Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 01st May 2024
 
 
ജ്യോതിഷം
  Add your Comment comment
ജൂലൈ 30മുതല്‍ ആഗസ്റ്റ് 5 വരെ നിങ്ങള്‍ക്കെങ്ങനെ
ശ്രീ.ആറ്റുകാല്‍ രാധാകൃഷ്ണന്‍
മേടരാശി (അശ്വതി, ഭരണി,കാര്‍ത്തിക 1/4)

സന്താനങ്ങളുടെ വിദ്യാഭ്യാസ കാര്യങ്ങള്‍ക്കായി പണം ചിലവഴിക്കും. നിനച്ചിരിക്കാതെയുള്ള ചിലവുകള്‍ വരുന്നതിനാല്‍ കൈയ്യില്‍ പണം തങ്ങുകയില്ല.
ദാമ്പത്യ സുഖവും മന:സന്തോഷവും പ്രതീക്ഷിക്കാം. ഉന്നതവ്യക്തികളുമായി സൗഹൃദം സ്ഥാപിക്കാന്‍ അവസരം ലഭിക്കും. സ്വന്തം ആവശ്യങ്ങള്‍ക്കു വേണ്ടിയോ മറ്റുള്ളവര്‍ക്കു വേണ്ടിയോ ആശുപത്രിയുമായി ബന്ധപ്പെടേണ്ടി വരും. കൂടുതല്‍ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കേണ്ടതായി വരും . കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പുതിയ അവസരങ്ങള്‍ ലഭിക്കും . .ഉദരരോഗം വര്‍ദ്ധിക്കും. അസമയത്തുള്ള യാത്ര ഒഴിവാക്കുക. ബന്ധുക്കളില്‍ നിന്നും ഗുണാനുഭവം ഉണ്ടാകും. പ്രമോഷന് ശ്രമിക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വിപരീതമായ നീക്കുപോക്കുകള്‍ മേലുദ്ധ്യോഗസ്ഥരില്‍ നിന്നും ഉണ്ടാകും. ഭൂമിസംബന്ധമായ ക്രയവിക്രയങ്ങള്‍ക്ക് ശ്രമിക്കുന്നവര്‍ക്ക് തടസങ്ങള്‍ നേരിടും .

ഇടവരാശി (കാര്‍ത്തിക 3/4, രോഹിണി, മകയീരം 1/2)

കര്‍മ്മരംഗത്ത് അസൂയാവഹമായ നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിക്കും. മാതൃഗുണം പ്രതീക്ഷിക്കാം . കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രശസ്തിയും അംഗീ കാരങ്ങളും ലഭിക്കും . അവിവാഹിതരുടെ വിവാഹ കാര്യങ്ങള്‍ക്ക് അനുകൂല തീരുമാനം എടുക്കാന്‍ തടസ്സം നേരിടും . മേലധികാരി കളില്‍ നിന്നും സൗഹാര്‍ദ്ദപരമായ സമീപനം പ്രതീക്ഷിക്കാം..പ്രവര്‍ത്തികളില്‍ ജാഗ്രത പാലിക്കണം. പിതാവില്‍ നിന്നും സഹായ സഹകരണങ്ങള്‍ ലഭിക്കും. കര്‍മ്മരംഗത്ത് ഉണര്‍വും ഉന്‍മേഷവും അനുഭവപ്പെടും സഹോദരാദി സുഖക്കുറവു ഉണ്ടാകും. പൊതുപ്രവര്‍ത്തകര്‍ക്ക് നല്ലകാലം. ഗൃഹ ഉപകരണങ്ങള്‍ വളരെ സൂക്ഷ്മമായി കൈകാര്യം ചെയ്യണം. ഭൂമിസംബന്ധമായ ക്രയ വിക്രയത്തിലൂടെ സാമ്പത്തിക നേട്ടം ഉണ്ടാകും. മറ്റുള്ളവരുടെ പ്രശംസ പിടിച്ചു പറ്റും. അനാവശ്യകാര്യങ്ങളില്‍ ഇടപെടാതിരിക്കുക. വൈദ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന വര്‍ക്ക് സമ്പത്തിക നേട്ടം ഉണ്ടാകും. സന്താനങ്ങളുടെ വിദ്യാഭ്യാസകാര്യങ്ങള്‍ക്കായി പണം ചിലവഴിക്കും

മിഥുനരാശി (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)

