Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 02nd May 2024
 
 
ജ്യോതിഷം
  Add your Comment comment
ജൂലൈ 9 മുതല്‍ 15 ജൂലൈ വരെ
ശ്രീ. ആറ്റുകാല്‍ രാധാകൃഷ്ണന്‍
മേടരാശി (അശ്വതി, ഭരണി,കാര്‍ത്തിക 1/4)

ഗൃഹത്തില്‍ മംഗളകര്‍മ്മങ്ങള്‍ നടക്കും. പ്രേമവിവാഹം ആഗ്രഹിക്കുന്നവര്‍ക്ക് വീട്ടുകാരില്‍ നിന്ന് അനുകൂല മറുപടി ലഭിക്കും. ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്ക് പഠനം പൂര്‍ത്തിയാക്കാന്‍ പലവിധ വിഷമതകള്‍ അനുഭവപ്പെടും. കമിതാക്കള്‍ തമ്മില്‍ തെറ്റിദ്ധാരണകള്‍ മുഖേന അകലുവാനിടയാകും. യാത്രകള്‍ മുഖേന പ്രതീക്ഷിക്കുന്നത്ര പ്രയോജനം ലഭിക്കുകയില്ല. കുടുംബജീവിതം ആസ്വാദ്യമാകും. ഗൃഹത്തില്‍ സുഹൃത്ത് സമാഗമനത്തിനു സാദ്ധ്യത. മനസ്സിനിണങ്ങിയ ജീവിത പങ്കാളിയെ കണ്ടെത്തുന്നതില്‍ വിജയിക്കും. ഇഷ്ടഭോജനം സാദ്ധ്യമാകും. ബന്ധുമാത്രാദികളെ കണ്ടുമുട്ടാന്‍ അവസരം ലഭിക്കും. നൂതന വസ്ത്രാഭരണാദികള്‍ സമ്മാനമായി ലഭിക്കും. പിതാവുമായോ പിതൃസ്ഥാനീയരുമായോ അഭിപ്രായവ്യത്യാസത്തിന് സാദ്ധ്യതയുണ്ട്. രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് ശത്രുക്കളുടെ ഉപദ്രവം ഉണ്ടാകും. സഹോദരസ്ഥാനീയര്‍ക്കു രോഗാരിഷ്ടതകള്‍ അനുഭവപ്പെടും. സൗന്ദര്യാദി വസ്തുക്കള്‍ക്കായി പണം ചിലവഴിക്കും.

ഇടവരാശി (കാര്‍ത്തിക 3/4, രോഹിണി, മകയീരം 1/2)

സന്താനങ്ങളുമായി വിനോദത്തില്‍ ഏര്‍പ്പെടും. ഗൃഹത്തില്‍ ബന്ധുസമാഗമം പ്രതീക്ഷിക്കാം. ദൈവിക കാര്യങ്ങളില്‍ താല്‍പര്യം വര്‍ദ്ധിക്കും. പല വിഷമഘട്ടങ്ങളില്‍ നിന്നും മോചനം ലഭിക്കും. സ്ത്രീജനങ്ങള്‍ക്കായി അധികം ധനം ചിലവു ചെയ്യേണ്ടി വരും. സ്വന്തക്കാര്‍ നിമിത്തം ഭര്‍ത്താവുമായി ചില അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാകും. സഹനശക്തിയും ക്ഷമയും നിമിത്തം വിവാദങ്ങളില്‍ നിന്നും രക്ഷപ്പെടും. നാടുവിട്ടു കഴിയുന്നവര്‍ക്ക് സ്വന്തം നാട്ടിലേക്ക് തിരിച്ചുവരുന്നതിനുള്ള ശ്രമം വിജയിക്കും. ജലയാത്രയില്‍ ശ്രദ്ധിക്കുക. എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തില്‍ ചില ബുദ്ധിമുട്ടുകള്‍ വരാം. ലൈസന്‍സ് ഇല്ലാതെ വാഹനം ഓടിക്കാതിരിക്കുക. അന്യരുടെ കഷ്ടപ്പാടിലും ദു:ഖത്തിലും കാരുണ്യം തോന്നും. വേണ്ടപ്പെട്ടവരുടെ വേര്‍പാടുമൂലം ദു:ഖം അനുഭവിക്കാനിടവരും. സര്‍ക്കാര്‍ സംബന്ധമായി പലവിധ വിഷമ തകള്‍ ഉണ്ടാകും. കൂടുതല്‍ ജോലിഭാരം കൊണ്ട് മാനസികവും ശാരീരികവുമായി ക്ലേശം അനുഭവപ്പെടും.

