Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.5788 INR  1 EURO=107.5731 INR
ukmalayalampathram.com
Thu 09th Apr 2026
 
 
ജ്യോതിഷം
  Add your Comment comment
സെപ്തംബര്‍ 3 മുതല്‍ 9 വരെ നിങ്ങള്‍ക്കെങ്ങനെ?
ആറ്റുകാല്‍ രാധാകൃഷ്ണന്‍
മേടരാശി (അശ്വതി, ഭരണി,കാര്‍ത്തിക 1/4)

സന്താനങ്ങളുമായി വിനോദത്തില്‍ ഏര്‍പ്പെടും . ഗൃഹത്തില്‍ ബന്ധു സമാഗമം പ്രതീക്ഷിക്കാം . മനസിന് സന്തോഷം തരുന്ന സന്ദേശങ്ങള്‍ ലഭിക്കും . മാതൃഗുണം പ്രതീക്ഷിക്കാം .വിശേഷവസ്ത്രാഭരണാദികള്‍ സമ്മാനമായി ലഭിക്കും ധാരാളം യാത്രകള്‍ ആവശ്യമായി വരും . ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം. ആഡംര വസ്തുക്കള്‍ ക്കായി പണം ചിലവഴിക്കും.. കലാകായികരംഗങ്ങളിലും, മാധ്യമ രംഗത്തും പ്രവര്‍ത്തിക്കുന്നവര്‍ക്ക് അംഗീ കാരങ്ങള്‍ ലഭിക്കും. ബന്ധുക്കളു മായുണ്ടാകുന്ന അഭിപ്രായ വത്യാസം മന:സംഘര്‍ഷങ്ങള്‍ക്ക് കാരണമാകും. പലവിധത്തില്‍ ധനാഗമം ഉണ്ടാകുമെങ്കിലും അധികരിച്ച വ്യയം മൂലം ബാക്കി ഉണ്ടാവുകയില്ല. വിവാഹകാര്യങ്ങളില്‍ അനുകൂല തീരുമാനം ഉണ്ടാകും. സഹോദര സ്ഥാനീയര്‍ക്ക് രോഗാരിഷ്ടതകള്‍ ഉണ്ടാകും. സിനിമാ, സീരിയല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പുതിയ അവസരങ്ങള്‍ ലഭിക്കും. രക്തസമ്മര്‍ദ്ദം പ്രമേഹം എന്നീ രോഗമുള്ളവര്‍ മരുന്നുകള്‍ കൃതമായി കഴിക്കണം .

ഇടവരാശി (കാര്‍ത്തിക 3/4, രോഹിണി, മകയീരം 1/2)

ഗൃഹത്തില്‍ മംഗളകര്‍മ്മങ്ങള്‍ നടക്കും . കുടുംബജീവിതം ആസ്വാദ്യ മാകും .ഗൃഹത്തില്‍ സുഹൃത്ത് സമാഗമനത്തിന് സാദ്ധ്യത മനസ്സിനിണങ്ങിയ ജീവിത പങ്കാളിയെ കണ്ടെത്തുന്നതില്‍ വിജയിക്കും. ഇഷ്ടഭോജനം സാദ്ധ്യമാകും .ബന്ധുമാത്രാദികളെ കണ്ടുമുട്ടാന്‍ അവസരം ലഭിക്കും . നൂതന വസ്ത്രാഭര ണാദികള്‍ സമ്മാനമായി ലഭിക്കും ദാമ്പത്യ ജീവിതം ശോഭനമായിരിക്കും കണ്ഠത്തിനു മുകളിലുള്ള അസുഖങ്ങള്‍ അനുഭവപ്പെടും . ഭൂമി സംബന്ധമായ ക്രയവിക്രയത്തിന് തടസ്സം ഉണ്ടാകും. രാഷ്ട്രീയപ്രവര്‍ത്തവര്‍ക്ക് നിസ്സാര കാര്യങ്ങളാല്‍ നിലവിലുള്ള സ്ഥാനനഷ്ടം ഉണ്ടാകും. നാല്‍ക്കാലികളില്‍ നിന്നു ധനനഷ്ടം ഉണ്ടാകും. സാഹിത്യകാരന്മാര്‍ക്ക് പുതിയ കൃതികള്‍ പ്രസിദ്ധീകരി ക്കാന്‍ തടസ്സം നേരിടും . യാത്രാവേളയില്‍ ചെറിയതോതില്‍ വാഹനാപകടം ഉണ്ടാകും. ലഹരിപദാര്‍ത്ഥ ങ്ങളോട് അമിതാവേശം ഉണ്ടാകും. അന്യരുടെ വാക്കുകള്‍ ശ്രവിച്ച് അബന്ധത്തില്‍ ചാടും. യുവതീയുവാക്കള്‍ക്ക് സന്തോഷത്തിന് വകയുണ്ട്. . ആഘോഷവേളകളില്‍ പങ്കെടുക്കാന്‍ സാദ്ധ്യത .

