Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 02nd May 2024
 
 
ജ്യോതിഷം
  Add your Comment comment
ആഗസ്റ്റ് 20 മുതല്‍ 26 വരെ നിങ്ങള്‍ക്കെങ്ങനെ
ആറ്റുകാല്‍ രാധാകൃഷ്ണന്‍
മേടരാശി (അശ്വതി, ഭരണി,കാര്‍ത്തിക 1/4)

തൊഴില്‍ മേഖലയില്‍ അപ്രതീക്ഷിത സ്ഥാനചലനം പ്രതീക്ഷിക്കാം. ശത്രുക്കളില്‍ നിന്നുള്ള ഉപദ്രവം വര്‍ദ്ധിക്കും. ശാരീരിക അസ്വാസ്ഥ്യങ്ങള്‍ ഉണ്ടാകും. ബന്ധുജനങ്ങളില്‍ നിന്നും തൃപ്തികരമല്ലാത്ത അനുഭവങ്ങള്‍ പ്രതീക്ഷിക്കാം . ഔദ്ദ്യോഗിക കാര്യങ്ങളില്‍ കൂടുതല്‍ ഉത്തരവാദിത്വം ഏറ്റെടു ക്കേണ്ടി വരും. ഓഹരി വിപണിയിലും ഊഹകച്ചവടത്തിലും ഇടപെടാതി രിക്കുവാന്‍ ശ്രദ്ധിക്കുക. കൃഷിക്കാര്‍ക്ക് ധനനഷ്ടത്തിന് സാധ്യത. അലങ്കാര വസ്തുക്കള്‍ക്കായി പണം ചിലവഴിക്കും.ബിസിനസ്സുകാര്‍ നികുതി പ്രശ്‌നങ്ങളില്‍ പെടാതെ സൂക്ഷിക്കണം. വിദാര്‍ത്ഥികള്‍ പാഠ്യവിഷയങ്ങളില്‍ ശ്രദ്ധിക്കുക. തീരുമാനമെടുത്തിട്ടുള്ള പല കാര്യങ്ങളും മാറ്റിവയ്ക്കാനിടയാകും . ആഗ്രഹി ക്കുന്ന കാര്യങ്ങള്‍ പലതും കൈയെത്തും ദൂരത്ത് എത്തുമെങ്കിലും അവ ഫല പ്രദമാകുകയില്ല. ഏതു കാര്യത്തിലും പ്രതീക്ഷിക്കുന്നതിലുമധികം പണച്ചിലവ് വന്നുചേരും..

ഇടവരാശി (കാര്‍ത്തിക 3/4, രോഹിണി, മകയീരം 1/2)

സുഹൃത്തുക്കളില്‍ നിന്നും തക്കസമയത്ത് സഹായസഹകരണങ്ങള്‍ ലഭിക്കും. മനസ്സില്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ കഠിനമായി പരിശ്രമിക്കേണ്ടിവരും . ഭൂമിസംബന്ധമായ ക്രയവിക്രയങ്ങള്‍ക്ക് ശ്രമി ക്കുന്നവര്‍ക്ക് അനുകൂല സമയം. തടസ്സപ്പെട്ടുകിടന്നിരുന്ന പല കാര്യങ്ങള്‍ക്കും നീക്കുപോക്കുണ്ടാകും. ദാമ്പത്യജീവിതം സന്തോഷപ്രദ മായിരിക്കും വിവാഹാദി മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും. സ്വന്തം ആവശ്യങ്ങള്‍ക്കു വേണ്ടിയോ മറ്റുള്ളവര്‍ക്ക് വേണ്ടിയോ ആശുപത്രിയുമായി ബന്ധപ്പെടേണ്ടിവരും .പോലീസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അപ്രതീക്ഷിത സ്ഥാന ചലനം ഉണ്ടാകും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ അപവാദാരോപണങ്ങള്‍ക്ക് വിധേയ രാകും . തൊഴില്‍ രഹിതര്‍ക്ക് പുതിയ തൊഴില്‍ അവസരങ്ങള്‍ ലഭിക്കും. ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്ക് പഠനം പൂര്‍ത്തിയാക്കാന്‍ പലവിധ വിഷമതകള്‍ അനുഭവപ്പെടും. പിതാവില്‍ നിന്നും സഹായസഹകരണങ്ങള്‍ ലഭിക്കും .എല്ലാ കാര്യത്തിലും തൃപ്തിക്കുറവ് ഉണ്ടാകും . ജലയാത്രയില്‍ ശ്രദ്ധിക്കുക . എന്‍ഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തില്‍ ചില ബുദ്ധിമുട്ടുകള്‍ വരാം.

