റ്റ് സ്റ്റഡി വര്‍ക്ക് വിസ തിരിച്ചുകൊണ്ടുവന്നേക്കും. എന്നാല്‍ 2012ല്‍ ഈ വിസ കാറ്റഗറി യുകെ സര്‍ക്കാര്‍ അവസാനിപ്പിക്കുകയും ചെയ്തു. ബ്രക്‌സിറ്റ് നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നതോടെയാണ് യുകെ ഗവണ്‍മെന്റ് ഈ നീക്കത്തില്‍ നിന്നും പിന്നോട്ട് പോകുക. 2012ന് മുന്‍പ് അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് രണ്ട് വര്‍ഷം യുകെയില്‍ തുടരാന്‍ കഴിഞ്ഞിരുന്നു. ഇതാണ് തെരേസ മേയ് ഹോം സെക്രട്ടറി ആയിരിക്കവെ നാല് മാസമാക്കി ചുരുക്കിയത്. 2019 ആദ്യമാണ് അണ്ടര്‍ഗ്രാജുവേറ്റ്, മാസ്റ്റേഴ്‌സ് വിദ്യാര്‍ത്ഥികള്‍ക്ക് ആറ് മാസവും, പിഎച്ച്ഡിക്കാര്‍ക്ക് 12 മാസവുമായി കാലാവധി ദീര്‍ഘിപ്പിച്ചത്. വളരുന്ന ഇന്ത്യ നല്‍കുന്ന അവസരങ്ങള്‍ നഷ്ടപ്പെടുത്തുന്നത് ബ്രിട്ടന് ഭീമമായ നഷ്ടമാണ് വരുത്തുന്നതെന്ന് ഫോറിന്‍ അഫയേഴ്‌സ് കമ്മിറ്റി ചൂണ്ടിക്കാണിച്ചിരുന്നു. മറ്റ് ലോകരാജ്യങ്ങള്‍ ഇന്ത്യയുമായി കൈകോര്‍ക്കാന്‍ മത്സരിക്കുമ്പോള്‍ യുകെ ഏറെ പിന്നിലാണ്. പഴയ ബന്ധത്തിന്റെ പേര് പറഞ്ഞ് കാത്തുനില്‍ക്കാതെ അവസരങ്ങള്‍ പ്രയോജനപ്പെടുത്താന്‍ ഇന്ത്യക്ക് അനുകൂലമായ നടപടികള്‍ യുകെ സ്വീകരിക്കണമെന്ന് കമ്മിറ്റി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ നീക്കം. പോസ്റ്റ് സ്റ്റഡി വര്‍ക്ക് വിസ വഴിയുള്ള വാതില്‍ പൂര്‍ണ്ണമായി അടച്ചിട്ടില്ലെന്ന് സര്‍ക്കാര്‍ വാക്ക് തിരുത്തിയത് ആശാവഹമാണ്. ബ്രക്‌സിറ്റ് സംഭവിക്കുന്നതോടെ കുറവ് വരുന്ന യോഗ്യരായ ജീവനക്കാരുടെ കുറവ് നികത്താന്‍ വിദേശ ജോലിക്കാര്‍ അവശ്യഘടകമായി മാറുന്നതാണ് ഇതിന് വഴിയൊരുക്കുന്നത്. 2019 ജൂണ്‍ ആദ്യം അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് അപ്രഖ്യാപിത വിലക്ക് ഏര്‍പ്പെടുത്തുന്ന പോസ്റ്റ് സ്റ്റഡി വര്‍ക്ക് നിയന്ത്രണങ്ങള്‍ നീക്കണമെന്ന് ഹോം സെക്രട്ടറി സാജിദ് ജാവിദാണ് അഭിപ്രായം ഉന്നയിച്ചത്. യുകെഇന്ത്യ ബന്ധം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച് പഠിച്ച് അടുത്തിടെ പുറത്തുവിട്ട ഹൗസ് ഓഫ് കോമണ്‍സ് ഫോറിന്‍ അഫയേഴ്‌സ് കമ്മിറ്റി റിപ്പോര്‍ട്ട് ജാവിദിന്റെ അഭിപ്രായങ്ങളോട് യോജിച്ചിരുന്നു. പോസ്റ്റ് സ്റ്റഡി വര്‍ക്ക് വിസ പുനരാവിഷ്‌കരിച്ച് മികച്ച ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കാന്‍ മുന്‍നിര യൂണിവേഴ്‌സിറ്റികള്‍ക്ക് പരിമിതമായ തോതില്‍ വിസ അനുവദിക്കണമെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിച്ചു.
 
Other News in this category

 
 




 
Close Window