Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 07th May 2024
 
 
ഇമിഗ്രേഷന്‍
  Add your Comment comment
യുകെ കൂടുതല്‍ റിസര്‍ച്ച് ഫെലോഷിപ്പ് വീസ അനുവദിക്കും: വിദഗ്ധരെ തിരഞ്ഞെടുക്കുന്ന അവസരം മലയാളികള്‍ക്ക് പ്രയോജനപ്പെടും
Reporter
ശാസ്ത്രജ്ഞരേയും ബുദ്ധിജീവികളെയും യുകെയിലേക്ക് ആകര്‍ഷിക്കാന്‍ ശാസ്ത്രീയ ഗവേഷണ ഫെലോഷിപ്പിനുള്ള വിസകളുടെ എണ്ണം ഇരട്ടിയാക്കാനും നടപടിക്രമങ്ങള്‍ വേഗത്തിലാക്കാനും ബോറിസ് സര്‍ക്കാര്‍. യുകെയിലെ സര്‍വകലാശാലകളില്‍ ജോലി ചെയ്യുന്നതിനായി കഴിവുറ്റ ശാസ്ത്രജ്ഞര്‍ക്ക് അവസരം നല്‍കുന്നതിന് അനുവദിച്ചു വരുന്ന ഫാസ്റ്റ്ട്രാക്ക് വിസകളുടെ എണ്ണം 62ല്‍ നിന്ന് 120 ആയാണ് വര്‍ധിപ്പിച്ചത്. മിടുക്കരായ ശാസ്ത്രജ്ഞരുടെയും ഗവേഷകരുടെയും എണ്ണം വര്‍ധിപ്പിക്കുന്നതിനായി നിര്‍ണായക തീരുമാനം എടുക്കുകയാണെന്നും അവര്‍ക്ക് ഇതുവഴി എളുപ്പത്തില്‍ യുകെയിലേക്ക് എത്തിച്ചേരാന്‍ സാധിക്കുമെന്നും ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേല്‍ കൂട്ടിച്ചേര്‍ത്തു.

ഏറ്റവും മികച്ച ആഗോള പ്രതിഭകളെ ആകര്‍ഷിക്കുന്ന ഇമിഗ്രേഷന്‍ സംവിധാനമാകും ഇനി യുകെയുടേതെന്നും യൂറോപ്പിലെ ഏറ്റവും സമ്പന്നമായ സമ്പദ്വ്യവസ്ഥയായി ബ്രിട്ടനെ മാറ്റുകയാണ് ലക്ഷ്യമെന്നും പ്രീതി പട്ടേല്‍ നേരത്തെ പറഞ്ഞിരുന്നു. ബ്രക്‌സിറ്റിന് ശേഷം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് എത്തുന്ന റിസര്‍ച്ചര്‍മാര്‍ക്ക് ഒരു പരിധിയും നിശ്ചയിക്കില്ലെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും നേരത്തെ പ്രഖ്യാപിച്ചിരുന്നു. ആളുകള്‍ രാജ്യത്തിന് എന്ത് സംഭാവന നല്‍കുമെന്നതിനെ ആശ്രയിച്ച് യുകെയില്‍ ഓസ്‌ട്രേലിയന്‍ മോഡലില്‍ പോയിന്റ് അടിസ്ഥാനമാക്കിയുള്ള ഇമിഗ്രേഷന്‍ സംവിധാനം ഏര്‍പ്പെടുത്താനും പദ്ധതിയുണ്ട്.

പുതിയ സംവിധാനം ഏര്‍പ്പെടുത്തുന്നതോടെ ഫെലോഷിപ്പ് ലഭിക്കുന്ന വ്യക്തികള്‍ക്ക് ഉചിതമായ ഫണ്ടിംഗ് ഓര്‍ഗനൈസേഷനില്‍ നിന്ന് കത്ത് ലഭിച്ചാല്‍ തങ്ങളുടെ ഇമിഗ്രേഷനുമായി ബന്ധപ്പെട്ട നൂലാമാലകള്‍ ഒഴിവാക്കാന്‍ സാധിക്കും. ഹോം ഓഫീസ് പുറത്തു വിട്ട വിവരപ്രകാരം യൂറോപ്യന്‍ റിസര്‍ച്ച് കൗണ്‍സില്‍, Marie SklodowskaCurie Actions, ഹ്യൂമണ്‍ ഫ്രോണ്ടിയര്‍ സയന്‍സ്, എന്നിവയാണ് ഫെലോഷിപ്പ് ലിറ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള പ്രധാന ഓര്‍ഗനൈസേഷനുകള്‍. ഇത്തരം ഓര്‍ഗനൈസേഷനുകളുടെ മുഴുവന്‍ പട്ടിക 2020 തുടക്കത്തില്‍തന്നെ പ്രസിദ്ധീകരിക്കുമെന്നും ഹോം ഓഫീസ് വ്യക്തമാക്കി.
 
Other News in this category

 
 




 
Close Window