Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 02nd May 2024
 
 
ജ്യോതിഷം
  Add your Comment comment
ആഗസ്റ്റ് 27 മുതല്‍ സംപ്തംബര്‍ 2 വരെ നിങ്ങള്‍ക്കെങ്ങനെ?
ആറ്റുകാല്‍ രാധാകൃഷ്ണന്‍
മേടരാശി (അശ്വതി, ഭരണി,കാര്‍ത്തിക 1/4)

ബിസിനസ്സില്‍ നിന്ന് പ്രതീക്ഷിക്കുന്നത്ര ലാഭം ലഭിക്കുകയില്ല . കുടുംബത്തില്‍ മനസമാധാനം നഷ്ടപ്പെടുന്ന സംഭവങ്ങള്‍ ഉണ്ടാകും .വിലപ്പെട്ട ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും ഗൃഹ നിര്‍മ്മാണത്തിന് തുടക്കം കുറിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് തടസ്സങ്ങള്‍ നേരിടും .ഉദ്ദ്യോഗ സംബന്ധമായി ദൂരയാത്രകള്‍ ആവശ്യമായി വരും . അധിക ചിലവുകള്‍ മുഖേന കടം വാങ്ങേണ്ടസ്ഥിതി വിശേഷം ഉണ്ടാകും തൊഴില്‍പരമായി വളരെയധികം ശ്രദ്ധിക്കുക . സന്താന ങ്ങളാല്‍ മനസന്തോഷം വര്‍ദ്ധിക്കും . ഗൃഹത്തില്‍ ബന്ധുസമാഗമം പ്രതീക്ഷി ക്കാം . മാനസിക സഘര്‍ഷങ്ങള്‍ വര്‍ദ്ധിക്കും . വിദേശത്ത് നിന്നും നാട്ടില്‍ വരാന്‍ ശ്രമിക്കുന്നവര്‍ക്ക് തടസം നേരിടും . മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കും . സമൂഹത്തില്‍ മാന്യത നേടാനുള്ള അവസരം ലഭിക്കും . കണ്ഠത്തിന് മുകളിലോട്ടുള്ള അസുഖങ്ങള്‍ക്ക് സാദ്ധ്യത .

ഇടവരാശി (കാര്‍ത്തിക 3/4, രോഹിണി, മകയീരം 1/2)

സംസാരത്തില്‍ നിയന്ത്രണം പിലിക്കുക . മാതാവുമായോ മാതൃസ്ഥാനീ യരുമായോ അഭിപ്രായ വ്യത്യസത്തിന് സാദ്ധ്യത . ഗൃഹനിര്‍മ്മാണത്തിനായി ലോണിനപേക്ഷിച്ചവര്‍ക്ക് ലോണ്‍ എളുപ്പത്തില്‍ ലഭിക്കും . ആരോഗ്യപരമായി ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടും . വിശേഷവസ്ത്രാഭരണാദികള്‍ സമ്മാനമായി ലഭിക്കും . പുതിയ വാഹനം വാങ്ങാന്‍ ശ്രമിക്കുന്നവര്‍ക്ക് അനുകൂല സമയം അകന്നു കഴിഞ്ഞിരുന്ന ഭര്‍ത്താവ് അരികില്‍ വരും . പൊതു പ്രവര്‍ത്തകര്‍ക്ക് സമൂഹത്തില്‍ മാന്യത നേടാനുള്ള അവസരം ലഭിക്കും. സാമ്പത്തിക വിഷമങ്ങള്‍ ഒരു പരിധിവരെ മാറി കിട്ടും. തൊഴില്‍രഹിതര്‍ക്ക് ജോലി ലഭിക്കാന്‍ അനുകൂല സമയമാണ്. . അസമയത്തുള്ള യാത്രകള്‍ ഉപേക്ഷിക്കുക .വിലപിടിപ്പുള്ള ഗൃഹോ പകരണങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കും . വിദ്യാര്‍ത്ഥികള്‍ക്ക് ഉപരി പഠനത്തിന് ഇഷ്ടപ്പെട്ട വിഷയം ലഭിക്കാന്‍ തടസം നേരിടും .

