Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 02nd May 2024
 
 
ജ്യോതിഷം
  Add your Comment comment
ആഗസ്റ്റ് ആറു മുതല്‍ ആഗസ്റ്റ് 12 വരെ
ആറ്റുകാല്‍ രാധാകൃഷ്ണന്‍
മേടരാശി (അശ്വതി,ഭരണി,കാര്‍ത്തിക)


അസാധാരണ വാക്ക്‌സാമര്‍ത്ഥ്യം പ്രകടമാക്കും .സ്ത്രികളെ ആകര്‍ഷിക്കുന്ന തൊഴില്‍ ചെയ്യുന്നവര്‍ക്ക് സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം സ്വന്തം ആവശ്യത്തിന് വേണ്ടിയോ മറ്റുള്ളവര്‍ക്ക് വേണ്ടിയോ ആശുപത്രിയുമായി ബന്ധപ്പെടേണ്ടി വരും. ഗൃഹ നിര്‍മ്മാണത്തിന് തുടക്കം കുറിക്കാന്‍ ഉദ്ദേശിക്കുന്ന വര്‍ക്ക് തടസ്സങ്ങള്‍ നേരിടും . ഉദ്ദ്യോഗസംബന്ധമായി ദൂരയാത്രകള്‍ ആവശ്യ മായിവരും . യാത്രകള്‍ മുഖേന പ്രതീക്ഷിച്ച പ്രയോജനം ലഭിക്കുകയില്ല .ബിസിന സ്സിലൂടെയുണ്ടായ ധനനഷ്ടം മറികടക്കാന്‍ കഠിനമായി പരിശ്രമിക്കേണ്ടി വരും. രഹസ്യ ബന്ധങ്ങള്‍ പലതും സുഗമമായി മുമ്പോട്ടു പോകും. സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം . സന്താനങ്ങള്‍ മുഖേന മനസമാധാനക്കുറവ് അനുഭവപ്പെടും . വാഹനസംബന്ധമായി ചിലവുകള്‍ വര്‍ദ്ധിക്കും . മാതാവിനു ശാരീരിക അസുഖങ്ങള്‍ അനുഭവപ്പെടും . ഗൃഹത്തില്‍ ബന്ധുസമാഗമം പ്രതീക്ഷിക്കാം . മനക്ലശത്തിന് ഇടയാക്കുന്ന സന്ദേശങ്ങള്‍ ലഭിക്കും .

ഇടവരാശി (കാര്‍ത്തിക 3/4, രോഹിണി, മകയീരം 1/2)

ദാമ്പത്യസുഖവും മനസന്തോഷവും അനുഭവപ്പെടും . വിശേഷ വസ്ത്രാഭരണാദികള്‍ സമ്മാനമായി ലഭിക്കും . കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രശസ്തിയും അംഗീകാരവും ലഭിക്കും . തൊഴില്‍പരമായി വളരെ അധികം ശ്രദ്ധിക്കുക . കൈകൂലി വാങ്ങുന്ന ഉദ്യോഗസ്ഥന്‍മാര്‍ കള്ളകേസ്സില്‍ കുടുങ്ങാന്‍ സാദ്ധ്യത ഉണ്ട് . സാമ്പത്തിക ഇടപാടുകളില്‍ സൂക്ഷിക്കുക . കാര്‍ഷിക മേഖല യിലുള്ളവര്‍ക്ക് ധനനഷ്ടത്തിന് സാദ്ധ്യത . അപകീര്‍ത്തിക്ക് സാദ്ധ്യതയുള്ളതിനാല്‍ എല്ലാ കാര്യത്തിലും പ്രത്യേക ശ്രദ്ധ ആവശ്യമാണ് . വിദേശത്ത് നിന്നും നാട്ടില്‍ വരാന്‍ ശ്രമിക്കുന്നവര്‍ക്ക് തടസം നേരിടും . മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കും . രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് സമൂഹത്തില്‍ മാന്യത നേടാനുള്ള അവസരം ലഭിക്കും അസാധാരണ വാക്ക്‌സാമര്‍ത്ഥ്യം പ്രകടമാക്കും . ഉല്ലാസയാത്രകളില്‍ പങ്കെടുക്കും . ഗൃഹത്തില്‍ ബന്ധുസമാഗമം പ്രതീക്ഷിക്കാം .