പലവിധത്തില്‍ സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം . മുന്‍കോപം നിയന്ത്രിക്കാന്‍ കഴിയാതെ വരും . അലര്‍ജി സംബന്ധമായ അസുഖങ്ങള്‍ അനുഭവപ്പെടും . തൊഴില്‍പരമായി അനുഭവപ്പെട്ടിരുന്ന ബുദ്ധിമുട്ടുകള്‍ക്ക് അല്‍പം ആശ്വാസം ലഭിക്കും .സഹോദരസ്ഥാനീയര്‍ മുഖേന മനക്ലശത്തിന് സാദ്ധ്യത . പ്രവാസികള്‍ക്ക് പലവിധബുദ്ധിമുട്ടും തരണം ചെയ്യേണ്ടി വരും. ദാമ്പതികള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസത്തിന് സാദ്ധ്യത . താര്‍ക്കിക വിഷയത്തിലൂടെ വിജയം കൈവരിക്കും. ആലോചിച്ച് തീരുമാനങ്ങള്‍ കൈകൊള്ളുക. സാമ്പത്തികക്ലേശം അനുഭവപ്പെടും. ബന്ധുജനവിരോധം ഉണ്ടാകും. സന്താന ങ്ങളാല്‍ മന:സന്തോഷം വര്‍ദ്ധിക്കും . യാത്രകള്‍ മുഖേന പ്രതീക്ഷിക്കുന്നത്ര പ്രയോജന കരമായിരിക്കുകയില്ല. ആത്മ വിശ്വാസക്കുറവ് മുഖേന അവസരങ്ങള്‍ വേണ്ടവിധം പ്രയോജനപ്പെടുത്താന്‍ കഴിയാതെ വരും. സാഹസിക പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നവര്‍ സുരക്ഷിതത്വം ഉറപ്പുവരുത്തുക . രാഷ്ട്രീയ പ്രവര്‍ത്ത കര്‍ക്ക് അപവാദാരോപണങ്ങള്‍ക്കും , അഴിമതി ആരോപണങ്ങള്‍ ക്കും വിധേയരാകും

കര്‍ക്കിടകരാശി (പുണര്‍തം 1/4, പൂയം, ആയില്യം)

ഗൃഹത്തില്‍ മംഗളകര്‍മ്മങ്ങള്‍ നടക്കും . പൊതുവേ എല്ലാകാര്യത്തിലും അലസത പ്രകടമാക്കും .അശ്രദ്ധ മുഖേന ബിസിനസില്‍ ധനനഷ്ടം സംഭവിക്കും. ദമ്പതികള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസം ഉണ്ടാകും. നിലവിലുള്ള കടബാദ്ധ്യതകള്‍ വര്‍ദ്ധിക്കാതിരിക്കുവാന്‍ ശ്രദ്ധിക്കണം . മുന്‍കോപം കാരണം സുഹൃത്തുക്കളുമായി അഭിപ്രായവത്യാസം ഉണ്ടാകും . സന്താനങ്ങള്‍ മുഖേന മനസമാധാനക്കുറവ് അനുഭവപ്പെടും . ആരോഗ്യപരമായി ചെറിയബുദ്ധിമുട്ടുകള്‍ അനുഭവപ്പെടും . കലാ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ധാരാളം അവസരങ്ങള്‍ ലഭിക്കും .അഗ്നിഭയത്തിന് സാദ്ധ്യത .പിതാവിന് ശാരീരിക ക്ലേശങ്ങള്‍ അനുഭവപ്പെടും . സര്‍ക്കാരില്‍ നിന്നും ലഭിക്കാനുള്ള ആനുകൂല്യങ്ങള്‍ക്ക് തടസ്സം നേരിടും. എല്ലാ കാര്യങ്ങളിലും വളരെ ചിന്തിച്ച ശേഷംമാത്രം പ്രവര്‍ത്തി ക്കുക . അപ്രതീക്ഷിതമായ ചിലവുകള്‍ വരുന്നതിനാല്‍ കടം വര്‍ദ്ധിക്കും .വിദേശ ത്തുള്ളവര്‍ക്ക് ജോലി നഷ്ടപ്പെടാന്‍ സാദ്ധ്യതയുള്ളതിനാല്‍ ശ്രദ്ധിക്കുക .പ്രേമ വിവാഹത്തിന് ആഗ്രഹിക്കുന്നവര്‍ക്ക് വീട്ടുകാരില്‍ നിന്നും അനുകൂല മറുപടി ലഭിക്കും .