മിഥുനരാശി (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)

വിനോദയാത്രകളില്‍ പങ്കെടുക്കും, മനസിനു സന്തോഷം തരുന്ന സന്ദേശങ്ങള്‍ ലഭിക്കും. ദമ്പതികള്‍ തമ്മില്‍ അഭിപ്രായവത്യാസം ഉണ്ടാകും. മുന്‍കോപം നിയന്തിക്കുക. വിശേഷവസ്ത്രാഭരണാദികള്‍ സമ്മാനമായി ലഭിക്കും. ചിരകാലസുഹൃത്തിനെ കണ്ടുമുട്ടും. പുതിയ സംരംഭം തുടങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്. താനറിയാത്ത കാര്യത്തില്‍ അപവാദം കേള്‍ക്കേണ്ടി വരും. മറ്റുള്ളവരുടെ പ്രീതിക്കായി എന്തും പ്രവര്‍ത്തിക്കും. ആഹാരത്തിലെ ക്രമക്കേടു മുഖേന ഉദരരോഗമോ, ഗ്യാസ്ട്രബിളോ ഉണ്ടാകും. യാത്രാവേളയില്‍ ആഭരണങ്ങളോ വിലപ്പെട്ട രേഖകളോ നഷ്ടപ്പെടാതിരിക്കുവാന്‍ ശ്രദ്ധിക്കുക. അസമയത്തുള്ള യാത്രകള്‍ ഒഴിവാക്കുക. കൂട്ടുബിസിനസില്‍ ഏര്‍പ്പെട്ടവര്‍ക്ക് സാമ്പത്തികലാഭം പ്രതീക്ഷിക്കാം. സ്ത്രീകളെ ആകര്‍ഷിക്കുന്ന തൊഴില്‍ ചെയ്യുന്നവര്‍ക്ക് സാമ്പത്തിക നേട്ടം ഉണ്ടാകും. ദൃശ്യമാദ്ധ്യമ പ്രവര്‍ത്തനരംഗത്തുള്ളവര്‍ക്ക് ധാരാളം യാത്രകള്‍ ചെയ്യേണ്ടി വരും. ഔഷധ സേവ ആവശ്യമായി വരും. സാമ്പത്തിക ഇടപാടുകളില്‍ വളരെയധികം സൂക്ഷിക്കണം. ഉദ്യോഗസ്ഥന്‍മാര്‍ക്ക് സര്‍ക്കാരില്‍ നിന്നും കിട്ടേണ്ടതായ ആനുകൂല്യം ലഭിക്കും.


കര്‍ക്കിടകരാശി (പുണര്‍തം 1/4, പൂയം, ആയില്യം)

