Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 02nd May 2024
 
 
ജ്യോതിഷം
  Add your Comment comment
16 ജൂലൈ 2011 മുതല്‍ 22 ജൂലൈ 2011 വരെ
ശ്രീ. ആറ്റുകാല്‍ രാധാകൃഷ്ണന്‍
മേടരാശി (അശ്വതി, ഭരണി,കാര്‍ത്തിക 1/4)

കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പുതിയ അവസരങ്ങള്‍ ലഭിക്കും. സംസാരം പരുക്കമാകാതിരിക്കാന്‍ ശ്രദ്ധിക്കുക. ബിസിനസ്സ് രംഗത്ത് പ്രവര്‍ത്തി ക്കുന്നവര്‍ക്ക് തൊഴില്‍പരമായി ധാരാളം മത്‌സരങ്ങള്‍ നേരിടും. ശത്രുക്കള്‍ വര്‍ദ്ധിക്കും. ആരോഗ്യപരമായി വളരെയധികം ശ്രദ്ധിക്കുക. സര്‍ക്കാരില്‍ നിന്നും ലഭിക്കാനുള്ള ആനുകൂല്യങ്ങള്‍ക്ക് തടസ്സം നേരിടും. ഗൃഹാന്തരീക്ഷം പൊതുവേ അസംതൃപ്തമായിരിക്കും. സഹോദരങ്ങള്‍ തമ്മില്‍ യോജിപ്പിലെത്തും. മതപരമായ ചടങ്ങുകളില്‍ പങ്കെടുക്കും. സന്താനങ്ങളുമായി അഭിപ്രായവ്യത്യാസം ഉണ്ടാകും. രക്തസംബന്ധമായ അസുഖത്തിന് സാദ്ധ്യത. പൊതുപ്രവര്‍ത്തകര്‍ക്ക് സമൂഹത്തില്‍ പ്രശസ്തി വര്‍ദ്ധിക്കും. മനസ്സിന്റെ സ്വസ്ഥത നഷ്ടപ്പെടാതെ സൂക്ഷിക്കുക. സുഹൃത്തിനു വേണ്ടി ജാമ്യം നിന്നതിന്റെ പേരില്‍ ധനകാര്യ സ്ഥാപനത്തില്‍ നിന്നും നേട്ടീസ് വരാന്‍ സാദ്ധ്യത

ഇടവരാശി (കാര്‍ത്തിക 3/4, രോഹിണി, മകയീരം 1/2)

മനസില്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ ഭംഗിയായി നിറവേറും. ദാമ്പത്യ ജീവിതം സന്തോഷപ്രദമായിരിക്കും. ഭൂമിസംബന്ധമായി അഭിപ്രായവ്യത്യാസം ഉണ്ടാകും. സന്താനങ്ങളുടെ ആരോഗ്യകാര്യങ്ങള്‍ക്കായി പണം ചിലവഴിക്കും. യാത്രാവേളയില്‍ വിലപ്പെട്ടരേഖകള്‍ നഷ്ടപ്പെടാതിരിക്കുവാന്‍ ശ്രദ്ധിക്കുക. ഗൃഹപ്പണി നിര്‍ത്തിവയ്‌ക്കേണ്ടതായ അവസ്ഥ സംജാതമാകും. മുന്‍കോപം നിയന്ത്രിക്കുക. വേണ്ടപ്പെട്ടവരുടെ മരണാനന്തര കര്‍മ്മങ്ങളില്‍ പങ്കെടുക്കും. ആരോഗ്യപരമായി നല്ലകാലമല്ല . സര്‍ക്കാര്‍ സംബന്ധമായ കാര്യങ്ങള്‍ക്കു അനുകൂലവിധി ഉണ്ടാകും. ജോലിക്കാര്‍ മുഖേന നാശനഷ്ടം ഉണ്ടാകും. പ്രതീക്ഷിക്കാത്ത സമയത്ത് ചില ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കേണ്ടതായി വരും. വിരുദ്ധശക്തികളുടെ പ്രവര്‍ത്തനം അല്പം ശല്യം ഉണ്ടാക്കും. പ്രോത്സാഹകരമായ വാര്‍ത്തകള്‍ കേള്‍ക്കാനിടവരും.ഗൃഹത്തില്‍ മോഷണശ്രമത്തിന് സാദ്ധ്യത.