മിഥുനരാശി (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)

ഗൃഹത്തില്‍ ബന്ധുസമാഗമം പ്രതീക്ഷിക്കാം . ഭാര്യാഭര്‍ത്താക്കന്‍മാര്‍ തമ്മില്‍ കലഹം വരാതിരിക്കാന്‍ ശ്രദ്ധിക്കണം . ഗൃഹാന്തരീക്ഷം ശോഭനമായിരിക്കും. വിനോദയാത്രകളില്‍ പങ്കെടുക്കും. രാഷ്ട്രീയപ്രവര്‍ത്തകര്‍ക്ക് ശത്രുക്കളുടെ ഉപദ്രവം ഉണ്ടാകും . വിശേഷവസ്ത്രാഭരണാദികള്‍ ലഭിക്കും .സംസാരചാതുര്യം മുഖേന ആരേയും ആകര്‍ഷിക്കും . സാമ്പത്തിക നേട്ടം ഉണ്ടാകും . അവിവാഹി തരുടെ വിവാഹകാര്യത്തിനു അനുകൂല തീരുമാനം എടുക്കും . ഓഹരി വിപണിയിലും ഊഹകച്ചവടത്തിലും ഇടപെടാതിരിക്കുവാന്‍ ശ്രദ്ധിക്കുക. ധന നഷ്ടത്തിന് സാധ്യതയുണ്ട്. .കണ്ടകശനി കാലമാസതിനാല്‍ പൊതുവെ എല്ലാ കാര്യത്തിലും ശ്രദ്ധിക്കുന്നത് നന്നായിരിക്കും . സഹോദരസ്ഥാനീയര്‍ മുഖേന മനക്ലശത്തിന് സാദ്ധ്യത. എന്തെല്ലാം പ്രശനം ഉണ്ടായാലും നിലവില്‍ലുള്ള ജോലിയില്‍ തന്നെ തുടര്‍ന്നു കൊണ്ടു പോകാന്‍ ശ്രമിക്കുക. പുതിയ ബിസിനസിന് അനുകൂല സമയമല്ല . പ്രമോഷന് ശ്രമിക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് തടസങ്ങള്‍ നേരിടും . എല്ലാകാര്യങ്ങളിലും വളരെ ചിന്തിച്ചശേഷം മാത്രം പ്രവര്‍ത്തിക്കുക . സര്‍ക്കാരില്‍ നിന്നും ലഭിക്കാനുള്ള ആനുകൂല്യം ലഭിക്കും. ഗവേഷണവിദാര്‍ത്ഥികള്‍ക്ക് അനുകൂലസമയം പിതൃഗുണവും ഭാഗ്യ പുഷ്ടിയും അനുഭവപ്പെടും. മനസ്സിലാഗ്രഹിക്കുന്ന കാര്യങ്ങള്‍ പ്രാവര്‍ത്തി കമാകും.

കര്‍ക്കിടകരാശി (പുണര്‍തം 1/4, പൂയം, ആയില്യം)