മിഥുനരാശി (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)

വിദ്യാര്‍ത്ഥികള്‍ക്ക് അദ്ധ്വാനഭാരം വര്‍ദ്ധിക്കും . ബിസിനസ്സ് വിപുലീകരിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് തടസ്സങ്ങള്‍ നേരിടും. മനസിന് വിഷമം ഉളവാക്കുന്ന വാര്‍ത്തകള്‍ ശ്രവിക്കും . ശത്രുക്കളില്‍ നിന്നുള്ള ഉപദ്രവം വര്‍ദ്ധിക്കും. വസ്തുവകകള്‍ വില്‍ക്കുവാന്‍ ശ്രമിക്കുന്നവര്‍ക്ക് അത് സാധിക്കു മെങ്കിലും പ്രതീക്ഷിച്ചത്ര ലാഭം ലഭിക്കുകയില്ല . ഉപരിപഠനത്തിന് ശ്രമിക്കുന്ന വര്‍ക്ക് തടസ്സങ്ങള്‍ നേരിടും. വിദേശത്ത് പോകാന്‍ ഏജന്‍സികള്‍ക്ക് പണം കൊടുക്കുമ്പോള്‍ കബളിപ്പിക്കപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കുക. നിലവിലുള്ള സംരംഭം താല്‍ക്കാലികമായി നിര്‍ത്തിവെയ്‌ക്കേണ്ടിവരും. പിതാവിനോ പിതൃസ്ഥാ നീയര്‍ക്കോ രോഗാരിഷ്ടതകള്‍ ഉണ്ടാകും. കംമ്പ്യൂട്ടര്‍ മേഖലയുമായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് സാമ്പത്തികനേട്ടം ഉണ്ടാകും. ശത്രുക്കള്‍ വര്‍ദ്ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ എല്ലാവരോടും നയപരമായി പെരുമാറണം. ഇഷ്ടജനങ്ങളില്‍ നിന്നും അകന്നുകഴിയേണ്ടതായും ധനനഷ്ടങ്ങള്‍ക്കും സാധ്യതയുണ്ട്. പലവിധത്തിലുള്ള സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം . സഹോദര സ്ഥാനീയരുമായി അഭിപ്രായ വത്യാസത്തിനു സാധ്യത. ഉദ്ദ്യോഗകയറ്റത്തിന് ശ്രമിക്കുന്നവര്‍ക്ക് തടസ്സങ്ങള്‍ അനുഭവപ്പെടും.

കര്‍ക്കിടകരാശി (പുണര്‍തം 1/4, പൂയം, ആയില്യം)