മിഥുനരാശി (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)

കഫരോഗാദികള്‍ക്ക് സാദ്ധ്യത . സംസാരത്തില്‍ മിതത്വം പാലിക്കുക സഹോദരങ്ങളില്‍ നിന്നോ സഹോദരസ്ഥാനീയരില്‍ നിന്നോ സഹായങ്ങള്‍ ലഭിക്കും രാഷ്ട്രീയരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അപ്രതീക്ഷിതമായി പുതിയ സ്ഥാന മാനങ്ങള്‍ ലഭിക്കും . കരാറടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നിലവിലുള്ള ജോലി സ്ഥിരപ്പെടാന്‍ സാധ്യത. തെറ്റിധാരണണകള്‍ മുഖേന ആരോപണങ്ങള്‍ ഉണ്ടാകും . അന്യരുടെ കഷ്ടപ്പാടിലും ദു:ഖത്തിലും കാരുണ്യം തോന്നും. ദാമ്പത്യ ജീവിതം സന്തോഷപ്രദമായിരിക്കും . വിദേശത്ത് നിന്നും സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം . നൂതന ഗൃഹോപകരണങ്ങള്‍ക്കായി പണം ചിലവഴിക്കും . നറുക്കെടുപ്പ് മത്സരങ്ങളില്‍ വിജയിക്കും ഗാര്‍ഹിക കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതായി വരും . അന്യരുടെ അഭിപ്രായങ്ങള്‍ മനസ്സിലാക്കി പെരുമാറും. നിസാരകാര്യങ്ങളില്‍ കോപിക്കുന്ന സ്വഭാവം ഉപേക്ഷിക്കുക

കര്‍ക്കിടകരാശി (പുണര്‍തം 1/4, പൂയം, ആയില്യം)

പഴയവാഹനം കൊടുത്ത് പുതിയവാഹനം വാങ്ങാനുള്ള ശ്രമം വിജയിക്കും .ദാമ്പത്യകലഹം ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കുക . ശത്രുക്കള്‍ വര്‍ദ്ധിക്കും . ആരോഗ്യപരമായി ദോഷകാലമാകുന്നു . അപകട സാദ്ധ്യതയുള്ള തിനാല്‍ വൈദ്യുതിയുമായോ , ഗ്യാസ് അടുപ്പുമായോ കൈകാര്യം ചെയ്യുന്നവര്‍ ശ്രദ്ധിക്കുക . സന്താനങ്ങളുടെ ഭാവിയെ ഓര്‍ത്ത് മനസുല്‍കണ്ഠപ്പെടും . പുണ്യ ക്ഷേത്രദര്‍ശനം സാദ്ധ്യമാകും . പല വിഷമഘട്ടങ്ങളില്‍ നിന്നും മോചനം ലഭിക്കും. ഗൃഹനവീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടും . പൊതുപ്രവര്‍ത്തകര്‍ സമൂഹത്തിന്റെ നന്മക്ക് വേണ്ടി പ്രവര്‍ത്തിക്കും . ഉദ്യോഗാര്‍ത്ഥികള്‍ക്ക് ടെസ്റ്റുകളിലും ഇന്റര്‍വ്യുകളിലും കഠിനപ്രയത്‌നം ആവശ്യമായി വരും . വിദേശത്ത് തൊഴില്‍ ചെയ്യുന്നവര്‍ക്ക് പ്രമോഷനുള്ള ഉത്തരവ് ലഭിക്കും . ദൂരയാത്രകള്‍ ആവശ്യമായി വരും . രക്തസമ്മര്‍ദ്ധം ഉള്ളവര്‍ രോഗം മൂര്‍ഛിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക . പലവിധത്തില്‍ സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം .

