Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 22nd May 2024
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
കേരളത്തില്‍ കോവിഡ് വ്യാപനം: തമിഴ്‌നാട്ടിലേക്കും കര്‍ണാടകയിലേക്കും പ്രവേശിക്കാന്‍ ആര്‍ടിപിസിആര്‍ നിര്‍ബന്ധം
Reporter
കേരളത്തിലെ കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ കര്‍ണാടകയ്ക്ക് പിന്നാലെ തമിഴ്‌നാട് സര്‍ക്കാരും യാത്രക്കാര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി.

കേരളത്തില്‍ നിന്നെത്തുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന് ഉത്തരവിറക്കി. കേരളത്തില്‍ നിന്ന് വരുന്നവര്‍ക്ക് 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടിപിസിആര്‍ പരിശോധന ഫലമാണ് നിര്‍ബണ്ഡമാക്കിയത്.

നിയന്ത്രണം ഈ മാസം അഞ്ച് മുതല്‍ പ്രാബല്യത്തില്‍ വരും. രണ്ട് ഡോസ് വാക്‌സിനെടുത്ത് 14 ദിവസം പിന്നിട്ടവര്‍ക്ക് തമിഴ്‌നാട്ടിലെത്താന്‍ ഇളവുണ്ട്.

ഇവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമില്ല. അടിയന്തര ആവശ്യങ്ങള്‍ക്കായി കേരളത്തില്‍ നിന്നെത്തുവരുടെ സാംപിള്‍ ശേഖരിക്കാന്‍ പ്രത്യേക സജ്ജീകരണം ഒരുക്കി.

അതേസമയം രണ്ട് ഡോസ് വാക്‌സിനെടുത്തവര്‍ക്കും കര്‍ണാടകയിലെത്താന്‍ ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണം. കേരളാതിര്‍ത്തികളില്‍ ഇരുസംസ്ഥാനങ്ങളും കൂടുതല്‍ പൊലീസിനെ വിന്യസിച്ചു.

എയര്‍പോര്‍ട്ടുകളിലും റെയില്‍വേസ്റ്റേഷനുകളിലും കടുത്ത പരിശോധനയാണ് ഇന്ന് മുതല്‍ കര്‍ണാടകത്തില്‍. ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുള്ളവരെ മാത്രമാണ് കര്‍ണാടക ഇന്ന് മുതല്‍ കടത്തി വിടുന്നത്.

മറ്റുള്ളവരുടെ സാംപിള്‍ ശേഖരിച്ച ശേഷമാണ് കടത്തിവിടുന്നത്. ഫലം അനുസരിച്ച് തുടര്‍നടപടി. തമിഴ്‌നാട്ടില്‍ നിയന്ത്രണങ്ങള്‍ നാളെ മുതല്‍ നിലവില്‍ വരും.

ഇതിനിടെ സംസ്ഥാനത്ത് കൊവിഡ് പരിശോധനകളുടെ എണ്ണം പരമാവധി കൂട്ടുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞിരുന്നു. കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്ന സാഹചര്യത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം.
 
Other News in this category

 
 




 
Close Window