Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 02nd May 2024
 
 
ജ്യോതിഷം
  Add your Comment comment
ആഗസ്റ്റ് 13 മുതല്‍ 19 വരെ
ആറ്റുകാല്‍ രാധാകൃഷ്ണന്‍
മേടരാശി (അശ്വതി, ഭരണി,കാര്‍ത്തിക 1/4)

വേണ്ടപ്പെട്ടവരില്‍ നിന്നും മന:സന്തോഷം ലഭിക്കും. മുന്‍കോപം നിയന്ത്രിക്കുക .നന്നായി ആലോചിച്ച ശേഷം മാത്രമേ ഏതൊരുകാര്യത്തിലും ഏര്‍പ്പെടാവു . ധനപരമായി നേട്ടങ്ങള്‍ ഉണ്ടാകും . വാക്ക്ചാതുര്യം പ്രകടമാക്കും സന്താനങ്ങളുടെ ആരോഗ്യകാര്യങ്ങള്‍ക്കായി പണം ചിലവഴിക്കും. ദാമ്പത്യ ജീപിതം സന്തോഷപ്രദമായിരിക്കും ആരോഗ്യപരമായി ദോഷകാലമാകുന്നു . വാഹന സംബന്ധമായി ചിലവുകള്‍ വര്‍ദ്ധിക്കും . അസമയത്തുള്ള യാത്രകള്‍ ഒഴിവാക്കുക .പുതിയ സംരഭങ്ങള്‍ തുടങ്ങാനുദ്ദേശിക്കുന്നവര്‍ക്ക് സമയം അനുകൂലമല്ല. ഉദ്ദ്യോഗാര്‍ത്ഥികള്‍ക്ക് ടെസ്റ്റുകളിലും ഇന്റര്‍വ്യൂകളിലും പ്രതീക്ഷിച്ചതിനേക്കാള്‍ വിഷമത അനുഭവപ്പെടും. ഗൃഹഭരണകാര്യങ്ങളില്‍ ചെറിയ അലസതകള്‍ അനുഭവപ്പെടും. മാതൃബന്ധുക്കള്‍ക്ക് അസുഖങ്ങളുണ്ടാകും. സാമ്പത്തിക ഇടപാടുകള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യണം .

ഇടവരാശി (കാര്‍ത്തിക 3/4, രോഹിണി, മകയീരം 1/2)

അവിവിവാഹിതരുടെ വിവാഹ കാര്യത്തില്‍ തീരുമാനം എടുക്കാന്‍ തടസം നേരിടും . വിദേശത്ത് ജോലിചെയ്യുന്നവര്‍ക്ക് ധാരാളം ബുദ്ധി മുട്ടുകള്‍ തരണം ചെയ്യേണ്ടി വരും . ദാമ്പതികള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസത്തിന് സാദ്ധ്യത കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രശസ്തിയും അംഗീകാരവും ലഭിക്കും . വിശേഷവസ്ത്രാഭറണാദികള്‍ ലഭിക്കും . സഹോദരാദി സുഖക്കുറവ് അനുഭവപ്പെടും .അപകടസാദ്ധ്യതയുള്ളതിനാല്‍ അസമയത്തുള്ള യാത്ര ഉപേക്ഷി ക്കുക മാതാവില്‍ നിന്നും സഹായസഹകരങ്ങള്‍ ലഭിക്കും . കര്‍മ്മസംബന്ധമായി വളരെ അധികം ശ്രദ്ധിക്കുക ഉപരിപഠനത്തിന് ശ്രമിക്കുന്നവര്‍ക്ക് ആഗ്രഹിക്കുന്ന വിഷയം ലഭിക്കാന്‍ തടസം നേരിടും .ഗൃഹ നിര്‍മ്മാണത്തിനായി എടുത്ത ലോണ്‍ യഥാസമയത്ത് തിരിച്ചടക്കാന്‍ കഴിയാതെ വരും. ശത്രുക്കളില്‍ നിന്നുള്ള ഉപദ്രവം വര്‍ദ്ധിക്കും സാമ്പത്തിക ഇടപാടില്‍ സൂക്ഷിക്കുക . പുണ്യക്ഷേത്ര ദര്‍ശനം ഉണ്ടാകും . അപകീര്‍ത്തിക്ക് സാദ്ധ്യതയുള്ളതിനാല്‍ എല്ലാകാര്യത്തിവും ശ്രദ്ധ ആവശ്യമാണ് .