ചിങ്ങരാശി (മകം, പൂരം, ഉത്രം 1/4)

കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പുതിയകരാറുകളില്‍ ഒപ്പുവയ്ക്കും . കര്‍മ്മരംഗത്ത് അനുഭവപ്പെട്ടിരുന്ന ബുദ്ധിമുട്ടുകള്‍ക്ക് അല്‍പം ആശ്വാസം ലഭിക്കും . വിദ്യാര്‍ത്ഥികള്‍ക്ക് നൃത്തസംഗീതാദി കലകളില്‍ താല്‍പര്യം വര്‍ദ്ധിക്കും .മുന്‍കോപം നിയന്ത്രിക്കുക . ദമ്പതികള്‍ തമ്മില്‍ അഭിപ്രായവ്യത്യാസത്തിന് സാദ്ധ്യത ആഹാരത്തിലെ ക്രമക്കേട് മുഖേന ഉദരരോഗമോ , ഗ്യാസ്ട്രബിളോ ഉണ്ടാകും . അപകീര്‍ത്തിക്ക് സാദ്ധ്യതയുള്ളതിനാല്‍ ശ്രദ്ധിക്കുക . അദ്ധ്വാനഭാരം വര്‍ദ്ധിക്കും. കര്‍മ്മരംഗത്ത് പുതിയ ഉത്തരവാദിത്വങ്ങള്‍ ഉണ്ടാകും. നിശ്ചയിച്ചുറപ്പിച്ചിരുന്ന വിവാഹം നിസ്സാരകാരണങ്ങളാല്‍ മുടങ്ങുവാന്‍ സാദ്ധ്യത . പ്രമോഷന് ശ്രമിക്കുന്ന സര്‍ക്കാര്‍ ജീവനകാര്‍ക്ക് ഉത്തരവ് ലഭിക്കാന്‍ തടസ്സം നേരിടും . വിദേശത്ത് തൊഴില്‍ ചെയ്യുന്നവര്‍ക്ക് തടസപ്പെട്ടുകിടന്ന ശമ്പളകുടിശ്ശിക ലഭിക്കും .ഗൃഹത്തില്‍ ബന്ധുസമാഗമം പ്രതീക്ഷിക്കാം . സാമ്പത്തിക രംഗത്ത് കര്‍ശന നിലപാടുകള്‍ എടുക്കും. സിനിമാപ്രവര്‍ത്തകര്‍ക്ക് പ്രശസ്തി വര്‍ദ്ധിക്കും.

കന്നിരാശി (ഉത്രം 3/4, അത്തം, ചിത്തിര 1/2)

പുതിയ വാഹനം വാങ്ങാന്‍ ശ്രമിക്കുന്നവര്‍ക്ക് തടസങ്ങള്‍ നേരിടും . ബിസിനസ്സിലൂടെയുണ്ടായ ധനനഷ്ടം മറികടക്കാന്‍ കഠിനമായി പരിശ്രമിക്കേണ്ടിവരും. അധികചിലവുകള്‍ മുഖേന കടം വാങ്ങേണ്ട സ്ഥിതി വിശേഷം ഉണ്ടാകും. മാതാവിന് ശാരീരിക അസുഖങ്ങള്‍ അനുഭവപ്പെടും . സംസാര ത്തില്‍ നിയന്ത്രണം പാലിക്കുക . കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രശസ്തി വര്‍ദ്ധിക്കും . പിതാവില്‍ നിന്നും സഹായസഹകരണങ്ങള്‍ ലഭിക്കും ഗൃഹത്തില്‍ ബന്ധുസമാഗമം പ്രതീക്ഷിക്കാം . യുവതികള്‍ വഞ്ചനയില്‍ അകപ്പെടാതിരിക്കാന്‍ സൂക്ഷിക്കുക. പുതിയ സംരഭങ്ങള്‍ തുടങ്ങാന്‍ ശ്രമിക്കുന്നവര്‍ക്ക് അനുകൂല സമയമല്ല . തൊഴില്‍രഹിതര്‍ക്ക് ജോലി ലഭിക്കാന്‍ തടസങ്ങള്‍ നേരിടും . വിദേശത്ത് നിന്ന് സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം . തൊഴില്‍പരമായി വളരെയധികം ശ്രദ്ധിക്കുക. വിദേശത്തുപോകാന്‍ ഏജന്‍സികള്‍ക്ക് പണം കൊടുക്കുമ്പോള്‍ കളിപ്പി ക്കപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കുക.