മിഥുനരാശി (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)

ദാമ്പത്യ ജീവിതം സന്തോഷപ്രദമായിരിക്കും . മനസിന് സന്തോഷം തരുന്ന സന്ദേശങ്ങള്‍ ലഭിക്കും . ശത്രുക്കളുടെ ഗൂഡതന്ത്രങ്ങള്‍ പരാജയപ്പെടുത്താന്‍ കഠിനമായി പരിശ്രമിക്കേണ്ടി വരും . വരവില്‍ കവിഞ്ഞ് ചിലവ് വര്‍ദ്ധിക്കും. തൊഴില്‍രഹിതര്‍ക്ക് ജോലി ലഭിക്കും . വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് നിലവിലുള്ള ജോലി ഉപേക്ഷിച്ച് നാട്ടില്‍ വരേണ്ട സ്ഥിതി ഉണ്ടാകും . ആരോഗ്യപരമായി ചെറിയ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടും. ഭൂമിസംബന്ധമായ ക്രയവിക്രയത്തിന് ശ്രമിക്കുന്നുവര്‍ക്ക് തടസം നേരിടും. മാതൃബന്ധുക്കള്‍ക്ക് അസുഖങ്ങളുണ്ടാകും. സാമ്പത്തിക ഇടപാടുകള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യണം വേണ്ടപ്പെട്ടവരില്‍ നിന്നും മന:സന്തോഷം ലഭിക്കും. വാഹനസംബന്ധമായി ചിലവുകള്‍ വര്‍ദ്ധിക്കും . അസമയത്തുള്ള യാത്രകള്‍ ഒഴിവാക്കുക . അപകീര്‍ത്തിക്ക് സാദ്ധ്യതയുള്ളതിനാല്‍ ശ്രദ്ധിക്കുക . വീട്ടമ്മമാര്‍ക്ക് ശാരീരിക ക്ലേശം മുഖേന കാര്യങ്ങള്‍ കൃതമായി നിര്‍വ്വഹിക്കാന്‍ പ്രയാസം അനുഭവപ്പെടും

കര്‍ക്കിടകരാശി (പുണര്‍തം 1/4, പൂയം, ആയില്യം)

ദാമ്പത്യ ജീവിതം സന്തോഷപ്രദമായിരിക്കും . ഗൃഹാലങ്കാര വസ്തുക്കള്‍ക്കായി പണം ചിലവഴിക്കും. സാഹിത്യകാരന്മാര്‍ക്ക് പുതിയ കൃതികള്‍ പ്രസിദ്ധീകരിക്കാന്‍ സാധിക്കും. പ്രമോഷന് വേണ്ടി ശ്രമിക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് തടസ്സങ്ങള്‍ നേരിടും. ആത്മീയകാര്യത്തിലും ഈശ്വരീയകാര്യത്തിലും ശ്രദ്ധവര്‍ദ്ധിക്കുന്നതാണ്. കണ്ഠത്തിന് മുകളിലോട്ടുള്ള അസുഖങ്ങള്‍ ഉണ്ടാകും .സഹോദരസ്ഥാനീയരില്‍ നിന്നും സഹായസഹകരണങ്ങള്‍ ലഭിക്കും ആത്മ വിശ്വാസക്കുറവ് മുഖേന അവസരങ്ങള്‍ വേണ്ടവിധം പ്രയോജനപ്പെടുത്താന്‍ കഴിയാതെ വരും. വിദേശയാത്രയ്ക്ക് തടസ്സങ്ങള്‍ ഉണ്ടാകും . ദേവാലയങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്ക് കീര്‍ത്തിക്കുറവും സ്ഥാനഭ്രംശവും വരാം. നിസ്സാരകാര്യങ്ങളെ മുന്‍നിര്‍ത്തി വാദപ്രതി വാദങ്ങളിലേര്‍പ്പെടും. പട്ടാളക്കാര്‍ക്ക് അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ അനുവദിച്ചു കിട്ടും. പ്രശ്‌നങ്ങളെ ധീരതയോടെ നേരിടാന്‍ കഴിയും . തൊഴില്‍പരമായി വളരെയധികം ശ്രദ്ധിക്കുക . സാമ്പത്തികമേഖലയില്‍ പ്രവര്‍ത്തി ക്കുന്നവര്‍ക്ക് മാനസിക പിരിമുറുക്കം വര്‍ദ്ധിക്കും. കുടുംബാംഗങ്ങള്‍ക്ക് രോഗങ്ങള്‍ ഉണ്ടാകും