ബന്ധുമിത്രാദികളെ കണ്ടുമുട്ടാനുള്ള അവസരം ലഭിക്കും ഗൃഹാന്ത രീക്ഷം സന്തോഷപ്രദമായിരിക്കും . വിശേഷവസ്ത്രാഭരണാദികള്‍ ലഭിക്കും നൂതന ഗൃഹോപകരണങ്ങള്‍ കരസ്ഥമാക്കും . സൗന്ദര്യാദിവസ്തുക്കള്‍ക്കായി പണം ചിലവഴിക്കും . ഗൃഹമാറ്റത്തിന് ഉദ്ദേശിക്കുന്നവര്‍ക്ക് അനുകൂല സമയം .സിനിമാ, സീരിയല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ധാരാളം അവസരങ്ങള്‍ ലഭിക്കും. രക്ത സമ്മര്‍ദ്ദം പ്രമേഹം എന്നീ രോഗമുള്ളവര്‍ മരുന്നുകള്‍ കൃത്യമായി കഴിക്കണം. പിതാവില്‍ നിന്നും സഹായസഹകരണങ്ങള്‍ ലഭിക്കും. ജോലിയില്‍ പ്രമോഷന്‍ ആഗ്രഹി ക്കുന്നവര്‍ക്ക് തടസ്സം കാണുന്നു. ബുദ്ധിസാമര്‍ത്ഥ്യം മുഖേന പല ആപത്തുകളില്‍ നിന്നും രക്ഷപ്പെടും . അതിഥിസല്‍ക്കാരത്തില്‍ താല്‍പര്യം ജനിക്കും ദാമ്പത്യ ജീവിതം സന്തോഷപ്രദമായിരിക്കും .ബിസിനസ്സ മേഖലയില്‍ പ്രവര്‍ത്തി ക്കുന്നവര്‍ വ്യാപാരസ്ഥാപനങ്ങളില്‍ നിന്നും പണം നഷ്ടപ്പെടാതിരി ക്കാന്‍ ശ്രദ്ധിക്കണം. അധികചിലവുകള്‍ മുഖേന കടം വാങ്ങേണ്ട അവസ്ഥ ഉണ്ടാകും . സംസാരത്തില്‍ നിയന്ത്രണം പാലിക്കുക . ഉദ്ധ്യോഗാര്‍ത്ഥികള്‍ക്ക് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ ഉത്തരവ് ലഭിക്കും. ശത്രുക്കള്‍ മിത്രങ്ങളാകാന്‍ ശ്രമിക്കും. ഉന്നതവിദ്യാഭ്യാസത്തിന് ശ്രമിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ആഗ്രഹി ക്കുന്ന വിഷയം ലഭിക്കും. പുതിയ പ്രണയബന്ധത്തില്‍ മനസ്സ് വാപൃതമാകും

ചിങ്ങരാശി (മകം, പൂരം, ഉത്രം 1/4)

ദമ്പതികള്‍ തമ്മില്‍ അഭിപ്രായവ്യത്യാസം ഉണ്ടാകും. മുന്‍കോപം നിയന്തിക്കുക .വിനോദയാത്രകളില്‍ പങ്കെടുക്കും .വിശേഷവസ്ത്രാഭരണാദികള്‍ സമ്മാനമായി ലഭിക്കും . ചിരകാലസുഹൃത്തിനെ കണ്ടുമുട്ടും . പുതിയ സംരഭം തുടങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അനുകൂല സമയമല്ല. താനറിയാത്ത കാര്യത്തില്‍ അപവാദം കേള്‍ക്കേണ്ടി വരും. മറ്റുള്ളവരുടെ പ്രീതിക്കായി എന്തും പ്രവര്‍ത്തിക്കും. സര്‍ക്കാരില്‍ നിന്നും ലഭിക്കാനുള്ള ആനുകൂല്യം ലഭിക്കും . വിസിറ്റിംഗ് വിസയില്‍ വിദേശത്തു പോയവര്‍ക്ക് ജോലി ലഭിക്കാന്‍ തടസം നേരിടും . സൈനിക വിഭാഗ ത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അപ്രതീക്ഷിത സ്ഥലമാറ്റത്തിനുള്ള ഉത്തരവ് ലഭിക്കും. സാമ്പത്തികപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയാതെ വരും. മാതാവില്‍ നിന്നോ മാതൃസ്ഥാനീയരില്‍ നിന്നോ സഹായ സഹകരണങ്ങള്‍ ലഭിക്കും . ദൂരയാത്രകള്‍ മുഖേന അധിക ചിലവുകളും ശാരീരിക ക്ലേശവും അനുഭവപ്പെടും. ഒരിക്കലും പ്രതീക്ഷിക്കാത്ത ചില സംഭവങ്ങള്‍ വന്നുചേരും. ഏറ്റവും ക്ഷമയോടു കൂടി ജീവിക്കേണ്ട സമയമാണ് നിലവിലുള്ള ജോലിനഷടപ്പെടാനുള്ള സാഹചര്യം ഉണ്ടാകും

കന്നിരാശി (ഉത്രം 3/4, അത്തം, ചിത്തിര 1/2)