മിഥുനരാശി (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)

ആഗ്രഹിക്കുന്ന കാര്യങ്ങള്‍ പലതും കൈയെത്തും ദൂരത്ത് എത്തു മെങ്കിലും അവ ഫല പ്രദമാകുകയില്ല. ഏതു കാര്യത്തിലും പ്രതീക്ഷിക്കുന്നതിലു മധികം പണച്ചിലവ് വന്നുചേരും. വിദ്യാര്‍ത്ഥികള്‍ക്ക് അദ്ധ്വാനഭാരം വര്‍ദ്ധിക്കും
അസമയത്തുള്ള യാത്ര കഴിവതും ഒഴുവാക്കുക . വരവില്‍ കവിഞ്ഞ് ചിലവ് വര്‍ദ്ധിക്കും . വാഹനസംബന്ധമായി ചിലവുകള്‍ വര്‍ദ്ധിക്കും . മാതാവിനോ മാതൃസ്ഥാനീയര്‍ക്കോ രോഗാരിഷ്ടതകള്‍ ഉണ്ടാകും കര്‍മ്മസംബന്ധമായി അനുഭവപ്പെട്ടിരുന്ന ബുദ്ധിമുട്ടുകള്‍ക്ക് അല്‍പം ആശ്വാസം ലഭിക്കും. വിദേശ യാത്രയ്ക്ക് തടസ്സങ്ങള്‍ ഉണ്ടാകും സംസാരത്തില്‍ നിയന്ത്രണം പാലിക്കു ക.ഗൃഹത്തില്‍ ബന്ധുസമാഗമം പ്രതീക്ഷിക്കാം. അനാവശ്യ ചിന്തകള്‍ മനസിനെ അസ്വസ്ഥമാക്കും .പ്രയത്‌നത്തിന് തക്കതായ പ്രതിഫലം ലഭിക്കാത്തതില്‍ പ്രയാസം തോന്നും .സര്‍ക്കാരില്‍ നിന്നും കിട്ടാനുള്ള ആനുകൂല്യം ലഭിക്കും. ഏറ്റെടുത്ത ജോലികള്‍ പൂര്‍ത്തിയാക്കുവാന്‍ കഠിനമായി പ്രയത്‌നി ക്കേണ്ടതായി വരും.

കര്‍ക്കിടകരാശി (പുണര്‍തം 1/4, പൂയം, ആയില്യം)

വിദേശയാത്രക്ക് നേരിട്ടിരുന്ന തടസങ്ങള്‍ മാറികിട്ടും . മുന്‍കോപം നിയന്ത്രിക്കുക . തെറ്റിദ്ധാരണകള്‍ മുഖേന ഗാര്‍ഹിക സുഖം കുറയും . ഏറ്റെുടുക്കുന്ന പ്രവര്‍ത്തികള്‍ വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാധിക്കും. ഉറ്റവരുമായി കലഹിക്കാനിടവരും. പ്രേമവിവാഹം ആഗ്രഹിക്കുന്നവര്‍ക്ക് വീട്ടുകാരില്‍ നിന്നും അനുകൂല മറുപടി ലഭിക്കും . സന്താനങ്ങളുടെ ആരോഗ്യ കാര്യങ്ങള്‍ക്കായി പണം ചിലവഴിക്കും .ബന്ധുജനങ്ങളില്‍ നിന്നും തൃപ്തികരമ ല്ലാത്ത അനുഭവങ്ങള്‍ പ്രതീക്ഷിക്കാം. സര്‍ക്കാരില്‍ നിന്നും കിട്ടാനുള്ള ആനുകൂല്യങ്ങള്‍ ലഭിക്കും .സംസാരം മുഖേന ശത്രുക്കള്‍ വര്‍ദ്ധിക്കാന്‍ സാദ്ധഥഃ യുള്ളതിനാല്‍ സംസാരത്തില്‍ നിയന്ത്രണം പാലിക്കുക . ദാമ്പത്യസുഖം കുറയും . ഭൂമിസംബന്ധമായ ക്രയവിക്രയത്തിന് ശ്രമിക്കുന്നവര്‍ക്കു തടസം നേരിടും . സര്‍ക്കാര്‍ ജീവനകാര്‍ക്ക് അപ്രതീക്ഷിത സ്ഥലമാറ്റത്തിനുള്ള ഉത്തരവ് ലഭിക്കും . ശരീരത്തില്‍ മുറിവോ വ്രണമോ ഉണ്ടാകാന്‍ സാദ്ധ്യത ഉണ്ട് കൈക്കൂലി വാങ്ങുന്ന ഉദ്ദ്യോഗസ്ഥന്മാര്‍ കള്ളക്കേസില്‍ കുടുങ്ങാതെ സൂക്ഷിക്കണം. പുതിയ ജോലിക്കായി ശ്രമിക്കുന്നവര്‍ക്ക് തടസ്സങ്ങള്‍ നേരിടും