ചിങ്ങരാശി (മകം, പൂരം, ഉത്രം 1/4)

സര്‍ക്കാര്‍ സംബന്ധമായി പലവിധ വിഷമതകള്‍ ഉണ്ടാകും. കൂടുതല്‍ ജോലിഭാരം കൊണ്ട് മാനസികവും ശാരീരികവുമായി ക്ലേശം അനുഭവപ്പെടും. സ്വന്തം ആവശ്യത്തിന് വേണ്ടിയോ മറ്റുള്ളവര്‍ക്ക് വേണ്ടിയോ ആശുപത്രിയുമായി ബന്ധപ്പെടേണ്ടി വരും. ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. കമിതാക്കള്‍ തമ്മില്‍ തെറ്റിദ്ധാരണകള്‍ മുഖേന അകലുവാനിടയാകും. യാത്രകള്‍ മുഖേന പ്രതീക്ഷിക്കുന്നത്ര പ്രയോജനം ലഭിക്കുകയില്ല . എല്ലാ കാര്യത്തിലും അവസാനം താല്‍പര്യക്കുറവ് അനുഭവപ്പെടും. അര്‍ഹമായ അംഗീകാരം ലഭിക്കുന്നതിന് വേണ്ടി കഠിനപ്രയത്‌നം ആവശ്യമാണ്. വിദേശയാത്രക്ക് ശ്രമിക്കുന്നവര്‍ക്ക് തടസ്സങ്ങള്‍ നേരിടും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇന്റവ്യുകളില്‍ മെച്ചപ്പെട്ട പ്രകടനം കാഴിച്ച വയ്ക്കാന്‍ സാധിക്കും . പ്രേമ വിവാഹം ആഗ്രഹിക്കുന്നവര്‍ക്ക് വീട്ടുകാരില്‍ നിന്ന് അനുകൂല മറുപടി ലഭിക്കും. കാര്‍ഷികമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ധനനഷ്ടം ഉണ്ടാകാം .

കന്നിരാശി (ഉത്രം 3/4, അത്തം, ചിത്തിര 1/2)

ഉദ്ദ്യോഗാര്‍ത്ഥികളുടെ പരിശ്രമങ്ങള്‍ ഫലവത്താകും. ഷെയര്‍മാര്‍ക്കറ്റില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം . ഭര്‍ത്താവിന്റെ ജോലിയി ലുള്ള ഉയര്‍ച്ച മാനസിക സംതൃപ്തി ഉണ്ടാക്കും. പ്രയാസമെന്നു തോന്നിയ പല സംഗതികളും സാധിക്കും. സുഹൃത്തുക്കളുമായി ഉല്ലാസയാത്രകളില്‍ പങ്കെടുക്കും. ഊമകത്തുകളോ സന്ദേശങ്ങളോ മൂലം മനസ്സു വിഷമിക്കും. .സ്വന്തക്കാര്‍ നിമിത്തം ഭര്‍ത്താവുമായി ചില അഭിപ്രായ വത്യാസങ്ങള്‍ ഉണ്ടാകും. നാടുവിട്ടു കഴിയുന്നവര്‍ക്ക് സ്വന്തം നാട്ടിലേക്ക് തിരിച്ചുവരുന്നതിനുള്ള ശ്രമം വിജയിക്കും. ജലയാത്രയില്‍ ശ്രദ്ധിക്കുക . എന്‍ഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തില്‍ ചില ബുദ്ധിമുട്ടുകള്‍ വരാം. ഗൃഹനവീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടും. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാനിടവരും. മന:പ്രയാസമുണ്ടാക്കുന്ന കാര്യങ്ങളില്‍ ശ്രദ്ധിക്കേണ്ടിവരും. ആത്മീയതയിലും ദൈവീകചിന്തക്കും വേണ്ടി സമയം ചിലവഴിക്കും.