പലവിധത്തിലുള്ള സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. സംഗീതം, നാടകം എന്നീ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ധാരാളം അവസരം ലഭിക്കും. ശത്രുക്കളുടെ ഗൂഡതന്ത്രങ്ങള്‍ മുഖേന കേസുകളോ അപമാനങ്ങളോ സംഭവിക്കാം. മംഗളകാര്യങ്ങളില്‍ പങ്കെടുക്കും. തസ്‌ക്കരഭയം ഉണ്ടാകാതെ ശ്രദ്ധിക്കണം. സഹോദരസ്ഥാനീയര്‍ ഗൃഹം സന്ദര്‍ശിക്കും. വിനോദങ്ങളില്‍ പങ്കെടുക്കും. പ്രേമവിവാഹത്തിനു ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂലസമയം. സാമ്പത്തികമായി നിലനിന്നിരുന്ന പ്രതിസന്ധി തരണം ചെയ്യാന്‍ സാധിക്കും. അകന്നുകഴിഞ്ഞിരുന്ന ദമ്പതികള്‍ തമ്മില്‍ ഒന്നിക്കും. മനസിനു സന്തോഷവും സമാധാനവും ലഭിക്കും. സാങ്കേതിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് വിദേശയാത്രക്കുള്ള അവസരം ലഭിക്കും. പിതാവില്‍ നിന്നും സഹായസഹകരണങ്ങള്‍ ലഭിക്കും. അവിവാഹിതരുടെ വിവാഹകാര്യത്തിനു അനുകൂല തീരുമാനം എടുക്കും. ഇഷ്ടജനങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്താന്‍ സാധിക്കും. ശത്രുക്കളില്‍ നിന്നുള്ള ഉപദ്രവം വര്‍ദ്ധിക്കും. യുവാക്കളില്‍ ലഹരിപദാര്‍ത്ഥത്തിനോടുള്ള താല്‍പര്യം വര്‍ദ്ധിക്കും.

ചിങ്ങരാശി (മകം, പൂരം, ഉത്രം 1/4)

സംസാരം പരുക്കമാകാതിരിക്കുവാന്‍ ശ്രദ്ധിക്കുക. ദന്തരോഗത്തിനു സാദ്ധ്യത. ഉദ്യോഗാര്‍ത്ഥികള്‍ക്കു ഇന്റര്‍വ്യുവില്‍ പങ്കെടുക്കാനുള്ള ഉത്തരവ് ലഭിക്കും. ഗൃഹാന്തരീക്ഷം പൊതുവേ അസംതൃപ്തമായിരിക്കും. വഞ്ചനയില്‍ അകപ്പെടാതിരിക്കാന്‍ സൂക്ഷിക്കുക. ദമ്പതികള്‍ തമ്മില്‍ അഭിപ്രായവ്യത്യാസത്തിനു സാധ്യത. ആത്മവിശ്വാസക്കുറവ് മുഖേന അവസരങ്ങള്‍ വേണ്ടവിധം പ്രയോജനപ്പെടുത്താന്‍ കഴിയാതെ വരും. വിദേശയാത്രയ്ക്ക് തടസ്സങ്ങള്‍ ഉണ്ടാകും. ദേവാലയങ്ങളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവര്‍ക്ക് കീര്‍ത്തിക്കുറവും സ്ഥാനഭ്രംശവും വരാം. നിസ്സാരകാര്യങ്ങളെ മുന്‍നിര്‍ത്തി വാദപ്രതിവാദങ്ങളിലേര്‍പ്പെടും. പട്ടാളക്കാര്‍ക്ക് അര്‍ഹതപ്പെട്ട ആനുകൂലങ്ങള്‍ അനുവദിച്ചു കിട്ടും. പ്രശ്‌നങ്ങളെ ധീരതയോടെ നേരിടാന്‍ കഴിയും. കണ്ഠത്തിനു മുകളിലോട്ടുള്ള അസുഖങ്ങള്‍ അലര്‍ജിസംബന്ധമായ അസുഖങ്ങള്‍ എന്നിവയ്ക്കു സാദ്ധ്യത. സന്താനങ്ങളുടെ വിദ്യാഭ്യാസകാര്യങ്ങള്‍ക്കായി പണം ചിലവഴിക്കും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അവസരങ്ങള്‍ കുറയും. മനസ്സിന്റെ സ്വസ്ഥത നഷ്ടപ്പെടാതെ സൂക്ഷിക്കുക.