വിസിറ്റിംഗ് വിസയില്‍ വിദേശത്തു പോയവര്‍ക്ക് ഒരു ജോലി ലഭിക്കാന്‍ തടസം നേരിടും . സ്വര്‍ണ്ണവ്യാപാരികള്‍ക്ക് നല്ല സമയം . മംഗളകാര്യങ്ങളില്‍ പങ്കെടുക്കും. തസ്‌ക്കരഭയം ഉണ്ടാകാതെ ശ്രദ്ധിക്കണം. കുടുംബത്തില്‍ അവകാശ തര്‍ക്കങ്ങള്‍ ഉണ്ടാകും.. കര്‍മ്മ രംഗത്ത് ശത്രുക്കളുടെ ശല്യം ഉണ്ടാകുമെങ്കിലും അതെല്ലാം അതിജീവിച്ച് പുരോഗതിപ്രാപിക്കും. അനാവശ്യമായ ആരോപണങ്ങള്‍ മൂലം ദമ്പതികള്‍ തമ്മില്‍ കലഹിക്കാനിടവരും. ഏര്‍പ്പെടുന്ന കാര്യങ്ങ ളില്‍ പ്രതീക്ഷിക്കുന്നതിലും അധികം ധന ചിലവ് ഉണ്ടാകും ദൃശ്യമാദ്ധ്യമ പ്രവര്‍ത്തന രംഗത്തുള്ളവര്‍ക്ക് അപകടസാദ്ധ്യത.ഭൃത്യഗുണം ഉണ്ടാകും. മേലധികാരികളില്‍ നിന്നും മനസ്സിനെ വിഷമപ്പെടുത്തുന്ന വാക്കുകള്‍ കേള്‍ക്കാ നിടവരും. സഹപ്രവര്‍ത്തകര്‍ കൂടെനിന്ന് ചതിക്കും. ഓഹരി വിപണി യിലും ഊഹകച്ചവടത്തിലും ഇടപെടാതിരിക്കുവാന്‍ ശ്രദ്ധിക്കുക. കൃഷിക്കാര്‍ക്ക് ധനനഷ്ടത്തിനു സാധ്യത. ഉപരിപഠനത്തിന് ശ്രമിക്കുന്നവര്‍ക്ക് തടസ്സങ്ങള്‍ നേരിടും. സന്താനങ്ങള്‍ക്ക് തൊഴില്‍ ലബ്ധി ഉണ്ടാകാനിടയുണ്ട്.. സങ്കീര്‍ണ്ണമായ പ്രശ്‌നങ്ങള്‍ മുഖേന ഉറക്കമില്ലായ്മ അനുഭവപ്പെടും. യാത്രകള്‍ മുഖേന ശാരീരിക അസ്വാസ്ഥ്യങ്ങള്‍ അനുഭവപ്പെടും.. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാനിടവരും

ചിങ്ങരാശി (മകം, പൂരം, ഉത്രം 1/4)

സഹപ്രവര്‍ത്തകര്‍ മുഖേന മന:ക്ലേശങ്ങള്‍ക്ക് സാധ്യത. ദൂരയാത്ര കള്‍ വേണ്ടിവരും.. സ്വന്തം ആവശ്യങ്ങള്‍ക്കു വേണ്ടിയോ മറ്റുള്ളവര്‍ക്ക് വേണ്ടിയോ ആശുപത്രിയുമായി ബന്ധപ്പെടേണ്ടിവരും .പോലീസ് രംഗത്ത് പ്രവര്‍ ത്തിക്കുന്നവര്‍ക്ക് അപ്രതീക്ഷിത സ്ഥാന ചലനം ഉണ്ടാകും . കലാരംഗത്ത് പ്രവര്‍ ത്തിക്കുന്നവര്‍ അപവാദാരോപണങ്ങള്‍ക്ക് വിധേയരാകും. ദാമ്പത്യജീവിതത്തിലെ അഭിപ്രായ വത്യാസങ്ങള്‍ രൂക്ഷമാകാതെ ശ്രദ്ധിക്കണം. ഗൃഹ നിര്‍മ്മാണ പ്രവര്‍ ത്തനങ്ങള്‍ക്ക് ഉദ്ദേശിക്കുന്നവര്‍ക്ക് തടസ്സങ്ങള്‍ നേരിടും. ധാരാളം ചെറു യാത്രക ള്‍ ആവശ്യ മായിവരും. ഡോക്ടര്‍മാര്‍ക്ക് സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. അശ്രദ്ധ മുഖേന അപവാദാരോപണങ്ങള്‍ക്ക് വിധേയരാകും സാഹസിക പ്രവര്‍ത്തിയില്‍ ഏര്‍പ്പെടുന്നവര്‍ സുരക്ഷതത്വം ഉറപ്പുവരുത്തണം. ശരീരത്തില്‍ മുറിവോ പൊള്ളലോ ഉണ്ടാകാന്‍ സാധ്യതയുണ്ട്. വാഹനസംബന്ധമായി ചിലവു കള്‍ വര്‍ദ്ധിക്കും. അതിക ചിലവുകള്‍ നിയന്ത്രിക്കാന്‍ കഠിനമായി പരിശ്രമി ക്കേണ്ടിവരും

കന്നിരാശി (ഉത്രം 3/4, അത്തം, ചിത്തിര 1/2)

