Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 02nd May 2024
 
 
ജ്യോതിഷം
  Add your Comment comment
23 ജൂലൈ 2011 മുതല്‍ 29 ജൂലൈ 2011 വരെയുള്ളവാരം നിങ്ങള്‍ക്കെങ്ങിനെ ?
ശ്രീ ആറ്റുകാല്‍ രാധാകൃഷ്ണന്‍
മേടരാശി (അശ്വതി, ഭരണി,കാര്‍ത്തിക 1/4)

ബുദ്ധിപരമായി പല സന്ദര്‍ഭങ്ങളും കൈകാര്യം ചെയ്യാന്‍ ശ്രമിക്കണം. കുടുംബപരമായി കൂടുതല്‍ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കേണ്ടി വരും. ദിനചര്യയില്‍ പലമാറ്റവും ഉണ്ടാകും . ചിലര്‍ മനസില്‍ ഇഷ്ടപെടാത്ത രീതിയില്‍ പെരുമാറും . ഉപരിപഠനത്തിന് ശ്രമിക്കുന്നവര്‍ക്ക് ആഗ്രഹിക്കുന്ന വിഷയം ലഭിക്കും. ആരോഗ്യപരമായി നല്ലകാലമല്ല. ഗൃഹസംബന്ധമായി അസ്വസ്ഥകള്‍ മാറികിട്ടും. ഭൂമി സംബന്ധമായി അഭിപ്രായ വ്യത്യാസത്തിന് സാദ്ധ്യത . തൊഴില്‍ രഹിതര്‍ക്ക് ജോലി ലഭിക്കാന്‍ തടസം നേരിടും . സങ്കീര്‍ണ്ണമായ പ്രശ്‌നങ്ങള്‍ മുഖേന ഉറക്കമില്ലായ്മ അനുഭവപ്പെടും. സംസാരം നിയന്ത്രിക്കാന്‍ ശ്രദ്ധിക്കണം .വിവാദപരമായ കാര്യങ്ങളില്‍ പരാജയം ഉണ്ടാകും. കഫരോഗാദികള്‍ വര്‍ദ്ധിക്കും. കലാപരമായി തൊഴില്‍ ചെയ്യുന്നവര്‍ക്ക് സാമ്പത്തിക നേട്ടവും ഓര്‍മ്മക്കുറവുമൂലം സ്ത്രീകള്‍ക്ക് ചില വിലപ്പെട്ട വസ്തുക്കള്‍ നഷ്ടപ്പെടാന്‍ ഇടയുണ്ട് .വിദ്യാര്‍ത്ഥികള്‍ക്ക് പഠനകാര്യത്തില്‍ അലസത അനുഭവപ്പെടും .

ഇടവരാശി (കാര്‍ത്തിക 3/4, രോഹിണി, മകയീരം 1/2)

ബിസിനസ്സ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. ധനപരമായി ചിലവുകള്‍ വര്‍ദ്ധിക്കും . പുതിയ ഗൃഹത്തിലേക്ക് മാറിത്താമസിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അനുകൂല സമയം. ശത്രുക്കള്‍ വര്‍ദ്ധിക്കും. ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയം , സാമ്പത്തികാഭിവൃദ്ധി എന്നിവ ഉണ്ടാകും. ഗൃഹത്തില്‍ ബന്ധുസമാഗമം പ്രതീക്ഷിക്കാം. ശത്രുക്കളില്‍ നിന്നും ഉപദ്രവം വര്‍ദ്ധിക്കും .സാമ്പത്തിക വിഷമങ്ങള്‍ ഒരു പരിധിവരെ മാറി കിട്ടും. ചിലര്‍ മനസില്‍ ഇഷ്ടപെടാത്തരീതിയില്‍ പെരുമാറും. ഉപരിപഠനത്തിന് ശ്രമിക്കുന്നവര്‍ക്ക് ആഗ്രഹിക്കുന്ന വിഷയം ലഭിക്കും . സ്വന്തം കാര്യങ്ങള്‍ ബുദ്ധിപൂര്‍വ്വം കൈകാര്യം ചെയ്യും. വിദേശയാത്രക്ക് അനുകൂല സമയം. അനാവശ്യമായ ചിന്തകള്‍ അവസാനിപ്പിക്കുക. സഹോദര സ്ഥാനീയര്‍ മുഖേന മനഃക്ലേശത്തിന് സാദ്ധ്യത. അവിവാഹിതരുടെ വിവാഹകാര്യത്തില്‍ തീരുമാനം എടുക്കും. സന്താനങ്ങളാല്‍ കീര്‍ത്തി വര്‍ദ്ധിക്കും. പെട്ടെന്ന് ക്ഷുഭിതരാകുകയും കര്‍ക്കശമായി പെരുമാറുകയും ചെയ്യും.