തുലാരാശി (ചിത്തിര 1/2, ചോതി, വിശാഖം 3/4)

വിദേശത്ത് തൊഴില്‍ ചെയ്യുന്നവര്‍ക്ക് ശമ്പളകുടിശിക ലഭിക്കാന്‍ തടസം നേരിടും . മാനസിക സഘര്‍ഷങ്ങള്‍ വര്‍ദ്ധിക്കും . തൊഴില്‍ സ്ഥാപനങ്ങളില്‍ നിന്നും പണം കളവുപോകാതിരിക്കാന്‍ ശ്രദ്ധിക്കുക . കഫരോഗാദികള്‍ക്കോ അലര്‍ജി സംബന്ധമായ രോഗത്തിനോ സാദ്ധ്യത . പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാനിടവരും . ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും . പിതാവിന് ശാരീരിക അസുഖ ങ്ങള്‍ മൂര്‍ഛിക്കും . വിവാഹ സംബന്ധമായി നിര്‍ണ്ണായക തീരുമാനം എടുക്കാന്‍ കഴിയാതെ വരും . ആരോഗ്യപരമായി ചെറിയ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടും സഹോദരങ്ങള്‍ തമ്മില്‍ യോജിപ്പിലെത്തും. വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് നിലവിലുള്ള ജോലി ഉപേക്ഷിക്കേണ്ടതായ സാഹചര്യം സംജാതമാകും . ബന്ധു മിത്രാദികളെ കണ്ടുമുട്ടാനുള്ള അവസരം ലഭിക്കും . നാല്‍ക്കാലികളില്‍ നിന്നും ഉപദ്രവം ഉണ്ടാകും . ഇഷ്ടഭോജനം സാദ്ധ്യമാകും . പ്രവര്‍ത്തികളില്‍ ജാഗ്രത പാലിക്കണം.

വൃശ്ചികരാശി (വിശാഖം 1/4അനിഴം, കേട്ട)

ബിസിനസ്സില്‍ നിന്ന് പ്രതീക്ഷിക്കുന്നത്ര ലാഭം ലഭിക്കുകയില്ല . കുടുംബത്തില്‍ മനസമാധാനം നഷ്ടപ്പെടുന്ന സംഭവങ്ങള്‍ ഉണ്ടാകും . വിലപ്പെട്ട ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും . അകന്നു കഴിഞ്ഞിരുന്ന ഭര്‍ത്താവ് അരികില്‍ വരും . വരവില്‍ കവിഞ്ഞ് ചിലവ് വര്‍ദ്ധിക്കും . സിനിമാ സീരിയല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പുതിയ അവസരങ്ങള്‍ ലഭിക്കും . ഉദ്യോഗസ്ഥന്‍മാര്‍ക്ക് മേലധികാരികളില്‍ നിന്ന് നല്ലസമീപനവും സഹായവും പ്രതീക്ഷിക്കാം രാഷ്ട്രീയ രംഗത്തുള്ളവര്‍ക്ക് ഐശ്വര്യം അനുഭവപ്പെടും. പുണ്യക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കും . സംസാരത്തില്‍ നിയന്ത്രണം പാലിക്കുക . യാത്രാവേളയില്‍ ആഭരണങ്ങളോ വില പ്പെട്ട രേഖകളോ നഷ്ടപ്പെടാതിരിക്കുവാന്‍ ശ്രദ്ധിക്കുക. അസമയത്തുള്ള യാത്രകള്‍ ഒഴിവാക്കുക. അയല്‍ക്കാരുമായി അഭിപ്രായവത്യാസം ഉണ്ടാകും . മനസിനിണങ്ങിയ ജീവിതപങ്കാളിയെ കണ്ടെത്തുന്നതില്‍ വിജയിക്കും . പിതാവു മായോ പിതൃസ്ഥാനീ യരുമായോ അഭിപ്രായ വ്യത്യാസം ഉണ്ടാകും . നൂതന വസ്ത്രാഭരണാദികള്‍ ലഭിക്കും . സുഹൃത്തുക്കളുടെ സല്‍ക്കാരങ്ങളില്‍ പങ്കെടുക്കും

ധനുരാശി (മൂലം, പൂരാടം, ഉത്രാടം 1/4)