ആത്മാര്‍ത്ഥമായ സേവനത്തിന് അംഗീകാരം ലഭിക്കും. സജ്ജനങ്ങളുടെ സഹായം ലഭിക്കും ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. ഉപരിപഠന ത്തിനു ഉദ്ദേശിക്കുന്ന വിദാര്‍ത്ഥികള്‍ക്ക് ആഗ്രഹിച്ച വിഷയം ലഭിക്കും. വിശേഷ വസ്ത്രാഭരണങ്ങള്‍ ലഭിക്കും. കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ടു തൊഴില്‍ ചെയ്യുന്നവര്‍ക്ക് സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം. സന്താനങ്ങളെ കുറിച്ച് മനോവിഷമം ഉണ്ടാകും. വേണ്ടപ്പപെട്ടവരുടെ എതിര്‍പ്പ് ഉണ്ടാകും. ഉന്നതധികാരം കൈവരും. സ്വന്തം ആഗ്രഹം നടപ്പിലാക്കാന്‍ ശ്രമിക്കും. ആത്മധൈര്യം കൈവിടാതെ ശ്രദ്ധിക്കണം. പെട്ടന്നെു ക്ഷുഭിതരാകുകയും കര്‍ക്കശമായി പെരുമാറു കയും ചെയ്യും. ന്യൂതന ഗൃഹനിര്‍മ്മാണത്തിന് സാദ്ധ്യത. സര്‍ക്കാരില്‍ നിന്നും പുതിയ ആനുകൂല്യങ്ങള്‍ ലഭിക്കും. വാഹനസംന്ധമായി ചിലവുകള്‍ വര്‍ദ്ധിക്കും. വേണ്ടപ്പെവരുടെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കും. ഭൂമിസംബന്ധമായ ക്രയവിക്രയങ്ങള്‍ക്കു അനുകൂല സമയം . മന:ക്ലേശ ത്തിന് ഇടയാക്കുന്ന ഫോണ്‍ സന്ദേശങ്ങള്‍ വരും . എല്ലാകാര്യത്തിലും ജാഗ്രത പുലര്‍ത്തണം.

തുലാരാശി (ചിത്തിര 1/2, ചോതി, വിശാഖം 3/4)

കൂട്ടുബിസിനസ്സ് നടത്തുന്നവര്‍ നിലവിലുള്ള പങ്കാളിയെമാറ്റി പുതിയ പങ്കാളിയെ സ്വീകരിക്കേണ്ടിവരും. .കര്‍മ്മരംഗത്ത് ശത്രുക്കളുടെ ശല്യം ഉണ്ടാകുമെങ്കിലും അതെല്ലാം അതിജീവിച്ച് പുരോഗതിപ്രാപിക്കും. സല്‍ക്കാര ങ്ങളില്‍ പ്രിയം വര്‍ദ്ധിക്കും . നിദ്രാഭംഗം ഉണ്ടാകും. അനാവശ്യമായ ആരോപണങ്ങള്‍ മൂലം ദമ്പതികള്‍ തമ്മില്‍ കലഹിക്കാനിടവരും. മംഗളകാര്യങ്ങളില്‍ പങ്കെടുക്കും. സ്വന്തം കാര്യങ്ങള്‍ ബുദ്ധിപൂര്‍വ്വം കൈകാര്യം ചെയ്യും. ഭൃത്യഗുണം ഉണ്ടാകും. ദൃശ്യമാദ്ധ്യമ പ്രവര്‍ത്തനരംഗത്തുള്ളവര്‍ക്ക് അപകടസാദ്ധ്യത. കാര്‍ഷികമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ധനനഷ്ടത്തിന് സാദ്ധ്യത. വിചാരിച്ചതുപോലെ ഒരു കാര്യവും സുഗമമായി നീങ്ങുകയില്ല. അനാവശ്യ ചിന്തകള്‍ മനസ്സിന്റെ അസ്വസ്ഥമാക്കിക്കൊണ്ടിരിക്കും. രാഷ്ട്രീയരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രതി യോഗികള്‍ വര്‍ദ്ധിക്കും. കര്‍മ്മസംബന്ധമായി പലവിധത്തിലുള്ള പ്രതിസന്ധികള്‍ നേരിടേണ്ടതായിവരും. ബന്ധുജനങ്ങള്‍ക്ക് അപകടമോ രോഗപീഢയോ വരാനിടയുണ്ട്. തൊഴില്‍ രഹിതര്‍ക്ക് ജോലി ലഭിക്കാന്‍ തടസ്സങ്ങള്‍ നേരിടും.ശത്രുക്കളില്‍ നിന്നുള്ള ഉപദ്രവം വര്‍ദ്ധിക്കും , പുതിയ സുഹൃത്ത് ബന്ധം മുഖേന ജീവിതത്തില്‍ മാറ്റം ഉണ്ടാകും , അപവാദപ്രചരണങ്ങള്‍ക്കിടവരും.