മിഥുനരാശി (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)

അശ്രദ്ധ മുഖേന അപവാദാരോപണങ്ങള്‍ക്ക് വിധേയരാകും
അലങ്കാരവസ്തുക്കള്‍ക്കായി പണം ചിലവഴിക്കും..ധന പരമായി വഞ്ചിക്ക പ്പെടാതിരിക്കാന്‍ ശ്രദ്ധിക്കണം .വിശേഷവസ്ത്രാ ഭരണാദികള്‍ ലഭിക്കും വരവില്‍ കവിഞ്ഞ് ചിലവ് വര്‍ദ്ധിക്കും സിനിമാ സീരിയല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പുതിയ അവസരങ്ങള്‍ ലഭിക്കും ഉദ്യോഗസ്ഥന്‍മാര്‍ക്ക് സഹനശക്തിയും ക്ഷമയും അത്യന്താപേക്ഷിതമാണ് കാര്‍ഷിക മേഖലയിലുള്ളവര്‍ക്ക് സാമ്പത്തിക നേട്ടം ഉണ്ടാകും . മുന്‍കോപം നിയന്ത്രിക്കാന്‍ കഴിയാതെ വരും . അലര്‍ജി സംബന്ധമായ അസുഖങ്ങള്‍ അനൂഭവപ്പെടും . വിദേശത്ത് തൊഴില്‍ ചെയ്യുന്ന വര്‍ക്ക് ശമ്പളകുടിശിക ലഭിക്കും .യുവാക്കളില്‍ ലഹരിപദാര്‍ത്ഥത്തോടുള്ള താല്‍പര്യം വര്‍ദ്ധിക്കും . യാത്രകള്‍ മുഖേന പ്രതീക്ഷിച്ചത്ര ഗുണം ലഭിക്കില്ല രാഷ്ട്രീയപ്രവര്‍ത്തകര്‍ അഴിമതി ആരോപണങ്ങള്‍ക്ക് വിധേയരാകും .

കര്‍ക്കിടകരാശി (പുണര്‍തം 1/4, പൂയം, ആയില്യം)

അസാധാരണ വാക്‌സാമര്‍ത്ഥ്യം പ്രകടമാക്കും . മാനസിക സംഘര്‍ഷ ങ്ങള്‍ വര്‍ദ്ധിക്കും. ദാമ്പത്യജീവിതം സംതൃപ്തമായിരിക്കും . സാഹസിക പ്രവര്‍ ത്തിയില്‍ ഏര്‍പ്പെടുന്നവര്‍ സുരക്ഷതത്വം ഉറപ്പുവരുത്തണം . ശരീരത്തില്‍ മുറിവോ പൊള്ളലോ ഉണ്ടാകാന്‍ സാധ്യതയുണ്ട്. . നയനരോഗത്തന് സാദ്ധ്യത . വാഹനസംബന്ധമായി ചിലവുകള്‍ വര്‍ദ്ധിക്കും. കരാറടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നിലവിലുള്ള ജോലി നഷ്ടപ്പെടാന്‍ സാധ്യത. ദീര്‍ഘ വീക്ഷണത്തിലൂടെ മാത്രമേ ഏതൊരു പ്രവര്‍ത്തിയിലും ഏര്‍പ്പെടാവൂ. ആഡംബരവസ്തുക്കള്‍ക്കായി പണം ചിലവഴിക്കും. ഗൃഹത്തില്‍ മംഗള കര്‍മ്മങ്ങള്‍ നടക്കും. സഹോദരസ്ഥാനീയര്‍ മുഖേന മനക്ലേശത്തിന് സാധ്യത. ഭൂമി സംബന്ധമായ ക്രയവിക്രയങ്ങള്‍ക്ക് അനുകൂല സമയം . നിലവിലുള്ള ജോലി നഷ്ടപ്പെടുന്ന സാഹചര്യം വരെ സംജാതമാകും .


