Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 22nd May 2024
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
എ, ബി വിഭാഗം നിയന്ത്രണങ്ങള്‍ ഉള്ള സ്ഥലത്ത് 50 ജീവനക്കാര്‍ എത്തിയാല്‍ മതി: മുഖ്യമന്ത്രി
Reporter
കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ എ, ബി വിഭാഗത്തില്‍പ്പെടുന്ന പ്രദേശങ്ങളില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ഓഫിസുകള്‍, പബ്ലിക് ഓഫിസ്, പൊതുമേഖലാ സ്ഥാപനങ്ങള്‍, കമ്പനികള്‍, കമ്മിഷന്‍, കോര്‍പറേഷനുകള്‍ തുടങ്ങിയവയില്‍ 50 ശതമാനം ഉദ്യോഗസ്ഥര്‍ ജോലിക്കെത്തിയാല്‍ മതിയാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

സി വിഭാഗത്തില്‍പ്പെടുന്ന പ്രദേശത്ത് 25% ഉദ്യോഗസ്ഥര്‍. കാറ്റഗറി ഡിയില്‍ അവശ്യ സര്‍വീസ് മാത്രം. എ, ബി പ്രദേശങ്ങളില്‍ ബാക്കിവരുന്ന 50% ഉദ്യോഗസ്ഥരും സിയിലെ 75% ഉദ്യോഗസ്ഥരും കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ ഉണ്ടാകണം. അവര്‍ക്ക് അതിനുള്ള ചുമതല നല്‍കാന്‍ കലക്ടര്‍മാരോട് നിര്‍ദേശിച്ചു.

ഡി വിഭാഗത്തില്‍ ബഹുഭൂരിപക്ഷം ജീവനക്കാരെയും പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമാക്കും. രോഗവ്യാപനം കൂടുതലുള്ള സ്ഥലങ്ങള്‍ ക്ലസ്റ്ററായി തിരിച്ച് മൈക്രോ കണ്ടൈന്‍മെന്റ് സോണാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
 
Other News in this category

 
 




 
Close Window