കന്നിരാശി (ഉത്രം 3/4, അത്തം, ചിത്തിര 1/2)

ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. സഹോദരസ്ഥാനീയരുമായി അഭിപ്രായവ്യത്യാസത്തിനു സാദ്ധ്യത. സന്താനങ്ങള്‍ മുഖേന മനഃസമാധാനക്കുറവ് അനുഭവപ്പെടും. മാതാവിന്റെ ആരോഗ്യകാര്യങ്ങള്‍ക്കായി പണം ചിലവഴിക്കും. മനസില്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ ഭംഗിയായി നിറവേറും. സ്ഥലമോ വീടോ വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് തടസങ്ങള്‍ നേരിടും. യാത്രാവേളയില്‍ വിലപ്പെട്ടരേഖകള്‍ നഷ്ടപ്പെടാതിരിക്കുവാന്‍ ശ്രദ്ധിക്കുക. ഗൃഹനിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് പണി നിര്‍ത്തിവയ്‌ക്കേണ്ടതായ അവസ്ഥ സംജാതമാകും. ഏതു കാര്യത്തിനു ഇറങ്ങിയാലും പ്രതീക്ഷിക്കുന്നതിലും അധികം ധനച്ചിലവ് നേരിടും. വേണ്ടപ്പെട്ടവരുടെ മരണാനന്തര കര്‍മ്മങ്ങളില്‍ പങ്കെടുക്കും. ആരോഗ്യപരമായി ദോഷകാലമാകുന്നു. ഉപരിപഠനത്തിനു ശ്രമിക്കുന്നവര്‍ക്കു ആഗ്രഹിക്കുന്ന വിഷയം ലഭിക്കാന്‍ തടസം നേരിടും. വാക്‌സാമര്‍ത്ഥ്യം കൊണ്ട് ഏവരുടേയും പ്രീതി പിടിച്ചുപറ്റും.

തുലാരാശി (ചിത്തിര 1/2, ചോതി, വിശാഖം 3/4)

സര്‍ക്കാര്‍ സംബന്ധമായ കാര്യങ്ങള്‍ക്കു അനുകൂല വിധി ഉണ്ടാകും. പ്രോത്സാഹകരമായ വാര്‍ത്തകള്‍ കേള്‍ക്കാനിടവരും. സഹോദരസ്ഥാനീയരില്‍ നിന്നും മനഃക്ലേശത്തിനു സാദ്ധ്യത. മതപരമായ ചടങ്ങുകളില്‍ പങ്കെടുക്കും. സ്വന്തക്കാര്‍ നിമിത്തം ഭര്‍ത്താവുമായി ചില അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകും. നാടുവിട്ടു കഴിയുന്നവര്‍ക്ക് സ്വന്തം നാട്ടിലേക്ക് തിരിച്ചുവരുന്നതിനുള്ള ശ്രമം വിജയിക്കും. ജലയാത്രയില്‍ ശ്രദ്ധിക്കുക. എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് കാമ്പസ് ഇന്റവ്യു വഴി ജോലി ലഭിക്കും. സര്‍ക്കാര്‍ ഉത്തരവിനായി കാത്തിരിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമന ഉത്തരവ് കിട്ടും. നഷ്ടപ്പെട്ടു എന്നു കരുതിയ വസ്തുക്കള്‍ കോടതി മുഖാന്തരം തിരികെ ലഭിക്കും. പത്രപ്രവര്‍ത്തകര്‍ വായനക്കാരുടെ ശ്രദ്ധപിടിച്ചു പറ്റും. അന്യരുടെ അഭിപ്രായങ്ങള്‍ മനസ്സിലാക്കി പെരുമാറും. സ്ഥിരവരുമാനം ഉണ്ടാകുന്ന ചില പദ്ധതികള്‍ ആസൂത്രണം ചെയ്യും. ആര്‍ഭാടത്തില്‍ താല്‍പര്യം വര്‍ദ്ധിക്കും. അന്യസ്ത്രീകളുമായി പെരുമാറുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം. സിനിമാ സീരിയല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ധാരാളം അവസരങ്ങള്‍ ലഭിക്കും. പിതാവിനോ പിതൃസ്ഥാനീയര്‍ക്കോ രോഗാരിഷ്ടതകള്‍ ഉണ്ടാകും.

