Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 07th May 2024
 
 
ഇമിഗ്രേഷന്‍
  Add your Comment comment
ഇംഗ്ലീഷ് ഭാഷയില്‍ പ്രാവീണ്യമുള്ള വിദേശികള്‍ക്ക് പോയിന്റ് നല്‍കി ഉടന്‍ വീസ നല്‍കാന്‍ ഇന്ത്യന്‍ വംശജയായ ഹോം സെക്രട്ടറി തീരുമാനിച്ചു
Reporter
ഓസ്‌ട്രേലിയന്‍ മോഡലില്‍ പോയിന്റ് അധിഷ്ഠിത കുടിയേറ്റ സംവിധാനം നടപ്പാക്കാന്‍ ഹോം സെക്രട്ടറി പ്രീതി പട്ടേല്‍. മൈഗ്രേഷന്‍ അഡൈ്വസറി കമ്മിറ്റി (മാക്ക്)ക്ക് ഇതു സംബന്ധിച്ച് പ്രീതി നിവേദനം സമര്‍പ്പിച്ചു. ഹോം സെക്രട്ടറിയും ഇന്ത്യന്‍ വംശജയുമായ പ്രീതി അവലോകന കമ്മീഷന്‍ ചേര്‍ന്ന ശേഷമാണ് കത്ത് തയാറാക്കിയത്. ഇംഗ്ലീഷ് ഭാഷയില്‍ മികവു തെളിയിക്കുന്ന വിദേശികള്‍ക്ക് എളുപ്പം വീസ നേടാന്‍ സഹായിക്കുന്നതാണ് പ്രീതിയുടെ പദ്ധതി.


ബ്രക്‌സിറ്റിന് ശേഷം പുതിയ സംവിധാനം നിലവില്‍ വരുന്നതോടെ വിസ അപേക്ഷകര്‍ക്ക് ഇംഗ്ലീഷ് ഭാഷയിലുള്ള പ്രാവീണ്യത്തിന് പുറമെ പ്രവര്‍ത്തി പരിചയം പോലുള്ള നിരവധി ഘടകങ്ങളുടെ അടിസ്ഥാനത്തിലും വിസ നല്‍കുന്നതില്‍ മുന്‍ഗണന ഏകുന്നതായിരിക്കും. ഇപ്പോള്‍ യൂറോപ്യന്‍ യൂണിയന്‍ അംഗമെന്ന നിലയില്‍ യുകെയില്‍ നിലനില്‍ക്കുന്ന ഫ്രീഡം ഓഫ് മൂവ്‌മെന്റ് നിയമങ്ങള്‍ക്ക് ബ്രക്‌സിറ്റോടെ അന്ത്യം കുറിയ്ക്കപ്പെടുന്നതിനെ തുടര്‍ന്നായിരിക്കും പോയിന്റ് അധിഷ്ഠിത കുടിയേറ്റ സംവിധാനം പ്രാവര്‍ത്തികമാക്കുക. അതോടെ യൂറോപ്പുകാര്‍ക്കും വിദേശിയര്‍ക്കും തുല്യ അവസരമാവും ലഭിക്കുക.


കുടിയേറ്റത്തിന് നിയന്ത്രണമേര്‍പ്പെടുത്തുമെങ്കിലും വിദേശരാജ്യങ്ങളില്‍ നിന്നും കഴിവുള്ളവരെ എത്തിക്കുന്നതിന് പര്യാപ്തമായ വിധത്തിലുള്ളതുമായ പുതിയ കുടിയേറ്റ നയമായിരിക്കും സ്വീകരിക്കുകയെന്നും അതില്‍ പോയിന്റ് അധിഷ്ഠിത സംവിധാനം പ്രധാനമായിരിക്കുമെന്നും പ്രീതി പട്ടേല്‍ വ്യക്തമാക്കുന്നു. കുടിയേറ്റ വ്യവസ്ഥയായിരിക്കണം നടപ്പിലാക്കേണ്ടതെന്ന് മാക്കിന് ഹോം സെക്രട്ടറി പുതിയ കത്തിലൂടെ നിര്‍ദേശം നല്‍കിയിട്ടുണ്ട്.


ബ്രക്‌സിറ്റ് ഉണ്ടായാല്‍ യൂറോപ്പിലേക്കും തിരിച്ചുമുള്ള സ്വതന്ത്ര സഞ്ചാരം അവസാനിക്കും. യൂറോപ്യന്‍ യൂണിയന്‍ പൗരന്മാര്‍ക്ക് യുകെയില്‍ സ്വതന്ത്രമായി താമസിക്കാനും ജോലിചെയ്യാനും അനുവദിക്കുന്ന നിയമങ്ങള്‍ അവസാനിക്കുമെന്ന് യുകെ സര്‍ക്കാര്‍ അറിയിച്ചു.

സഞ്ചാര സ്വാതന്ത്ര്യം 2021 ലേക്ക് നീട്ടുന്നതിനോ അല്ലെങ്കില്‍ കൂടുതല്‍ കാലം താമസിക്കുന്നതിന് അപേക്ഷിക്കുന്നതിന് മുമ്പ് യൂറോപ്യന്‍ യൂണിയന്‍ പൗരന്മാരെ മൂന്നുമാസം തുടരാന്‍ അനുവദിക്കുന്നതിനോ ഉള്ള കാര്യം തെരേസ മേ പരിഗണിച്ചിരുന്നു. എന്നാല്‍ ബോറിസ് ഇടപെട്ടു ആ ഓപ്ഷനുകള്‍ ഇപ്പോള്‍ ഉപേക്ഷിച്ചു. യുകെയിലേക്കുള്ള കുടിയേറ്റം ജനാധിപത്യപരമായി നിയന്ത്രിക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

ആഭ്യന്തര കാര്യാലയം ഒരു പ്രസ്താവനയില്‍ പറഞ്ഞിരിക്കുന്നത് യൂറോപ്യന്‍ യൂണിയന്‍ പൗരന്മാര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും കുറഞ്ഞത് 2020 ഡിസംബര്‍ വരെ യൂറോപ്യന്‍ യൂണിയല്‍ സെറ്റില്‍മെന്റ് സ്‌കീമിലേക്ക് അപേക്ഷിക്കാന്‍ സമയമുണ്ട്, ഒരു ദശലക്ഷം ആളുകള്‍ക്ക് ഇതിനകം പദവി നല്‍കിയിട്ടുണ്ട്.
 
Other News in this category

 
 




 
Close Window