Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 04th May 2024
 
 
ഇമിഗ്രേഷന്‍
  Add your Comment comment
Domestic worker വിസയിലുള്ളവരെ ഹോം ഓഫീസ് വീണ്ടും ക്രൂശിക്കുന്നു
Paul John
ലണ്ടന്‍:സെറ്റില്‍മെന്റ് വിസയുടെ നടപടി ക്രമങ്ങള്‍ക്ക് കഴിഞ്ഞ ഏതാനും മാസം കടുപ്പം നിറച്ച U K Border Agency ഇപ്പോള്‍ നോട്ടമിട്ടിരിക്കുന്നത് Domestic worker visa extension അപേക്ഷകളെയാണ്.Domestic worker വിസാ extension അപേക്ഷയോടൊപ്പം തന്നെ Employer-ടെ Original പാസ്‌പോര്‍ട്ട് കൂടി നല്‍കണം എന്നതാണ് ഏറ്റവും ഒടുവിലത്തെ നിബന്ധന.കഴിഞ്ഞ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ പോസ്റ്റല്‍ ആയി നല്‍കിയ എല്ലാ അപേക്ഷകളും Employer-ടെ
Original പാസ്‌പോര്‍ട്ട് ആവശ്യപ്പെട്ടുകൊണ്ടുള്ള കത്തുകള്‍ ഹോം ഓഫീസില്‍ നിന്നും ഞങ്ങള്‍ക്ക് ലഭിച്ചു.ഇതില്‍ ഏറ്റവും ആദ്യം ലഭിച്ച അപേക്ഷകന്റെ Employerക്ക് ഹോളിഡേ പോകുകയാണെന്ന കാരണം കൊണ്ട് Employer ന്റെ Passportന്റെ Solicitor certified copy ഞങ്ങള്‍ അയച്ചു നല്‍കി.എന്നാല്‍ Original passptor നല്‍കിയില്ല എന്ന കാരണത്താല്‍ അപ്പീല്‍ അവകാശം പോലും നിഷേധിച്ചു കൊണ്ട് അപേക്ഷ നിരസിക്കുകയാണ് ഉണ്ടായത്.ഇതിനെതിരെ ഹൈക്കോര്‍ട്ടില്‍ നഷ്ടപരിഹാരത്തിന് പോകാനാണ് ഞങ്ങളുടെ തീരുമാനം.കാരണം Immigration നിയമത്തിലെങ്ങും ഇങ്ങനെയൊരു നിബന്ധനയില്ല.കൂടാതെ Overseas Domestic worker മാരുടെ വിസാ നിയമം സംബന്ധിച്ചുള്ള വിശദീകരണ കുറുപ്പില്‍ വിസാ Extension സമയത്തു Employer ടെ Passportന്റെ ആവശ്യമില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.കൂടാതെ Employersന്റെ U K യിലെ താമസത്തെപ്പറ്റി സംശയമുള്ള കേസുകളില്‍ മാത്രം ഇങ്ങനെ Employer-ടെ പാസ്‌പോര്‍ട്ട് ആവശ്യപ്പെട്ടാല്‍ മതി എന്നു വിശദീകരണവുമുണ്ട്.
കഴിഞ്ഞ ആഴ്ച ഹോം ഓഫീസില്‍ “Same day service” ആയി കൊടുത്ത Domestic worker അപേക്ഷയില്‍ Employerടെ Passport
ഇല്ലാതെ തന്നെ വിസ നല്‍കുകയുണ്ടായി.എന്നാല്‍ postal ആയി കൊടുത്ത എല്ലാ അപേക്ഷകളിലും Employer-ടെ Passport
ആവശ്യപ്പെട്ടിട്ടുണ്ട്.ഇന്നലെ U K Border Agencyയില്‍ നിന്നും Passport
അയക്കാത്തതെന്താണെന്ന് ചോദിച്ചു കൊണ്ട് ഒരു Case worker Solicitor Paul John നെ വിളിക്കുകയുണ്ടായി.എന്നാല്‍ വിശദീകരണ കുറുപ്പിന്റെ അടിസ്ഥാനത്തില്‍ Passport
അയക്കേണ്ടതില്ലെന്ന് ചൂണ്ടിക്കാണിച്ചപ്പോള്‍ അദ്ദേഹം Senior നോട് ചോദിച്ച് മറുപടി തരാമെന്ന് പറഞ്ഞു.പിന്നെ കോളൊന്നും വന്നില്ല.Postal അപേക്ഷകളെ നിരുത്സാഹപ്പെടുത്തി കൂടുതല്‍ വരുമാനം ലഭിക്കാന്‍ “Same day service” -കളെ പ്രോത്സാഹിപ്പിക്കുന്ന നടപടിയാണോ ഇതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.Domestic worker മാരുടെ അവകാശത്തിനായി പോരാടുന്ന 'കലയാന്‍'എന്ന ചാരിറ്റിയുമായി ചേര്‍ന്ന് ഈ വിവേചനത്തിനെതിരെ പോരാടാനുള്ള തയ്യാറെടുപ്പിലാണ് ഞങ്ങള്‍.ശരിയായ വേതനം ലഭിക്കാതെ പീഢിപ്പിക്കപ്പെടുന്ന 'Domestic worker' സമൂഹത്തിന് വേണ്ടി അഭിഭാഷകരായ ഞങ്ങളെങ്കിലും പ്രതികരിയ്ക്കാതിരുന്നാല്‍ വേലി തന്നെ വിളവ് തിന്നുന്ന അവസ്ഥ U K Border Agencyയില്‍ വര്‍ദ്ധിക്കുകയേയുള്ളൂ.നിലവില്‍ Visa extension സമയത്തു പാസ്‌പോര്‍ട്ട് കോപ്പി പോലും നല്‍കാന്‍ വിസമ്മതിയ്ക്കുന്ന Employer സമൂഹമുള്ള നാട്ടില്‍ സമൂഹത്തിന്റെ അടിത്തട്ടിലുള്ള തൊഴിലാളികളെ ചവിട്ടി അരയ്ക്കാതിരിയ്ക്കാന്‍ ഇത് കണ്ട് കുറേ പേര്‍ കൂടി ആവേശം ഉള്‍ക്കൊള്ളുമെന്ന് പ്രത്യാശിക്കുന്നു.
 
Other News in this category

 
 




 
Close Window