മിഥുനരാശി (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)

എതിര്‍പ്പുകളെയും തടസ്സങ്ങളെയും അതിജീവിക്കാന്‍ കഴിയും. അഭിമാനം സംരക്ഷിക്കും. കൂടുതല്‍ ജോലിഭാരം കൊണ്ട് മാനസികവും ശാരീരികവുമായി ക്‌ളേശം അനുഭവപ്പെടും. പൊതുപ്രവര്‍ത്തകര്‍ സമൂഹത്തില്‍ മാന്യസ്ഥാനം കൈവരിക്കും . ഉദ്ദേശിക്കുന്ന പലകാര്യങ്ങളും പ്രാവര്‍ത്തികമാക്കാന്‍ കാലതാമസം നേരിടും. കുടുംബസ്വത്ത് സംബന്ധമായി കോടതിയെ അഭയം പ്രാപിക്കും. ഏറെ നാളായി ശ്രമിച്ചിരുന്ന സ്ഥലമാറ്റം പ്രതീക്ഷിക്കാം. കാര്‍ഷികമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ധനനഷ്ടത്തിന് സാദ്ധ്യത. സഹോദരങ്ങളില്‍ നിന്നും ഗുണാനുഭവം പ്രതീക്ഷിക്കാം . സങ്കീര്‍ണ്ണമായ പ്രശ്‌നങ്ങള്‍ മുഖേന ഉറക്കമില്ലായ്മ അനുഭവപ്പെടും. ഏതു രംഗത്ത് ഇറങ്ങിയാലും പ്രതീക്ഷിക്കുന്നതിലുമധികം ധനച്ചിലവ് അനുഭവപ്പെടും. വാഹനം വാങ്ങാന്‍ ശ്രമിക്കുന്നവര്‍ക്ക് ആഗ്രഹസാഫല്യം ഉണ്ടാകും. തര്‍ക്കവിഷയങ്ങളില്‍ നിന്നും അകന്നു നില്‍ക്കാന്‍ ശ്രമിക്കുക. മാതാവുമായോ മാതൃ സ്ഥാനീയരുമായോ അഭിപ്രായവ്യത്യാസം ഉണ്ടാകും.

കര്‍ക്കിടകരാശി (പുണര്‍തം 1/4, പൂയം, ആയില്യം)

നിലവില്‍ ഉള്ള ജോലിയില്‍ തന്നെ തുടര്‍ന്നുകൊണ്ടുപോകാന്‍ ശ്രമിക്കുക. തൊഴില്‍രഹിതര്‍ക്ക് ജോലി ലഭിക്കാന്‍ തടസം നേരിടും . സങ്കീര്‍ണ്ണമായ പ്രശ്‌നങ്ങള്‍ മുഖേന ഉറക്കമില്ലായ്മ അനുഭവപ്പെടും. സംസാരം നിയന്ത്രിക്കാന്‍ ശ്രദ്ധിക്കണം . വിവാദപരമായ കാര്യങ്ങളില്‍ പരാജയം ഉണ്ടാകും. രാഷ്ട്രീയപ്രവര്‍ത്തകര്‍ക്ക് ശത്രുക്കളുടെ ഉപദ്രവം ഉണ്ടാകും . ധനനഷ്ടത്തിന് സാദ്ധ്യതയുള്ളതിനാല്‍ ബിസിനസ്സില്‍ ശ്രദ്ധിക്കുക. ദമ്പതികള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസം ഉണ്ടാകും. നിലവിലുള്ള കടബാദ്ധ്യതകള്‍ വര്‍ദ്ധിക്കാതിരിക്കുവാന്‍ ശ്രദ്ധിക്കണം. മുന്‍കോപം കാരണം സുഹൃത്തുക്കളുമായി അഭിപ്രായവ്യത്യാസം ഉണ്ടാകും . പുതിയ ബിസിനസ്സ് തുടങ്ങാന്‍ ശ്രമിക്കുന്നവര്‍ക്ക് അനുകൂല സമയമല്ല . പ്രമോഷന് ശ്രമിക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് തടസങ്ങള്‍ നേരിടും. അവിവാഹിതരുടെ വിവാഹകാര്യത്തിന് തീരുമാനം ഉണ്ടാകും.

