Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 22nd May 2024
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
ഭീകരരെ ലക്ഷ്യമാക്കി അമേരിക്ക ഡ്രോണ്‍ ആക്രമണം നടത്തി: അഫ്ഗാനിസ്ഥാനിലെ കാബൂളില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു
Reporter
അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലെ വിമാനത്താവളത്തിനു സമീപം യുഎസ് ഡ്രോണ്‍ ആക്രമണം. വിമാത്താവളത്തിലേക്ക് വരുകയായിരുന്ന ചാവേറുകള്‍ സഞ്ചരിച്ച വാഹനത്തിനു നേരേയാണ് ആക്രമണം നടത്തിയതെന്നും ഭീഷണി ഒഴിവായതായും യുഎസ് വ്യക്തമാക്കി. ജനവാസ മേഖലയില്‍ നടന്ന സ്‌ഫോടനത്തില്‍ ഒരു കുട്ടിയടക്കം രണ്ടു പേര്‍ മരിച്ചു.
കാബൂളില്‍ വീണ്ടും ഭീകരാക്രമണ സാധ്യത; അപകട സാഹചര്യം: ബൈഡന്റെ മുന്നറിയിപ്പ് യുഎസ് ആക്രമണമാണ് നടന്നതെന്ന് താലിബാന്‍ വക്താവും അറിയിച്ചു. യുഎസിന്റെ ഒഴിപ്പിക്കല്‍ നടപടി പുരോഗമിക്കുന്നതിനിടെ കാബൂള്‍ വിമാനത്താവളത്തില്‍ ആക്രമണം നടത്താനെത്തിയ ഐഎസ്‌ഖൊറസാന്റെ (ഐഎസ്‌കെ) ചാവേര്‍ വാഹനത്തെ ലക്ഷ്യമിട്ട് യുഎസ് നടത്തിയ വ്യോമാക്രമണമാണെന്നാണ് താലിബാന്‍ വക്താവ് അറിയിച്ചത്.

അഫ്ഗാനിസ്ഥാനില്‍ യുഎസ് നടത്തുന്ന രണ്ടാമത്തെ ഡ്രോണ്‍ ആക്രമണമാണ് ഇത്. വ്യാഴാഴ്ച രാത്രി വിമാനത്താവളത്തിലുണ്ടായ ചാവേറാക്രമണത്തിനു തിരിച്ചടിയായി കിഴക്കന്‍ അഫ്ഗാനിസ്ഥാനിലെ ഐഎസ് ഖൊറസാന്‍ (ഐഎസ്‌കെ) ഭീകരരുടെ കേന്ദ്രമായ നന്‍ഗാര്‍ഹര്‍ പ്രവിശ്യയില്‍ വെള്ളിയാഴ്ച രാത്രി ആക്രമണം നടത്തിയിരുന്നു. 2 പ്രമുഖ ഐഎസ് ഭീകരര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി യുഎസ് അറിയിച്ചു. ഉടന്‍ തിരിച്ചടിക്കാന്‍ യുഎസ് സേനയ്ക്ക് പ്രസിഡന്റ് ജോ ബൈഡന്‍ സമ്പൂര്‍ണ അധികാരം നല്‍കി മണിക്കൂറുകള്‍ക്കകമായിരുന്നു ഡ്രോണ്‍ ആക്രമണം....

വ്യാഴാഴ്ച രാത്രി വിമാനത്താവളത്തിലുണ്ടായ ഇരട്ട സ്‌ഫോടനത്തില്‍ 182 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതില്‍ 13 യുഎസ് സൈനികരും 28 താലിബാന്‍കാരും ഉള്‍പ്പെടുന്നു. കുട്ടികളും സ്ത്രീകളുമടക്കം അഫ്ഗാന്‍ പൗരന്മാരാണു കൊല്ലപ്പെട്ടവരിലേറെയും. ഇരുനൂറിലേറെ പേര്‍ക്കു പരുക്കേറ്റു. ഇതില്‍ 18 യുഎസ് സൈനികരുമുണ്ട്.
 
Other News in this category

 
 




 
Close Window