Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 06th May 2024
 
 
ഇമിഗ്രേഷന്‍
  Add your Comment comment
പാസ്സ്‌പോര്‍ട്ട് ഓഫീസുകള്‍ സ്വകാര്യവത്കരിക്കേണ്ടതുണ്ടോ???
Reporter
കൊച്ചി:രാജ്യത്ത പാസ്‌പോര്‍ട്ട് വിതരണത്തില്‍ സ്വകാര്യ ലോബികളുടെ കൈകടത്തലുകള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യമാണ് സംജാതമായിരിക്കുന്നത്.പാസ്‌പോര്‍ട്ട് സ്വകാര്യവത്കരിക്കുന്നതിലൂടെ നിരവധി വ്യജന്‍മാര്‍ ഈ മേഖലയിലേക്ക് കടക്കുമെന്നാണ് കരുതേണ്ടത്.ചില ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പാസ്‌പോര്‍ട്ട് സ്വകാര്യവത്കരണം പ്രാവര്‍ത്തികമാക്കിക്കഴിഞ്ഞു.കേരളത്തിലെ നാലു പോസ്സ്‌പോര്‍ട്ട് ഓഫീസുകളുടെ കീഴില്‍ 13പാസ്‌പോര്‍ട്ട് സേവന കേന്ദ്രങ്ങളാണ് വരുന്നത്.

തിരുവനന്തപുരം,കൊല്ലം,എറണാകുളം,കോഴിക്കോട് എന്നിവയ്ക്കുകീഴിലാണ് ഓഫീസുകള്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്.രാജ്യത്തെ 37പാസ്സ്‌പോര്‍ട്ട് ഓഫീസുകള്‍ക്കു കീഴില്‍ 77സേവനകേന്ദ്രങ്ങള്‍ തുടങ്ങാനാണ് തീരുമാനം.ഇതില്‍ പത്തോളം കേന്ദ്രങ്ങള്‍ പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു.അനുവദിക്കപ്പെട്ട കേന്ദ്രങ്ങളുടെ എണ്ണം നോക്കുമ്പോള്‍ ഏറ്റവും അധികം കേരളത്തിലാണ്.നാലു പാസ്സ്‌പോര്‍ട്ട് ഓഫീസുകള്‍ പതിമൂന്നു സേവനകേന്ദ്രങ്ങള്‍.

വിദേശരാജ്യങ്ങളിലുള്ള മലയാളികളുടെ എണ്ണം നോക്കുമ്പോള്‍ ഇത്രയും പാസ്സ്‌പോര്‍ട്ട് ഓഫീസുകള്‍ ധാരാളമാവില്ല.കണ്ണൂരുകാര്‍ക്ക് പാസ്സ്‌പോര്‍ട്ടിനായി ഇനി കോഴിക്കോട് പോകേണ്ടിവരില്ല എന്നതാണ് മറ്റൊരു മെച്ചം.പക്ഷേ ഈ സൗകര്യങ്ങള്‍ക്കുപുറമെ ചില ദോഷവശങ്ങളും ഉണ്ട്.2008ലാണ് വിദേശകാര്യമന്ത്രാലയം ഇത്തരമൊരു തീരുമാനത്തിലെത്തിയത്.അന്നുതൊട്ട് പാസ്സപോര്‍ട്ട് ഓഫീസ് ജീവനക്കാരുടെ സംഘടനകളും മറ്റും എതിര്‍പ്പുമായി രംഗത്തെത്തിയിരുന്നു.എന്നാല്‍ ഈ എതിര്‍പ്പുകളെല്ലാം അവഗണിച്ചായിരുന്നു വിദേശകാര്യമന്ത്രാലയത്തിന്റെ തീരുമാനം.

നിലവില്‍ 100രൂപയായിരുന്ന പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിന് 300രൂപയും പിന്നീട് 500രൂപയും ആയി ഉയര്‍ത്തി.പാസ് പോര്‍ട്ട് മേഖലയിലെ സ്വകാര്യവത്കരണത്തിന്റെ കടന്നുവരവിന്റെ മുന്നോടിയാണ്് പുതിയ വര്‍ദ്ധന.77സേവനകേന്ദ്രങ്ങള്‍ തുറക്കാനായി 1000കോടി രൂപയാണ് ടാറ്റ കണ്‍സള്‍ട്ടന്‍സിക്ക് കേന്ദ്രസര്‍ക്കാര്‍ നല്‍കിയിരുന്നു. ഇതിനുപുറമെ ഫീസ് വര്‍ദ്ധപ്പിക്കാനുള്ള വിലപേശലുകള്‍ അരങ്ങേറുന്നത്.പാസ്സ് പോര്‍ട്ട് ഓഫീസുകള്‍ സ്വകാര്യവത്കരിക്കുന്നതുവഴി നിരവധി പ്രശ്‌നങ്ങള്‍ നേരിടേണ്ടിവരും എന്നതില്‍ സംശയമില്ല.
 
Other News in this category

 
 




 
Close Window