Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 21st May 2024
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
ചാണകമെന്ന് വിളിക്കുന്നതില്‍ അഭിമാനമെന്ന് നടനും എംപിയുമായ സുരേഷ് ഗോപി
Reporter

താനടക്കമുള്ളവരെ ചാണകമെന്ന് വിളിയ്ക്കുന്നത് നിര്‍ത്തരുത് തുടരണം. ശ്രീനാരായണ ഗുരു പോലും ജനനസമയത്ത് ആദ്യം സ്പര്‍ശിച്ചത് ചാണകത്തിലാണെന്നും സുരേഷ് ഗോപി പറഞ്ഞു. എറണാകുളം പാവക്കുളം ക്ഷേത്രത്തില്‍ വിശ്വഹിന്ദു പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഗോസംരക്ഷണ രഥയാത്ര ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി. ഗോസംരക്ഷണയാത്ര സംസ്ഥാനത്തെ സര്‍വ്വജനങ്ങള്‍ക്കും പ്രചോദനം നല്‍കുമെന്ന് താരം പറഞ്ഞു. പശുസംരക്ഷണത്തിനായുള്ള വലിയ വിളംബരപ്രവര്‍ത്തനം നടക്കും. ഒരുവര്‍ഷം കഴിഞ്ഞ് സമാപിക്കുമ്പോള്‍ കേരളത്തിലെ ജനത ബോധവത്ക്കരിക്കപ്പെടും. പൂര്‍വ്വികര്‍ അനുവര്‍ത്തിച്ചുപോരുന്ന കൃഷിയും ശുദ്ധ ഭക്ഷണവുമൊക്കെ തിരിച്ചുപിടിയ്ക്കുന്നതില്‍ ഗോസംരക്ഷണം ചാലകശക്തിയാവും.- സുരേഷ് ഗോപി പറഞ്ഞു. രഥയാത്രയിലൂടെ അമ്മ ഭക്ഷണത്തിന്റെ അന്തസത്ത തിരിച്ചുപിടിയ്ക്കാനാവും. മനുഷ്യന്റെ ജനിതക സംരക്ഷണത്തിന് ഉതകുന്നതാവും ഗോസംരക്ഷണത്തിനായി കൈക്കൊള്ളുന്ന ഓരോ ചുവടുവെയ്പ്പുകളെന്നും സുരേഷ് ഗോപി പറഞ്ഞു. സംസ്ഥാനത്ത് പശുസംരക്ഷണവും ഗോക്കളുടെ വര്‍ധനവും ലക്ഷ്യമിട്ട് ഒരു വര്‍ഷം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പര്യടനം നടത്തുന്ന യാത്ര അടുത്തവര്‍ഷം പാവക്കുളം ക്ഷേത്രത്തില്‍ തന്നെ സമാപിക്കും .സംവിധായകനും വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന അധ്യക്ഷനുമായ വിജി തമ്പിയടക്കമുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു.

 
Other News in this category

 
 




 
Close Window