Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 22nd May 2024
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
പ്രിയാമണിയുമായുള്ള വിവാഹം നിയമവിരുദ്ധം: മുസ്തഫയുടെ ആദ്യഭാര്യ രംഗത്ത്
Reporter
പ്രിയാമണിയും ഭര്‍ത്താവ് മുസ്തഫ രാജുമായുള്ള വിവാഹം അസാധുവാണെന്ന ആരോപണവുമായി മുസ്തഫയുടെ ആദ്യഭാര്യ ആയിഷ രംഗത്ത്. ആദ്യവിവാഹം മുസ്തഫ നിയമപരമായി വേര്‍പെടുത്തിയിട്ടില്ലെന്നും അതിനാല്‍ പ്രിയാമണിയുമായുള്ള വിവാഹം നിയമവിരുദ്ധമാണെന്നും ആയിഷയുടെ ഹര്‍ജിയില്‍ പറയുന്നു. പ്രിയാമണിക്കും മുസ്തഫയ്ക്കും എതിരെ ക്രിമിനല്‍ കേസാണ് ആയിഷ നല്‍കിയിരിക്കുന്നത്. മുസ്തഫക്കെതിരായി ഗാര്‍ഹികപീഡനക്കേസും ആയിഷ ഫയല്‍ ചെയ്തിട്ടുണ്ട്. അതേസമയം ആയിഷയുടെ ആരോപണങ്ങള്‍ നിഷേധിച്ച് മുസ്തഫ രംഗത്തുവന്നു. പണം തട്ടിയെടുക്കാനുള്ള ശ്രമമാണ് കേസിനു പിന്നിലെന്ന് മുസ്തഫ പറയുന്നു.

പ്രിയാമണിയും മുസ്തഫയും 2017 ഓഗസ്റ്റിലാണ് വിവാഹിതരായത്. പ്രിയാമണിയെ വിവാഹം കഴിക്കുമ്പോള്‍ മുസ്തഫയ്ക്ക് ആയിഷയുമായുള്ള ബന്ധത്തില്‍ രണ്ടു കുട്ടികളുമുണ്ട്.

'മുസ്തഫ ഇപ്പോഴും നിയമപരമായി എന്റെ ഭര്‍ത്താവാണ്. മുസ്തഫയുടെയും പ്രിയമണിയുടെയും വിവാഹം നടക്കുമ്പോള്‍ ഞങ്ങള്‍ വിവാഹമോചനത്തിന് അപേക്ഷ പോലും നല്‍കിയിട്ടില്ല, പ്രിയാമണിയെ വിവാഹം കഴിക്കുമ്പോള്‍ താന്‍ അവിവാഹിതനാണെന്ന് മുസ്തഫ കോടതിയില്‍ സ്വയം പ്രഖ്യാപിക്കുകയാണ് ഉണ്ടായത്.' ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ആയിഷ പറയുന്നു.

'ആയിഷയുടെ ആരോപണങ്ങള്‍ തെറ്റാണ്. കുട്ടികളുടെ സംരക്ഷണത്തിനുള്ള തുക ഞാന്‍ മുടങ്ങാതെ നല്‍കുന്നുണ്ട്. ആയിഷ എന്റെ കയ്യില്‍നിന്ന് പണം തട്ടിയെടുക്കാന്‍ ശ്രമിക്കുകയാണ്.'- മുസ്തഫ പറയുന്നു. ആയിഷയും താനും 2010 മുതല്‍ വേര്‍പിരിഞ്ഞാണ് താമസിക്കുന്നത്. 2013 ല്‍ വിവാഹമോചനം നേടിയതാണ്. പ്രിയാമണിയുമായുള്ള തന്റെ വിവാഹം നടന്നത് 2017 ലാണെന്നും അത് നിയമവിരുദ്ധമാണെങ്കില്‍ ആയിഷ എന്തുകൊണ്ടാണ് ഇത്രയും കാലം മിണ്ടാതിരുന്നുവെന്നും മുസ്തഫ ചോദിക്കുന്നു.
 
Other News in this category

 
 




 
Close Window