Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 01st May 2024
 
 
ജ്യോതിഷം
  Add your Comment comment
2 ജൂലൈ 2011 മുതല്‍ 8 ജൂലൈ 2011വരെയുള്ള വാരം നിങ്ങള്‍ക്കെങ്ങിനെ ?
ശ്രീ. ആറ്റുകാല്‍ രാധാകൃഷ്ണന്‍
മേടരാശി (അശ്വതി, ഭരണി, കാര്‍ത്തിക 1/4)

മംഗളകാര്യങ്ങളില്‍ പങ്കെടുക്കും. തസ്‌ക്കരഭയം ഉണ്ടാകാതെ ശ്രദ്ധിക്കണം. കുടുംബത്തില്‍ അവകാശ തര്‍ക്കങ്ങള്‍ ഉണ്ടാകും. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാനിടവരും. അശ്രദ്ധ മുഖേന അപവാദാരോപണങ്ങള്‍ക്ക് വിധേയരാകും. സാഹസികപ്രവര്‍ത്തിയില്‍ ഏര്‍പ്പെടുന്നവര്‍ സുരക്ഷതത്വം ഉറപ്പുവരുത്തണം. ശരീരത്തില്‍ മുറിവോ പൊള്ളലോ ഉണ്ടാകാന്‍ സാധ്യതയുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് അദ്ധ്വാനഭാരം വര്‍ദ്ധിക്കും. സഹോദരങ്ങളുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകും. സന്താനലബ്ധിക്കായി കാത്തിരിക്കുന്ന ദമ്പതികള്‍ക്കു തടസം ഉണ്ടാകും . കര്‍മ്മ രംഗത്ത് ശത്രുക്കളുടെ ശല്യം ഉണ്ടാകുമെങ്കിലും അതെല്ലാം അതിജീവിച്ച് പുരോഗതി പ്രാപിക്കും. അനാവശ്യമായ ആരോപണങ്ങള്‍ മൂലം ദമ്പതികള്‍ തമ്മില്‍ കലഹിക്കാനിടവരും. ആത്മാര്‍ത്ഥമായ സേവനത്തിന് അംഗീകാരം ലഭിക്കും. സങ്കീര്‍ണ്ണമായ പ്രശ്‌നങ്ങള്‍ മുഖേന ഉറക്കമില്ലായ്മ അനുഭവപ്പെടും. യാത്രകള്‍ മുഖേന ശാരീരിക അസ്വാസ്ഥ്യങ്ങള്‍ അനുഭവപ്പെടും.

ഇടവരാശി (കാര്‍ത്തിക 3/4, രോഹിണി, മകയീരം 1/2)

സന്താനങ്ങള്‍ക്ക് തൊഴില്‍ ലബ്ധി ഉണ്ടാകാനിടയുണ്ട്. മുന്‍കോപം നിയനന്ത്രിക്കുക. സംസാരത്തില്‍ മിതത്വം പാലിക്കുക. നിശ്ചയിച്ചുറപ്പിച്ച വിവാഹം ഭംഗിയായി നടക്കും. ശത്രുക്കളില്‍ നിന്നുള്ള ഉപദ്രവം വര്‍ദ്ധിക്കും. വാഹനസംബന്ധമായി ചിലവുകള്‍ വര്‍ദ്ധിക്കും. അധിക ചിലവുകള്‍ നിയന്ത്രിക്കാന്‍ കഠിനമായി പരിശ്രമിക്കേണ്ടിവരും . രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് പ്രതിയോഗികള്‍ വര്‍ദ്ധിക്കും. സമൂഹത്തിലും ഗൃഹത്തിലും ഒറ്റപ്പെടുന്ന അവസ്ഥ സംജാതമാകും. ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ പ്രതീക്ഷിക്കുന്നതിലും അധികം ധനചിലവ് ഉണ്ടാകും. ദൃശ്യമാദ്ധ്യമ പ്രവര്‍ത്തനരംഗത്തുള്ളവര്‍ക്ക് അപകടസാദ്ധ്യത. ശത്രുക്കള്‍ വര്‍ദ്ധിക്കാന്‍ സാധ്യത ഉള്ളതിനാല്‍ എല്ലാവരോടും നയപരമായി പെരുമാറണം. മേലധികാരികളില്‍ നിന്നും മനസ്സിനെ വിഷമപ്പെടുത്തുന്ന വാക്കുകള്‍ കേള്‍ക്കാനിട വരും. സഹപ്രവര്‍ത്തകര്‍ കൂടെ നിന്ന് ചതിക്കും. ഓഹരി വിപണിയിലും ഊഹകച്ചവടത്തിലും ഇടപെടാതിരിക്കുവാന്‍ ശ്രദ്ധിക്കുക. കൃഷിക്കാര്‍ക്ക് ധനനഷ്ടത്തിനു സാധ്യത.

