Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 03rd May 2024
 
 
ഇമിഗ്രേഷന്‍
  Add your Comment comment
മികച്ച വിദ്യാഭ്യാസമുള്ളവരും ആത്മാര്‍ഥതയോടെ ജോലി ചെയ്യുന്നതും കുടിയേറ്റക്കാര്‍
Reporter
ലണ്ടന്‍: അടുത്തിടെ നിയമിതരായ ജോലിക്കാരില്‍ 90 ശതമാനവും കുടിയേറ്റക്കാരാണെന്നത് യുകെ ഗവണ്‍മെന്റിനെ ഏറെ ആശങ്കപ്പെടുത്തിയിരുന്നു. എന്നാല്‍, ബ്രിട്ടീഷ് ചേംബര്‍ ഓഫ് കോമേഴ്‌സ് ഡയറക്റ്റര്‍ ജനറല്‍ ഡേവിഡ് ഫോറോസ്റ്റ് ഇതിനു ന്യായീകരണവുമായി രംഗത്തെത്തി. കുടിയേറ്റക്കാാര്‍ക്ക് ജോലി നല്‍കാന്‍ സ്ഥാപനങ്ങള്‍ താത്പര്യം കാണിക്കുന്നത് അവര്‍ ജോലിയോടു കാട്ടുന്ന ആത്മാര്‍ഥതയും മികച്ച വിദ്യാഭ്യാസ യോഗ്യതയുമാണെന്നാണ് വിശദീകരണം. അധികാരം ഒഴിയുന്നതിന്റെ അവസാന ദിനങ്ങളിലാണ് അദ്ദേഹം ഇത്തരമൊരു പ്രസ്താവന നടത്തിയിരിക്കുന്നത് എന്നതും ശ്രദ്ധേയം. തൊഴില്‍ മേഖലയില്‍ വന്‍ മാറ്റങ്ങള്‍ വരുത്താന്‍ കുടിയേറ്റ ജോലിക്കാരെക്കൊണ്ടു സാധിച്ചു എന്നും അദ്ദേഹം വിശദീകരിക്കുന്നു.

കുടിയേറ്റം കുറയ്ക്കണം എന്നുള്ള ആവശ്യം ഉയരുന്നുണ്ടെങ്കിലും കുറഞ്ഞ വേതനത്തില്‍ കൂടുതല്‍ ആത്മാര്‍ഥതയോടെ ജോലിചെയ്യുന്നത് കുടിയേറ്റക്കാരാണെന്നാണ് ഡേവിഡ് ഫോറോസ്റ്റിന്റെ വാദം. കുടിയേറ്റക്കാരുടെ ജോലിയും കൂലിയും സംബന്ധിച്ച് സമൂലമായ മാറ്റം നടപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്നും അദ്ദേഹം വറഞ്ഞു.

അടുത്തിടെ പുറത്തുവന്ന സര്‍ക്കാര്‍ ഔദ്യോഗിക കണക്കുകള്‍ പ്രകാരം കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ജോലിയില്‍ പ്രവേശിച്ച പത്തില്‍ ഒമ്പതു പേരും വിദേശികളാണ്. ഈ കണക്ക് പുറത്തു വന്നതോടെയാണ് സര്‍ക്കാരിന് ആശങ്കയേറിയത്. കുടിയേറ്റക്കാര്‍ക്ക് കൂടുതല്‍ ജോലി നല്‍കുന്നതിനെ ഗോര്‍ഡണ്‍ ബ്രൗണ്‍ നിശിതമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു. യുകെ സിറ്റിസണ്‍സിന് ജോലി സാധ്യത കുറയുന്നതും തൊഴിലില്ലാത്ത ചെറുപ്പക്കാരുടെ എണ്ണം കൂടുന്നതുമാണ് അധികൃതരെ കടുത്ത നടപടികളിലേക്കു നീങ്ങാന്‍ പ്രേരിപ്പിക്കുന്നത്..

1997 നും 2010 നുമിടയില്‍ കുടിയേറ്റക്കാരുടെ എണ്ണത്തിലും അവര്‍ക്കു ലഭിക്കുന്ന ജോലിയിലും 50 ശതമാനത്തിലേറെ വര്‍ധനവുണ്ടായതായി കണക്കാക്കുന്നു. കൂടുതല്‍ ഊര്‍ജസ്വലരായി ജോലി ചെയ്യുന്നതിനാല്‍ പല കമ്പനികള്‍ക്കും താത്പര്യം കുടിയേറ്റക്കാരോടാണ്.

യുകെയിലെ ചെറുപ്പക്കാര്‍ക്കിടയില്‍ വിദ്യാഭ്യാസം കുറഞ്ഞതും മടിയന്മാരായി മാറിക്കൊണ്ടിരിക്കുന്നതുമാണ് കുടിയേറ്റക്കാര്‍ക്ക് അനുകൂലമായിരിക്കുന്നത്. ജോലിക്കായ് അപേക്ഷ അയയ്ക്കാന്‍ പോലും അവര്‍ തയാറാകുന്നില്ല. അപേക്ഷ ക്ഷണിച്ചാല്‍ പോലും 10 ശതമാനത്തില്‍ താഴെമാത്രമാണ് അപേക്ഷിക്കാന്‍ തയാറാകുന്നത്.
 
Other News in this category

 
 




 
Close Window