Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 18th May 2024
 
 
ബിസിനസ്‌
  Add your Comment comment
രാജ്യത്ത് പെട്രോള്‍ - ഡീസല്‍ വില ഇന്നും കൂട്ടി; പെട്രോള്‍ ലിറ്ററിന് 35 പൈസ, ഡീസലിന് 29 പൈസയും വര്‍ധിച്ചു
Reporter
പുതിയ നിരക്ക് പ്രാബല്യത്തില്‍ വന്നതോടെ കോഴിക്കോടും പെട്രോള്‍ വില നൂറ് കടന്നു. പെട്രോളിന് 100.06 രൂപയും, ഡീസലിന് 94.62 രൂപയുമാണ് കോഴിക്കോട് ഞായറാഴ്ചത്തെ വില. സംസ്ഥാനത്ത് പെട്രോള്‍ വില ആദ്യം 100 കടന്നത് തിരുവനന്തപുരത്താണ്. സംസ്ഥാനത്ത് ഏറ്റവും ഉയര്‍ന്ന പെട്രോള്‍ വിലയും തലസ്ഥാനത്താണ്. തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 101.49 രൂപയും, ഡീസലിന് 95.94 രൂപയുമാണ് ഇന്നത്തെ വില. കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 99.73 രൂപയും, ഡീസലിന് 94.28 രൂപയുമായി. അതേസമയം എറണാകുളം ജില്ലയുടെ കിഴക്കന്‍ മേഖലകളിലും പെട്രോള്‍ വില 100 രൂപ കടന്നു. നേര്യമംഗലത്ത് 100രൂപ 11 പൈസയും കുട്ടമ്ബുഴയില്‍ 100രൂപ 5 പൈസയുമാണ് ഒരു ലിറ്റര്‍ പെട്രോളിന് വില ഈടാക്കുന്നത്.

രാജ്യത്ത് മറ്റിടങ്ങളിലും പെട്രോള്‍-ഡീസല്‍ വില വര്‍ദ്ധിപ്പിച്ചു. തലസ്ഥാനമായ ഡല്‍ഹിയില്‍ പെട്രോളിന്റെ വില ലിറ്ററിന് 100 രൂപയിലേക്ക് അടുക്കുന്നു. ഇന്ന് ഡല്‍ഹിയിലെ പെട്രോള്‍ ലിറ്ററിന് 99.51 രൂപയിലെത്തി. രാജ്യത്തൊട്ടാകെയുള്ള 11 സംസ്ഥാനങ്ങളില്‍ പെട്രോളിന്റെ വില ലിറ്ററിന് 100 രൂപ കടന്നിട്ടുണ്ട്. പെട്രോളിന്റെയും ഡീസലിന്റെയും റീട്ടെയില്‍ വില എല്ലാ ദിവസവും മാറ്റം വരുത്തുകയും രാവിലെ 6 ന് പുതിയ വില പുറത്തിറക്കുകയും ചെയ്യുന്നു.


അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിന് ശേഷം മെയ് നാല് മുതല്‍ പെട്രോളിന്റെയും ഡീസലിന്റെയും വില വര്‍ദ്ധിപ്പിക്കാന്‍ തുടങ്ങി. അത് ഇപ്പോഴും തുടരുകയാണ്. ഇതുവരെ രാജ്യത്തെ പല നഗരങ്ങളിലും പെട്രോളിന്റെ വില ലിറ്ററിന് 100 രൂപ കവിഞ്ഞു. മുംബൈ, ചെന്നൈ, രത്നഗിരി, ഔറംഗബാദ്, ജയ്സാല്‍മീര്‍, ഗംഗനഗര്‍, ഹൈദരാബാദ്, ലേ, ബന്‍സ്വര, ഇന്‍ഡോര്‍, ജയ്പൂര്‍, ഭോപ്പാല്‍, ഗ്വാളിയോര്‍, ഗുണ്ടൂര്‍, കാക്കിനട, ചിക്മഗളൂര്‍, ശിവമോഗ, പട്‌ന, തിരുവനന്തപുരം, കോഴിക്കോട് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

രാജ്യത്തൊട്ടാകെയുള്ള 11 സംസ്ഥാനങ്ങളില്‍ പെട്രോളിന്റെ വില ലിറ്ററിന് 100 രൂപ കവിഞ്ഞു. രാജസ്ഥാന്‍, മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, കര്‍ണാടക, തെലങ്കാന, ജമ്മു കശ്മീര്‍, ഒഡീഷ, തമിഴ്നാട്, ലഡാക്ക്, ബീഹാര്‍ എന്നിവയാണ് ഈ സംസ്ഥാനങ്ങള്‍. കൂടാതെ കേരളം ഉള്‍പ്പടെയുള്ള ചില സംസ്ഥാനങ്ങളിലെ കുറച്ച് പ്രദേശങ്ങളിലും പെട്രോള്‍ വില 100 കടന്നു. ഇന്ന് മധ്യപ്രദേശിലെ ഭോപ്പാലില്‍ പെട്രോളിന്റെ വില ലിറ്ററിന് 107.43 രൂപയാണ്. രാജ്യത്തു പെട്രോള്‍ വില ഏറ്റവും കൂടുതലുള്ളത് രാജസ്ഥാനിലെ ഗംഗനഗറില്‍ ആണ്.

പെട്രോളിന്റെയും ഡീസലിന്റെയും റീട്ടെയില്‍ വില എല്ലാ ദിവസവും പരിഷ്‌കരിക്കുകയും അതിനുശേഷം രാവിലെ 6 ന് പുതിയ വില പുറത്തിറക്കുകയും ചെയ്യുന്നു. നിങ്ങളുടെ വീട്ടിലിരുന്ന് എസ്എംഎസ് വഴി നിങ്ങളുടെ അടുത്തുള്ള പെട്രോള്‍ പമ്പില്‍ പെട്രോളിന്റെയും ഡീസലിന്റെയും വില അറിയാന്‍ കഴിയും. ഇന്ത്യന്‍ ഓയില്‍ ഉപഭോക്താക്കള്‍ അവരുടെ മൊബൈലില്‍ നിന്ന് ആര്‍എസ്പിയോടൊപ്പം സിറ്റി കോഡും നല്‍കി 9224992249 ലേക്ക് ഒരു സന്ദേശം അയച്ചാല്‍ ഇന്ധനവില എസ്എംഎസായി ലഭിക്കും. ഇന്ത്യന്‍ ഓയിലിന്റെ (ഐഒസിഎല്‍) ഔദ്യോഗിക വെബ്സൈറ്റില്‍ സിറ്റി കോഡ് ലഭ്യമാണ്. അതുപോലെ, ബിപിസിഎല്‍ ഉപഭോക്താക്കള്‍ക്ക് അവരുടെ മൊബൈലില്‍ നിന്ന് ആര്‍എസ്പി ടൈപ്പുചെയ്ത് 9223112222 ലേക്ക് SMS അയയ്ക്കാം. എച്ച്പിസിഎല്‍ ഉപഭോക്താക്കള്‍ക്ക് 9222201122 ലേക്ക് എച്ച്പിപ്രൈസ് ടൈപ്പുചെയ്ത് എസ്എംഎസ് അയച്ചാലും അതത് ദിവസത്തെ ഇന്ധനവിലയുടെ വിശദാംശങ്ങള്‍ ലഭ്യമാകും.
 
Other News in this category

 
 




 
Close Window