ശാന്തന്പാറന്മ പഞ്ചായത്തിലെ പുത്തടി മലനിരകളിലും കഴുതക്കുളം മേട്ടിലും വ്യാപകമായി നീലക്കുറിഞ്ഞി പൂവിട്ടു. ഒരു മാസം മുന്‍പ് ശാന്തന്‍പാറ പത്തേക്കര്‍ മലയിലും രണ്ടേക്കറോളം സ്ഥലത്ത് നീലക്കുറിഞ്ഞി പൂത്തിരുന്നു. പുത്തടി മലയില്‍ രണ്ടേക്കറോളം സ്ഥലത്താണ് കൂട്ടമായി നീലക്കുറിഞ്ഞി പൂവിട്ടത്.
കഴുതക്കുളം മേട്ടില്‍ 12 വര്‍ഷം മുന്‍പ് നീലക്കുറിഞ്ഞി പൂവിട്ട സ്ഥലത്ത് സ്വകാര്യ വ്യക്തികള്‍ തേയിലത്തോട്ടമാക്കിയിരുന്നു. ഇതിന്റെ സമീപത്താണ് ഇപ്പോള്‍ ഒറ്റയ്ക്കും കൂട്ടമായും കുറിഞ്ഞി പൂത്തത്. ഒട്ടേറെ സഞ്ചാരികളാണ് പുത്തടിയിലെത്തുന്നത്. |