മിഥുനരാശി (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)

ഉപരിപഠനത്തിന് ശ്രമിക്കുന്നവര്‍ക്ക് തടസ്സങ്ങള്‍ നേരിടും. മുന്‍കോപം നിയന്ത്രിക്കുക. ആഡംബര വസ്തുക്കളില്‍ താല്‍പ്പര്യം വര്‍ദ്ധിക്കും. സാമ്പത്തിക ഇടപാടുകളില്‍ വളരെയധികം സൂക്ഷിക്കുക. വ്യാപാര വ്യവസായ രംഗത്ത് പുരോഗതി ഉണ്ടാകും. അപവാദാരോപണങ്ങള്‍ കേള്‍ക്കേണ്ടി വരും, ബന്ധുജനങ്ങള്‍ക്ക് അപകടമോ രോഗപീഢയോ വരാനിടയുണ്ട്. തൊഴില്‍ രഹിതര്‍ക്ക് രാഷ്ട്രീയ പ്രവര്‍ത്തകരുടെ ശുപാര്‍ശ്ശ മുഖേന ജോലി ലഭിക്കും . സന്താനങ്ങളാല്‍ കീര്‍ത്തി വര്‍ദ്ധിക്കും. തസ്‌ക്കരഭയം ഉണ്ടാകാതെ ശ്രദ്ധിക്കണം. സഹോദരസ്ഥാനീയര്‍ക്കു രോഗാരിഷ്ടതകള്‍ ഉണ്ടാകും. മനസിനു സന്തോഷം തരുന്ന സന്ദേശങ്ങള്‍ ലഭിക്കും . വിശേഷ വസ്ത്രാഭരണങ്ങള്‍ ലഭിക്കും. കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ടു തൊഴില്‍ ചെയ്യുന്നവര്‍ക്ക് സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം. ഉന്നതധികാരപ്രാപ്തി കൈവരും. സ്വന്തം ആഗ്രഹം നടപ്പിലാക്കാന്‍ ശ്രമിക്കും. ആത്മധൈര്യം കൈവിടാതെ ശ്രദ്ധിക്കണം. അലര്‍ജിസംബന്ധമായ രോഗങ്ങള്‍ മൂര്‍ഛിക്കും. മാതാവില്‍ നിന്നും സഹായസഹകരണങ്ങള്‍ ലഭിക്കും.

കര്‍ക്കിടകരാശി (പുണര്‍തം 1/4, പൂയം, ആയില്യം)

ദൂരയാത്രകള്‍ വേണ്ടിവരും. സംസാരത്തില്‍ നിയന്ത്രണം പാലിക്കുക. പോലീസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അപ്രതീക്ഷിതസ്ഥാന ചലനം ഉണ്ടാകും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ അപവാദാരോപണങ്ങള്‍ക്ക് വിധേയരാകും. ദാമ്പത്യജീവിതത്തിലെ അഭിപ്രായ വ്യത്യാസങ്ങള്‍ രൂക്ഷമാകാതെ ശ്രദ്ധിക്കണം. ഗൃഹ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് ഉദ്ദേശിക്കുന്നവര്‍ക്ക് തടസ്സങ്ങള്‍ നേരിടും. ധാരാളം ചെറുയാത്രകള്‍ ആവശ്യമായി വരും. ഡോക്ടര്‍മാര്‍ക്ക് സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. ദാമ്പത്യ ജീവിതം സംതൃപ്തമായിരിക്കും. വിദേശത്ത് നിന്നും ധനലാഭം പ്രതീക്ഷിക്കാം. വിഷമതകള്‍ ഉളവാക്കുന്ന വാര്‍ത്തകള്‍ കേള്‍ക്കാനിടവരും. ബന്ധുജനങ്ങള്‍ക്ക് അപകടമോ രോഗപീഢയോ വരാനിടയുണ്ട്. മാതൃസ്വത്ത് അനുഭവയോഗത്തില്‍ വന്നു ചേരും . സഹപ്രവര്‍ത്തകര്‍ മുഖേന മന:ക്ലേശങ്ങള്‍ക്ക് സാധ്യത. സ്വന്തം ആവശ്യങ്ങള്‍ക്കു വേണ്ടിയോ മറ്റുള്ളവര്‍ക്ക് വേണ്ടിയോ ആശുപത്രിയുമായി ബന്ധപ്പെടേണ്ടിവരും. നയനരോഗത്തിനു സാദ്ധ്യത.

