Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 21st May 2024
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
കൂട്ടുകാര്‍ വഞ്ചിച്ചു: നിയമബിരുദം ഇല്ലാതെ വക്കീലായി വിലസിയ സെസി ജാമ്യത്തിനു ഹൈക്കോടതിയില്‍
Reporter
ആലപ്പുഴയില്‍ നിയമബിരുദം ഇല്ലാതെ പ്രാക്ടീസ് ചെയ്തുവന്ന വ്യാജ അഭിഭാഷക സെസി സേവ്യര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയില്‍. താന്‍ ആള്‍മാറാട്ടം നടത്തിയിട്ടില്ലെന്നും ചുമത്തിയിട്ടുള്ള വഞ്ചനാക്കുറ്റം നിലനില്‍ക്കില്ല എന്നുമുള്ള വാദങ്ങളുമായാണ് ഇവര്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. സുഹൃത്തുക്കള്‍ തന്നെ വഞ്ചിക്കുകയായിരുന്നെന്നും ഇവര്‍ അപേക്ഷയില്‍ പറയുന്നു.

നിയമ ബിരുദമില്ലാതെയാണു പ്രാക്ടീസ് ചെയ്തിരുന്നത് എന്നു വ്യക്തമായതോടെ പൊലീസ് ഇവര്‍ക്കെതിരെ കേസെടുക്കുകയായിരുന്നു. ആള്‍മാറാട്ടവും വഞ്ചനയും ഉള്‍പ്പെടെ ജാമ്യം ലഭിക്കാത്ത കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. കഴിഞ്ഞയാഴ്ച ഇവര്‍ ആലപ്പുഴ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ കീഴടങ്ങാന്‍ എത്തിയെങ്കിലും ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുത്ത വിവരം അറിഞ്ഞു മുങ്ങി. തന്റെ ജാമ്യാപേക്ഷ വേഗത്തില്‍ പരിഗണിക്കണമെന്നായിരുന്നു ആവശ്യം. ആള്‍മാറാട്ട വകുപ്പു ചുമത്തിയതിനാല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലേക്കു കേസ് കൈമാറിയിരുന്നു. ഇതോടെയാണ് ഇവര്‍ കോടതിയുടെ പിന്‍വശത്തെ ഗേറ്റിലൂടെ മുങ്ങിയത്.

ബാര്‍ അസോസിയേഷന്‍ തിരഞ്ഞെടുപ്പില്‍ ലോയേഴ്‌സ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ഇവര്‍ ജയിച്ചിരുന്നു. അതിനു പുറമേ അഭിഭാഷക വേഷത്തില്‍ ലീഗല്‍ സര്‍വീസ് അതോറിറ്റിയില്‍ ഉള്‍പ്പെടെ പ്രവര്‍ത്തിച്ചിരുന്ന ഇവര്‍ അഭിഭാഷക കമ്മിഷനുകളിലും അംഗമായി പ്രവര്‍ത്തിച്ചിട്ടുണ്ടെന്നാണു വിവരം. യോഗ്യത ഇല്ലാത്ത ഒരാള്‍ നല്‍കിയ റിപ്പോര്‍ട്ട് പരിഗണിച്ച് കോടതി വിധി പറഞ്ഞ സംഭവങ്ങളുമുണ്ട്. ഇതെല്ലാം വഞ്ചനയുടെ പരിധിയില്‍ വരുമെന്നാണു വിലയിരുത്തല്‍. കോടതി വിധിപറഞ്ഞ കേസുകളില്‍ നിയമ പ്രശ്‌നം ഉയരാനും ഇടയുണ്ട്.

ഇവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ കൃത്യമായി പരിശോധിക്കാതെ അംഗത്വം നല്‍കിയതിന്റെ പേരില്‍ ബാര്‍ അസോസിയേഷനിലും തര്‍ക്കം ഉയര്‍ന്നിട്ടുണ്ട്.
 
Other News in this category

 
 




 
Close Window