വൃശ്ചികരാശി (വിശാഖം 1/4അനിഴം, തൃക്കേട്ട)

സാമ്പത്തിക ഇടപാടുകള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യണം. നിയമനടപടിക്ക് വിധേയനാകും. സ്വകാര്യ സ്ഥാപനത്തില്‍ തൊഴില്‍ ചെയ്യുന്നവര്‍ക്ക് അദ്ധ്വാനഭാരം വര്‍ദ്ധിക്കും. സര്‍ക്കാര്‍ ജോലിയുടെ ഉത്തരവിനായി കാത്തിരിക്കുന്നവര്‍ക്ക് ഉത്തരവ് ലഭിക്കാന്‍ കാലതാമസം എടുക്കും. തമ്മില്‍ അകന്നു നിന്നിരുന്ന സഹോദരങ്ങള്‍ യോജിക്കും. പല കാര്യങ്ങളിലും മദ്ധ്യസ്ഥത വഹിക്കാനിടവരും. വിവാദപരമായ കാര്യങ്ങളില്‍ ഏര്‍പ്പെടാതിരിക്കുക. സ്വന്തം ആവശ്യത്തിനു വേണ്ടിയോ മറ്റുള്ളവര്‍ക്കു വേണ്ടിയോ ആശുപത്രിയുമായി ബന്ധപ്പെടേണ്ടി വരും. സന്താനങ്ങള്‍ മുഖേന മനഃസമാധാനക്കുറവ് അനുഭവപ്പെടും. കുടുംബപരമായി ഉണ്ടായിരുന്ന തര്‍ക്കങ്ങള്‍ ബന്ധുക്കള്‍ മുഖേന വഷളാകും. അപ്രതീക്ഷിതമായി ദൂരയാത്രകള്‍ ആവശ്യമായി വരും. വ്യവസായിക്കള്‍ക്ക് തൊഴില്‍ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കേണ്ടി വരും. ഭൂമിസംബന്ധമായ ക്രയവിക്രയങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കു ധനനഷ്ടത്തിനു സാദ്ധ്യത. അപകടസാദ്ധ്യതയുള്ളതിനാല്‍ വൈദ്യുതിയുമായി ബന്ധപ്പെട്ട തൊഴില്‍ ചെയ്യുന്നവര്‍ ശ്രദ്ധിക്കുക. കോണ്‍ട്രാക്ടര്‍മാര്‍ക്ക് ബില്‍ കൃത്യസമയത്ത് പാസ്സാകാത്തതു മുഖേന സാമ്പത്തിക ബുദ്ധിമുട്ട് അനുഭവപ്പെടും.

ധനുരാശി (മൂലം, പൂരാടം, ഉത്രാടം 1/4)

സാമ്പത്തികമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് മാനസിക പിരിമുറുക്കം വര്‍ദ്ധിക്കും. കുടുംബാംഗങ്ങള്‍ക്ക് രോഗങ്ങള്‍ ഉണ്ടാകും. പിതാവില്‍ നിന്നും സഹായസഹകരണങ്ങള്‍ ലഭിക്കും. ഉന്നതവിദ്യാഭ്യാസത്തിനു അനുകൂല സമയം. കഥാകൃത്തുകള്‍ക്കു പുതിയ കൃതികള്‍ പ്രസിദ്ധീകരിക്കാന്‍ സാധിക്കും. വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും. എന്തും തുറന്നുപറയുന്ന സ്വഭാവം കാരണം ശത്രുത വര്‍ദ്ധിക്കും. മാതൃഗുണം പ്രതീക്ഷിക്കാം. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അപകീര്‍ത്തിക്കു സാധ്യതയുണ്ട്. രഹസസ്യബന്ധം സുഗമമായി കൊണ്ടുപോകാന്‍ സാധിക്കും. ധനപരമായി അനുകൂലസമയം. പലവിധത്തിലുള്ള സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. കഫരോഗാദികള്‍ക്കും കണ്ഠത്തിനു മുകളിലോട്ടുള്ള അസുഖങ്ങള്‍ക്കും സാദ്ധ്യത. മുന്‍കോപം നിയന്ത്രിക്കാന്‍ കഴിയാതെ വരും. വളരെ അദ്ധ്വാനിച്ചാലും ചെറിയ നേട്ടമേ ഉണ്ടാകൂ. പലവിധത്തിലുള്ള ചിന്തകള്‍ നിമിത്തം മനഃസുഖം കുറയും. തെറ്റിദ്ധാരണകള്‍ മുഖേന ഗാര്‍ഹിക സുഖം കുറയും. ഇഷ്ടജനങ്ങളില്‍ നിന്നും അകന്നുകഴിയേണ്ടതായും ധനനഷ്ടങ്ങള്‍ക്കും സാധ്യതയുണ്ട്. അന്യസ്ത്രീകളുമായി പെരുമാറുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം. സ്വന്തക്കാരുമായി അഭിപ്രായഭിന്നത ഉണ്ടെങ്കിലും സ്നേഹക്കുറവ് സംഭവിക്കില്ല. നിരവധി കാലമായി വച്ചു പുലര്‍ത്തിയ ആഗ്രഹങ്ങള്‍ സാധിക്കും.

