Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 18th May 2024
 
 
ബിസിനസ്‌
  Add your Comment comment
മദ്യം വാങ്ങാന്‍ ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡുമായി എത്തുന്നവര്‍ക്ക് സൈ്വരമായി നില്‍ക്കാന്‍ ബിവറേജില്‍ പ്രത്യേക ക്യൂ
Reporter
ബവ്‌റിജസ് കോര്‍പറേഷന്റെ മദ്യക്കടകളില്‍ ഇനി പ്രകാശം പരക്കും. എല്ലാ കടകളിലും അകത്തും പുറത്തും ആവശ്യത്തിന് എല്‍ഇഡി ബള്‍ബുകളിടണമെന്നാണ് ബവ്‌കോ എംഡിയുടെ നിര്‍ദേശം. ഇരുട്ടില്‍ ആളുകള്‍ മദ്യക്കടയുടെ പരിസരം മലിനമാക്കുന്നതു തടയാനും കടകളില്‍ കൂടുതല്‍ സുരക്ഷിതത്വം ഉറപ്പാക്കാനുമാണ് ഈ നിര്‍ദേശം.
മൂന്നിലധികം കൗണ്ടറുകളുള്ള എല്ലാ കടകളിലും ഒരു കൗണ്ടര്‍ പൂര്‍ണമായി ഡിജിറ്റല്‍ പേയ്‌മെന്റിനായിരിക്കും. ഇവിടെ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചു പണമടയക്കാം. ഇതിനു പ്രത്യേക വരിയുമുണ്ടാകും. കാര്‍ഡ് പേയ്‌മെന്റിനു വരുന്നവര്‍ വരി തെറ്റിക്കയറി തിരക്കു കൂട്ടരുത്. കാര്‍ഡ് പേയ്‌മെന്റ് നടത്തേണ്ടവര്‍ ഏതു വരിയില്‍ നില്‍ക്കണമെന്നു പുറത്തു ബോര്‍ഡുണ്ടാകും.

നിറം മങ്ങിയ മുഴുവന്‍ കടകളും പെയിന്റടിച്ചു വൃത്തിയാക്കണം. 2017ല്‍ ബവ്‌കോ അംഗീകരിച്ച ഔദ്യോഗിക നിറമടിക്കണം. നീല, മഞ്ഞ, ചുവപ്പ് നിറങ്ങള്‍ ചേര്‍ന്ന പ്രത്യേക കളര്‍ പാറ്റേണ്‍ വേണം ഉപയോഗിക്കേണ്ടത്. കടകളുടെ മുഖം മിനുക്കാനും നിലവാരം മെച്ചപ്പെടുത്താനുമുള്ള ചുമതല ജില്ലാ ഓഡിറ്റ് ടീം മാനേജര്‍മാര്‍ക്കായിരിക്കും. ഇതുള്‍പ്പെടെ മദ്യക്കടകളുടെ മുഖഛായ അടിമുടി മാറ്റുന്ന നിര്‍ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ സിഎംഡി യോഗേഷ് ഗുപ്ത ഉദ്യോഗസ്ഥര്‍ക്കു നല്‍കി.
 
Other News in this category

 
 




 
Close Window