സന്താനങ്ങളുമായി വിനോദത്തില്‍ ഏര്‍പ്പെടും . ഗൃഹത്തില്‍ ബന്ധു സമാഗമം പ്രതീക്ഷിക്കാം . മനസിന് സന്തോഷം തരുന്ന സന്ദേശങ്ങള്‍ ലഭിക്കും . മാതൃഗുണം പ്രതീക്ഷിക്കാം . വിശേഷവസ്ത്രാഭരണാദികള്‍ സമ്മാനമായി ലബിക്കും ധാരാളം യാത്രകള്‍ ആവശ്യമായി വരും . ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ധാരാളം മത്സരങ്ങളെ അഭിമുഖീകരിക്കേണ്ടി വരും . ദാമ്പത്യ ജീവിതം സന്തോഷ പ്രദമായിരിക്കും .മനസ്സിനിണങ്ങിയ ജീവിത പങ്കാളിയെ കണ്ടെത്തുന്നതില്‍ വിജയിക്കും. ഇഷ്ടഭോജനം സാദ്ധ്യമാകും . ബന്ധുമിത്രാദികളെ കണ്ടുമുട്ടാന്‍ അവസരം ലഭിക്കും . പിതാവിനോ പിതൃ സ്ഥാനീയര്‍ക്കോ രോഗാരിഷ്ടതകള്‍ ഉണ്ടാകും . പല വിധത്തില്‍ സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം . ആരോഗ്യപരമായി ചെറിയ ബുദ്ധി മുട്ടുകള്‍ അനുഭവ പ്പെടും. വിദേശത്ത് തൊഴില്‍ ചെയ്യുന്നവര്‍ക്ക് തൊഴില്‍പര മായി പല പ്രതിസന്ധി കളും തരണം ചെയ്യേണ്ടി വരും . സ്ത്രികളെ ആകര്‍ഷിക്കുന്ന തൊഴില്‍ ചെയ്യുന്നവര്‍ക്ക് സാമ്പത്തിക നേട്ടം ഉണ്ടാകും ദൃശ്യമാദ്ധ്യമ പ്രവര്‍ത്തനരംഗത്തുള്ളവര്‍ക്ക് ധാരാളം യാത്രകള്‍ ചെയ്യേണ്ടി വരും . സഹോദരസ്ഥാനീയരില്‍ നിന്നും ഗുണാനുഭവം പ്രതീക്ഷിക്കാം .

തുലാരാശി (ചിത്തിര 1/2, ചോതി, വിശാഖം 3/4)

കുടുംബജീവിതം ആസ്വാദ്യമാകും .ഗൃഹത്തില്‍ സുഹൃത്ത് സമാഗമന ത്തിനു സാദ്ധ്യത . അവിവാഹിതരുടെ വിവാഹകാര്യത്തിനു അനുകൂല തീരുമാനം എടുക്കും . സംസാരം മുഖേന ശത്രുക്കള്‍ വര്‍ദ്ധിക്കാന്‍ സാദ്ധ്യത . സജ്ജനങ്ങളുടെ സഹായം ലഭിക്കും. ഗൃഹാന്തരീക്ഷം ശോഭനമായിരിക്കും. വിനോദ യാത്രകളില്‍ പങ്കെടുക്കും. രാഷ്ട്രീയപ്രവര്‍ത്തകര്‍ക്ക് അപ്രതീക്ഷിതമായി ഉന്നതസ്ഥാനമാനങ്ങള്‍ ലഭിക്കും .അപകടസാദ്ധ്യതയുള്ളതിനാല്‍ ഗ്യാസ് , സ്റ്റവ്വ് , വൈദ്യുതി എന്നിവയുമായി കൈകാര്യം ചെയ്യുന്നവര്‍ ശ്രദ്ധിക്കുക . നൂതന ഗൃഹോപകരണങ്ങള്‍ കരസ്ഥമാക്കും .സൗന്ദര്യാദിവസ്തുക്കള്‍ക്കായി പണം ചിലവഴിക്കും .ഗൃഹമാറ്റത്തിനു ഉദ്ദേശിക്കുന്നവര്‍ക്ക് അനുകൂല സമയം . വിശേഷ വസ്ത്രാഭരണാദികള്‍ ലഭിക്കും . കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ധാരാളം അവസരങ്ങള്‍ ലഭിക്കും . പ്രമോഷന് ശ്രമിക്കുന്ന സര്‍ക്കാര്‍ ജീവനകാര്‍ക്ക് അനുകൂല സമയം . സന്താനങ്ങള്‍ക്ക് ആഹാരത്തിലെ ക്രമക്കേടു മുഖേന ഉദരരോഗമോ ,ഗ്യാസ്ട്രബിളോ ഉണ്ടാകും. യാത്രാവേളയില്‍ ആഭരണങ്ങളോ വിലപ്പെട്ട രേഖകളോ നഷ്ടപ്പെടാതിരിക്കുവാന്‍ ശ്രദ്ധിക്കുക. മത്സരവേദികളില്‍ വിജയ സാദ്ധ്യത കാണുന്നു .