തുലാരാശി (ചിത്തിര 1/2, ചോതി, വിശാഖം 3/4)

ഉന്നതവക്തികളുമായി സൗഹൃദം സ്ഥാപിക്കാന്‍ അവസരം ലഭിക്കും. എഴുത്തുകാര്‍ക്ക് അനുവാചകരില്‍ നിന്നും അനുമോദനങ്ങള്‍ ലഭിക്കും . സാമ്പത്തിക ഇടപാടുകള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യണം. മാനസിക സംഘര്‍ഷം വര്‍ദ്ധിക്കും. നിയമ നടപടിക്ക് വിധേയനാകും. ജോലി സ്ഥലത്ത് അപ്രതീക്ഷിതമായ സ്ഥാനചലനത്തിന് സാധ്യത. വാക്‌സാമര്‍ത്ഥ്യം കൊണ്ട് ഏവരുടേയും പ്രീതി പിടിച്ചുപറ്റും. ദാമ്പത്യ ജീവിതം ശോഭനമായിരിക്കും .സാമ്പത്തിക നേട്ടം ഉണ്ടാകുമെങ്കിലും വരവില്‍ കവിഞ്ഞ് ചിലവ് വര്‍ദ്ധിക്കും . അവിവാഹിതരുടെ വിവാഹകാര്യത്തില്‍ തീരുമാനം എടുക്കും . വിദ്യാര്‍ത്ഥികള്‍ പഠനകാര്യത്തില്‍ അലസത പ്രകടമാക്കും .കണ്ഠത്തിന് മുകളിലുള്ള അസുഖങ്ങള്‍ അനുഭവപ്പെടും .ഏതു കാര്യത്തിനു ഇറങ്ങിയാലും പ്രതീക്ഷിക്കുന്നതിലും അധികം ധന ചിലവ് നേരിടും. മാതാവിന്റെ ശാരീരിക അസുഖങ്ങള്‍ മൂര്‍ഛിക്കും . ഗൃഹാലങ്കാര വസ്തുക്കള്‍ക്കായി പണം ചിലവഴിക്കും. ശാരീരിക അസുഖങ്ങള്‍ അനുഭവപ്പെടും.

വൃശ്ചികരാശി (വിശാഖം 1/4, അനിഴം, തൃക്കേട്ട)

ഇന്റര്‍വ്യൂ കഴിഞ്ഞ ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമന ഉത്തരവ് കിട്ടും. ദമ്പതികള്‍ തമ്മില്‍ അഭിപ്രായവത്യാസത്തിനു സാധ്യത. നഷ്ടപ്പെട്ടു എന്നു കരുതിയ വസ്തുക്കള്‍ കോടതി മുഖാന്തരം തിരികെ ലഭിക്കും. പത്രപ്രവര്‍ത്തകര്‍ വായനക്കാരുടെ ശ്രദ്ധപിടിച്ചു പറ്റും. അന്യരുടെ അഭിപ്രായങ്ങള്‍ മനസ്സിലാക്കി പെരുമാറും. സ്ഥിരവരുമാനം ഉണ്ടാകുന്ന ചില പദ്ധതികള്‍ ആസൂത്രണം ചെയ്യും. തമ്മില്‍ അകന്നുനിന്നിരുന്ന സഹോദരങ്ങള്‍ യോജിക്കും .പല കാര്യങ്ങളിലും മദ്ധ്യസ്ഥത വഹിക്കാനിടവരും . സന്താനങ്ങള്‍ മുഖേന മനഃസമാധാനക്കുറവ് അനുഭവപ്പെടും. കുടുംബപരമായി ഉണ്ടായിരുന്ന തര്‍ക്കങ്ങള്‍ ബന്ധുക്കള്‍ മുഖേന വഷളാകും. അപ്രതീക്ഷിതമായി ദൂരയാത്രകള്‍ ആവശ്യമായി വരും. വ്യവസായിക്കള്‍ക്ക് തൊഴില്‍ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കേണ്ടി വരും. വിദേശത്തു ജോലിചെയ്യുന്നവര്‍ക്ക് ധാരാളം ബുദ്ധിമുട്ടുകള്‍ തരണം ചെയ്യേണ്ടി വരും.