ചിങ്ങരാശി (മകം, പൂരം, ഉത്രം 1/4)

മംഗള കര്‍മ്മങ്ങള്‍ നടക്കാനിടയുണ്ട്. ഔഷധ സേവ ആവശ്യമായി വരും. സന്താനങ്ങള്‍ക്ക് തൊഴില്‍ ലബ്ധി ഉണ്ടാകാനിടയുണ്ട് . ആദ്ധ്യാത്മിക വിഷയങ്ങളില്‍ താല്‍പര്യം ജനിക്കും. സാമ്പത്തിക വിഷമങ്ങള്‍ ഒരു പരിധിവരെ മാറി കിട്ടും. കര്‍മ്മ സംബന്ധമായി ദൂരെയാത്രകള്‍ ആവശ്യമായി വരും. പണമിടപാടുകളില്‍ ശ്രദ്ധയും കൃത്യതയും വേണ്ടിവരും. അയല്‍ക്കാരുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകും . മാതാവിന്റെ ആരോഗ്യകാര്യങ്ങള്‍ക്കായി പണം ചിലവഴിക്കും . മത്സരപരീക്ഷകളില്‍ വിജയസാധ്യത കാണുന്നു. സഹോദരങ്ങളില്‍ നിന്നും സഹായ സഹകരണങ്ങള്‍ ലഭിക്കും . കര്‍മ്മ രംഗത്ത് ശത്രുക്കളുടെ ശല്യം ഉണ്ടാകുമെങ്കിലും അതെല്ലാം അതിജീവിച്ച് പുരോഗതിപ്രാപിക്കും. വളരെ ആലോചിച്ചശേഷം മാത്രം തീരുമാനങ്ങള്‍ കൈകൊള്ളുക. ഗൃഹനിര്‍മ്മാണത്തിന് ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് ധാരാളം പാഴ്ചിലവുകള്‍ ഉണ്ടാകും. അവസരോചിതമായി ആത്മധൈ്യരം കൈവിടാതെ പ്രവര്‍ത്തിക്കുന്നതിനാല്‍ ഭാവിജീവിതം സുരക്ഷിതമാകും.

കന്നിരാശി (ഉത്രം 3/4, അത്തം, ചിത്തിര 1/2)

സല്‍ക്കാരങ്ങളില്‍ പ്രിയം വര്‍ദ്ധിക്കും . സങ്കീര്‍ണ്ണമായ പ്രശ്‌നങ്ങള്‍ മുഖേന നിദ്രാഭംഗം അനുഭവപ്പെടും . അനാവശ്യമായ ആരോപണങ്ങള്‍ മൂലം ദമ്പതികള്‍ തമ്മില്‍ കലഹിക്കാനിടവരും. മംഗളകാര്യങ്ങളില്‍ പങ്കെടുക്കും. സ്വന്തം കാര്യങ്ങള്‍ ബുദ്ധിപൂര്‍വ്വം കൈകാര്യം ചെയ്യും. ഭൃത്യഗുണം ഉണ്ടാകും. ദൃശ്യമാദ്ധ്യമ പ്രവര്‍ത്തനരംഗത്തുള്ളവര്‍ക്ക് അപകടസാദ്ധ്യത. കാര്‍ഷികമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ധനനഷ്ടത്തിന് സാദ്ധ്യത. വിചാരിച്ചതുപോലെ ഒരു കാര്യവും സുഗമമായി നീങ്ങുകയില്ല. ധനപരമായി നേട്ടങ്ങള്‍ ഉണ്ടാകും. വാക്ക്ചാതപര്യം പ്രകടമാക്കും. മാതാവില്‍ നിന്നും സഹായസഹകരണങ്ങള്‍ ലഭിക്കും. നയനരോഗത്തിനു സാദ്ധ്യത. ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ പതിവിലും അധികം ധനചിലവ് ഉണ്ടാകും. അനാവശ്യ ചിന്തകള്‍ മനസ്സിന്റെ അസ്വസ്ഥമാക്കിക്കൊണ്ടിരിക്കും. രാഷ്ട്രീയരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രതിയോഗികള്‍ വര്‍ദ്ധിക്കും. കര്‍മ്മസംബന്ധമായി പലവിധത്തിലുള്ള പ്രതിസന്ധികള്‍ നേരിടേണ്ടതായി വരും.