വൃശ്ചികരാശി (വിശാഖം 1/4, അനിഴം, കേട്ട)

മനസിന് സന്തോഷവും സമാധാനവും ലഭിക്കും . ഗൃഹത്തില്‍ ബന്ധുസമാഗമം പ്രതീക്ഷിക്കാം . ദാമ്പത്യ ജീവീതം സന്തോഷപ്രദമായിരിക്കും . മുന്‍കോപം നിയന്ത്രിക്കാന്‍ കഴിയാതെ വരും പുതിയ വാഹനം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂല സമയം . സ്ത്രികള്‍ക്ക് അദ്ധ്വാനഭാരം വര്‍ദ്ധിക്കും . കലാകായികരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് കഴിവിന് അനുസൃത മായി അംഗീകാരം ലഭിക്കാന്‍ തടസം നേരിടും . അപകീര്‍ത്തിക്ക് സാദ്ധ്യത യുള്ളതിനാല്‍ ശ്രദ്ധിക്കുക ബന്ധുമിത്രാദികളെ കണ്ടുമുട്ടാനുള്ള അവസരം ലഭിക്കും .ഉദ്യോഗസ്ഥന്‍മാര്‍ക്ക് സര്‍ക്കാരില്‍ നിന്നും കിട്ടേണ്ടതായ ആനുകൂല്യം ലഭിക്കും . സംഗീതം നാടകം എന്നീ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അവസരങ്ങള്‍ കുറയും സാങ്കേതിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് വിദേശ യാത്രക്കുള്ള അവസരം ലഭിക്കും . പിതാവില്‍ നിന്നും സഹായ സഹകരണങ്ങള്‍ ലഭിക്കും . നിലവിലുള്ള ജോലിയില്‍ തന്നെ തുടര്‍ന്നു കൊണ്ടുപോകുവാന്‍ ശ്രമിക്കുക . ആര്‍ക്കും പണം കടം കൊടുക്കരുത് . പ്രേമവിവാഹത്തിന് ആഗ്രഹി ക്കുന്നവര്‍ക്ക് വീട്ടുകാരില്‍ നിന്നും കടുത്ത വിമര്‍ശനങ്ങള്‍ നേരിടേണ്ടി വരും .

ധനുരാശി (മൂലം, പൂരാടം, ഉത്രാടം 1/4)

ഗൃഹത്തില്‍ ബന്ധുസമാഗമം പ്രതീക്ഷിക്കാം . ഭാര്യാ ഭര്‍ത്താ ക്കന്‍മാര്‍ തമ്മില്‍ കലഹം വരാതിരിക്കാന്‍ ശ്രദ്ധിക്കണം . സജ്ജനങ്ങളുടെ സഹായം ലഭിക്കും. ഗൃഹാന്തരീക്ഷം ശോഭനമായിരിക്കും. വിനോദയാത്രകളില്‍ പങ്കെടുക്കും. ആഹാരത്തിലെ ക്രമക്കേട് മുഖേന ഉദരരോഗമോ ,ഗ്യാസ്ട്രബിളോ ഉണ്ടാകും. വിശേഷവസ്ത്രാഭറണാദികള്‍ സമ്മാനമായി ലഭിക്കും .ചിരകാല സുഹൃത്തിനെ കണ്ടുമുട്ടും . പുതിയ സംരഭം തുടങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അനുകൂല സമയം . പിതാവിനോ പിതൃസ്ഥാനീയര്‍ക്കോ രോഗാരിഷ്ടതകള്‍ ഉണ്ടാകും . മത്സരവേദികളില്‍ വിജയിക്കും . നൂതനഗൃഹനിര്‍മ്മാണത്തിന് ശ്രമിക്കുന്നവര്‍ക്ക് അനുകൂല സമയം . പഴയവാഹനം കൊടുത്ത് പുതിയ വാഹനം വാങാന്‍ ശ്രമിക്കും . അവിവാഹിതരുടെ വിവാഹകാര്യത്തിനു അനുകൂല തീരുമാനം എടുക്കും . സ്ത്രികളെ ആകര്‍ഷിക്കുന്ന തൊഴില്‍ ചെയ്യുന്നവര്‍ക്ക് സാമ്പത്തിക നേട്ടം പ്രീക്ഷിക്കാം . വിചാരിക്കാത്ത സ്ഥാന ങ്ങളില്‍ നിന്നും എതിര്‍പ്പുകള്‍ ഉണ്ടാകും .വിവാഹാദി മംഗളകര്‍മ്മങ്ങളില്‍ പങ്കെടു ക്കും . സഹോദരസ്ഥാനീയരില്‍ നിന്നും മനക്ലശത്തിന് സാദ്ധ്യത . മാതാവിന്റെ ആരോഗ്യകാര്യങ്ങള്‍ക്കായി പണം ചിലവഴിക്കും മനസില്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ ഭംഗിയായി നിറവേറും

