Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 28th Apr 2024
 
 
വാര്‍ത്തകള്‍
  Add your Comment comment
സദാചാര ആക്രമണം: പ്രതിഷേധവുമായി വിദ്യാര്‍ഥികള്‍
reporter

പാലക്കാട് : പാലക്കാട് കരിമ്പയില്‍ സദാചാര ആക്രമണമുണ്ടായ ബസ് സ്റ്റോപ്പില്‍ വിദ്യാര്‍ത്ഥികളുടെ പ്രതീകാത്മക പ്രതിഷേധം. കരിമ്പ എച്ച് എസ് എസ് ഹൈസ്‌ക്കൂളിലെ വിദ്യാര്‍ത്ഥികളാണ് ബസ് സ്റ്റോപ്പില്‍ ഒന്നിച്ചിരുന്ന് പ്രതിഷേധിക്കുന്നത്. ഒപ്പമിരിക്കരുതെന്നാണ് നാട്ടുകാര്‍ പറയുന്നതെന്നും മുന്‍പും ഇത്തരത്തിലുള്ള സംഭവങ്ങളുണ്ടായിരുന്നുവെന്നും പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. 'ഞങ്ങള്‍ക്ക് ഒപ്പമുള്ളവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. നേരത്തെയും ആണും പെണ്ണും ഒന്നിച്ചിരിക്കുന്നതിനെ ചോദ്യം ചെയ്തിരുന്നു'. പെണ്‍കുട്ടികളും ആണ്‍കുട്ടികളും ഒരുമിച്ചിരുന്നാല്‍ അധിക്ഷേപിക്കും.

സ്‌കൂളിലും ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ചിരുന്നാല്‍ ടീച്ചേര്‍ഴ്‌സ് ചോദിക്കും. എന്താണ് ആണിനും പെണ്ണിനും ഒന്നിച്ചിരുന്നാലെന്നും വിദ്യാര്‍ത്ഥികള്‍ ചോദിക്കുന്നു.മണ്ണാര്‍ക്കാട് കരിമ്പ എച്ച് എസ് എസ് ഹൈസ്‌ക്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് കഴിഞ്ഞ ദിവസം മര്‍ദ്ദനമേറ്റത്. സ്‌കൂള്‍ വിട്ട ശേഷം സമീപത്തെ ബസ് സ്റ്റോപില്‍ ബസ് കാത്ത് ഇരിക്കുകയായിരുന്നു അഞ്ച് പെണ്‍കുട്ടികളും അഞ്ച് ആണ്‍കുട്ടികളും. ഈ സമയത്ത് അവിടേക്ക് വന്നവര്‍ പെണ്‍കുട്ടികള്‍ക്കൊപ്പം ഇരിക്കുന്നത് ചോദ്യം ചെയ്യുകയും മര്‍ദ്ദിക്കുകയുമായിരുന്നു. സംഭവത്തില്‍ ഇതുവരെ രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം നടത്താനാണ് പൊലീസ് നീക്കം. സ്ഥലത്ത് പൊലീസ് സന്നാഹമുണ്ട്.

പാലക്കാട് കരിമ്പയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുണ്ടായ സദാചാര ആക്രമണത്തില്‍ പ്രതിഷേധം ശക്തമാണ്. സദാചാര ആക്രമണങ്ങള്‍ക്കെതിരെ രക്ഷിതാക്കളും രംഗത്തെത്തി. നാട്ടുകാര്‍ കുട്ടികളെ തടഞ്ഞ് നിര്‍ത്തി ആക്രമിക്കുകയായിരുന്നുവെന്ന് പരിക്കേറ്റ വിദ്യാര്‍ത്ഥികളിലൊരാളുടെ രക്ഷിതാവ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.''കുട്ടികളെ മര്‍ദ്ദിച്ചതിന് ശേഷം ബസ് തടഞ്ഞ് നിര്‍ത്തി കയറ്റി വിടുകയായിരുന്നുവെന്നാണ് കുട്ടി ഫോണില്‍ വിളിച്ച് പറഞ്ഞത്. അടുത്ത സ്റ്റോപ്പിലിറങ്ങിയ ശേഷം കുട്ടികള്‍ ഫോണില്‍ വിളിച്ച് നാട്ടുകാര്‍ മര്‍ദ്ദിച്ച വിവരം പറഞ്ഞു. നെഞ്ചില്‍ വേദനയുണ്ടെന്നും കാലും കൈയ്യും തളരുന്ന പോലെയുണ്ടെന്നും കുട്ടി പറഞ്ഞതോടെയാണ് വണ്ടിയെടുത്ത് അവരുടെ അടുത്തേക്ക് വന്നത്. കുട്ടികളെ നേരിട്ട് കണ്ടപ്പോഴാണ് എത്രത്തോളം മര്‍ദ്ദനമേറ്റെന്നും പരിക്കേറ്റെന്നും മനസിലായത്. കുട്ടികളുടെ നെഞ്ചിലും കഴുത്തിലും കണ്ണിന് മുകളിലുമെല്ലാം അടികിട്ടിയ പാടുകളാണുള്ളത്. ഇത് കണ്ടതോടെ ഉടന്‍ അധ്യാപകനെ വിളിച്ചു. കുട്ടികള്‍ ബസ് സ്റ്റാന്‍ഡില്‍ സംസാരിച്ച് നില്‍ക്കുകയായിരുന്നുവെന്നും മാഷ് കുട്ടികള്‍ക്കൊപ്പമുണ്ടായിരുന്നുവെന്നും അദ്ദേഹം തന്നെയാണ് പറഞ്ഞത്.

