Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 18th May 2024
 
 
ബിസിനസ്‌
  Add your Comment comment
രാഹുല്‍ഗാന്ധി ബിരിയാണി ഉണ്ടാക്കുന്നതു കാണിച്ച യുട്യൂബി ചാനലിന് ഒരു കോടി സബ്‌സക്രൈബേഴ്‌സ്
Reporter
രാഹുല്‍ ഗാന്ധി മഷ്‌റൂം ബിരിയാണി പാചകം ചെയ്യുന്ന വൈറല്‍ വീഡിയോ പുറത്തിറക്കി ഏതാനും മാസങ്ങള്‍ക്ക് ശേഷം ഒരു കോടി സബ്‌സ്‌ക്രൈബര്‍മാര്‍ എന്ന നേട്ടം കൈവരിക്കുന്ന ആദ്യത്തെ തമിഴ് യൂട്യൂബ് ചാനലായി മാറിയിരിക്കുകയാണ് വില്ലേജ് കുക്കിംഗ് ചാനല്‍ (വിസിസി). 'ഡയമണ്ട് പ്ലേ ബട്ടണ്‍' സ്വീകരിച്ച ശേഷം, അവരുടെ വരിക്കാര്‍ക്കും യൂട്യൂബിനും നന്ദി പറഞ്ഞു കൊണ്ട് ചാനലിന്റെ അണിയറപ്രവര്‍ത്തകര്‍ ഒരു വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്.

പുതുക്കോട്ടൈ ജില്ലയിലെ കൃഷിയിടങ്ങളില്‍ വച്ച് രുചികരമായ ഭക്ഷണസാധനങ്ങള്‍ പാചകം ചെയ്യുന്ന എഴുപത്തിയഞ്ച് വയസുകാരന്‍ പെരിയത്തമ്പിയും അദ്ദേഹത്തിന്റെ കൊച്ചുമക്കളും ചാനലിലൂടെ തങ്ങള്‍ക്ക് ലഭിച്ച അവരുടെ യൂട്യൂബ് വരുമാനത്തില്‍ നിന്ന് തമിഴ്നാട് മുഖ്യമന്ത്രിയുടെ കോവിഡ് -19 ദുരിതാശ്വാസ നിധിക്ക് 10 ലക്ഷം രൂപ സംഭാവന ചെയ്തതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

തന്റെ കൊച്ചുമക്കളുടെ പരിശ്രമം കൊണ്ടു മാത്രമാണ് തനിക്ക് ഇത് സാധിച്ചതെന്ന് പെരിയത്തമ്പി പറഞ്ഞു. 'നമുക്ക് ഒരു യൂട്യൂബ് ചാനല്‍ ആരംഭിക്കാമോയെന്ന് ഒരു ദിവസം അവര്‍ എന്നോട് ചോദിച്ചു, എന്താണ് യൂട്യൂബ് എന്ന് ഞാനവരോട് ചോദിച്ചു, അവര്‍ എനിക്ക് ഇതിന്റെ വിശദാംശങ്ങള്‍ പറഞ്ഞു തരികയും മറ്റ് പാചക ചാനലുകളുടെ വീഡിയോകള്‍ കാണിച്ചു തരികയും ചെയ്തു. കണ്ടിട്ട് കൊള്ളാമെന്നു തോന്നിയതിനാല്‍ നമുക്കുമത് ചെയ്യാമെന്ന് ഞാന്‍ സമ്മതിച്ചു,' - പെരിയതമ്പിയെ ഉദ്ധരിച്ച് എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

സാധാരണ ഗ്രാമീണ വിഭവങ്ങള്‍ക്കായി പരമ്പരാഗത രീതികളും അതിനായുള്ള വിശിഷ്ടമായ ചേരുവകളുമാണ് ഇവര്‍ ഉപയോഗിക്കുന്നത്. ഇതിലൂടെ തയ്യാറാക്കുന്ന ഭക്ഷണസാധനങ്ങള്‍ അനാഥാലയങ്ങള്‍ക്കും ആവശ്യമുള്ള മറ്റുള്ളവര്‍ക്കും നല്‍കുന്നു. ആദ്യത്തെ എട്ട് മാസത്തിനുള്ളില്‍ അവരുടെ യൂട്യൂബ് ചാനലിന് 1.5 ലക്ഷം രൂപയുടെ നഷ്ടം നേരിട്ടതായി പെരിയതമ്പിയുടെ ചെറുമകന്‍ മുരുകേശന്‍ പറഞ്ഞു. അതിനെ തുടര്‍ന്നാണ് അടുത്തുള്ള തടാകങ്ങളിലും കുളങ്ങളിലും ലഭ്യമായ മല്‍സ്യങ്ങളും മറ്റും ഉപയോഗിക്കാനും അവര്‍ തീരുമാനിച്ചത്.
 
Other News in this category

 
 




 
Close Window