Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 07th May 2024
 
 
അസോസിയേഷന്‍
  Add your Comment comment
യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്‍ കലാമേള ശനിയാഴ്ച; കലാമേള ഒരുക്കങ്ങളെല്ലാം അവസാന ഘട്ടത്തില്‍
Text By: Sanoj Varghese

യുക്മ നോര്‍ത്ത് വെസ്റ്റ് റീജണല്‍ കലാമേളയുടെ അവസാനഘട്ട തയ്യാറെടുപ്പുകള്‍ ബോള്‍ട്ടനിലെ തോണ്‍ലി സലേഷ്യന്‍ കോളേജില്‍ നടന്നുവരികയാണ്. മറ്റന്നാള്‍ 14-ാം തീയതി ശനിയാഴ്ചയാമ് കലാമേള. പരിപാടിയുടെ വിജയത്തിനായി ആതിഥേയത്വം വഹിക്കുന്ന ബോള്‍ട്ടന്‍ മലയാളി അസോസിയേഷന്‍ പ്രതിനിധികള്‍ ഉള്‍പ്പെടുന്ന സ്വാഗതസംഘം വിവിധ ഗ്രൂപ്പുകളിലായി പ്രവര്‍ത്തിച്ചുവരുന്നു. നോര്‍ത്ത് വെസ്റ്റ് റീജിയണല്‍ പ്രസിഡന്റ് ബിജു പീറ്റര്‍ ചെയര്‍മാന്‍ ആയും ബോള്‍ട്ടണ്‍ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് അനിയന്‍കുഞ്ഞ് സക്കറിയ വൈസ് ചെയര്‍മാനും ആയ കമ്മിറ്റിയില്‍ റീജിയണല്‍ കലാമേള കോഡിനേറ്റര്‍ സനോജ് വര്‍ഗീസ് കോഡിനേറ്ററായും ബോള്‍ട്ടന്‍ മലയാളി അസോസിയേഷന്‍ സെക്രട്ടറി അബി അജയ് അസിസ്റ്റന്റ് കോഡിനേറ്റര്‍ ആയും നേതൃത്വം നല്‍കുന്ന കമ്മിറ്റിയില്‍ റിസപ്ഷന്‍ - ബിജു മൈക്കിള്‍, ടോസി സക്കറിയ, ബിനു ജേക്കബ്, ഷെയ്സ് ജോസഫ് എന്നിവരും, രജിസ്ട്രേഷന്‍- സനോജ് വര്‍ഗീസ്, ഷാരോണ്‍ ജോസഫ് എന്നിവരും സ്റ്റേജ് - ബെന്നി ജോസഫ്, ഡോ: അജയ് കുമാര്‍, ജോര്‍ജ് ജോസഫ്, ജയ്സണ്‍ ജോസഫ് എന്നിവരും, ഹോസ്പിറ്റാലിറ്റി- അഡ്വ: ജാക്സണ്‍ തോമസ്, ജോണ്‍ കണിവയലില്‍, എല്‍ദോസ് സണ്ണി, തങ്കച്ചന്‍ എബ്രഹാം എന്നിവരും, ഓഫീസ് - രാജീവ്, സിജോ വര്‍ഗീസ് എന്നിവരും നേതൃത്വം നല്‍കുന്ന കമ്മിറ്റികള്‍ അവസാനഘട്ട തയ്യാറെടുപ്പുകള്‍ നടത്തി വരുന്നു. കലാമേളയുടെ വിജയത്തിനായി എല്ലാവിധ സഹായങ്ങളും ഉറപ്പുവരുത്തി കൊണ്ട് നാഷണല്‍ ജനറല്‍ സെക്രട്ടറി കുരൃന്‍ ജോര്‍ജ്ജും, നാഷണല്‍ വൈസ് പ്രസിഡന്റ് ഷിജോ വര്‍ഗീസും, മുന്‍ ജനറല്‍ സെക്രട്ടറിയും നിലവിലെ പി ആര്‍ ഒ & മീഡിയാ കോര്‍ഡിനേറ്റര്‍ അലക്സ് വര്‍ഗീസും റീജിയണല്‍ കമ്മിറ്റിക്ക് വേണ്ട മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കി പ്രവര്‍ത്തിച്ചുവരുന്നു. കലാമേളക്ക് രുചികരമായ പ്രഭാത ഭക്ഷണം മുതല്‍ മിതമായ നിരക്കില്‍ ഭക്ഷണം വിതരണം ചെയ്യുന്നതാണ്. യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയണല്‍ കലാമേള രാവിലെ 10ന് ആരംഭിക്കും. കലാമേളയില്‍ മത്സരാര്‍ത്ഥികള്‍ കൃത്യസമയത്ത് തന്നെ എത്തിച്ചേരണമെന്നും എല്ലാവരുടേയും സഹായ സഹകരണങ്ങള്‍ ഉണ്ടാവണമെന്നും റീജിയണല്‍ കമ്മിറ്റിക്കു വേണ്ടി പ്രസിഡന്റ് ബിജു പീറ്റര്‍, സെക്രട്ടറി ബെന്നി ജോസഫ് എന്നിവര്‍ അഭ്യര്‍ത്ഥിച്ചു. കലാമേള വേദിയുടെ വിലാസം Thornleigh Salesian College, Sharples Park, Bolton BL1 6PQ

 
Other News in this category

 
 




 
Close Window