ധനുരാശി (മൂലം, പൂരാടം, ഉത്രാടം 1/4)

ദാമ്പത്യ ജീവിതം സന്തോഷപ്രദമായിരിക്കും. പ്രേമവിവാഹത്തിന് ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂലസമയം. കര്‍മ്മരംഗത്ത് അനുഭവപ്പെട്ടിരുന്ന ബുദ്ധി മുട്ടുകള്‍ക്ക് ആശ്വാസം ലഭിക്കും. പിതാവിന് ശാരീരിക അസുഖങ്ങള്‍ ഉണ്ടാകും. വാതരോഗങ്ങള്‍ നീര്‍ദോഷസംന്ധമായ അസുഖങ്ങള്‍ ഇവ ഉണ്ടാകും. സാമ്പത്തികമായി നിലനിന്നിരുന്ന പ്രതിസന്ധി തരണം ചെയ്യാന്‍ സാധിക്കും. സഹോദരസ്ഥാനീയര്‍ മുഖേന മനഃക്ലേശത്തിന് സാദ്ധ്യത. വിദ്യാര്‍ത്ഥികള്‍ പഠനകാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതാണ്. വസ്തുസംബന്ധമായി അതിര്‍ത്തി തര്‍ക്കം പരിഹരിക്കപ്പെടും. വിദേശയാത്രക്ക് ശ്രമിക്കുന്നവര്‍ ആഗ്രഹം സഫലീകരിക്കും. കൂട്ടുബിസിനസില്‍ ഏര്‍പ്പെട്ടവര്‍ക്ക് സാമ്പത്തിക ലാഭം പ്രതീക്ഷിക്കാം . ഉദ്യോഗാര്‍ത്ഥികള്‍ക്ക് തൊഴില്‍ ലഭിക്കാന്‍ അനുകൂലസമയം .

മകരരാശി (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)

ആത്മവിശ്വാസക്കുറവ് മുഖേന അവസരങ്ങള്‍ വേണ്ടവിധം പ്രയോജനപ്പെടുത്താന്‍ കഴിയാതെ വരും. വിദ്യാര്‍ത്ഥികള്‍ക്ക് പഠനകാര്യത്തില്‍ അലസത പ്രകടമാക്കും. കടം കൊടുത്തപണം തിരികെ കിട്ടാന്‍ കോടതിയെ സമീപിക്കേണ്ടി വരും. ദമ്പതികള്‍ തമ്മില്‍ അഭിപ്രായവ്യത്യാസങ്ങള്‍ വര്‍ദ്ധിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. സാമ്പത്തിക ഇടപാടുകളില്‍ സൂക്ഷിക്കുക. പൊതുവേ എല്ലാ കാര്യങ്ങള്‍ക്കും തടസം നേരിടും. സ്ത്രീകളാല്‍ മാനഹാനിക്ക് സാദ്ധ്യത. ബന്ധുജനങ്ങളുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകാതെ ശ്രദ്ധിക്കണം . ഗൃഹത്തില്‍ മംഗള കര്‍മ്മങ്ങള്‍ നടക്കും. വിശേഷ വസ്ത്രാഭരണാദികള്‍ ലഭിക്കും . പുതിയ തൊഴില്‍ ചെയ്യാനുള്ള താല്‍പര്യം വര്‍ദ്ധിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് മത്സരപരീക്ഷകളില്‍ വിജയസാധ്യത കാണുന്നു. കര്‍മ്മ രംഗത്ത് പുതിയ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കേണ്ടി വരും . സന്താനങ്ങളാല്‍ മനസ ന്തോഷം ലഭിക്കും . പലവിധത്തില്‍ സാമ്പത്തിക നേട്ടം ഉണ്ടാകും. വാക്കുതര്‍ക്കം മൂലം പല ബുദ്ധിമുട്ടുകളും അനുഭവപ്പെടും.


