Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 04th May 2024
 
 
ഇമിഗ്രേഷന്‍
  Add your Comment comment
വിസാ കാര്യങ്ങള്‍ ദുബായിലെ സ്ഥാപനത്തിന് മറിച്ചു വിറ്റോ? ഔട്ട് സോഴ്‌സ് ചെയ്ത് കോടികള്‍ സമ്പാദിച്ചെന്ന് ആരോപണം
Reporter
വിസ ഓപ്പറേഷനുകള്‍ ദുബായ് അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന് ഔട്ട് സോഴ്‌സിന് കൊടുത്തതിലൂടെ ഹോം ഓഫീസ് മില്യണ്‍ കണക്കിന് പൗണ്ടുകള്‍ ലാഭമുണ്ടാക്കിയെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. വല്‍നറിബിളായ അപേക്ഷകരെ ലാഭത്തിന് വേണ്ടി ഈ സ്ഥാപനം ചൂഷണം ചെയ്യുന്നുവെന്ന പരാതികളും പെരുകിയിരിക്കുന്നുവെന്നാണ് ദി ഇന്റിപെന്റന്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്.വിഎഫ്എസിന് അതിന്റ ഹെഡ് ക്വാര്‍ട്ടേഴ്‌സ് യുഎഇയില്‍ ഉണ്ട്. എന്നാല്‍ ജേഴ്‌സിയിലും കായ്മാന്‍ ഐലന്റ്‌സിലും ലക്‌സംബര്‍ഗിലുമുള്ള ഹോള്‍ഡിംഗ് കമ്പനികളിലൂടെയാണിത് പ്രവര്‍ത്തിക്കുന്നത്. ഈ കമ്പനികള്‍ യുകെ സര്‍ക്കാരില്‍ നിന്നും 2014ല്‍ കോണ്‍ട്രാക്ട് എടുത്തതിന് ശേഷം തെറ്റായ ഭരണനിര്‍വഹണത്തിന്റെ പേരിലും ലാഭം മാത്രം നോക്കി ഓപ്ഷണല്‍ സര്‍വീസുകള്‍ നല്‍കുന്നതിന്റെ പേരിലും പേര്‌ദോഷമേറെ കേള്‍പ്പിച്ചിട്ടുമുണ്ട്. ആ സമയത്ത് ഹോം ഓഫീസ് വിസ അപേക്ഷകരില്‍ നിന്നും 1.6 ബില്യണ്‍ പൗണ്ടായിരുന്നു സന്ദര്‍ശനത്തിനും പഠനത്തിനും അല്ലെങ്കില്‍ കുടുംബാംഗങ്ങളുമായി റീയൂണിഫിക്കേഷനുമുള്ള വിസകള്‍ക്കായി ഈടാക്കിയിരുന്നത്. കോണ്‍ട്രാക്ട് ആരംഭിക്കുന്നതിന് അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പുള്ളതിനേക്കാള്‍ ഒമ്പതിരട്ടി ലാഭമാണിതിലൂടെ ഉണ്ടാക്കുന്നത്.

ഓരോ വിസ അപേക്ഷകരില്‍ നിന്നും ഡിപ്പാര്‍ട്ട്‌മെന്റ് ശരാശരി ഉണ്ടാക്കുന്ന തുക 28.73 പൗണ്ടില്‍ നിന്നും 122.56 പൗണ്ടാക്കി വര്‍ധിപ്പിച്ചിരിക്കുന്നുവെന്നാണ് ദി ഇന്റിപെന്റന്റും ഫിനാന്‍സ് അണ്‍ കവേഡും നടത്തിയ സംയുക്ത അന്വേഷണത്തിലൂടെ വെളിപ്പെട്ടിരിക്കുന്നത്. യൂറോപ്പിന് വെളിയിലുള്ള രാജ്യങ്ങള്‍, ആഫ്രിക്ക എന്നിവിടങ്ങളില്‍ നിന്നെല്ലാം വിഎഫ്എസ് വിസകള്‍ പ്രൊസസ് ചെയ്യുന്നതിന് കോണ്‍ട്രാക്ട് എടുക്കുന്നുണ്ട്. യുകെയില്‍ ജോലി, പഠനം, കുടുംബാംഗങ്ങള്‍ക്കൊപ്പം ജീവിക്കല്‍ , സന്ദര്‍ശനം തുടങ്ങിയവയ്ക്കുള്ള വിസകള്‍ക്കുള്ള അപേക്ഷകളാണ് ഇത്തരത്തില്‍ കോണ്‍ട്രാക്ട് എടുക്കുന്നത്. വിഎഫ്എസിലൂടെ വിസകള്‍ക്ക് അപേക്ഷിക്കുന്നവരില്‍ ഭൂരിഭാഗം പേരും താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളില്‍ നിന്നാണ്. ഇതില്‍ കാല്‍ഭാഗത്തോളം പേര്‍ സൗത്ത് ഏഷ്യയില്‍ നിന്നുള്ളവരാണ്. തങ്ങള്‍ക്ക് വിമാനങ്ങള്‍ ലഭിക്കാത്ത അവസ്ഥയുണ്ടെന്നും സമയം വൈകലും ഭരണപരമായ തകരാറുകളും കാരണം തങ്ങള്‍ക്ക് വിസകള്‍ നിഷേധിക്കപ്പെടുന്നത് പതിവാണെന്നാണ് അവര്‍ പരാതിപ്പെടുന്നത്. നിര്‍ണായകമായ രേഖകള്‍ സ്‌കാന്‍ ചെയ്യുന്നതിലുള്ള പിഴവുകള്‍ കാരണം വിസ നിഷേധിക്കപ്പെടുന്നുവെന്ന് അവര്‍ വെളിപ്പെടുത്തുന്നു.
 
Other News in this category

 
 




 
Close Window