തുലാരാശി (ചിത്തിര 1/2, ചോതി, വിശാഖം 3/4)

മനസ്സിനിണങ്ങിയ ജീവിതപങ്കാളിയെ കണ്ടെത്തുന്നതില്‍ വിജയിക്കും. കണ്ഠത്തിനു മുകളിലോട്ടുള്ള അസുഖങ്ങള്‍ക്കു സാദ്ധ്യത. സഹോദരസ്ഥാനീയര്‍ക്കു രോഗാരിഷ്ടതകള്‍ ഉണ്ടാകും. വിദ്യാര്‍ത്ഥികള്‍ക്കു പഠനത്തില്‍ അലസത പ്രകടമാക്കും. പ്രവര്‍ത്തനരംഗം വിപുലമാക്കുന്നതിലൂടെ മനസ്സിന് സന്തോഷം ലഭിക്കും. മുന്‍കോപവും പിടിവാശിയും നിയന്ത്രിക്കണം , തൊഴില്‍പരമായി വളരെ അധികം ശ്രദ്ധിക്കുക. വിദേശയാത്രക്കു ശ്രമിച്ചിരുന്നവര്‍ക്കു ആഗ്രഹസാഫല്യം ഉണ്ടാകും . സന്താനങ്ങളുടെ വിദ്യാഭ്യാസത്തെക്കുറിച്ച് ഉത്കണ്ഠാകുലയാകും. ജീവിത പങ്കാളിയില്‍ നിന്നും സുഖം ലഭിക്കും. അവിചാരിതമായി ധനലാഭം ഉണ്ടാകും. ശത്രുക്കളില്‍ നിന്നും മോചനം ലഭിക്കും. നിശ്ചയിച്ചുറപ്പിച്ചിരുന്ന വിവാഹം ഭംഗിയായി നടക്കും. വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠനത്തിന് ഇഷ്ടപ്പെട്ട വിഷയം ലഭിക്കും. പുതിയ ഗൃഹത്തിലേക്ക് മാറിത്താമസിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അനുകൂല സമയം. ക്രമത്തിലധികം ഉപചാര മര്യാദകള്‍ കാണിക്കാനിടവരും. ആദ്ധ്യാത്മിക വിഷയങ്ങളില്‍ താല്‍പര്യം ജനിക്കും.

വൃശ്ചികരാശി (വിശാഖം 1/4അനിഴം, കേട്ട)

കമ്പ്യൂട്ടര്‍ മേഖലയുമായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് സാമ്പത്തികനേട്ടം ഉണ്ടാകും. മതപരമായ കാര്യങ്ങളില്‍ താല്‍പ്പര്യം കാണും . സാഹചര്യസമ്മര്‍ദ്ധം മുഖേന ഗൃഹത്തില്‍ നിന്നും വിട്ടുനില്‍ക്കേണ്ട അവസ്ഥ സംജാതമാകും. പുതിയ സംരംഭങ്ങള്‍ തുടങ്ങാന്‍ ശ്രമിക്കുന്നവര്‍ക്ക് അനുകൂലസമയം അല്ല. ശത്രുക്കള്‍ വര്‍ദ്ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ എല്ലാവരോടും നയപരമായി പെരുമാറണം. സംസാരം പരുക്കമാകാതിരിക്കാന്‍ ശ്രദ്ധിക്കുക. ശത്രുക്കളില്‍ നിന്നുള്ള ഉപദ്രവം വര്‍ദ്ധിക്കും. വാക്ക് സാമര്‍ത്ഥ്യം പ്രകടമാക്കും . ധനപരമായി നേട്ടങ്ങള്‍ ഉണ്ടാകുമെങ്കിലും ചിലവുകള്‍ വര്‍ദ്ധിക്കും . അപകട സാദ്ധ്യതയുള്ളതിനാല്‍ എല്ലാകാര്യത്തിലും പ്രത്യേകശ്രദ്ധ ആവശ്യമാണ്. താല്‍ക്കാലികമായി ലഭിച്ച ജോലി നഷ്ടപ്പെടാന്‍ സാദ്ധ്യത . സാമ്പത്തിക ഇടപാടുകളില്‍ സൂക്ഷിക്കുക . സഹപ്രവര്‍ത്തകരുടെ അലസതാ മനോഭാവം മുഖേന ജോലിഭാരം വര്‍ദ്ധിക്കും.

