Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 21st May 2024
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
ഭര്‍ത്താവ് മരിച്ച് 6 വര്‍ഷം: ബിന്ദുവിന് ആണ്‍ സുഹൃത്തുണ്ടായി: കുടുംബസ്ഥനായ അയാളെ പേടിപ്പിക്കാന്‍ തീകൊളുത്തി; ബിന്ദു പൊള്ളലേറ്റു മരിച്ചു
Reporter
തീപ്പൊള്ളലേറ്റു ചികിത്സയിലായിരുന്ന യുവതി മരിച്ചു. കറുകുറ്റി തൈക്കാട് പരേതനായ കൃഷ്ണന്റെ മകള്‍ ബിന്ദുവാണ് (38) തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ മരിച്ചത്. സെപ്റ്റംബര്‍ ആറിന് രാത്രി 11ന് യുവതി വാടകയ്ക്കു താമസിച്ചിരുന്ന മൂക്കന്നൂര്‍ കോക്കുന്നിലെ വീട്ടില്‍ വച്ചാണു പൊള്ളലേറ്റത്. ബിന്ദു ഏറെ നാളായി ഈ വീട്ടില്‍ ഒറ്റയ്ക്കു താമസിക്കുകയാണ്. ആണ്‍സുഹൃത്തിനെ ഭയപ്പെടുത്താന്‍ ദേഹത്തു മണ്ണെണ്ണയൊഴിച്ച യുവതി അബദ്ധത്തില്‍ ലൈറ്റര്‍ തെളിച്ചതോടെ ദേഹത്താകമാനം പടരുകയായിരുന്നെന്നാണ് പൊലീസിനു ലഭിച്ച വിവരം.
യുവതിയുടെ വാടക വീട്ടിലെത്തിയ അങ്കമാലി സ്വദേശിയായ ആണ്‍സുഹൃത്തുമായുള്ള വാക്കേറ്റത്തെ തുടര്‍ന്നാണു പൊള്ളലേറ്റതെന്നും സംശയിക്കുന്നു. തീ കെടുത്താനുള്ള ശ്രമത്തിനിടെ ആണ്‍ സുഹൃത്തിനും പൊള്ളലേറ്റു. പൊള്ളലേറ്റ യുവതിയെ സുഹൃത്ത് ബൈക്കില്‍ മൂക്കന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച ശേഷം സ്ഥലം വിടുകയും ചെയ്തു. യുവതിയെ ബന്ധുക്കളാണു മൂക്കന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍നിന്നു വിദഗ്ധ ചികിത്സയ്ക്കായി തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് എത്തിച്ചത്. ബിന്ദു ഞായറാഴ്ച രാവിലെ മരിച്ചു. യുവാവ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

ബിന്ദുവിന്റെ ഭര്‍ത്താവ് ആറു വര്‍ഷം മുന്‍പാണു മരിച്ചത്. ഹോംനഴ്‌സിങ് ഉള്‍പ്പെടെയുള്ള ജോലികള്‍ ചെയ്യുന്ന ബിന്ദു ഏറെ നാളുകളായി വാടകവീട്ടിലാണു താമസം. ആണ്‍സുഹൃത്തിനു ഭാര്യയും കുട്ടികളുമുണ്ട്. അടുപ്പില്‍നിന്നു പൊള്ളലേറ്റതാണെന്നാണു യുവതി ആശുപത്രിയില്‍ മൊഴി നല്‍കിയത്. ഒരു സുഹൃത്തിന്റെ ജന്മദിന ആഘോഷത്തിനിടെ പൊള്ളലേറ്റതാണെന്നാണു ആണ്‍സുഹൃത്ത് സ്വന്തം വീട്ടില്‍ അറിയിച്ചത്. പൊലീസ് അന്വേഷണത്തിലാണു യുവതിക്കു പൊള്ളലേല്‍ക്കുമ്പോള്‍ യുവാവും കൂടെയുണ്ടായിരുന്നെന്ന വിവരം പുറത്തുവന്നത്. സംഭവത്തെ കുറിച്ചു പൊലീസ് വിശദമായ അന്വേഷണം നടത്തും.
 
Other News in this category

 
 




 
Close Window