ചിങ്ങരാശി (മകം, പൂരം, ഉത്രം 1/4)

ബിസിനസ്സ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം. പുതിയ ഗൃഹത്തിലേക്ക് മാറിത്താമസിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അനുകൂല സമയം. ശത്രുക്കള്‍ വര്‍ദ്ധിക്കും. ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയം , സാമ്പത്തികാഭിവൃദ്ധി എന്നിവ ഉണ്ടാകും. ഗൃഹത്തില്‍ ബന്ധുസമാഗമം പ്രതീക്ഷിക്കാം. ശത്രുക്കളില്‍ നിന്നും ഉപദ്രവം വര്‍ദ്ധിക്കും . സാമ്പത്തിക വിഷമങ്ങള്‍ ഒരു പരിധിവരെ മാറി കിട്ടും. ഔഷധ എതിര്‍പ്പുകളെയും തടസ്സങ്ങളെയും അതിജീവിക്കാന്‍ കഴിയും. കൂടുതല്‍ ജോലിഭാരം കൊണ്ട് മാനസികവും ശാരീരികവുമായി ക്‌ളേശം അനുഭവപ്പെടും. സന്താനങ്ങള്‍ക്ക് തൊഴില്‍ ലബ്ധി ഉണ്ടാകാനിടയുണ്ട് . ആഡംരബ വസ്തുക്കള്‍ക്കായി പണം ചിലവഴിക്കും. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് അപ്രതീക്ഷിത സ്ഥലംമാറ്റത്തിനുള്ള ഉത്തരവ് ലഭിക്കും. ഏഴരശനി കാലമായതിനാല്‍ എല്ലാകാര്യങ്ങളിലും ശ്രദ്ധിക്കുക .സാങ്കേതിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് വിദേശയാത്രക്കുള്ള അവസരം ലഭിക്കും .

കന്നിരാശി (ഉത്രം 3/4, അത്തം, ചിത്തിര 1/2)

ഗൃഹത്തില്‍ മംഗള കര്‍മ്മങ്ങള്‍ നടക്കും. വിശേഷവസ്ത്രാഭരണാദികള്‍ ലഭിക്കും. ദമ്പതികള്‍ തമ്മില്‍ അഭിപ്രായവ്യത്യാസത്തിനും , കലഹത്തിനും സാദ്ധ്യത .അകാരണമായ കലഹങ്ങള്‍ പലപ്രശ്‌നങ്ങള്‍ക്ക് ഇടയാക്കും. സാമ്പത്തിക നേട്ടം ഉണ്ടാകും. ദൂരെയാത്രകള്‍ ആവശ്യമായി വരും. പുതിയ തൊഴില്‍ ചെയ്യാനുള്ള താല്‍പര്യം വര്‍ദ്ധിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് മത്സരപരീക്ഷകളില്‍ വിജയസാധ്യത കാണുന്നു . ബിസിനസ്‌രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് കൂടുതല്‍ ശ്രദ്ധ ആവശ്യമായി വരും . ഉന്നതവ്യക്തികളുമായി സൗഹൃദം സ്ഥാപിക്കാന്‍ അവസരം ലഭിക്കും. കര്‍മ്മ രംഗത്ത് പുതിയ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കേണ്ടി വരും . സന്താനങ്ങളാല്‍ മനഃസന്തോഷം ലഭിക്കും. പല വിധത്തില്‍ സാമ്പത്തിക നേട്ടം ഉണ്ടാകും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രശസ്തി വര്‍ദ്ധിക്കും . ഗൃഹാന്തരീക്ഷം അസംതൃപ്തമായിരിക്കും. ശാരീരിക അസ്വാസ്ഥ്യങ്ങള്‍ മുഖേന മനഃസമാധാനം കുറയും . ഉദ്ദേശിക്കുന്ന പലകാര്യങ്ങളും പ്രാവര്‍ത്തികമാക്കാന്‍ കാലതാമസം നേരിടും. കുടുംബാംഗങ്ങളില്‍ നിന്ന് അകന്ന് കഴിയേണ്ടിവരും.