വൃശ്ചികരാശി (വിശാഖം 1/4അനിഴം, കേട്ട)

വിദ്യാര്‍ത്ഥികള്‍ക്ക് നൃത്ത സംഗീതാദി കലകളില്‍ താല്‍പ്പര്യം വര്‍ദ്ധിക്കും. മുന്‍കോപം നിയന്ത്രിക്കുക . മാതാവിന്റെ ആരോഗ്യനില വഷളാകും വാഹനസംബന്ധമായി ചിലവുകള്‍ വര്‍ദ്ധിക്കും . തസ്‌ക്കരഭയത്തിനു സാദ്ധ്യത. അപകീര്‍ത്തിക്കു സാദ്ധ്യതയുള്ളതിനാല്‍ എല്ലാകാര്യത്തിലും ശ്രദ്ധ ആവശ്യമാണ് .മനസ്സിനിണങ്ങിയ ജീവിതപങ്കാളിയെ കണ്ടെത്തുന്നതില്‍ വിജയിക്കും. കണ്ട ത്തിനു മുകളിലോട്ടുള്ള അസുഖങ്ങള്‍ക്കു സാദ്ധ്യത . വിവാഹാദി മംഗള കര്‍മ്മ ങ്ങളില്‍ പങ്കെടുക്കും വിദ്യാര്‍ത്ഥികള്‍ക്കു പഠനത്തില്‍ അലസത പ്രകടമാക്കും പ്രവര്‍ത്തനരംഗം വിപുലമാക്കുന്നതിലൂടെ മനസ്സിന് സന്തോഷം ലഭിക്കും. രാഷ്ട്രീയമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് കടുത്ത പ്രതിസന്ധി നേരിടേണ്ടി വരും. ജോലിക്കാര്‍ മുഖേന നാശനഷ്ടം ഉണ്ടാകും. . സഹോദരസ്ഥാനീയര്‍ക്കു രോഗാരിഷ്ടതകള്‍ ഉണ്ടാകും . രാഷ്ട്രീയ പ്രവര്‍ത്തകര്‍ പൊതുവേദികളില്‍ പ്രസംഗിക്കുമ്പോള്‍ വാക്കുകള്‍ സൂക്ഷിച്ചു ഉപയോഗിക്കുക .സന്താനങ്ങളാല്‍ കീര്‍ത്തി വര്‍ദ്ധിക്കും. വ്രതാനുഷ്ടാനത്തിന് താല്‍പര്യം ഉണ്ടാകും. നഷ്ടപ്പെട്ട ധനം തിരികെ ലഭിക്കും. സുഹൃത്തുക്കളുടെ സല്‍ക്കാരങ്ങളില്‍ പങ്കെടുക്കും. ശത്രുക്കളുടെ ഉപദ്രവം വര്‍ദ്ധിക്കും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ അപവാദാരോപണങ്ങള്‍ ക്ക് വിധേയരാകും.

ധനുരാശി (മൂലം, പൂരാടം, ഉത്രാടം 1/4)