ചിങ്ങരാശി (മകം, പൂരം, ഉത്രം 1/4)

രാഷ്ട്രീയരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രതിയോഗികള്‍ വര്‍ദ്ധിക്കും. ദാമ്പത്യ ജീവിതം സന്തോഷപ്രദമായിരിക്കും . അപ്രതീക്ഷിതമായി സമ്മാനങ്ങള്‍ ലഭിക്കും . വിദേശത്ത് നിന്നും സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം .നൂതന ഗൃഹോപകരണങ്ങള്‍ക്കായി പണം ചിലവഴിക്കും . നറുക്കെടുപ്പ് മത്സരങ്ങളില്‍ വിജയിക്കും . ഗാര്‍ഹിക കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതായി വരും പുണ്യ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനിട വരും പല വിഷമഘട്ടങ്ങളില്‍ നിന്നും മോചനം ലഭിക്കും. സാമ്പത്തിക ഇടപാടുകളില്‍ സൂക്ഷിക്കുക . .പിതാവിന് അരിഷ്ടതകള്‍ അനുഭവപ്പെടും . പൊതുപ്രവര്‍ത്തകര്‍ സമൂഹത്തില്‍ മാന്യ സ്ഥാനം കൈവരിക്കും . കര്‍മ്മ രംഗത്ത് പുതിയ ഉത്തരവാദിത്വങ്ങള്‍ ഉണ്ടാകും. സ്ഥാനഭ്രംശത്തിന് സാദ്ധ്യത . യുവതികള്‍ വഞ്ചനയില്‍ അകപ്പെടാതിരിക്കാന്‍ സൂക്ഷിക്കുക . അവിവാഹിതരുടെ വിവാഹകാര്യത്തിന് തടസ്സം നേരിടും .

കന്നിരാശി (ഉത്രം 3/4, അത്തം, ചിത്തിര 1/2)

ഉദ്യോഗസ്ഥന്‍മാര്‍ക്ക് മേലധികാരികളില്‍ നിന്ന് മനക്ലേശത്തിന് സാദ്ധ്യത . രാഷ്ട്രീയരംഗത്തുള്ളവര്‍ക്ക് ഐശ്വര്യം അനുഭവപ്പെടും. പുണ്യ ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കും .സംസാരത്തില്‍ നിയന്ത്രണം പാലിക്കുക .ദാമ്പത്യ ജീവിതം സന്തോഷപ്രദമായിരിക്കും .സന്താനങ്ങള്‍ മുഖേന മനക്ലശത്തിന് സാദ്ധ്യത വിദേശത്ത് തൊഴില്‍ ചെയ്യുന്നവര്‍ക്ക് പ്രമോഷനുള്ള ഉത്തരവ് ലഭിക്കും ദൂര യാത്രകള്‍ ആവശ്യമായി വരും . രക്തസമ്മര്‍ദ്ധം ഉള്ളവര്‍ രോഗം മൂര്‍ഛിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക . കുടുംബാംഗങ്ങള്‍ക്ക് രോഗങ്ങള്‍ ഉണ്ടാകും. ബിസിനസ്സ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ധനനഷ്ടത്തിന് സാദ്ധ്യത . അകലെയുള്ള ബന്ധുക്കള്‍ സഹായിക്കും. ജീവിതപങ്കാളിയുടെ ആരോഗ്യനില മെച്ചപ്പെടും. ഗൃഹത്തില്‍ ബന്ധുസമാഗമം പ്രതീക്ഷിക്കാം . വിവാഹാദി മംഗള കര്‍മ്മങ്ങളില്‍ പങ്കെടുക്കും . മനസിനിണങ്ങിയ ജീവിതപങ്കാളിയെ കണ്ടെത്തു ന്നതില്‍ വിജയിക്കും .