ചിങ്ങരാശി ( മകം , പൂരം , ഉത്രം 1/4 )

കൂട്ടുബിസിനസ്സ് നടത്തുന്നവര്‍ നിലവിലുള്ള പങ്കാളിയെമാറ്റി പുതിയ പങ്കാളിയെ സ്വീകരിക്കേണ്ടിവരും. മന:ക്ലേശത്തിന് ഇടയാക്കുന്ന ഫോണ്‍ സന്ദേശങ്ങള്‍ വരും .കര്‍മ്മരംഗത്ത് ശത്രുക്കളുടെ ശല്യം ഉണ്ടാകുമെങ്കിലും അതെല്ലാം അതിജീവിച്ച് പുരോഗതി പ്രാപിക്കും. . സല്‍ക്കാരങ്ങളില്‍ പ്രിയം വര്‍ദ്ധിക്കും . നിദ്രാഭംഗം അനുഭവപ്പെടും . അനാവശ്യമായ ആരോപണങ്ങള്‍ മൂലം ദമ്പതികള്‍ തമ്മില്‍ കലഹിക്കാനിടവരും. മംഗളകാര്യങ്ങളില്‍ പങ്കെടുക്കും. സ്വന്തം കാര്യങ്ങള്‍ ബുദ്ധിപൂര്‍വ്വം കൈകാര്യം ചെയ്യും. ദൃശ്യമാദ്ധ്യമ പ്രവര്‍ത്തനരംഗത്തുള്ളവര്‍ക്ക് അപകടസാദ്ധ്യത. കാര്‍ഷിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ധനനഷ്ടത്തിന് സാദ്ധ്യത. വിചാരിച്ചത് പോലെ ഒരു കാര്യവും സുഗമമായി നീങ്ങുകയില്ല. അനാവശ്യ ചിന്തകള്‍ മനസ്സിന്റെ അസ്വസ്ഥ മാക്കിക്കൊണ്ടിരിക്കും. രാഷ്ട്രീയരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രതിയോഗി കള്‍ വര്‍ദ്ധിക്കും. കര്‍മ്മസംബന്ധമായി പലവിധത്തിലുള്ള പ്രതിസന്ധികള്‍ നേരിടേണ്ട തായി വരും. സംസാരം മുഖേന ശത്രുക്കള്‍ വര്‍ദ്ധിക്കും .

കന്നിരാശി (ഉത്രം 13/4 , അത്തം , ചിത്തിര 1/2 )

തൊഴില്‍ രഹിതര്‍ക്ക് ജോലിക്കുള്ള ഉത്തരവ് ലഭിക്കും . പുതിയ ബിസിനസ് തുടങ്ങാന്‍ ശ്രമിക്കുന്നവര്‍ക്ക് അനുകൂല സമയമല്ല . കലാരംഗത്ത് പ്രവര്‍ത്തി ക്കുന്നവര്‍ക്ക് അപകീര്‍ത്തിക്ക് സാധ്യതയുണ്ട് .മാനസിക സംഘര്‍ഷം വര്‍ദ്ധിക്കും . ശത്രുക്കളില്‍ നിന്നും നിരന്തരമായ പീഢനം ഉണ്ടാകും .മുന്‍കോപം നിയന്ത്രിക്കുക . ദാമ്പത്യ വിരഹം അനുഭവപ്പെടും . ആരോഗ്യപരമായി നല്ലകാലമല്ല . അലര്‍ജി സംബന്ധമായ അസുഖങ്ങള്‍ അനുഭവപ്പെടും . സജ്ജനങ്ങളുടെ സഹായം ലഭിക്കും .സാമ്പത്തിക ഇടപാടുകളില്‍ സൂക്ഷിക്കുക . സന്താനലബ്ധിക്കായി കാത്തിരിക്കുന്ന ദമ്പതികള്‍ക്ക് തടസം നേരിടും . ഉന്നതവിദ്യാഭ്യാസത്തിന് അനുകൂല സമയം . പ്രമോഷന് ശ്രമിക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അനുകൂല ഉത്തരവ് ലഭിക്കും. വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് നൃത്ത സംഗീതാദി കലകളില്‍ താല്‍പ്പര്യം വര്‍ദ്ധിക്കും. മനസ്സിനിണങ്ങിയ ജീവിതപങ്കാളിയെ കണ്ടെത്തുന്ന തില്‍ വിജയിക്കും.