കര്‍മ്മരംഗത്ത് പുരോഗതി അനുഭവപ്പെടും. വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ക്കായി പണം ചിലവഴിക്കും ശത്രുക്കള്‍ വര്‍ദ്ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ എല്ലാവരോടും നയപരമായി പെരുമാറണം. ദാമ്പത്യ ജീവിതം സംതൃപ്തമായിരിക്കും. ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയം, സാമ്പത്തി കാഭിവൃദ്ധി എന്നിവ ഉണ്ടാകും. ഗൃഹത്തില്‍ ബന്ധുസമാഗമം പ്രതീക്ഷിക്കാം. ശത്രുക്കളില്‍ നിന്നും ഉപദ്രവം വര്‍ദ്ധിക്കും .മാനസിക സംഘര്‍ഷങ്ങള്‍ വര്‍ദ്ധി ക്കും. ഗൃഹത്തില്‍ മംഗള കര്‍മ്മങ്ങള്‍ നടക്കാനിടയുണ്ട് . പിതാവുമായോ പിതൃ സ്ഥാനീയരുമായോ അഭിപ്രായവത്യാസത്തിനു സാധ്യത. സിനിമാ സീരിയല്‍ രംഗ ത്തു പ്രവര്‍ത്തിക്കുന്ന വര്‍ക്കു ധാരാളം അവസരം ലഭിക്കും സന്താനങ്ങള്‍ മുഖേന മനസന്തോഷം വര്‍ദ്ധിക്കും . ഉല്ലാസയാത്രകളില്‍ പങ്കെടുക്കും . ആരോഗ്യപരമായി ദോഷകാലമാകുന്നു .ഭൂമിസംബന്ധമായ ക്രയവിക്രയത്തിലുടെ സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം . ആഘോഷവേളകളില്‍ പങ്കെടുക്കും . സന്താനങ്ങളുടെ ആരോഗ്യകാര്യങ്ങള്‍ക്കായി പണം ചിലവഴിക്കും

മകരരാശി (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)

സന്താനങ്ങളുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകും. വാഹന സംബന്ധമായി ചിലവുകള്‍ വര്‍ദ്ധിക്കും . അസമയത്തുള്ള യാത്രകള്‍ ഒഴിവാക്കുക .നിസ്സാരകാര്യങ്ങള്‍ക്കുപ്പോലും ദമ്പതികള്‍ തമ്മില്‍ കലഹിക്കാന്‍ ഇടവരും . ഗൃഹനിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് ഉദ്ദേശിക്കുന്നവര്‍ക്ക് തടസ്സങ്ങള്‍ നേരിടും. ആരോഗ്യപരമായി ചെറിയ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടും ധാരാളം ചെറുയാത്രകള്‍ ആവശ്യമായിവരും. വസ്തുവകകള്‍ വില്‍ക്കുവാന്‍ ശ്രമിക്കുന്നവര്‍ക്ക് അത് സാധിക്കുമെങ്കിലും പ്രതീക്ഷിച്ചത്ര ലാഭം ലഭിക്കുകയില്ല . ഓഹരി വിപണിയിലും ഊഹകച്ചവടത്തിലും ഇടപെടാതിരിക്കുവാന്‍ ശ്രദ്ധിക്കുക. കൃഷിക്കാര്‍ക്ക് ധനനഷ്ടത്തിനു സാധ്യത. ഉപരിപഠനത്തിന് ശ്രമിക്കുന്നവര്‍ക്ക് തടസ്സങ്ങള്‍ നേരിടും പിതാവിനോ പിതൃസ്ഥാനീയര്‍ക്കോ രോഗാരിഷ്ടതകള്‍ ഉണ്ടാകും. ദൂരയാത്രകള്‍ വേണ്ടിവരും . മനസിനു സന്തോഷം തരുന്ന സന്ദേശ ങ്ങള്‍ കേള്‍ക്കും . സംസാരം പരുക്കമാകാതിരിക്കുവാന്‍ ശ്രദ്ധിക്കുക . പുണ്യക്ഷേത്ര ദര്‍ശനം ഉണ്ടാകും കലാ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ധാരാളം അവസരങ്ങള്‍ ലഭിക്കും.

കുംഭരാശി (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)