ചിങ്ങരാശി (മകം, പൂരം, ഉത്രം 1/4)

ഡിപ്പാര്‍ട്ടുമെന്റ് ടെസ്റ്റില്‍ ഉന്നതവിജയം കരസ്ഥമാക്കും. ചെയ്യുന്ന തൊഴിലില്‍ പൂര്‍ണ്ണമായ തൃപ്തി ഉണ്ടാകില്ല. വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് ധാരാളം ബുദ്ധിമുട്ടുകള്‍ തരണം ചെയ്യേണ്ടി വരും കേസിലെ വിപരീതഫലം മാനസികക്ലേശത്തിന് കാരണമാകും. വേണ്ടപ്പെട്ടവരുടെ പെരുമാറ്റം മനോദു:ഖത്തിനിടയാക്കും. സ്വര്‍ണ്ണാഭരണങ്ങള്‍ വാങ്ങുകയോ കൈവശം വന്നുചേരുകയോ ചെയ്യും. താര്‍ക്കിക വിഷയത്തിലൂടെ വിജയം കൈവരിക്കും. കലഹങ്ങളില്‍ നിന്നും വിട്ടുനില്‍ക്കാന്‍ ശ്രമിക്കണം. ഭൂമിസംന്ധമായ ക്രയവിക്രയത്തിന് ശ്രമിക്കുന്നുവര്‍ക്ക് അനുകൂല സമയം. സന്താനങ്ങള്‍ മുഖേന മനസന്തോഷം വര്‍ദ്ധിക്കും . ഗൃഹഭരണകാര്യങ്ങളില്‍ ചെറിയ അലസതകള്‍ അനുഭവപ്പെടും. സംസാരം പരുക്കമാകാതിരിക്കാന്‍ ശ്രദ്ധിക്കുക . വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും പണം നഷ്ടപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കണം ഭൂമിസംബന്ധമായി അഭിപ്രായ വ്യത്യാസങ്ങള്‍ അനുഭവപ്പെടും .

കന്നിരാശി (ഉത്രം 3/4, അത്തം, ചിത്തിര 1/2)

ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയം, സാമ്പത്തികാഭിവൃദ്ധി എന്നിവ ഉണ്ടാകും. ദമ്പതികള്‍ തെറ്റിദ്ധാരണകള്‍ മറന്ന് ഒന്നിക്കും. അനാവശ്യ അലച്ചില്‍, സഞ്ചാരം എന്നിവയ്ക്കു സാധ്യത. ഉന്നതപഠനത്തിന് യാതൊരുവിധതടസ്സവും വരില്ല. മനസ്സിന് വിഷമമുണ്ടാക്കുന്ന സംഭവങ്ങള്‍ ഉണ്ടാകും. സര്‍ക്കാര്‍ നിയമനം കാത്തിരിക്കുന്ന ഉദ്ദോഗാര്‍ത്ഥികള്‍ക്ക് ഉത്തരവ് ലഭിക്കും. ബുദ്ധിസാമര്‍ത്ഥ്യം മുഖേന പല തീരുമാനങ്ങളും വിജയത്തിലെത്തും. ധനാഗമനത്തിനുള്ള പല വഴികളും തുറന്നു കിട്ടും. വിദേശത്തു നിന്നും സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം. സഹോദരങ്ങളില്‍ നിന്നും ഗുണാനുഭവം പ്രതീക്ഷിക്കാം .പിതൃഗുണവും ഭാഗ്യപുഷ്ടിയും അനുഭവപ്പെടും . സന്താനങ്ങള്‍ മുഖേന മനക്ലശത്തിന് സാദ്ധ്യത ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് കൂടുതല്‍ ശ്രദ്ധിക്കുക . നന്നായി ആലോചിച്ച ശേഷം മ ാത്രം തീരുമാനങ്ങള്‍ കൈകോള്ളുക. ശത്രുക്കളില്‍ നിന്ന് എതിര്‍പ്പുണ്ടെങ്കിലും അവര്‍ വിജയിക്കില്ല .സാഹസിക പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടാതിരിക്കുക