തുലാരാശി (ചിത്തിര 1/2, ചോതി, വിശാഖം 3/4)

യാത്രാവേളയില്‍ ആഭരണങ്ങളോ വിലപ്പെട്ട രേഖകളോ നഷ്ടപ്പെടാ തിരിക്കുവാന്‍ ശ്രദ്ധിക്കുക. അസമയത്തുള്ളയാത്രകള്‍ ഒഴിവാക്കുക. അയല്‍ ക്കാരുമായി അഭിപ്രായവത്യാസം ഉണ്ടാകും .തൊഴില്‍ സ്ഥാപനങ്ങളില്‍ നിന്നും പണം കളവുപോകാതിരിക്കാന്‍ ശ്രദ്ധിക്കുക .ആഹാരത്തിലെ ക്രമക്കേട് മുഖേന ഉദരരോഗമോ , ഗ്യാസ്ട്രബിളോ ഉണ്ടാകും . അപകീര്‍ത്തിക്ക് സാദ്ധ്യതയുള്ള തിനാല്‍ ശ്രദ്ധിക്കുക . വിവാഹ സംബന്ധമായി നിര്‍ണ്ണായക തീരുമാനം എടുക്കാന്‍ കഴിയാതെ വരും .ആരോഗ്യപരമായി ചെറിയ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടും . പ്രമോഷന് ശ്രമിക്കുന്ന സര്‍ക്കാര്‍ ജീവനകാര്‍ക്ക് തടസം നേരിടും . വിദേശത്ത് തൊഴില്‍ ചെയ്യുന്നവര്‍ക്ക് അപ്രതീക്ഷിതമായി ജോലി നഷ്ടപ്പെടാന്‍ സാദ്ധ്യത വിശേഷവസ്ത്രാഭരാണികള്‍ ലഭിക്കും . ദാമ്പത്യ ജീവിതം സന്തോഷപ്രമായിരിക്കും .കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രശസ്തി വര്‍ദ്ധിക്കും . പിതാവില്‍ നിന്നും സഹായ സഹ കരണങ്ങള്‍ ലഭിക്കും

വൃശ്ചികരാശി (വിശാഖം 1/4അനിഴം, കേട്ട)

പിതാവില്‍ നിന്നും സഹായസഹകരണങ്ങള്‍ ലഭിക്കും . . സഹോദരങ്ങള്‍ തമ്മില്‍ യോജിപ്പിലെത്തും. തൊഴില്‍ മുഖേന ആദായം വര്‍ദ്ധിക്കും. ജോലിക്കാര്‍ മുഖേന നാശനഷ്ടം ഉണ്ടാകും. രക്തസംബന്ധമായി അസുഖത്തിന് സാദ്ധ്യത ആരോഗ്യപരമായി ദോഷകാലമാകുന്നു . മുന്‍കോപം നിയന്ത്രിക്കുക . ബന്ധു മിത്രാദികളെ കണ്ടുമുട്ടാനുള്ള അവസരം ലഭിക്കും .ഇഷ്ട ഭോജനം സാദ്ധ്യമാകും പ്രവര്‍ത്തികളില്‍ ജാഗ്രത പാലിക്കണം. നഷ്ടപ്പെട്ട ധനം തിരികെ ലഭിക്കും.സുഹൃത്തുക്കളുടെ സല്‍ക്കാരങ്ങളില്‍ പങ്കെടുക്കും . ശത്രുക്കളുടെ ഉപദ്രവം വര്‍ദ്ധിക്കും. വീഴ്ചയില്‍ അപകടം വരാതെ സൂക്ഷിക്കുക. സാഹസിക പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടാതിരിക്കുക . ആഘോഷവേളകളില്‍ പങ്കെടുക്കും പുതിയ സുഹൃത്ത് ബന്ധം മുഖേന ജീവിതത്തില്‍ മാറ്റം ഉണ്ടാകും. സഹോദരങ്ങളുമായി തീരുമാനിച്ച് പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കും . അവിവാഹിതരുടെ വിവാഹ കാര്യത്തില്‍ തീരുമാനം ഉണ്ടാകാന്‍ തടസം നേരിടും .