ഉദ്ദേശിക്കുന്ന പലകാര്യങ്ങളും പ്രാവര്‍ത്തികമാക്കാന്‍ തടസം നേരിടും. കുടുംബസ്വത്ത് സംബന്ധമായി കോടതിയെ അഭയം പ്രാപിക്കും. സര്‍ക്കാര്‍ സര്‍വീസിലിരിക്കുന്നവര്‍ക്ക് അപ്രതീക്ഷിത സ്ഥലമാറ്റം പ്രതീക്ഷിക്കാം. കാര്‍ഷികമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ധനനഷ്ടത്തിന് സാദ്ധ്യത. രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് ധാരാളം വിമര്‍ശനങ്ങള്‍ നേരിടേണ്ടതായിവരും. അര്‍ഹമായ അംഗീകാരം ലഭിക്കുന്ന തിനുവേണ്ടി കഠിനപ്രയത്‌നം ആവശ്യമാണ് സഹോദര ങ്ങളില്‍ നിന്നും ഗുണാനുഭവം പ്രതീക്ഷിക്കാം . സങ്കീര്‍ണ്ണമായ പ്രശ്‌നങ്ങള്‍ മുഖേന ഉറക്കമില്ലായ്മ അനുഭവപ്പെടും. അനാവശ്യമായ ആരോപണങ്ങള്‍ മൂലം ദമ്പതികള്‍ തമ്മില്‍ കലഹിക്കാനിടവരും ഏതു രംഗത്ത് ഇറങ്ങിയാലും പ്രതീക്ഷി ക്കുന്നതിലുമധികം ധനച്ചിലവ് അനുഭവപ്പെടും. കലാരംഗത്ത് പ്രവര്‍ത്തി ക്കുന്നവര്‍ക്ക് സാമ്പത്തിക അഭിവൃദ്ധിയും സല്‍കീര്‍ത്തിയും പുതിയ അവസരങ്ങളും ലഭിക്കും. സാമ്പത്തികപിരിമുറുക്കം ഉണ്ടാകു മെങ്കിലും കാര്യ ങ്ങളെല്ലാം ഭംഗിയായി നടക്കും. പോലീസുദ്ദ്യോഗസ്ഥര്‍ക്ക് കടുത്ത വിമര്‍ശനം നേരിടേണ്ടി വരും

മീനരാശി (പൂരുരുട്ടാതി 14, ഉത്രട്ടാതി, രേവതി)

അമിത പലിശ മോഹിച്ച് സ്വകാര്യസ്ഥാപനങ്ങളില്‍ പണം നിക്ഷേപിക്കാതിരിക്കുക പ്രേമബന്ധങ്ങള്‍ മുഖേന അപകീര്‍ത്തിയുണ്ടാകും. വിവാദപരമായ പ്രശ്‌നങ്ങളില്‍ ഏര്‍പ്പെടാതിരിക്കുക. ശത്രുക്കളില്‍ നിന്നുള്ള ഉപദ്രവങ്ങള്‍ വര്‍ദ്ധിക്കും. അനാവശ്യകാര്യങ്ങള്‍ ചിന്തിച്ച് രക്തസമ്മര്‍ദ്ധം വര്‍ദ്ധിക്കും . സര്‍ക്കാര്‍ നിയമന ഉത്തരവിനായി കാത്തിരിക്കുന്ന ഉദ്ദ്യോഗാര്‍ത്ഥി കള്‍ക്ക് നിയമന ഉത്തരവ് ലഭിക്കും അന്യദേശത്ത് നിന്ന് ധനലാഭം ഉണ്ടാകും . കര്‍മ്മരംഗത്ത് പ്രശസ്തി വര്‍ദ്ധിക്കും. ഗൃഹം മോടിപിടിപ്പിക്കാനായി പണം ചിലവഴിക്കും. സര്‍ക്കാരില്‍ നിന്നും കിട്ടാനുള്ള ആനുകൂലങ്ങള്‍ ലഭിക്കും. വേണ്ടപ്പെട്ടവര്‍ മുഖേന മന:ക്ലേശത്തിനു സാധ്യത. കര്‍മ്മരംഗത്ത് ഉയര്‍ച്ച യുണ്ടാകും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ധാരാളം അവസരങ്ങള്‍ ലഭിക്കും. പുണ്യക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കും. രോഗ ശമനം ഉണ്ടാകും. ഉദ്ദ്യോഗാര്‍ത്ഥികളുടെ ശുപാര്‍ശകള്‍ മാനിക്കപ്പെടും. മനസ്സിന്റെ സ്വസ്ഥത നഷ്ടപ്പെടാതെ സൂക്ഷിക്കുക. എഴുത്തുകാര്‍ക്ക് അനുവാചകരില്‍ നിന്നും അനുമോദനങ്ങള്‍ ലഭിക്കും .
 
Other News in this category

 
 




 
Close Window