തുലാരാശി (ചിത്തിര 1/2, ചോതി, വിശാഖം 3/4)

ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും . താര്‍ക്കിക വിഷയങ്ങളില്‍ നിന്നും അകന്നു നില്‍ക്കുക . പിതാവിന് ശാരീരിക അസുങ്ങള്‍ക്ക് സാദ്ധ്യത . പ്രമോഷന് ശ്രമിക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വിപരീതമായ നീക്കു പോക്കുകള്‍ മേലുദ്ധ്യോഗസ്ഥരില്‍ നിന്നും ഉണ്ടാകും. ഈശ്വരാരാധനയിലൂടെ ആശ്വസം കണ്ടെത്തും .ബുദ്ധിസാമര്‍ത്ഥ്യം മുഖേന പല ആപത്തുക ളില്‍ നിന്നും രക്ഷപ്പെടും. . പൂര്‍വ്വിക സ്വത്തില്‍ നിന്നും സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം . വൈദ്യുതിയുമായി ബന്ധപ്പെട്ട് തൊഴില്‍ ചെയ്യുന്നവര്‍ അപകടസാധ്യത ഉള്ളതിനാല്‍ ശ്രദ്ധിക്കുക .മാനസിക സംഘര്‍ഷങ്ങള്‍ വര്‍ദ്ധിക്കുന്ന സംഭവങ്ങള്‍ ഉണ്ടാകും . ആരോഗ്യപരമായി നല്ലകാലമാകുന്നു . യുവതീ യുവാക്കള്‍ക്ക് സന്തോഷത്തിന് വകയുണ്ട്. ഉദ്ധ്യോഗാര്‍ത്ഥികള്‍ക്ക് ഇന്റര്‍വ്യൂവില്‍ പങ്കെടു ക്കാന്‍ ഉത്തരവ് ലഭിക്കും. ശത്രുക്കള്‍ മിത്രങ്ങളാകാന്‍ ശ്രമിക്കും. പിതാവില്‍ നിന്നും സഹായസഹകരണങ്ങള്‍ ലഭിക്കും

വൃശ്ചികരാശി (വിശാഖം 1/4അനിഴം, കേട്ട)

മനസിനിണങ്ങിയ ജീവിതപങ്കാളിയെ കണ്ടെത്തുന്നതില്‍ വിജയിക്കും. ബന്ധുക്കളുടെ സഹകരണം മുഖേന ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയം കൈവരിക്കും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പുതിയ കരാറുകളില്‍ ഒപ്പുവയ്ക്കും . ആഘോഷ വേളകളില്‍ പങ്കെടുക്കാനിടയുണ്ട്. അപകീര്‍ത്തിക്ക് സാദ്ധ്യത ഉള്ളതിനാല്‍ എല്ലാകാര്യത്തിലും ശ്രദ്ധിക്കുക . ഭൂമിസംബന്ധമായി അഭിപ്രായ വ്യത്യാസത്തിനോ അതിര്‍ത്തി തര്‍ക്കത്തിനോ സാദ്ധ്യത . സാഹിത്യകാരന്മാര്‍ക്ക് പുതിയ കൃതികള്‍ പ്രസിദ്ധീകരിക്കാന്‍ സാധിക്കും. നില വിലുള്ള സംരംഭം താല്‍ക്കാലികമായി നിര്‍ത്തി വയ്‌ക്കേണ്ടതായ തീരുമാനം കൈകൊള്ളും. വിദ്യാര്‍ത്ഥികള്‍ക്ക് ഉപരി പഠനത്തിന് ഇഷ്ടപ്പെട്ട വിഷയം ലഭിക്കും. എല്ലാകാര്യങ്ങളിലും ചെറിയ അലസത പ്രകടമാക്കും സഹോദരാദി സുഖക്കുറവ് അനുഭവപ്പെടും . ഗൃഹാലങ്കാരവസ്തുക്കള്‍ക്കായി പണം ചിലവഴിക്കും . അപകട സാദ്ധ്യതയുളളതിനാല്‍ ശ്രദ്ധിക്കുക .

