Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 22nd May 2024
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
കമല്‍ഹാസന്റെ അനന്തരവളാണ് സുഹാസിനി: മണിരത്‌നത്തിന്റെ ഭാര്യ: സഹോദരങ്ങളോടൊപ്പം ഉലക നായകന്‍
Reporter
ഹാസന്‍ കുടുംബസംഗമത്തിന്റെ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. തന്റെ അനന്തരവളുടെ പിറന്നാള്‍ ആഘോഷത്തിനായി കമല്‍ഹാസന്‍ കുടുംബത്തിലെ സഹോദരങ്ങളും അവരുടെ മക്കളുമായി ഒത്തുകൂടിയ ചിത്രങ്ങളാണ് പുറത്തുവന്നിട്ടുള്ളത്

മൂത്ത സഹോദരന്‍ ചാരുഹാസന്റെ മകള്‍ സുഹാസിനിയുടെ പിറന്നാളിനാണ് ഏവരും ഒത്തുകൂടിയത്. തന്നെക്കാള്‍ കേവലം ആറ് വയസ്സുകള്‍ക്ക് ഇളപ്പമുള്ള അനന്തരവളാണ് സുഹാസിനി. ഇരുവരും മലയാളം തമിഴ് സിനിമാ മേഖലകളില്‍ പ്രാവീണ്യം തെളിയിച്ചവരാണ്. സുഹാസിനിയുടെ ഭര്‍ത്താവു സംവിധായകന്‍ മണിരത്‌നം കമലിനോടടുത്ത് പ്രായമുള്ളയാളാണ്

സുഹാസിനിക്ക് ഷഷ്ഠി പൂര്‍ത്തിയായി എന്നൊരുപക്ഷേ പ്രേക്ഷകര്‍ക്ക് വിശ്വസിക്കാന്‍ കഴിഞ്ഞേക്കില്ല. കമലിനാകട്ടെ ജ്യേഷ്ഠന്റെ മകളേക്കാള്‍ കേവലം ആറ് വയസ്സ് മാത്രമാണ് കൂടുതല്‍. 66 വയസ്സുകാരനാണ് കമല്‍ ഹാസന്‍

മലയാളത്തില്‍ സാള്‍ട്ട് മംഗോ ട്രീ എന്ന സിനിമയിലാണ് സുഹാസിനി ഏറ്റവും ഒടുവില്‍ വേഷമിട്ടത്. ഒരുകാലത്തു മമ്മൂട്ടിയുടെ നായികയായി വെള്ളിത്തിരയില്‍ നിറഞ്ഞ സുന്ദരിയാണ് സുഹാസിനി
 
Other News in this category

 
 




 
Close Window