Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 18th May 2024
 
 
ബിസിനസ്‌
  Add your Comment comment
ലോകപ്രശസ്ത ഭക്ഷ്യ വിതരണ സ്ഥാപനമായ മക്‌ഡൊണാള്‍ഡില്‍ ഉപയോഗിക്കുന്ന സവാള മുതല്‍ ഉരുളക്കഴങ്ങ് വരെ ബില്‍ഗേറ്റ്‌സിന്റേതാണ്
Reporter
മനുഷ്യസ്നേഹിയുമായ ബില്‍ ഗേറ്റ്‌സ് കൃഷിയില്‍ താല്‍പര്യമുള്ള വ്യക്തി കൂടിയാണെന്നാണ് പുതിയ വെളിപ്പെടുത്തല്‍. അടുത്ത കാലത്താണ് ബില്‍ - മെലിന്‍ഡ ദമ്പതികള്‍ വിവാഹമോചനം പ്രഖ്യാപിച്ചത്. ഇരുവരും ചേര്‍ന്ന് അമേരിക്കന്‍ ഐക്യനാടുകളിലെ 18 സംസ്ഥാനങ്ങളിലായി 2,69,000 ഏക്കര്‍ കൃഷിസ്ഥലം സ്വന്തമാക്കിയിട്ടുണ്ടെന്ന് ഗേറ്റ്‌സ് ലാന്‍ഡ് റിപ്പോര്‍ട്ടും, എന്‍ബിസിയും സാക്ഷ്യപ്പെടുത്തുന്നു. ന്യൂയോര്‍ക്ക് നഗരത്തേക്കാള്‍ വലുപ്പം വരുമത്രേ വിശാലമായ ഈ കൃഷി സ്ഥലം.

ഗേറ്റ്‌സിന്റെ ഭൂമി കൈവശമുള്ളവര്‍ പലതരം വിളകള്‍ കൃഷി ചെയ്തിരിക്കുന്നതായി റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. വടക്കന്‍ ലൂസിയാനയിലെ 70,000 ഏക്കറില്‍ സോയാബീന്‍, ധാന്യം, പരുത്തി, നെല്ല് എന്നിവയാണ് കൃഷി ചെയ്യുന്നത്. അതേസമയം, നെബ്രാസ്‌ക സംസ്ഥാനത്ത് 20,000 ഏക്കറിലാണ് കര്‍ഷകര്‍ സോയാബീന്‍ ചെയ്യുന്നത്. വാഷിംഗ്ടണ്‍ സംസ്ഥാനത്ത്, ഗേറ്റ്‌സ് ദമ്പതികള്‍ക്ക് 14,000 ഏക്കറിലധികം വരുന്ന വലിയ ഉരുളക്കിഴങ്ങ് പാടങ്ങള്‍ ഉണ്ട്. ഇത് ബഹിരാകാശത്ത് നിന്ന് പോലും കാണാന്‍ സാധിക്കുന്നതാണ്. ഇവരുടെ കൃഷിസ്ഥലത്ത് വളരുന്ന ചിലതരം ഉരുളക്കിഴങ്ങ് അമേരിക്കന്‍ ഫാസ്റ്റ്ഫുഡ് ഭീമനായ മക്‌ഡൊണാള്‍ഡിന് ഫ്രഞ്ച് ഫ്രൈ ഉണ്ടാക്കുന്നതിനു വേണ്ടി ഉപയോഗിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. ഫ്‌ലോറിഡയിലെ ഗേറ്റ്‌സിന്റെ ഉടമസ്ഥതയിലുള്ള സ്ഥാലത്ത് കര്‍ഷകര്‍ കാരറ്റ് ഉല്പാദിപ്പിക്കുന്നു. ഗേറ്റ്‌സ് ദമ്പതികളുടെ നിക്ഷേപ ഗ്രൂപ്പായ കാസ്‌കേഡ് ഇന്‍വെസ്റ്റ്മെന്റുമായി ബന്ധപ്പെട്ടിട്ടുള്ള ഒരു കൂട്ടം കമ്പനികളാണ് കൃഷിസ്ഥലം വാങ്ങിയിരിക്കുന്നത്.

എന്നിരുന്നാലും, രാജ്യത്തുടനീളമുള്ള വിശാലമായ കൃഷിയിടങ്ങള്‍ സ്വന്തമാക്കിയിരിക്കുന്നത്, ഭൂമിയെ രക്ഷിക്കാന്‍ തന്റെ വിഭവങ്ങള്‍ സമര്‍പ്പിക്കുന്നു എന്ന ബില്ലിന്റെ പ്രഖ്യാപനവുമായി യാതൊരു ബന്ധവുമില്ലാത്തതാണ്.

മൂന്നുമാസം മുമ്പ് റെഡ്ഡിറ്റില്‍ നടന്ന ഒരു ചോദ്യോത്തര വേളയില്‍, തന്റെ ഭൂമിയുടെ ഉടമസ്ഥാവകാശം കുടുംബ ഫാമുകളെ എങ്ങനെ ബാധിച്ചിരിക്കുന്നുവെന്ന് ബില്ലിനോട് ചോദിക്കുകയുണ്ടായി. അതോടൊപ്പം കാര്‍ഷിക വ്യവസായവല്‍ക്കരണം, കാര്‍ഷിക വിഭവങ്ങള്‍ കോര്‍പ്പറേറ്റ് നിയന്ത്രണത്തിലേക്ക് കൊണ്ടുവരുന്നത് തുടങ്ങിയ വിഷയങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങളും ഉന്നയിക്കപ്പെട്ടു.
 
Other News in this category

 
 




 
Close Window