ധനുരാശി (മൂലം, പൂരാടം, ഉത്രാടം 1/4)

സിനിമാ, സീരിയല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പുതിയ അവസര ങ്ങള്‍ ലഭിക്കും. ആഡംബര വസ്തുക്കളില്‍ ഭ്രമം വര്‍ദ്ധിക്കും. ബിസിനസ്സ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് തൊഴില്‍പരമായി ധാരാളം മത്‌സരങ്ങള്‍ നേരിടും. മുന്‍കോപം നിയന്ത്രിക്കാന്‍ കഴിയാതെ വരും . ദമ്പതികള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസത്തിന് സാദ്ധ്യത . ബിസിനസ്സ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് മാനസിക സംഘര്‍ഷം വര്‍ദ്ധിക്കും . രക്തസമ്മര്‍ദ്ദം പ്രമേഹം എന്നീ രോഗ മുള്ളവര്‍ മരുന്നുകള്‍ കൃത്യമായി കഴിക്കണം. മാതാവില്‍ നിന്നും സഹായ സഹകരണങ്ങള്‍ ലഭിക്കും . സന്താനങ്ങള്‍ക്ക് മെച്ചപ്പെട്ട ജോലി ലഭിക്കും ഈശ്വരാരാധനക്കായി കൂടുതല്‍ സമയം കണ്ടെത്തും . മുടങ്ങികിടന്നിരുന്ന പല കാര്യങ്ങളും ഏറ്റെടുത്ത് പ്രാവര്‍ത്തികമാക്കും . ഭൂമിയോ വീടോ വാങ്ങാനുദ്ദേശിക്കുന്നവര്‍ക്ക് അഡ്വാന്‍സ് തുക നല്‍കാന്‍ സാധിക്കും. ഉദ്ദ്യോഗാര്‍ത്ഥികള്‍ക്ക് ടെസ്റ്റുകളിലും ഇന്റര്‍വ്യൂകളിലും പ്രതീക്ഷിച്ചതി നേക്കാള്‍ വിഷമത അനുഭവപ്പെടും . പ്രയത്‌നത്തിന് തക്കതായ പ്രതിഫലം ലഭിക്കാന്‍ തടസം നേരിടും .

മകരരാശി (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)

വിദ്യാര്‍ത്ഥികള്‍ക്ക് നൃത്തസംഗീതാദി കലകളില്‍ താല്‍പര്യം വര്‍ദ്ധിക്കും കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ധാരാളം അവസരങ്ങള്‍ ലഭിക്കും. അലങ്കാരവസ്തുക്കള്‍ക്കും സുഗന്ധവസ്തുക്കള്‍ക്കുമായി പണം ചിലവഴിക്കും . ബന്ധുക്കളുമായുണ്ടാകുന്ന അഭിപ്രായവത്യാസം മന:സംഘര്‍ഷ ങ്ങള്‍ക്ക് കാരണമാകും .പിതാവിന്റെ ആരോഗ്യനില മെച്ചമാകും . ആരോഗ്യപര മായി ചെറിയ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടും സുഹൃത്തുക്കളുമായി വിനോദ യാത്രയില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും . മറ്റുള്ളവരില്‍ നിന്നും സഹായങ്ങള്‍ ലഭിക്കും. വരവില്‍ കവിഞ്ഞ് ചിലവു വര്‍ദ്ധിക്കും. ഉപരിപഠന ത്തിന് ശ്രമിക്കുന്നവര്‍ക്ക് ആഗ്രഹിക്കുന്ന വിഷയം ലഭിക്കാന്‍ തടസം നേരിടും . ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ സാമ്പത്തികമായി കടുത്ത പ്രതിസന്ധികള്‍ തരണം ചെയ്യേണ്ടി വരും . ദമ്പതികള്‍ തമ്മില്‍ സൗന്ദര്യ പിണക്കത്തിന് സാദ്ധ്യത വാഹനം വാങ്ങാന്‍ ശ്രമിക്കുന്നവര്‍ക്ക് ആഗ്രഹ സാഫല്യം ഉണ്ടാകും. തര്‍ക്ക വിഷയങ്ങളില്‍ നിന്നും അകന്നു നില്‍ക്കാന്‍ ശ്രമിക്കുക