ധനുരാശി (മൂലം, പൂരാടം, ഉത്രാടം 1/4)

മനസ്സില്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ കഠിനമായി പരിശ്രമിക്കേണ്ടിവരും. അപ്രതീക്ഷിതമായി ധനം വന്നു ചേരാന്‍ ഇടയുണ്ട്.. തൊഴില്‍ രഹിതര്‍ക്ക് ആശ്വാസകരമായ സന്ദേശം ലഭിക്കും . മാനസിക സംഘര്‍ഷങ്ങള്‍ക്കുള്ള സാഹചരങ്ങള്‍ വര്‍ദ്ധിക്കും. ഗാര്‍ഹിക കാര്യങ്ങളില്‍ പ്രത്യേക ശ്രദ്ധ ചെലുത്തേണ്ടതായി വരും. തെറ്റിധാരണണകള്‍ മുഖേന ആരോപണങ്ങള്‍ ഉണ്ടാകും. പല കാര്യങ്ങളിലും മദ്ധ്യസ്ഥത വഹിക്കാനിടവരും . സഹോദരങ്ങളില്‍ നിന്നും മനഃക്ലേശത്തിനു സാദ്ധ്യത . പിതാവിനോ പിതൃസ്ഥാനീയര്‍ക്കോ രോഗാരിഷ്ടതകള്‍ അനുഭവപ്പെടും. സാഹിത്യകാരന്മാര്‍ക്ക് പുതിയ കൃതികള്‍ പ്രസിദ്ധീകരിക്കാന്‍ സാധിക്കും. വിദേശത്തു നിന്നും നാട്ടില്‍ വരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആഗ്രഹം സഫലീകരിക്കും . സൈനിക വിഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂല സ്ഥലമാറ്റം പ്രതീക്ഷിക്കാം. സിനിമാ, സീരിയല്‍ രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക് പുതിയ അവസരങ്ങള്‍ ലഭിക്കും. ടെസ്റ്റുകളിലും, ഇന്റര്‍വ്യൂകളിലും പങ്കെടുക്കുന്നവര്‍ക്ക് കഠിനമായി പ്രയത്‌നിക്കേണ്ടി വരും. അനാവശ്യമായ ചിന്തകള്‍ അവസാനിപ്പിക്കുക.

മകരരാശി (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)

ഗൃഹാലങ്കാര വസ്തുക്കള്‍ക്കായി പണം ചിലവഴിക്കും. ബന്ധുക്കളുടെ സഹകരണം മുഖേന ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയം കൈവരിക്കും. ആഘോഷവേളകളില്‍ പങ്കെടുക്കാനിടയുണ്ട്. ചെയ്യുന്ന തൊഴിലില്‍ പൂര്‍ണ്ണമായ തൃപ്തി ഉണ്ടാകില്ല. മേലധികാരികളില്‍ നിന്നും അസംതൃപ്തിക്കു സാദ്ധ്യതയുണ്ട്. സംസാരം പരുക്കമാകാതിരിക്കാന്‍ ശ്രദ്ധിക്കുക. ദാമ്പത്യ സുഖവും മനഃസന്തോഷവും അനുഭവപ്പെടും. മംഗളകാര്യങ്ങളില്‍ പങ്കെടുക്കും . വിദ്യാര്‍ത്ഥികള്‍ പഠനകാര്യത്തില്‍ അലസതപ്രകടമാക്കും . നന്നായി ആലോചിച്ച ശേഷം മാത്രം ബിസിനസില്‍ തീരുമാനങ്ങള്‍ കൈകൊള്ളുക. ഗൃഹസംബന്ധമായ ചിലവുകള്‍ വര്‍ദ്ധിക്കും. മാതൃസ്ഥാനീയരുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകും. വസ്തുവകകള്‍ വില്‍ക്കുവാന്‍ ശ്രമിക്കുന്നവര്‍ക്ക് അത് സാധിക്കുമെങ്കിലും പ്രതീക്ഷിച്ചത്ര ലാഭം ലഭിക്കുകയില്ല . ആരോഗ്യപരമായി ദോഷകാലമാകുന്നു . അനാവശ്യ ചിലവുകള്‍ വര്‍ദ്ധിക്കും . സൗന്ദര്യ വസ്തുക്കള്‍ക്കായി പണം ചിലവഴിക്കും . പ്രമോഷനു നേരിട്ടിരുന്ന തടസങ്ങള്‍ മാറി കിട്ടും .