തുലാരാശി (ചിത്തിര 1/2, ചോതി, വിശാഖം 3/4)

ഗൃഹാലങ്കാര വസ്തുക്കള്‍ക്കായി പണം ചിലവഴിക്കും. ബന്ധുക്കളുടെ സഹകരണം മുഖേന ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയം കൈവരിക്കും. ആഘോഷവേളകളില്‍ പങ്കെടുക്കാനിടയുണ്ട്. സാഹിത്യകാരന്മാര്‍ക്ക് പുതിയ കൃതികള്‍ പ്രസിദ്ധീകരിക്കാന്‍ സാധിക്കും. വിദേശത്തു നിന്നും നാട്ടില്‍ വരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആഗ്രഹം സഫലീകരിക്കും. ചെയ്യുന്ന തൊഴിലില്‍ പൂര്‍ണ്ണമായ തൃപ്തി ഉണ്ടാകില്ല. സംസാരം പരുക്കമാകാതിരിക്കാന്‍ ശ്രദ്ധിക്കുക. ദാമ്പത്യ സുഖവും മനഃസന്തോഷവും അനുഭവപ്പെടും. മംഗളകാര്യങ്ങളില്‍ പങ്കെടുക്കും വിദ്യാര്‍ത്ഥികള്‍ പഠനകാര്യത്തില്‍ അലസതപ്രകടമാക്കും. നന്നായി ആലോചിച്ച ശേഷം മാത്രം ബിസിനസില്‍ തീരുമാനങ്ങള്‍ കൈകൊള്ളുക. ഗൃഹസംബന്ധമായ ചിലവുകള്‍ വര്‍ദ്ധിക്കും. അനാവശ്യ കൂട്ടുകെട്ടിലൂടെ പണം ധൂര്‍ത്തടിച്ചു ചിലവഴിക്കും. നാല്‍ക്കാലികളില്‍ നിന്നും സാമ്പത്തിക നേട്ടം കൈവരിക്കും. സ്ത്രീകള്‍ മുഖേന ധനനഷ്ടവും മാനഹാനിയും സംഭവിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.

വൃശ്ചികരാശി (വിശാഖം 1/4അനിഴം, കേട്ട)

മുന്‍കോപം മുഖേന പല ആപത്തുകളും വന്നു ചേരും . സ്വന്തം ആവശ്യങ്ങള്‍ക്ക് വേണ്ടിയോ മറ്റുള്ളവര്‍ക്ക് വേണ്ടിയോ ആശുപത്രിയുമായി ബന്ധപ്പെടേണ്ടി വരും. മാതാവിന് ശാരീരിക അസുഖങ്ങള്‍ ഉണ്ടാകും. ബന്ധുജനങ്ങളുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകാതെ ശ്രദ്ധിക്കണം. ഭാര്യയുമായോ ഭാര്യാ ബന്ധുക്കളുമായോ അഭിപ്രായ വ്യത്യാസത്തിനോ ശത്രുതക്കോ സാദ്ധ്യത. സന്താനങ്ങള്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകും. പലവിധ വിഷമതകള്‍ കാരണം നിദ്രാഭംഗം അനുഭവപ്പെടും. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാനിടവരും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അപകീര്‍ത്തിക്ക് സാധ്യതയുണ്ട് . മാനസിക സംഘര്‍ഷം വര്‍ദ്ധിക്കും. സര്‍ക്കാരില്‍ നിന്നും ലഭിക്കാനുള്ള ആനുകൂല്യങ്ങള്‍ക്ക് തടസ്സം നേരിടും. എല്ലാ കാര്യങ്ങളിലും വളരെ ചിന്തിച്ചശേഷം മാത്രം പ്രവര്‍ത്തിക്കുക. അപ്രതീക്ഷിതമായ ചിലവുകള്‍ വരുന്നതിനാല്‍ കടം വര്‍ദ്ധിക്കും വിദേശത്ത് ജോലിചെയ്യുന്നവര്‍ക്ക് ജോലി നഷ്ടപ്പെടാന്‍ സാദ്ധ്യതയുള്ളതിനാല്‍ ശ്രദ്ധിക്കുക. പ്രേമവിവാഹത്തിന് തടസം നേരിടും .