ധനുരാശി (മൂലം, പൂരാടം, ഉത്രാടം 1/4)

ബിസിനസ്സ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് തൊഴില്‍പരമായി ധാരാളം മത്‌സരങ്ങള്‍ നേരിടും. ശത്രുക്കള്‍ വര്‍ദ്ധിക്കും. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാനിടവരും. വിദേശത്ത് നിന്നും ധനലാഭം പ്രതീക്ഷിക്കാം. ഭാര്യ യുമായോ ഭാര്യാ ബന്ധുക്കളുമായോ അഭിപ്രായവ്യത്യസം ഉണ്ടാകാന്‍ സാദ്ധ്യത യുള്ളതിനാല്‍ ശ്രദ്ധിക്കുക . പുതിയ വസ്ത്രങ്ങള്‍ ലഭിക്കും. മുന്‍കോപം നിയന്ത്രിക്കാന്‍ കഴിയാതെ വരും . അനാവശ്യ ചിലവുകള്‍ വന്നു ചേരും. ഉല്ലാസ യാത്രകളില്‍ പങ്കെടുക്കും . കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രശസ്തി വര്‍ദ്ധിക്കും . ഈശ്വരാധീനം ഉള്ളതിനാല്‍ എല്ലാ ആപത്തുകളില്‍ നിന്നും രക്ഷപ്പെടും . സാമൂഹിക സാഹിത്യ രംഗത്തുള്ളവര്‍ക്ക് അംഗീകാരവും പ്രശസ്തിയും ലഭിക്കും . അവിവാഹിതരുടെ വിവാഹകാര്യത്തില്‍ തീരുമാനം എടുക്കും . വിദ്യാര്‍ത്ഥികള്‍ പഠനകാര്യത്തില്‍ അലസത പ്രകടമാക്കും . ഏതു കാര്യത്തിനു ഇറങ്ങിയാലും പ്രതീക്ഷിക്കുന്നതിലും അധികം ധന ചിലവ് നേരിടും.

മകരരാശി (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)

പിതാവിനോ പിതൃസ്ഥാനീയര്‍ക്കോ രോഗം മൂര്‍ഛിക്കും .ദാമ്പതികള്‍ തമ്മില്‍ അഭിപ്രായവ്യത്യാസം ഉണ്ടാകും . ഗൃഹത്തില്‍ ബന്ധുസമാഗമം പ്രതീക്ഷിക്കാം .മനസിന് സന്തോഷം തരുന്ന സന്ദശങ്ങള്‍ ലഭിക്കും . യാത്രകള്‍ ഉല്ലാസപ്രദമാകും . നൂതന ഗൃഹോപകരണങ്ങള്‍ക്കായി പണം ചിലവഴിക്കും . ബന്ധുജന വിരോധത്തിന് സാദ്ധ്യതയുള്ളതിനാല്‍ കലഹങ്ങളില്‍ നിന്നും വിട്ടുനില്‍ക്കാന്‍ ശ്രമിക്കണം വരവില്‍ കവിഞ്ഞ് ചിലവ് വര്‍ദ്ധിക്കും ഭൂമി സംബന്ധമായ ക്രയവിക്രയങ്ങളിലുടെ സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം . .മധുരമായ ഭാക്ഷണം മുഖേന ആരേയും ആകര്‍ഷിക്കും പുതിയ തൊഴില്‍ ചെയ്യാനുള്ള താല്‍പര്യം വര്‍ദ്ധിക്കും. ബിസിനസ്സ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ബുദ്ധിപരമായി പല സന്ദര്‍ഭങ്ങളും കൈകാര്യം ചെയ്യാന്‍ ശ്രമിക്കണം. കുടുംബ പരമായി കുടുതല്‍ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കേണ്ടി വരും . ദിനചര്യയില്‍ പലമാറ്റവും ഉണ്ടാകും . ചിലര്‍ മനസില്‍ ഇഷ്ടപെടാത്തരീതിയില്‍ പെരുമാറും

കുംഭരാശി (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)