കുംഭരാശി (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)

വാഹനസംബന്ധമായി ചിലവുകള്‍ വര്‍ദ്ധിക്കും . അസമയത്തുള്ള യാത്രകള്‍ ഒഴിവാക്കുക . ഗൃഹനിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉദ്ദേശിക്കുന്നവര്‍ക്ക് തടസ്സങ്ങള്‍ നേരിടും. ധാരാളം ചെറുയാത്രകള്‍ ആവശ്യമായിവരും. സഹപ്രവര്‍ത്തകര്‍ മുഖേന മന:ക്ലേശങ്ങള്‍ക്ക് സാധ്യത. വിവാഹാദിമംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും. സ്വന്തം ആവശ്യങ്ങള്‍ക്കു വേണ്ടിയോ മറ്റുള്ളവര്‍ക്ക് വേണ്ടിയോ ആശുപത്രിയുമായി ബന്ധപ്പെടേണ്ടിവരും . പോലീസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അപ്രതീക്ഷിത സ്ഥാന ചലനം ഉണ്ടാകും . കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ അപവാദാരോപണങ്ങള്‍ക്ക് വിധേയരാകും. തൊഴില്‍ രഹിതര്‍ക്കു പുതിയ തൊഴില്‍ അവസരങ്ങള്‍ ലഭിക്കും. ചിലവ് അനിയന്ത്രിതമാകുകയും കടം വങ്ങേണ്ടുന്ന അവസരങ്ങള്‍ വരുകയും ചെയ്യും . തസ്‌ക്കരഭയം ഉണ്ടാകാതെ ശ്രദ്ധിക്കണം. മനസ്സിന് വിഷമം തരുന്ന വാര്‍ത്തകള്‍ ശ്രവിക്കും. അവിവാഹിതരുടെ വിവാഹ കാര്യത്തിനു തീരുമാനം എടുക്കാന്‍ തടസ്സം നേരിടും ധനവിനിമയത്തില്‍ പ്രത്യേകം ശ്രദ്ധിക്കണം.

മീനരാശി (പൂരുരുട്ടാതി 14, ഉത്രട്ടാതി, രേവതി)

പുണ്യക്ഷേത്ര ദര്‍ശനം ഉണ്ടാകും. യാത്രകള്‍ മുഖേന പ്രതീക്ഷിക്കുന്നതിലും ക്ലേശങ്ങള്‍ അനുഭവപ്പെടും. സാമ്പത്തിക ഇടപാടില്‍ സൂക്ഷിക്കുക. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് നിസ്സാരകാര്യങ്ങളാല്‍ നിലവില്‍ കിട്ടിയ അവസരം നഷ്ടമാകും , ആഗ്രഹിക്കുന്ന കാര്യങ്ങള്‍ പലതും കൈയെത്തും ദൂരത്ത് എത്തുമെങ്കിലും അവ ഫലപ്രദമാകുകയില്ല. ഏതു കാര്യത്തിലും പ്രതീക്ഷിക്കുന്നതിലുമധികം പണച്ചിലവ് വന്നുചേരും. വിദ്യാര്‍ത്ഥികള്‍ക്ക് അദ്ധ്വാനഭാരം വര്‍ദ്ധിക്കും . മാതാവിന്റെ ആരോഗ്യ കാര്യങ്ങള്‍ ക്കായി പണം ചിലവഴിക്കും . അതിര്‍ത്തിതര്‍ക്കം സംബന്ധമായി അയല്‍ക്കാരുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകും . യാത്രാവേളയില്‍ അപരിചിതരുമായി അടുത്തിട പഴകാതിരിക്കുക . വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ക്കായി പണം ചിലവഴിക്കും. ശത്രുക്കള്‍ വര്‍ദ്ധിക്കാന്‍ സാധ്യത ഉള്ളതിനാല്‍ എല്ലാവരോടും നയപരമായി പെരുമാറണം.
 
Other News in this category

 
 




 
Close Window