ധനുരാശി (മൂലം, പൂരാടം, ഉത്രാടം 1/4)
വിദ്യാര്‍ത്ഥികള്‍ പഠനകാര്യത്തില്‍ അലസത പ്രകടമാക്കും. ഗൃഹത്തില്‍ ബന്ധുസമാഗമം പ്രതീക്ഷിക്കാം . അവിവാഹിതരുടെ വിവാഹകാര്യത്തില്‍ തീരുമാനം എടുക്കും . അധികചിലവുകള്‍ മുഖേന കടം വാങ്ങേണ്ട അവസ്ഥ ഉണ്ടാകും. യുവാക്കള്‍ക്ക് ലഹരി വസ്തുക്കളോട് താല്‍പര്യം വര്‍ദ്ധിക്കും. വ്രതാനുഷ്ടാനത്തിന് താല്‍പര്യം ഉണ്ടാകും. ബുദ്ധിപരമായി പല സന്ദര്‍ഭങ്ങളും കൈകാര്യം ചെയ്യാന്‍ ശ്രമിക്കണം. കുടുംബപരമായി കൂടുതല്‍ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കേണ്ടി വരും. ജീവിതപങ്കാളിയില്‍ നിന്നും സുഖം ലഭിക്കും. ഗൃഹനിര്‍മ്മാണത്തിന് പണം ചിലവഴിക്കും. ആരോഗ്യപരമായി ബുദ്ധിമുട്ടുകള്‍ ഉണ്ടാകും . അകാരണമായ കലഹങ്ങള്‍ പല പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കും. സ്ത്രീകള്‍ മുഖേന ധനനഷ്ടവും മാനഹാനിയും സംഭവിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. സ്ഥലമോ വീടോ വാങ്ങാനുദ്ദേശിക്കുന്നവര്‍ക്ക് തടസ്സങ്ങള്‍ നേരിടും. സംസാരം പരുക്കമാകാതിരിക്കാന്‍ ശ്രദ്ധിക്കുക. ദൂരയാത്രകള്‍ മുഖേന അധിക ചിലവുകളും ശാരീരിക ക്ലേശവും അനുഭവപ്പെടും.

മകരരാശി (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)

അവിചാരിതമായി ധനലാഭം ഉണ്ടാകും. പിതൃസ്വത്ത് സംബന്ധമായി അഭിപ്രായ വ്യത്യാസം ഉണ്ടാകും. ശത്രുക്കള്‍ മിത്രങ്ങളാകാന്‍ ശ്രമിക്കും. കുടുംബ കലഹങ്ങളില്‍ നിരപരാധിത്വം തെളിയിക്കാന്‍ കഴിയാതെ വരും. പുതിയ വസ്ത്രങ്ങള്‍ ലഭിക്കും. അനാവശ്യ ചിലവുകള്‍ വന്നു ചേരും. ഇന്‍ഷ്വറന്‍സ് മേഖലയുമായി ബന്ധപ്പെടേണ്ടതായി വരും. വീഴ്ചയില്‍ അപകടം വരാതെ സൂക്ഷിക്കുക. ഈശ്വരചിന്ത കൈവിടാതെ സൂക്ഷിക്കണം. പ്രവര്‍ത്തികളില്‍ ജാഗ്രത പാലിക്കണം. വിദ്യാര്‍ത്ഥികള്‍ക്ക് പഠനകാര്യങ്ങളില്‍ താല്‍പ്പര്യം വര്‍ദ്ധിക്കും. തൊഴിലിനു വേണ്ടിയുള്ള പരിശ്രമങ്ങള്‍ ഭാഗീകമായി സഫലീകരിക്കും. അകലെയുള്ള ബന്ധുക്കള്‍ സഹായിക്കും. രാഷ്ട്രീയ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പ്രസംഗവേദിയില്‍ വാക്കുകള്‍ സൂക്ഷിച്ചു ഉപയോഗിക്കുക. അവിവാഹിതരുടെ വിവാഹകാര്യത്തിന് അനുകൂല തീരുമാനം എടുക്കും. മുന്‍കോപം നിയന്ത്രിക്കാന്‍ കഴിയാതെ വരും .പിതാവിന് ശാരീരിക അസുഖങ്ങള്‍ ഉണ്ടാകും.