കുംഭരാശി (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)

സാമ്പത്തിക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയാതെവരും. പെട്ടന്നെു ക്ഷുഭിതരാകുകയും കര്‍ക്കശമായി പെരുമാറുകയും ചെയ്യും.. കലാരംഗ ത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രശസ്തിയും അംഗീകാരവും ലഭിക്കും . മാതൃ ഗുണം പ്രതീക്ഷിക്കാം. വാഹനം വാങ്ങാന്‍ ശ്രമിക്കുന്നവര്‍ക്ക് ആഗ്രഹസാഫല്യം ഉണ്ടാകും. തര്‍ക്കവിഷയങ്ങളില്‍ നിന്നും അകന്നു നില്‍ക്കാന്‍ ശ്രമിക്കുക. സൈനിക വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അപ്രതീക്ഷിത സ്ഥലമാറ്റ ത്തിനുള്ള ഉത്തരവ് ലഭിക്കും. സാമ്പത്തിക ഇടപാടുകള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യണം.. അനാവശ്യചിന്തകള്‍ മുഖേന മനസ്സ് അസ്വസ്ഥമാകും. അപകീര്‍ ത്തിക്ക് സാധ്യതയുള്ളതിനാല്‍ എല്ലാകാര്യങ്ങളിലും ശ്രദ്ധ ആവശ്യമാണ്. പല വാഗ്ദാനങ്ങളും നിറവേറ്റാന്‍ കഠിനമായി പരിശ്രമിക്കും. പലവിധ വിഷമതകള്‍ കാരണം നിദ്രാഭംഗം അനുഭവപ്പെടും. സ്വന്തം താല്‍പ്പര്യങ്ങള്‍ പ്രാവര്‍ത്തിക മാക്കുവാന്‍ വിപരീത പരിതസ്ഥിതികളില്‍ സാധിക്കാതെവരും. ദമ്പതികള്‍ തമ്മില്‍ അഭിപ്രായവത്യാസത്തിന് സാധ്യത. ഗൃഹാലങ്കാര വസ്തുക്കള്‍ക്കായി പണം ചിലവഴിക്കും.


മീനരാശി (പൂരുരുട്ടാതി 14, ഉത്രട്ടാതി, രേവതി)

ബന്ധുക്കളുടെ സഹകരണം മുഖേന ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയം കൈവരിക്കും. ആഘോഷവേളകളില്‍ പങ്കെടുക്കാനിടയുണ്ട്. അനാവശ്യ സംസാരം ഒഴിവാക്കുക പുതിയ ജോലിക്കായി ശ്രമിക്കുന്നവര്‍ക്ക് തടസ്സങ്ങള്‍ നേരിടും . സഹോദരാദി ഗുണം പ്രതീക്ഷിക്കാം . മാനസിക സങ്കര്‍ഷങ്ങള്‍ വര്‍ദ്ധിക്കും . സന്താനങ്ങളുടെ ആര്ഗ്യകാര്യങ്ങള്‍ക്കായി പണം ചിലവഴിക്കും . പിതാവില്‍ നിന്നും സഹായസഹകരണങ്ങള്‍ ലഭിക്കും . നയനരോഗത്തിനു സാദ്ധ്യത . മനസിനിണങ്ങിയ ജീവിത പങ്കാളിയെ കണ്ടെത്തുന്നതില്‍ വിജയിക്കും ഏറ്റെടുത്ത ജോലികള്‍ പൂര്‍ത്തിയാക്കുവാന്‍ കഠിനമായി പ്രയത്‌നിക്കേണ്ടതായി വരും. വിദേശത്തു നിന്നും നാട്ടില്‍ വരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആഗ്രഹം സഫലീകരിക്കുംസര്‍ക്കാരില്‍ നിന്നും കിട്ടാനുള്ള ആനുകൂല്യം ലഭിക്കും. ഉന്നതവിദ്യക്കു അനുകൂല സമയം . കലാകായികരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് കഴിവിനനുസൃതമായി അംഗീകാരം ലഭിക്കും. പൊതുപ്രവര്‍ത്തകര്‍ക്ക് സമൂഹ ത്തില്‍ പ്രശസ്തി വര്‍ദ്ധിക്കും. ദാമ്പത്യസുഖവും മനസന്തോഷവും അനുഭവപ്പെടും.
 
Other News in this category

 
 




 
Close Window