ബിസിനസ്സ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് തൊഴില്‍പരമായി ധാരാളം മത്‌സരങ്ങള്‍ നേരിടും. ശത്രുക്കള്‍ വര്‍ദ്ധിക്കും. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാനിടവരും. വിദേശത്ത് നിന്നും ധനലാഭം പ്രതീക്ഷിക്കാം. ഉല്ലാസ യാക്രളില്‍ പങ്കെടുക്കും . കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രശസ്തി വര്‍ദ്ധിക്കും . ഈശ്വരാധീനം ഉള്ളതിനാല്‍ എല്ലാ ആപത്തുകളില്‍ നിന്നും രക്ഷപ്പെടും . സാമൂഹിക സാഹിത്യ രംഗത്തുള്ളവര്‍ക്ക് അംഗീകാരവും പ്രശസ്തിയും ലഭിക്കും. ദമ്പതികള്‍ തമ്മില്‍ ഐക്യതയോടെ കഴിയും . ആഘോഷവേളകളില്‍ പങ്കെടുക്കും . സഹോദരങ്ങളുമായി തീരുമാനിച്ച് പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കും . വാഹനാപകടം ഉണ്ടാകാന്‍ സാദ്ധ്യതയുള്ളതിനാല്‍ ലൈസന്‍സില്ലാതെ വാഹനം ഓടിക്കാതിരിക്കക. അയല്‍ക്കാരുമായി അഭിപ്രായ വ്യത്യസം ഉണ്ടാകും . കാര്‍ഷിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ധനനഷ്ടത്തിന് സാദ്ധ്യത . അപകീര്‍ത്തിക്ക് സാദ്ധ്യത യുള്ളതിനാല്‍ ശ്രദ്ധിക്കുക . മനസിന് സന്തോഷം തരുന്ന സന്ദശങ്ങള്‍ ലഭിക്കും

മകരരാശി (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)

അപ്രതീക്ഷിതമായി ഗൃഹത്തില്‍ ബന്ധുസമാഗമം പ്രതീക്ഷിക്കാം . ആര്‍ഭാട വസ്തുക്കള്‍ക്കായി പണം ചിലവഴിക്കും . സന്താനങ്ങള്‍ മുഖേന മനസന്തോഷം വര്‍ദ്ധിക്കും സംസാരം പരുക്കമാകാതിരിക്കുവാന്‍ ശ്രദ്ധിക്കുക .സഹോദരസ്ഥാനീയര്‍ക്ക് രോഗാരിഷ്ടതകള്‍ അനുഭവപ്പെടും . പല വിധത്തില്‍ സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം . അവിവാഹിതരുടെ വിവാഹകാര്യത്തിന് അനുകൂല തീരുമാനം എടുക്കാന്‍ തടസം നേരിടും .വിവാദപരമായ പ്രശ്‌നങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറാന്‍ ശ്രമിക്കണം .പുതിയ തൊഴില്‍ ചെയ്യാനുള്ള താല്‍പര്യം വര്‍ദ്ധിക്കും. ബുദ്ധിപരമായി പല സന്ദര്‍ഭങ്ങളും കൈകാര്യം ചെയ്യാന്‍ ശ്രമിക്കണം. കുടുംബപരമായി കുടുതല്‍ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കേണ്ടി വരും . ദിന ചര്യയില്‍ പലമാറ്റവും ഉണ്ടാകും ചിലര്‍ മനസില്‍ ഇഷ്ടപെടാത്തരീതിയില്‍ പെരുമാറും വരവില്‍ കവിഞ്ഞ് ചിലവ് വര്‍ദ്ധിക്കും. തൊഴില്‍രഹിതര്‍ക്ക് ജോലി ലഭിക്കാന്‍ തടസ്സങ്ങള്‍ നേരിടും. വിദേശത്തു നിന്നും നാട്ടില്‍ വരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആഗ്രഹം സഫലീകരിക്കും.