''''മാഷ് പറയുന്നത് അനുസരിച്ച് റോഡിന് മറുവശത്തിന് നിന്നും രണ്ട് പേര്‍ വന്ന് പെണ്‍കുട്ടികളോടെ മോശമായ രീതിയില്‍ സംസാരിച്ചു. ഇതോടെ ആണ്‍കുട്ടികളും ഒപ്പമുണ്ടായിരുന്ന മാഷും പ്രതികരിച്ചു. കുട്ടികളോട് ഇത്തരത്തില്‍ സംസാരിക്കാന്‍ നിങ്ങള്‍ക്ക് അധികാരമില്ലെന്ന് പറഞ്ഞു. ഇതോടെ വീട്ടില്‍ പോടീ എന്ന് പറഞ്ഞ് വിദ്യാര്‍ത്ഥിനികളോട് കയര്‍ത്തു. ഇതിനെ വിദ്യാര്‍ത്ഥികളും അധ്യാപനും ചോദ്യം ചെയ്തു''. നിയമനടപടി സ്വീകരിക്കുമെന്നും പൊലീസില്‍ പരാതി നല്‍കുമെന്നും കുട്ടികള്‍ പറഞ്ഞതോടെ നിങ്ങള് ജയിലില്‍ കിടത്ത് എന്ന് പറഞ്ഞ് ആണ്‍കുട്ടികളെമര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് അധ്യാപകരും വിദ്യാര്‍ത്ഥികളും പറഞ്ഞതെന്ന് രക്ഷിതാവ് വിശദീകരിച്ചു.പൊലീസില്‍ പരാതിപ്പെട്ടപ്പോഴും നല്ല സമീപനമായിരുന്നില്ലെന്നും രക്ഷിതാവ് കുറ്റപ്പെടുത്തി. പൊലീസുകാര്‍ പരാതി എഴുതി വാങ്ങുക മാത്രമാണ് ചെയ്തത്. നാളെ അവരേയും (മര്‍ദ്ദിച്ചവര്‍) നിങ്ങളെയും വിളിപ്പിക്കാമെന്നും ഇപ്പോള്‍ വീട്ടിലേക്ക് പോകാനും ആവശ്യപ്പെട്ടു. മര്‍ദ്ദനമേറ്റെന്ന് പറഞ്ഞിട്ടും പൊലീസ് നടപടിയുണ്ടായില്ലെന്നും രക്ഷിതാവ് വിശദീകരിച്ചു. ആശുപത്രിയില്‍ കൊണ്ട് പോകണമെന്നാവശ്യപ്പെട്ടപ്പോള്‍ നിങ്ങള്‍ക്ക് വേണമെങ്കില്‍ കൊണ്ടുപോകാമെന്നാണ് പൊലീസ് പറഞ്ഞത്. ഞങ്ങടെ കുട്ടികളെ ഇങ്ങനെ കണ്ടിരിക്കാനാകുമോ. ഉടന്‍ തന്നെ അവരെ ആശുപത്രിയിലെത്തിക്കുകയായിരുന്നുവെന്നും രക്ഷിതാവ് വിശദീകരിച്ചു.

 
Other News in this category

 
 




 
Close Window