തുലാരാശി (ചിത്തിര 1/2, ചോതി, വിശാഖം 3/4)

ആഡംബര വസ്തുക്കളില്‍ താല്‍പ്പര്യം വര്‍ദ്ധിക്കും. സാമ്പത്തിക ഇടപാടുകളില്‍ വളരെയധികം സൂക്ഷിക്കുക. അപവാദാരോപണങ്ങള്‍ കേള്‍ക്കേണ്ടി വരും. അസമയത്തുള്ള യാത്ര ഒഴിവാക്കുക. മത്സരപരീക്ഷകളില്‍ വിജയ സാധ്യത കാണുന്നു. ബന്ധുക്കള്‍ ശത്രുതാമനോഭാവത്തോടെ പെരുമാറും. മാനസിക സംഘര്‍ഷ ങ്ങള്‍ വര്‍ദ്ധിക്കും. ജീവിത പങ്കാളിയില്‍ നിന്നും സുഖം ലഭിക്കും ഗൃഹനിര്‍മ്മാണത്തിന് പാഴ്ചിലവുകള്‍ വര്‍ദ്ധിക്കും സഹോദര സ്ഥാനീയരുമായി അഭിപ്രായവത്യാസം ഉണ്ടാകും. കര്‍മ്മസംബന്ധമായി ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടും . സംസാരം മുഖേന ശത്രുക്കള്‍ വര്‍ദ്ധിക്കും . സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം .ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇന്റര്‍വ്യുന് കൃത്യസമയത്ത് എത്താന്‍ കഴിയാതെ വരും അലങ്കാരവസ്തുക്കളില്‍ പ്രിയം വര്‍ദ്ധിക്കും . വാക്ക്‌സാമര്‍ത്ഥ്യം പ്രകടമാക്കും . അവിവാഹിതരുടെ വിവാഹകാര്യത്തിന് അനുകൂല തീരുമാനം എടുക്കും . നീര്‍ദോഷസംബന്ധമായ അസുഖങ്ങള്‍ ഉണ്ടാകും .

വൃശ്ചികരാശി (വിശാഖം 1/4, അനിഴം, കേട്ട)

സുഹൃത്തുക്കള്‍ക്ക് വേണ്ടി ജാമ്യം നിന്നതിന്റെ പേരില്‍ ധനനഷ്ടം ഉണ്ടാകും. വിദ്യാര്‍ത്ഥികള്‍ ഉത്സാഹിച്ചു പഠിക്കാന്‍ ശ്രമിക്കേണ്ടതാണ്. മാതാവുമായോ മാതൃസ്ഥാനീയരുമായി അഭിപ്രായവത്യാസം ഉണ്ടാകും . വാഹനാപകടത്തിന് സാദ്ധ്യത യുള്ളതിനാല്‍ ശ്രദ്ധിക്കുക .സന്താനങ്ങള്‍ മുഖേന മനസമാധാനക്കുറവ് അനുഭവപ്പെടും യുവാക്കള്‍ക്ക് ലഹരിപദാര്‍ത്ഥത്തിനോട് അമിതതാല്‍പര്യം ഉണ്ടാകും . സാഹസിക പ്രവര്‍ത്തികളില്‍ ഏര്‍പ്പെടാതിരിക്കുക . കടബാധ്യത തീര്‍ക്കാന്‍ പൂര്‍വ്വീകസ്വത്ത് വില്‍ ക്കേണ്ടി വരും . വ്യാപാരവ്യവസായരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പുരോഗതി ഉണ്ടാകും. തര്‍ക്കവിഷയങ്ങളില്‍ നിന്നും അകന്ന് നില്‍ക്കാന്‍ ശ്രമിക്കുക. അനാവശ്യ കാര്യങ്ങളെ കുറിച്ച് ചിന്തിച്ച് വേവലാതിപ്പെടും. കര്‍മ്മരംഗത്ത് അസൂയാ വഹമായ നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിക്കും. നൃത്തസംഗീതാദി കലകളില്‍ താല്‍പ്പര്യം വര്‍ദ്ധിക്കും. ബന്ധുക്കള്‍ ശത്രുതാമനോഭാവത്തോടെ പെരുമാറും . ആഹാര രീതിയിലുണ്ടാകുന്ന ക്രമക്കേട് മുഖേന ഉദരരോഗം ഉണ്ടാകും