കുംഭരാശി (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)

ബുദ്ധിസാമര്‍ത്ഥ്യം മുഖേന പല ആപത്തുകളില്‍ നിന്നും രക്ഷപ്പെടും. ഭാര്യ മുഖേന ജീവിതരീതിക്കു മാറ്റം ഉണ്ടാകും. വഞ്ചനയില്‍ അകപ്പെടാതിരിക്കാന്‍ സൂക്ഷിക്കുക. സഹോദരങ്ങള്‍ തമ്മില്‍ യോജിപ്പിലെത്തും. തൊഴില്‍ മുഖേന ആദായം വര്‍ദ്ധിക്കും. .മാനസിക സങ്കര്‍ഷം വര്‍ദ്ധിക്കും. ഗാര്‍ഹിക കാര്യങ്ങളില്‍ പ്രത്യേക ശ്രദ്ധ ചെലുത്തേണ്ടതായി വരും. അകാരണമായ കലഹങ്ങള്‍ പലപ്രശ്‌നങ്ങള്‍ക്ക് ഇടയാക്കും. ജോലിക്കാര്‍ മുഖേന നാശനഷ്ടം ഉണ്ടാകും. സുഹൃത്തിക്കളില്‍ നിന്നും തിക്താനുഭവങ്ങള്‍ ഉണ്ടാകും. തൊഴില്‍ മേഖലയില്‍ ചില പ്രതിസന്ധികള്‍ തരണം ചെയ്യേണ്ടി വരും. ഓര്‍മ്മക്കുറവുമൂലം സ്ത്രീകള്‍ക്ക് ചില വിലപ്പെട്ടവസ്തുക്കള്‍ നഷ്ടപ്പെടാന്‍ ഇടയുണ്ട് . തെറ്റിധാരണണകള്‍ മുഖേന ആരോപണങ്ങള്‍ ഉണ്ടാകും. പൊതു കാര്യങ്ങളില്‍ പങ്കെടുക്കും. മക്കളുടെ വിദ്യാഭ്യാസകാര്യത്തില്‍ പ്രതീക്ഷിക്കാത്ത നേട്ടം ലഭിക്കും. വേണ്ടപ്പെട്ടവരുടെ സമീപനം മന:സന്തോഷം വര്‍ദ്ധിപ്പിക്കും. എതിര്‍പ്പുകളെയും തടസ്സങ്ങളെയും അതിജീവിക്കാന്‍ കഴിയും. അസാമാന്യമായ കര്‍മ്മകുശലത ഉണ്ടാകും.

മീനരാശി (പൂരുരുട്ടാതി 14, ഉത്രട്ടാതി, രേവതി)

മധുരഭാഷണം കൊണ്ടും സൗമ്യമായ പെരുമാറ്റം കൊണ്ടും ഏവരുടേയും പ്രശംസനേടും. സുഹൃത്തുക്കളുടെ സല്‍ക്കാരങ്ങളില്‍ പങ്കെടുക്കും. രക്തസംബന്ധമായി അസുഖത്തിന് സാദ്ധ്യത. ഗൃഹനിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് പണി കൃത്യസമയത്തുതന്നെ പൂര്‍ത്തീകരിക്കാന്‍ സാധിക്കും. ഗൃഹാന്തരീക്ഷം ശോഭനമായിരിക്കും. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാനിടവരും. വിദേശത്ത് നിന്നും ധനലാഭം പ്രതീക്ഷിക്കാം. കുതന്ത്രമായ ചിന്താഗതിയിലൂടെ മേലാധികാരികളുടെ പ്രീതി സമ്പാദിക്കും. എതിര്‍പ്പുകളെയും തടസ്സങ്ങളെയും അതിജീവിക്കാന്‍ കഴിയും. സാമൂഹിക സാഹിത്യരംഗത്തുള്ളവര്‍ക്ക് അംഗീകാരവും പ്രശസ്തിയും ലഭിക്കും. പുതിയ സുഹൃത്ത് ബന്ധം മുഖേന ജീവിതത്തില്‍ മാറ്റം ഉണ്ടാകും. സന്താനങ്ങള്‍ മുഖേന മനഃസമാധാനക്കുറവ് അനുഭവപ്പെടും. വയര്‍ലസ് ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് കര്‍ണ്ണരോഗത്തിന് സാധ്യത. യാത്രകള്‍ മുഖേന പ്രതീക്ഷിക്കുന്നത്ര പ്രയോജനകരമായിരിക്കുകയില്ല. സുഖസൗകര്യങ്ങള്‍ക്കുവേണ്ടി പണം ചിലവഴിക്കും.
 
Other News in this category

 
 




 
Close Window