മകരരാശി (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)

കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രശസ്തിയും അംഗീകാരവും ലഭിക്കും .പലവിധത്തില്‍ സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം . വിവാഹാദി മംഗള കര്‍മ്മങ്ങളില്‍ പങ്കെടുക്കും .ആരോഗ്യപരമായി ചെറിയ ബുദ്ധിമുട്ടുകള്‍ അനുഭവ പ്പെടും . സംസാരം പരുക്കമാകാതിരിക്കുവാന്‍ ശ്രദ്ധിക്കുക . വരവില്‍ കവിഞ്ഞ് ചിലവ് വര്‍ദ്ധിക്കും .വിശേഷവസ്ത്രാഭരണാദികള്‍ സമ്മാനമായി ലഭിക്കും . മനസിന് സന്തോഷം തരുന്ന സന്ദേശങ്ങള്‍ ലഭിക്കും ദാമ്പത്യ ജീവിതം സന്തോഷ പ്രദമായിരിക്കും. . അകന്നു കഴിഞ്ഞിരുന്ന ഭര്‍ത്താവ് അരുകില്‍ എത്താന്‍ സാദ്ധ്യത . സന്താനങ്ങള്‍ മുഖേന മനസമാധാനക്കുറവ് അനുഭവപ്പെടും. പട്ടാളക്കാര്‍ക്ക് അര്‍ഹതപ്പെട്ട ആനുകൂലങ്ങള്‍ അനുവദിച്ചു കിട്ടും. പ്രശ്‌നങ്ങളെ ധീരതയോടെ നേരിടാന്‍ കഴിയും. പ്രേമവിവാഹം ആഗ്രഹിക്കുന്നവര്‍ക്ക് വീട്ടുകാരില്‍ നിന്നും അനുകൂലമറുപടി ലഭിക്കും .നൂതന ഗൃഹോപകരണങ്ങള്‍ ക്കായി പണം ചിലവഴിക്കും . ബന്ധുമിത്രാദികളുടെ സഹായത്താല്‍ അവിവാഹി തരുടെ വിവാഹകാര്യത്തിന് അനുകൂല തീരുമാനം എടുക്കാന്‍ കഴിയും .സര്‍ക്കാര്‍ സംബന്ധമായകാര്യങ്ങള്‍ക്ക് അനുകൂല വിധി ഉണ്ടാകും ജോലിക്കാര്‍ മുഖേന നാശനഷ്ടം ഉണ്ടാകും പ്രതീക്ഷി ക്കാത്ത സമയത്ത് ചില ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കേണ്ടതായി വരും.

കുംഭരാശി (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)

