Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 18th May 2024
 
 
ബിസിനസ്‌
  Add your Comment comment
കോഴിയിറച്ചി വില സ്വര്‍ണം പോലെ കുതിക്കുന്നു: ഒരു കിലോ കോഴിയിറച്ചിക്ക് 250 രൂപ
Reporter
ഒരു കിലോഗ്രാം കോഴിയിറച്ചിയുടെ വില 230-250 രൂപ! ഇറച്ചിക്കോഴിക്ക് 155-165 രൂപയും. ഇറച്ചിക്കോഴിയുടെയും കോഴിയിറച്ചിയുടെയും വിലക്കയറ്റത്തില്‍ നട്ടം തിരിഞ്ഞു പെരുന്നാള്‍ വിപണി. ആവശ്യത്തിനു കോഴികള്‍ ലഭിക്കാനില്ലെന്നു വ്യാപാരികള്‍. അവസരം മുതലെടുത്തു തമിഴ്‌നാടന്‍ ലോബിയുടെ വില നിര്‍ണയവും.

കോവിഡ് പ്രതിസന്ധിയും കോഴിത്തീറ്റയുടെ വില വര്‍ധനയും പ്രാദേശിക ഫാമുകളുടെ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിച്ചതോടെയാണു വില കത്തിക്കയറിയത്. കഴിഞ്ഞമാസം ഇറച്ചിക്കോഴി കിലോഗ്രാമിനു ശരാശരി 80-90 രൂപയായിരുന്നു വില. കോഴിയിറച്ചിക്ക് 140 രൂപയും. കോവിഡ് പ്രതിസന്ധിക്കിടയില്‍ പ്രാദേശിക ഫാമുകളില്‍ നിന്നു കോഴികള്‍ വളരെയധികം വിറ്റഴിച്ചിരുന്നു. നഷ്ടം സഹിച്ചായിരുന്നു വില്‍പനയെന്നു കര്‍ഷകര്‍ പറയുന്നു.

കോഴിക്ക് ഒരു കിലോഗ്രാം തൂക്കം വരണമെങ്കില്‍ ഉല്‍പാദന ചെലവ് 95 രൂപയോളം വരും. ഇതാണു എഴുപതും എണ്‍പതും രൂപയ്ക്കു കൊടുത്തിരുന്നത്. ഇതിനിടയില്‍ 50 കിലോഗ്രാമിന്റെ കോഴിത്തീറ്റ ചാക്കിന് 1350 രൂപയില്‍ നിന്നു രണ്ടായിരം കടന്നു. ഇതോടെ പലരും കോഴിവളര്‍ത്തല്‍ താല്‍ക്കാലികമായി നിര്‍ത്തി. പെരുന്നാള്‍ സീസണ്‍ അടുത്തതോടെ ആവശ്യത്തിനു കോഴികളെയും കിട്ടാതായി. ഈ അവസരം മുതലെടുത്തു തമിഴ്‌നാട്ടിലെ കോഴി കര്‍ഷകര്‍ വില കൂട്ടിയെന്നു വ്യാപാരികള്‍ പറഞ്ഞു.

തമിഴ്‌നാട്ടില്‍ ആഴ്ചകള്‍ക്കു മുന്‍പ് ഒരു കിലോഗ്രാം കോഴിക്ക് 50 മുതല്‍ 70 രൂപവരെ വിലയുണ്ടായിരുന്ന സ്ഥാനത്തു കഴിഞ്ഞ ദിവസം 125 രൂപ വരെയായി. ഇവിടേക്കുള്ള ഗതാഗത ചെലവും കൂടി കണക്കാക്കുമ്പോള്‍ ചുരുങ്ങിയത് 155 രൂപയെങ്കിലും ലഭിക്കണമെന്നു വ്യാപാരികള്‍ പറയുന്നു. മൊത്ത വിതരണ കേന്ദ്രങ്ങളില്‍ 165 രൂപവരെ വിലയുണ്ടെങ്കില്‍ ചില്ലറ വിപണികളില്‍ 180 രൂപവരെ വില ഈടാക്കുന്ന സ്ഥിതിയുണ്ട്.
 
Other News in this category

 
 




 
Close Window