Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 21st May 2024
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
കിറ്റക്‌സ് കമ്പനിയില്‍ ഇന്നു ഭൂഗര്‍ഭ ജലവകുപ്പിന്റെ പരിശോധന: കേരള സര്‍ക്കാര്‍ വാഗ്ദാനം നല്‍കിയാലും നടപ്പാകില്ലെന്ന് എംഡി
Reporter
കിറ്റക്‌സ് കമ്പനിയില്‍ വീണ്ടും പരിശോധന. ജലവിഭവ വകുപ്പിന്റെ കീഴിലുള്ള ഭൂഗര്‍ഭ ജലഅതോറിറ്റി ഉദ്യോഗസ്ഥരാണ് ഇത്തവണ പരിശോധന നടത്തിയത്. ജില്ലാ വികസന സമിതിയില്‍ പി ടി തോമസ് എംഎല്‍എ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന എന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞതായി കിറ്റക്‌സ് മാനേജ്‌മെന്റ് അറിയിച്ചു.

കിറ്റക്‌സ് കമ്പനി അമിതമായി ജലം ഊറ്റുന്നുവെന്ന് പി ടി തോമസ് നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു. ജില്ല വികസന സമിതിയില്‍ പി ടി തോമസ് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന എന്നാണ് കിറ്റക്‌സ് ആരോപിക്കുന്നത്. രാവിലെ പത്തുമണിയോടെ തുടങ്ങിയ പരിശോധന ഉച്ചവരെ നീണ്ടു. കിറ്റക്‌സ് കമ്പനിയില്‍ നിന്നും ഉദ്യോഗസ്ഥര്‍ വിവരങ്ങള്‍ തേടി. രേഖകളും പരിശോധിച്ചു. അതിനുശേഷമാണ് സംഘം മടങ്ങിയത്.

കിറ്റക്‌സ് കമ്പനിയിലെ ജല ഉപയോഗത്തെക്കുറിച്ച് വിവരങ്ങള്‍ നല്‍കണമെന്ന് ഭൂഗര്‍ഭ ജലഅതോറിറ്റി വിവരങ്ങള്‍ തേടിയിരുന്നു. എന്നാല്‍ കിറ്റക്‌സ് കമ്പനി നല്‍കിയിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി വിവരങ്ങള്‍ തേടിയത്. കമ്പനിയിലേക്ക് വെള്ളം എടുക്കുന്നതിന് കിറ്റക്‌സ് കമ്പനി ഭൂഗര്‍ഭ ജല അതോറിറ്റിയില്‍ നിന്ന് എന്‍ ഒ സി വാങ്ങിയിരുന്നില്ല. എന്‍ ഒ സി എടുക്കണമെന്ന് കിറ്റക്‌സ് കമ്പനിയോട് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു. ജല ഉപയോഗത്തെക്കുറിച്ച് പരിശോധന നടത്തുമെന്നും ഭൂഗര്‍ഭ ജല അതോറിറ്റി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

കിറ്റക്‌സ് കമ്പനിയിലെ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഒരു വ്യവസായ സ്ഥാപനങ്ങളിലും മിന്നല്‍ പരിശോധന ഉണ്ടാകില്ലെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് വ്യക്തമാക്കിയിരുന്നു. സര്‍ക്കാരും മന്ത്രിമാരും എന്തൊക്കെ വാഗ്ദാനങ്ങള്‍ നല്‍കിയാലും അതൊന്നും നടപ്പാകില്ല എന്നതിന്റെ അവസാന ഉദാഹരണമാണ് ഭൂഗര്‍ഭ ജല അതോറിട്ടിയുടെ പരിശോധന എന്ന് കിറ്റക്‌സ് എം ഡി സാബു എം ജേക്കബ് പറഞ്ഞു.
 
Other News in this category

 
 




 
Close Window