ഗൃഹത്തില്‍ ബന്ധുസമാഗമം പ്രതീക്ഷിക്കാം . ഇഷ്ടഭോജനം സാദ്ധ്യമാകും . വേണ്ടപ്പെട്ടവരില്‍ നിന്നും മനക്ലശത്തിന് സാദ്ധ്യത ഗൃഹത്തില്‍ മോക്ഷണശ്രമത്തിന് സാദ്ധ്യത . യുവതികള്‍ വഞ്ചനയില്‍ അകപ്പെടാതിരിക്കാന്‍ സൂക്ഷിക്കുക. ദമ്പതികള്‍ തമ്മില്‍ നിസ്സാരകാര്യങ്ങളെ ചൊല്ലി അഭിപ്രായ വത്യാസം ഉണ്ടാകും . സ്ഥലമോ വീടോവാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് തടസങ്ങള്‍ നേരിടും യാത്രാവേളയില്‍ വിലപ്പെട്ടരേഖകള്‍ നഷ്ടപ്പെടാതിരിക്കുവാന്‍ ശ്രദ്ധിക്കുക ഗൃഹ നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് പണി നിര്‍ത്തി വയ്‌ക്കേണ്ടതായ അവസ്ഥ സംജാതമാകും . ഏതു കാര്യത്തിന് ഇറങ്ങിയാലും പ്രതീക്ഷിക്കുന്നതിലും അധികം ധനചിലവ് നേരിടും. ദേവാലയങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്ക് കീര്‍ത്തിക്കുറവും സ്ഥാനഭ്രംശവും വരാം. നിസ്സാരകാര്യങ്ങളെ മുന്‍നിര്‍ത്തി വാദ പ്രതി വാദങ്ങളിലേര്‍പ്പെടും. .വിവാഹാദി മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കും . യുവാക്കളില്‍ ലഹരിപദാര്‍ത്ഥത്തിനോട് താല്‍പര്യം വര്‍ദ്ധിക്കും . ശത്രുക്കളുടെ ഗൂഡതന്ത്ര ങ്ങള്‍ പരാജയപ്പെടു ത്താന്‍ കഠിനമായി പരിശ്രമിക്കേണ്ടി വരും . അനാവശ്യ സംസാരം ഒഴിവാക്കുക. നില വിലുള്ള ജോലിയില്‍ തന്നെ തുടര്‍ന്നു പോകാന്‍ കഠിനമായി പ്രയത്‌നിക്കേണ്ടി വരും .

മീനരാശി (പൂരുരുട്ടാതി 1/4, ഉത്രട്ടാതി, രേവതി)

ദാമ്പത്യസുഖവും മനസന്തോഷവും അനുഭവപ്പെടും . സന്താന ങ്ങളുടെ ഉയര്‍ച്ചയില്‍ അഭിമാനം തോന്നും . മനസിന് സന്തോഷം തരുന്ന സന്ദേശങ്ങള്‍ ലഭിക്കും . ശത്രുക്കളില്‍ നിന്നുള്ള ഉപദ്രവം വര്‍ദ്ധിക്കും . വിവാഹാദി മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കും . പിതാവില്‍ നിന്നോ പിതൃ സ്ഥാനീയരില്‍ നിന്നോ സഹായസഹകരണങ്ങള്‍ ലഭിക്കും . ബുദ്ധിപരമായി പല സന്ദര്‍ഭങ്ങളും കൈകാര്യം ചെയ്യാന്‍ ശ്രമിക്കണം. കുടുംബപരമായി കുടുതല്‍ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കേണ്ടി വരും കാര്‍ഷികമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം സഹോദരസ്ഥാനീ യര്‍ക്ക് രോഗാരിഷ്ടതകള്‍ അനുഭവപ്പെടും . മധുരഭാഷണം കൊണ്ടും സൗമ്യമായ പെരുമാറ്റം കൊണ്ടും ഏവരു ടേയും പ്രശംസനേടും, മറ്റുള്ളവരില്‍ നിന്നും സഹായങ്ങള്‍ ലഭിക്കും, സര്‍ക്കാരില്‍ നിന്നുള്ള ആനുകൂല്യങ്ങള്‍ ലഭിക്കും. .റിയല്‍ എസ്റ്റേറ്റ് ബിസിനസ്സ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം . വീടുമാറി താമസിക്കുവാന്‍ ഉദ്ദേശി ക്കുന്ന വര്‍ക്ക് അനുകൂല സമയം . അലങ്കാരവസ്തുക്കളില്‍ പ്രിയം ഉണ്ടാകും. നിലവി ലുള്ള തര്‍ക്കങ്ങള്‍ സന്ധിസംഭാഷണങ്ങള്‍ വഴി രമ്യതയിലാവും. ഉദ്ദ്യോഗാര്‍ത്ഥി കള്‍ക്ക് ഇന്റര്‍വ്യുവില്‍ മെച്ചപ്പെട്ടപ്രകടനം കാഴിച്ച വയ്ക്കുവാന്‍ സാധിക്കും .
 
Other News in this category

 
 




 
Close Window