മകരരാശി (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)

ഗൃഹാലങ്കാരവസ്തുക്കള്‍ക്കായി പണം ചിലവഴിക്കും. സാഹിത്യകാരന്മാര്‍ക്ക് പുതിയ കൃതികള്‍ പ്രസിദ്ധീകരിക്കാന്‍ സാധിക്കും. പ്രമോഷനുവേണ്ടി ശ്രമിക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് തടസ്സങ്ങള്‍ നേരിടും. ആത്മീയകാര്യത്തിലും ഈശ്വരീയകാര്യത്തിലും ശ്രദ്ധ വര്‍ദ്ധിക്കുന്നതാണ്. ഭര്‍ത്താവിന്റെ ജോലിയിലുള്ള ഉയര്‍ച്ച മാനസിക സംതൃപ്തി ഉണ്ടാക്കും. പ്രയാസമെന്നു തോന്നിയ പല സംഗതികളും സാധിക്കും. സുഹൃത്തുക്കളുമായി ഉല്ലാസയാത്രകളില്‍ പങ്കെടുക്കും. ഊമകത്തുകളോ സന്ദേശങ്ങളോ മൂലം മനസ്സു വിഷമിക്കും. പ്രേമവിവാഹത്തിനു ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂലസമയം. അഷ്ടമശനി കാലമായതിനാല്‍ ആരോഗ്യപരമായി നല്ലകാലമല്ല. മാതാവിനോ മാതൃസ്ഥാനീയര്‍ക്കോ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടും. രാഷ്ട്രീയ പ്രവര്‍ത്തകര്‍ വിവാദപരമായ പ്രസ്താവനകള്‍ നടത്താതിരിക്കുക. വിലപിടുപ്പുള്ള ഗൃഹോപകര ണങ്ങള്‍ക്കു കേടുപാടുകള്‍ സംഭവിക്കും. യുവാക്കളില്‍ ലഹരിപദാര്‍ത്ഥത്തിനോടുള്ള താല്‍പര്യം വര്‍ദ്ധിക്കും. അപകടസാദ്ധ്യതസുള്ളതിനാല്‍ അസമയത്തുള്ള യാത്രകള്‍ ഒഴിവാക്കുക. എഴുത്തുകാര്‍ക്ക് അനുവാചകരില്‍ നിന്നും അനുമോദനങ്ങള്‍ ലഭിക്കും. വാതസംബന്ധമായ അസുഖങ്ങള്‍ വര്‍ദ്ധിക്കും.

കുംഭരാശി (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)