മുന്‍കോപം നിയന്ത്രിക്കുക . ശത്രുക്കളുടെ ഗൂഢതന്ത്രങ്ങളെ പരാജയപ്പെടുത്താന്‍ സാധിക്കും . സുഖസൗകര്യങ്ങള്‍ക്കുവേണ്ടി പണം ചിലവഴിക്കും. മറ്റുള്ളവരാല്‍ ആദരിക്കപ്പെടും. ഇഷ്ട ഭക്ഷണലാഭം ഉണ്ടാകും. അപവാദപ്രചരണങ്ങള്‍ക്കിടവരും.. ബന്ധുജനങ്ങള്‍ക്ക് അപകടമോ രോഗപീഢയോ വരാനിടയുണ്ട്. അകാരണമായ കലഹങ്ങള്‍ പല പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കും. പ്രശസ്തി വര്‍്ദ്ധിക്കും.. ശരീരത്തില്‍ മുറിവോ വ്രണമോ ഉണ്ടാകാന്‍ സാദ്ധ്യത . സംസാരത്തില്‍ മിതത്വം പാലിക്കുക . അപ്രതീക്ഷിതമായി ഗൃഹത്തില്‍ ബന്ധുസമാഗമം പ്രതീക്ഷിക്കാം മാതൃസമ്പത്തിനെ ചൊല്ലി സഹോദരങ്ങളുമായി അഭിപ്രായവ്യത്യാസം ഉണ്ടാകും . മംഗളകര്‍മ്മങ്ങലില്‍ പങ്കെടുക്കും . ജീവിത പങ്കാളിയില്‍ നിന്നും സുഖം ലഭിക്കും. സുഹൃത്തിക്കളില്‍ നിന്നും തിക്താനുഭവങ്ങള്‍ ഉണ്ടാകും. വിദേശത്ത് നിന്ന് അവിചാരിതമായി ധനലാഭം ഉണ്ടാകും. നൂതന വസ്ത്രാഭരണാദികള്‍ സമ്മാനമായി ലഭിക്കും

മീനരാശി (പൂരുരുട്ടാതി 14, ഉത്രട്ടാതി, രേവതി)

ദാമ്പത്യജീവിതം സന്തോഷപ്രമായിരിക്കും പലവിധത്തിലുള്ള സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം സന്താനങ്ങള്‍ മുഖേന മനക്ലശത്തിനു സാദ്ധ്യത . ശത്രുക്കള്‍ വര്‍ദ്ധിക്കും . വിശേഷവസ്ത്രാഭരണാദികള്‍ സമ്മാനമായി ലഭിക്കും .ഉദ്ദേശിക്കുന്ന പലകാര്യങ്ങളും പ്രാവര്‍ത്തികമാക്കാന്‍ സാധിക്കും .ഗൃഹാന്തരീക്ഷം ശോഭനമായിരിക്കും . ഇഷ്ടഭോജനം സാദ്ധ്യമാകും . വിനോദങ്ങളില്‍ പങ്കെടുക്കും വിദേശയാത്രക്ക് അനുകൂലസമയം. ഭൃത്യഗുണം ഉണ്ടാകും . ആത്മാര്‍ത്ഥമായ സേവനത്തിന് അംഗീകാരം ലഭിക്കും. ,വീട്ടമ്മമാര്‍ക്ക് കുടുംബാഗങ്ങളില്‍ നിന്നുള്ള പിന്തുണ ലഭിക്കും . ഉപരിപഠനത്തിന് ശ്രമിക്കുന്ന വര്‍ക്ക് തടസ്സങ്ങള്‍ നേരിടും . വസ്തുവകകള്‍ വില്‍ക്കുവാന്‍ ശ്രമിക്കുന്നവര്‍ക്ക് അത് സാധിക്കും. ആരാധനാലയങ്ങളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവര്‍ക്ക് കര്‍മ്മരംഗത്ത് ഉയര്‍ച്ച അനുഭവപ്പെടും , വീട്ടില്‍ പ്രായംചെന്നവരെ ശുശ്രൂക്ഷി ക്കാനായി കൂടുതല്‍ സമയം ചിലവഴിക്കും .
 
Other News in this category

 
 




 
Close Window