കുംഭരാശി (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)

വാതസംബന്ധമായ അസുഖങ്ങള്‍ വര്‍ദ്ധിക്കും. നൂതന ഗൃഹലാഭത്തിന് സാദ്ധ്യത . മുന്‍കോപം മുഖേന പലരുടേയും വെറുപ്പ് സമ്പാദിക്കും. സന്താനങ്ങള്‍ മുഖേന മനഃക്ലേശത്തിന് സാദ്ധ്യത . ബന്ധുജനങ്ങള്‍ക്ക് അപകടമോ രോഗപീഢയോ വരാനിടയുണ്ട് . വിദേശയാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തടസ്സം നേരിടും. പൊതുവേ കാലം അനുകൂലമല്ലാത്തതിനാല്‍ വളരെ ശ്രദ്ധയോടെ കാര്യങ്ങളില്‍ വ്യാപൃതരാകേണ്ടതാണ് . നിലവിലുള്ള ജോലി നഷ്ടപ്പെടാനുള്ള സാഹചര്യം ഉണ്ടാകും .കൈകൂലി വാങ്ങുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കള്ളകേസില്‍ കുടുങ്ങാന്‍ സാദ്ധ്യത ഉണ്ട് .വിദ്യാര്‍ത്ഥികള്‍ പഠന കാര്യങ്ങളില്‍ അലസത പ്രകടമാക്കും. അവിവാഹിതരുടെ വിവാഹകാര്യത്തില്‍ തീരുമാനം എടുക്കാന്‍ തടസം നേരിടും . ചെയ്യുന്ന തൊഴിലില്‍ പൂര്‍ണ്ണമായ തൃപ്തി ഉണ്ടാകില്ല. കേസിലെ വിപരീതഫലം മാനസികക്ലേശത്തിന് കാരണമാകും.


മീനരാശി (പൂരുരുട്ടാതി 1/4, ഉത്രട്ടാതി, രേവതി)

ഈശ്വരാധീനം ഉള്ളതിനാല്‍ എല്ലാ ആപത്തുകളില്‍ നിന്നും രക്ഷപ്പെടും സാമൂഹിക-സാഹിത്യരംഗത്തുള്ളവര്‍ക്ക് അംഗീകാരവും പ്രശസ്തിയും ലഭിക്കും. പുതിയ സുഹൃത്ത് ബന്ധം മുഖേന ജീവിതത്തില്‍ മാറ്റം ഉണ്ടാകും. സഹോദരങ്ങളുമായി തീരുമാനിച്ച് പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് മത്സര പരീക്ഷകളില്‍ വിജയസാധ്യത കാണുന്നു. കലാപരമായി ബന്ധപ്പെട്ട്് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ധാരാളം പുതിയ അവസരങ്ങള്‍ ലഭിക്കും. സന്താനങ്ങളുടെ വിദ്യാഭ്യാസത്തെക്കുറിച്ച് ഉത്കണ്ഠാകുലയാകും. ഗൃഹാന്തരീക്ഷം ശോഭനമായിരിക്കും. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാനിട വരും. വിദേശത്ത് നിന്നും ധനലാഭം പ്രതീക്ഷിക്കാം. രാഷ്ട്രീയകാര്യങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേതൃസ്ഥാനങ്ങളില്‍ എത്താന്‍ സാധിക്കും. പ്രമോഷന് ശ്രമിക്കുന്നവര്‍ക്ക് അനുകൂല സമയം . പിതൃ സമ്പത്ത് ലഭിക്കും.
 
Other News in this category

 
 




 
Close Window