ധനുരാശി (മൂലം, പൂരാടം, ഉത്രാടം 1/4)

വിവാഹകാര്യത്തിന് നേരിട്ടിരുന്ന തടസ്സങ്ങള്‍ മാറികിട്ടും. മനസിനിണങ്ങിയ ജീവിതപങ്കാളിയെ കണ്ടെത്തുന്നതില്‍ വിജയിക്കും .സഹോദര സ്ഥാനീയര്‍ മുഖേന മനക്ലശത്തിന് സാദ്ധ്യത . സന്താനങ്ങള്‍ മുഖേന മനസന്തോഷം അനുഭവപ്പെടും . ദാമ്പത്യ ജീവിതം സന്തോഷപ്രദമായിരിക്കും . പിതാവിനോ പിതൃ സ്ഥാനീയര്‍ക്കോ അരിഷ്ടതകള്‍ അനുഭവപ്പെടും . പൊതുവെ എല്ലാ കാര്യങ്ങളിലും ആത്മ വിശ്വാസം വര്‍ദ്ധിക്കും. മത്സരവേദികളില്‍ വിജയിക്കുവാന്‍ സാധ്യത . സൗമ്യ മായ പെരുമാറ്റം കൊണ്ട് ഏവരുടേയും പ്രശംസനേടും . ഗൃഹാന്തരീക്ഷം അസംതൃ പ്തകരമായിരിക്കും . വാഹന സംബന്ധമായി ചിലവുകള്‍ വര്‍ദ്ധിക്കും . മനസിന് സന്തോഷം തരുന്ന സന്ദേശ ങ്ങള്‍ ലഭിക്കും എന്‍ജിനിയറിംഗ് വിദ്യാര്‍ത്ഥി കാമ്പസ് സെലക്ഷനില്‍ വിജയിക്കും .പിതാവില്‍ നിന്നും സഹായസഹകരണങ്ങള്‍ ലഭിക്കും . വിദേശയാത്രക്ക് ശ്രമിക്കുന്നവര്‍ക്ക് തടസം നേരിടും .ഉദ്ദേശിക്കുന്ന പലകാര്യങ്ങളും പ്രാവര്‍ത്തികമാക്കാന്‍ കാലതാമസം നേരിടും.

മകരരാശി (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)

കര്‍മ്മ രംഗത്ത് കൂടുതല്‍ ശ്രദ്ധ ആവശ്യമായി വരും . തുടങ്ങി വച്ച പല പ്രവര്‍ത്തനങ്ങളും തടസ്സപ്പെടും. അപ്രതീക്ഷിക്കാത്ത അസുഖങ്ങള്‍ പലതും ജീവിതപങ്കാളിയ്ക്ക് അനുഭവപ്പെടാം. ബന്ധുജനങ്ങള്‍ വാക്കുകള്‍ കൊണ്ട് മനസ്സിനെ മുറിപ്പെടുത്തും. യാത്രകള്‍ മുഖേന പ്രതീക്ഷിച്ചതിനേക്കാള്‍ ഗുണം ലഭിക്കും. സാമൂഹിക സാഹിത്യ രംഗത്തുള്ളവര്‍ക്ക് അംഗീകാരവും പ്രശസ്തിയും ലഭിക്കും. പുതിയ സുഹൃത്ത് ബന്ധം മുഖേന ജീവിതത്തില്‍ മാറ്റം ഉണ്ടാകും. സ്വന്തം താല്‍പ്പര്യങ്ങള്‍ പ്രാവര്‍ത്തികമാക്കുവാന്‍ വിപരീത പരിതസ്ഥിതികളില്‍ സാധിക്കാതെവരും. ഗൃഹം മോടിപിടിപ്പിക്കാനായി പണം ചിലവഴിക്കും. പഴയവാഹനം കൊടുത്ത് പുതിയവാഹനം വാങ്ങാന്‍ ശ്രമിക്കുന്നവര്‍ക്ക് അനുകൂല സമയം . അനാവശ്യ ചിലവുകള്‍ വര്‍ദ്ധി ക്കാതിരിക്കുവാന്‍ ശ്രദ്ധിക്കുക . ആരോഗ്യപരമായി ചെറിയ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടും . സന്താനങ്ങള്‍ മുഖേന മനസമാധാനക്കുറവ് അനുഭവപ്പെടും .