കുംഭരാശി (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)

ഭര്‍ത്താവില്‍ നിന്നും സ്‌നേഹമയമായ പെരുമാറ്റം ഉണ്ടാകും . ശത്രു ക്കളുടെ ഗൂഢതന്ത്രങ്ങളെ പരാജയപ്പെടുത്താന്‍ സാധിക്കും. രാഷ്ട്രീയ പ്രവര്‍ ത്തകര്‍ അപവാദാരോപണങ്ങള്‍ക്ക് വിധേയരാകും. ഗൃഹത്തിലെ അറ്റകുറ്റ പണി കള്‍ക്കായി പണം ചിലവഴിക്കും. വേണ്ടപ്പെട്ട വരുമായി അഭിപ്രായവത്യാസം ഉണ്ടാകും. ലാഭകരമായി നടന്നുകൊണ്ടിരുന്ന സംരഭങ്ങള്‍ക്ക് താല്‍ക്കാലികമായി മന്ദത അനുഭവപ്പെടും. ശത്രുക്കളില്‍ നിന്നുള്ള ഉപദ്രവം വര്‍ദ്ധിക്കും . അധിക ചിലവുകള്‍ മുഖേന കടം വാങ്ങേണ്ട അവസ്ഥ ഉണ്ടാകും . സന്താനങ്ങളുടെ ഭാവിയെ ഓര്‍ത്ത് മനസ്സ് ഉല്‍ക്കണ്ഠപ്പെടും. ദൂരയാത്രകള്‍ ആവശ്യമായി വരും. ബുദ്ധിസാമര്‍ത്ഥ്യം മുഖേന പല ആപത്തുകളില്‍ നിന്നും രക്ഷപ്പെടും. വേണ്ട പ്പെട്ടവര്‍ മുഖേന മന:ക്ലേശത്തിന് ഇടയുണ്ട്. തൊഴില്‍ രംഗത്ത് പലവിധ പരിവര്‍ത്തനങ്ങളും അനുഭവപ്പെടും. അനാവശ്യ സംസാരം ഒഴിവാക്കുക. സഹോദരസ്ഥാനീയരില്‍ നിന്നും സഹായസഹകരണങ്ങള്‍ ലഭിക്കും ആത്മ വിശ്വാസക്കുറവ് മുഖേന അവസരങ്ങള്‍ വേണ്ടവിധം പ്രയോജനപ്പെടുത്താന്‍ കഴിയാതെ വരും.

മീനരാശി (പൂരുരുട്ടാതി 14, ഉത്രട്ടാതി, രേവതി)

ദമ്പതികള്‍ തമ്മില്‍ സൗന്ദര്യപിണക്കം ഉണ്ടാകും . സന്താനങ്ങള്‍ മുഖേന മനക്ലശം അനുഭവപ്പെടും പിതൃഗുണവും ഭാഗ്യപുഷ്ടിടും ഉണ്ടാകും സഹോദരങ്ങളില്‍ നിന്നും സഹായ സഹകരണങ്ങള്‍ ലഭിക്കും . പുതിയ സംരഭങ്ങള്‍ തുടങ്ങാനുദ്ദേശിക്കുന്നവര്‍ക്ക് അനുകൂല സമയം . കര്‍മ്മ പുഷ്ടിയും സാമ്പത്തിക നേട്ടവും കൈവരും ഉന്നതവ്യക്തികളുമായി സൗഹൃദം സ്ഥാപിക്കാന്‍ അവസരം ലഭിക്കും. സര്‍ക്കാരില്‍ നിന്നും ലഭിക്കാനുള്ള ആനുകൂല്യങ്ങള്‍ ലഭിക്കും .സുഖ സൗകര്യങ്ങള്‍ക്കു വേണ്ടി പണം ചിലവഴിക്കും. സാമ്പത്തികമായി നിലനിന്നിരുന്ന പ്രതിസന്ധി തരണം ചെയ്യാന്‍ സാധിക്കും. ഗൃഹാന്തരീക്ഷം ശോഭനമായിരിക്കും. ശത്രുക്കളുടെ എണ്ണം വര്‍ദ്ധിക്കും. വിദ്യാഭ്യാസത്തിലെ കഠിനപരിശ്രമത്തിന് ശരിയായഫലം കിട്ടും. കുടുംബാംഗങ്ങള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസം ഉണ്ടാകും. സ്ത്രികളില്‍ ആര്‍ത്തവസംബന്ധമായ അസുഖം ഉണ്ടാകും.
 
Other News in this category

 
 




 
Close Window