Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 21st May 2024
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
നെടുമങ്ങാട് 20 വയസ്സുള്ള പെണ്‍കുട്ടിയെ വീട്ടില്‍ കയറി കുത്തി പരിക്കേല്‍പ്പിച്ചു: 17 തവണ കുത്തിയത് ആര്യനാട് സ്വദേശി അരുണ്‍
Reporter
നെടുമങ്ങാട് ഉഴപ്പാക്കോണത്ത് ഇരുപതുകാരിയെ കുത്തിപ്പരുക്കേല്‍പ്പിച്ചു. നില ഗുരുതരമായതോടെ യുവതിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. പ്രതി ആര്യനാട് സ്വദേശി അരുണിനെ നാട്ടുകാര്‍ പിടികൂടി വലിയമല പൊലീസിനു കൈമാറി. യുവതിയെ അരുണ്‍ പതിനഞ്ചോളം തവണ കുത്തിയെന്ന് പൊലീസ് പറഞ്ഞു.

തിങ്കളാഴ്ച ഉച്ചയ്ക്കു രണ്ടരയോടെയാണ് ആക്രമണം ഉണ്ടായത്. ഇരുവരും പരിചയക്കാരായിരുന്നു എന്നാണു വിവരം. പെണ്‍കുട്ടിയുടെ വീട്ടുകാരുടെ നിലവിളി കേട്ട് എത്തിയപ്പോള്‍ ഒരാള്‍ വീട്ടില്‍നിന്ന് ഇറങ്ങിയോടുന്നതാണു കണ്ടതെന്ന് അയല്‍വാസികള്‍ പറഞ്ഞു. വീട്ടില്‍നിന്ന് ഇറങ്ങിയോടിയ അരുണ്‍ സമീപത്തെ ഒരു പുരയിടത്തില്‍ ഒളിച്ചിരിക്കുന്നതിനിടെയാണു നാട്ടുകാര്‍ പിടികൂടി പൊലീസിനു കൈമാറിയത്.
 
Other News in this category

 
 




 
Close Window