Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 07th May 2024
 
 
ഇമിഗ്രേഷന്‍
  Add your Comment comment
25,600 പൗണ്ട് വാര്‍ഷിക വരുമാനം നിര്‍ബന്ധം: ഇമിഗ്രേഷന്‍ നിയമം മാറുന്നു
Reporter

ബ്രിട്ടന്റെ ഇമിഗ്രേഷന്‍ ചരിത്രം പുതിയ അധ്യായം തുറന്നു. ഓസ്‌ട്രേലിയന്‍ സ്‌റ്റൈല്‍ പോയിന്റ് ബേസ്ഡ് ഇമിഗ്രേഷന്‍ സംവിധാനം നടപ്പാക്കാന്‍ തീരുമാനം. പുനഃസംഘടനയ്ക്കു ശേഷം നടന്ന ആദ്യ മന്ത്രിസഭാ യോഗത്തിലാണ് കുടിയേറ്റ നിയമ ഭേദഗതിക്ക് നീക്കം പ്രഖ്യാപിച്ചത്. ഇയു കുടിയേറ്റക്കാര്‍ക്കു ചുരുങ്ങിയ വാര്‍ഷിക ശമ്പളം 23000 പൗണ്ടായാണ് നിജപ്പെടുത്തി. യൂറോപ്പിന് പുറത്തു നിന്നുള്ള രാജ്യങ്ങളില്‍ നിന്ന് യുകെയിലെത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് 25600 പൗണ്ട് ശമ്പളമുള്ള സ്‌കില്‍ഡ് ജോബ് ഓഫര്‍ ഉണ്ടെങ്കില്‍ മാത്രമേ യുകെ വിസ കിട്ടൂ. പോയിന്റ് ബേസ്ഡ് സിസ്റ്റത്തെക്കുറിച്ച് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും ഹോം സെക്രട്ടറി പ്രീതി പട്ടേലും ധാരണയായെന്നാണ് റിപ്പോര്‍ട്ട്. ടോറി പാര്‍ട്ടിയുടെ തിരഞ്ഞടുപ്പ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനം പോയിന്റ് ബേസ്ഡ് ഇമിഗ്രേഷന്‍ സംവിധാനം കൊണ്ടുവരും എന്നായിരുന്നു. അണ്‍സ്‌കില്‍ഡ് ലേബറിന്റെ വരവ് കുറയ്ക്കാനായി രാജ്യത്ത് എത്തുന്ന ഇയു കുടിയേറ്റക്കാര്‍ക്കു ചുരുങ്ങിയ വാര്‍ഷിക ശമ്പളം 23000 പൗണ്ടായാണ് നിജപ്പെടുത്തിയത്. യൂറോപ്പിന് പുറത്തു നിന്നുള്ള രാജ്യങ്ങളില്‍ നിന്ന് യുകെയിലെത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വിസ കിട്ടാന്‍ കുറഞ്ഞത് 25600 പൗണ്ട് ശമ്പളമുള്ള സ്‌കില്‍ഡ് ജോബ് ഓഫര്‍ വേണം. ബ്രിട്ടനില്‍ ജോലി ചെയ്യാനെത്തുന്ന കുടിയേറ്റക്കാര്‍ക്ക് ചുരുങ്ങിയത് 30,000 പൗണ്ട് വരുമാനം വേണമെന്ന നിബന്ധനയായിരുന്നു തെരേസ മേ സര്‍ക്കാരിന്റെ നിര്‍ദ്ദേശം. എന്നാല്‍ ഈ പദ്ധതിയുമായി മുന്നോട്ട് പോകാന്‍ ബോറിസ് ജോണ്‍സണ് താല്‍പര്യമില്ലായിരുന്നു. ഇതുമൂലം സ്‌കില്‍ഡ് ജോലിക്കാരുടെ വരവ് തടസ്സപ്പെടുമെന്ന ആശങ്കയായിരുന്നു കാരണം. ഇതുവഴി ഇയുവില്‍ നിന്നുമുള്ള ലോ സ്‌കില്‍ഡ് വര്‍ക്കര്‍മാരുടെ എണ്ണം പ്രതിവര്‍ഷം 90,000 കുറയ്ക്കാന്‍ ആയി സാധിക്കുമെന്നാണ് ഹോം ഓഫീസ് കണക്കുകള്‍ വ്യക്തമാക്കുന്നത്. സ്‌കില്‍ഡ് കുടിയേറ്റക്കാര്‍ക്ക് 25,600 പൗണ്ടിന് മുകളില്‍ വരുമാനം ലഭിക്കുന്ന ജോലി ഓഫറാണ് ആവശ്യം. ഇയുവിന് പുറത്ത് നിന്നുള്ള കുടിയേറ്റക്കാര്‍ക്ക് നിലവില്‍ ഇതില്‍ കൂടുതലാണ് പരിധി. ഇംഗ്ലീഷ് എങ്ങനെ കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് കുടിയേറ്റക്കാര്‍ക്ക് പോയിന്റും നല്‍കും. ചില കേസുകളില്‍ 23,000 പൗണ്ട് വരെ ശമ്പളം നേടുന്നവര്‍ക്കും യോഗ്യതകള്‍ അനുസരിച്ച് വിസകള്‍ അനുവദിക്കും. എല്ലാ കുടിയേറ്റക്കാര്‍ക്കും സുരക്ഷിതമായ ജോബ് ഓഫര്‍ വേണമെന്ന നിര്‍ബന്ധമുണ്ട്. ജോലിക്കാരുടെ കുറവുള്ള മേഖലകളില്‍ കൂടുതല്‍ പോയിന്റും ലഭിക്കും. വരുമാനം നോക്കാതെ രാജ്യത്തെ സാമ്പത്തിക വ്യവസ്ഥയിലേക്ക് സംഭാവന ചെയ്യാന്‍ കഴിയുന്ന ആളുകളുടെ യോഗ്യതയാണ് ഓസ്‌ട്രേലിയന്‍ സ്‌റ്റൈല്‍ പോയിന്റ് സിസ്റ്റം. ഇന്ത്യയില്‍ നിന്ന് ഉള്‍പ്പെടെയുള്ള കുടിയേറ്റക്കാര്‍ക്ക് ഈ മാറ്റം അനുഗ്രഹമാകും. ഉന്നതവിദ്യാഭ്യാസമുള്ളവര്‍ക്കും, യുകെയില്‍ വിദ്യാഭ്യാസം നേടിയവര്‍ക്കും കൂടുതല്‍ പോയിന്റും ലഭിക്കാനാവസരം ഉണ്ട് . രാജ്യങ്ങളെ തമ്മില്‍ വിവേചനം നടത്താത്ത, ഇമിഗ്രേഷനില്‍ ജനാധിപത്യപരമായ നിയന്ത്രണം ബ്രിട്ടീഷ് ജനതയ്ക്ക് ലഭിക്കുന്ന ലളിതമായ സംവിധാനമാണ് ഇതെന്ന് ഡൗണിംഗ് സ്ട്രീറ്റ് വക്താവ് വ്യക്തമാക്കി.

 
Other News in this category

 
 




 
Close Window