കുംഭരാശി (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)

തൊഴിലിനായുള്ള പരിശ്രമങ്ങള്‍ ഭാഗീഗമായി സഫലീകരിക്കും. ദൃശ്യമാദ്ധ്യമ പ്രവര്‍ത്തനരംഗത്തുള്ളവര്‍ക്ക് അപകട സാദ്ധ്യത .വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠനത്തിന് ഇഷ്ടപ്പെട്ട വിഷയം ലഭിക്കും .ഏത് കാര്യത്തിനാരംഭിച്ചാലും വിഘ്‌നം കൂടാതെ നടത്തും. ചെയ്യാത്തകുറ്റത്തിന് അപവാദം കേള്‍ക്കേണ്ടി വരും. ആത്മധൈര്യം കൈവിടാതെ ശ്രദ്ധിക്കണം. മുന്‍കോപം നിയന്ത്രിക്കുക . ദാമ്പത്യ ജീവിതം സന്തോഷ പ്രദ മായിരിക്കും . മാതാവിന് ശാരീരിക അസുഖങ്ങള്‍ അനുഭവപ്പെടും . ദന്ത രോഗത്തിന് സാദ്ധ്യത . സഹോദരസ്ഥാനീയരില്‍ നിന്നും ഗുണാനുഭവം പ്രതീക്ഷിക്കാം . ആദ്ധ്യാത്മിക വിഷയങ്ങളില്‍ താല്‍പര്യം ജനിക്കും.സമൂഹത്തിലും ഗൃഹത്തിലും ഒറ്റപ്പെടുന്ന അവസ്ഥ സംജാതമാകും. പൊതുവെ എല്ലാകാര്യങ്ങളിലും ഉണര്‍വും ഉന്മേഷവും അനുഭവപ്പെടും. ശത്രുക്കള്‍ വര്‍ദ്ധിക്കും. ദാമ്പത്യ ജീവിതം സംതൃപ്തികരമായിരിക്കും. സാഹചര്യസമ്മര്‍ദ്ധം മുഖേന ഗൃഹത്തില്‍ നിന്നും വിട്ടുനില്‍ക്കേണ്ട അവസ്ഥ സംജാതമാകും. പുതിയ സംരഭങ്ങള്‍ തുടങ്ങാന്‍ ശ്രമിക്കുന്ന വര്‍ക്ക് അനുകൂലസമയം അല്ല.

മീനരാശി (പൂരുരുട്ടാതി 14, ഉത്രട്ടാതി, രേവതി)

അഭിഭാഷകര്‍ വാക്‌സാമര്‍ത്ഥ്യം മുഖേന കേസു വിജയിക്കുകയും സഹപ്രവര്‍ത്തകരുടെ അനുമോദനം ലഭിക്കുകയും ചെയ്യും. ചിട്ടിയോ ലോട്ടറിയോ ലഭിക്കാന്‍ ഇടയുണ്ട്. .പിതൃഗുണവും ഭാഗ്യപുഷ്ടിയും അനുഭവപ്പെടും . മാനസിക സംഘര്‍ഷങ്ങള്‍ക്ക് ഇടയാക്കുന്ന സംഭവങ്ങള്‍ ഉണ്ടാകും മുന്‍കോപം നിയന്ത്രിക്കുക ദമ്പതികള്‍ തമ്മില്‍ അഭിപ്രായ വ്യത്യസം ഉണ്ടാകും. ഇന്റര്‍വ്യൂകളില്‍ പങ്കെടുക്കുന്ന വര്‍ക്ക് കഠിനമായി പ്രയത്‌നിക്കേണ്ടി വരും. തക്കസമയത്ത് സഹോദര സ്ഥാനീയരില്‍ നിന്നും സഹായസഹകരണങ്ങള്‍ ലഭിക്കും. വിദേശത്തു നിന്നും നാട്ടില്‍ വരാനുള്ള ശ്രമം വിജയിക്കും. പ്രതീക്ഷക്കനുസരിച്ച് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കും. രാഷ്ട്രീയ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേതൃസ്ഥാനങ്ങളില്‍ എത്താന്‍ സാധിക്കും. .സന്താനങ്ങളുടെ ആരോഗ്യകാര്യങ്ങള്‍ക്കായി പണം ചിലവഴിക്കും . ഭൂമി സംബന്ധമായി അഭിപ്രായ വ്യത്യാസത്തിനോ ശത്രുതക്കോ സാദ്ധ്യത .
 
Other News in this category

 
 




 
Close Window