Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 21st May 2024
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
ആകെ ജനസംഖ്യയില്‍ പകുതി ആളുകള്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കി ഇന്ത്യ
Reporter
പതിനെട്ടു വയസ്സിന് മുകളില്‍ പ്രായമുള്ളവരില്‍ 50 ശതമാനത്തിനും ആദ്യ ഡോസ് വാക്സിന്‍ നല്കി ഇന്ത്യ. കോവിഡ്-19 വാക്സിനേഷനുകളുടെ ആകെ എണ്ണം 61 കോടി പിന്നിട്ടതായി കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ആരോഗ്യപ്രവര്‍ത്തകരില്‍ വാക്‌സിന്‍ സ്വീകരിച്ചവര്‍ 99 ശതമാനവും കോവിഡ് മുന്നണി പോരാളികളില്‍ ഇത് 100 ശതമാനവുമാണ്. ഈ വര്‍ഷം ജനുവരി 16നാണ് രാജ്യത്ത് വാക്സിനേഷന്‍ പ്രക്രിയ ആരംഭിച്ചത്.

നിലവില്‍ രാജ്യത്ത് 47.3 കോടി ആളുകള്‍ ഒരു ഡോസും 13 കോടി പേര്‍ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചു. ആരോഗ്യമന്ത്രി മനസൂഖ് മാണ്ഡവ്യയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. കോവിഡ് മൂന്നാം തരംഗമുണ്ടായാല്‍ പിടിച്ചുനില്‍ക്കാനായി ഇന്ത്യ കോവിഡ് വാക്സിനേഷന്‍ വേഗത്തിലാക്കിയിട്ടുണ്ട്. ആദ്യത്തെ പത്ത് കോടി ഡോസ് വാക്സിനേഷന് 85 ദിവസങ്ങളെടുത്തുവെങ്കില്‍ അവസാന പത്ത് കോടി ഡോസിന് വേണ്ടിവന്നത് വെറും 19 ദിവസം മാത്രമാണ്.

ഓഗസ്റ്റ് മാസത്തില്‍ പ്രതിദിനം ശരാശരി 52.16 ലക്ഷം പേര്‍ക്കാണ് രാജ്യത്ത് വാക്‌സിന്‍ നല്‍കുന്നത്. ജൂണില്‍ ഇത് 39.38 ലക്ഷവും ജൂലായില്‍ 43.41 ലക്ഷവുമായിരുന്നു. ഒക്ടോബറോടെ രാജ്യത്തെ വാക്സിന്‍ വിതരണം കൂടുതല്‍ വേഗത്തിലാക്കാന്‍ കഴിയുമെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം പ്രതീക്ഷിക്കുന്നത്.
 
Other News in this category

 
 




 
Close Window