ഷെയര്‍ മാര്‍ക്കറ്റില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികളുടെ പരിശ്രമങ്ങള്‍ ഫലവത്താകും. വിദ്യാര്‍ത്ഥികള്‍ക്ക് പഠനകാര്യത്തില്‍ അലസത പ്രകടമാക്കും. കടം കൊടുത്ത പണം തിരികെ കിട്ടാന്‍ കോടതിയെ സമീപിക്കേണ്ടി വരും. ദമ്പതികള്‍ തമ്മില്‍ അഭിപ്രായവ്യത്യാസങ്ങള്‍ വര്‍ദ്ധിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. സാമ്പത്തിക ഇടപാടുകളില്‍ സൂക്ഷിക്കുക. പൊതുവേ എല്ലാകാര്യങ്ങള്‍ക്കും തടസം നേരിടും. സ്ത്രീകളാല്‍ മാനഹാനിക്കു സാദ്ധ്യത. വിദേശയാത്രക്കു ശ്രമിക്കുന്നവര്‍ക്ക് ആഗ്രഹം സഫലീകരികിക്കും. വാതരോഗങ്ങള്‍ നീര്‍ദോഷസംന്ധമായ അസുഖങ്ങള്‍ ഇവ ഉണ്ടാകും. സാമ്പത്തികമായി നിലനിന്നിരുന്ന പ്രതിസന്ധി തരണം ചെയ്യാന്‍ സാധിക്കും. സഹോദരസ്ഥാനീയര്‍ മുഖേന മനഃക്ലേശത്തിനു സാദ്ധ്യത. ശത്രുക്കള്‍ വര്‍ദ്ധിക്കും. ഗൃഹനിര്‍മ്മാണത്തിനായി ലോണിന് അപേക്ഷിച്ചവര്‍ക്ക് ലോണ്‍ അനുവദിച്ചു കിട്ടും. ആഹാര രീതിയിലുണ്ടാകുന്ന ക്രമക്കേടു മുഖേന ഉദരരോഗം ഉണ്ടാകും. സന്താനങ്ങളുടെ വിവാഹകാര്യം തീര്‍ച്ചപ്പെടുത്താന്‍ കഴിയാത്തതില്‍ മനസു വിഷമിക്കും.

മീനരാശി (പൂരുരുട്ടാതി 1/4, ഉത്രട്ടാതി, രേവതി)

മക്കള്‍ക്ക് നല്ല രീതിയിലുള്ള വിവാഹാലോചന വന്നുചേരും. വ്യവസായികള്‍ക്ക് കടക്കാരില്‍ നിന്നും ബുദ്ധിമുട്ടുണ്ടാകും. പോലീസുദ്ദ്യോഗസ്ഥര്‍ക്ക് കടുത്ത വിമര്‍ശനം നേരിടേണ്ടി വരും. ഉദ്യോഗസ്ഥരുടെ സ്ഥലമാറ്റ ശ്രമം വിജയിക്കില്ല. ആഹാരാദികളില്‍ താല്‍പ്പര്യക്കുറവുണ്ടാകും. പ്രതീക്ഷിക്കാത്ത ചിലവുകള്‍ കുടുംബത്തിലുണ്ടാകും. ആരോപണങ്ങളെ അതിജീവിച്ച് പ്രവര്‍ത്തിക്കും. വിദേശയാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തടസ്സം നേരിടും. പൊതുവേ കാലം അനുകൂലമല്ലാത്തതിനാല്‍ വളരെ ശ്രദ്ധയോടെ കാര്യങ്ങളില്‍ വ്യാപൃതരാകേണ്ടതാണ്. നിലവിലുള്ള ജോലി നഷ്ടപ്പെടാനുള്ള സാഹചര്യം ഉണ്ടാകും. കൈക്കൂലി വാങ്ങുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കള്ളകേസില്‍ കുടുങ്ങാന്‍ സാദ്ധ്യത ഉണ്ട്. വിദ്യാര്‍ത്ഥികള്‍ പഠനകാര്യങ്ങളില്‍ അലസത പ്രകടമാക്കും. അവിവാഹിതരുടെ വിവാഹകാര്യത്തില്‍ തീരുമാനം എടുക്കാന്‍ തടസം നേരിടും. നീര്‍ദോഷസംബന്ധമായ അസുഖങ്ങള്‍ ഉണ്ടാകും. ഇന്‍കം ടാക്‌സ് കൊടുക്കുന്ന വ്യക്തികള്‍ക്ക് അതുമായി ബന്ധപ്പെട്ട പല വൈഷമ്യങ്ങളും നേരിടേണ്ടി വരും.
 
Other News in this category

 
 




 
Close Window