|
മേടരാശി (അശ്വതി, ഭരണി,കാര്‍ത്തിക 1/4)
ഏറെനാളുകളായി കാണാതിരുന്ന ബന്ധുമിത്രാദികളെ കണ്ടുമുട്ടും . കൃഷിക്കാര്‍ക്ക് സാമ്പത്തിക നേട്ടം ഉണ്ടാകും . മാതാവില്‍ നിന്നും സഹായസഹകര ണങ്ങള്‍ ലഭിക്കും . ശത്രുക്കളുടെ കുതന്ത്രങ്ങളെ പരാജയപ്പെടുത്താന്‍ കഴിയും . പിതൃ സമ്പത്ത് അനുഭവയോഗത്തില്‍ വന്നു ചേരും . മന:ക്ലേശത്തിന് ഇടയാക്കുന്ന ഫോണ്‍ സന്ദേശങ്ങള്‍ വരും . സിനിമാ സീരിയല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പുതിയ കരാറുകളില്‍ ഒപ്പുവയ്ക്കും . പ്രമോഷന് ശ്രമിക്കുന്നക്ക് മേലുദ്ദ്യോഗസ്ഥരില്‍ നിന്നും അനുകൂല നീക്ക് പോക്ക് ഉണ്ടാകും . സന്താന ലബ്ധിക്കായി കാത്തിരിക്കുന്ന ദമ്പതികള്‍ക്ക് മനക്ലശത്തിന് സാദ്ധ്യത . ഏത് കാര്യവും വിമര്‍ശന ബുദ്ധിയാല്‍ വീക്ഷിക്കും ധാരാളം യാത്രകള്‍ ആവശ്യമായി വരും . ആഡംര വസ്തുക്കള്‍ക്കായി പണം ചിലവഴിക്കും മാധ്യമ രംഗത്തും പ്രവര്‍ത്തിക്കുന്നവര്‍ക്ക് അംഗീകാരങ്ങള്‍ ലഭിക്കും. ശത്രുക്കള്‍ വൃഥാ അപവാദങ്ങള്‍ പറഞ്ഞുപരത്തും. ഐ.റ്റി.ഐ മേഖലയിലുള്ളവര്‍ക്ക് പുതിയ തൊഴില്‍ സാധ്യതയുണ്ട്.
ഇടവരാശി (കാര്‍ത്തിക 3/4, രോഹിണി, മകയീരം 1/2)
അകന്നുകഴിഞ്ഞിരുന്ന ദമ്പതികള്‍ തമ്മില്‍ ഒന്നിക്കും . മനസിന് സന്തോഷവും സമാധാനവും ലഭിക്കും . ചെറുയാത്രകള്‍ ആവശ്യമായി വരും . ഗൃഹത്തില്‍ മംഗളകര്‍മ്മങ്ങള്‍ നടക്കും . വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് നിലവിലുള്ളതിനെക്കാള്‍ മെച്ചപ്പെട്ടജോലി ലഭിക്കും . ദൃശ്യ മാദ്ധ്യമ പ്രവര്‍ത്തനരംഗത്തുള്ളവര്‍ക്ക് അംഗീകാരങ്ങള്‍ ലഭിക്കും . സങ്കീര്‍ണ്ണമായ പ്രശ്‌നങ്ങള്‍ മുഖേന ഉറക്കമില്ലായ്മ അനുഭവപ്പെടും . ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് സാമ്പത്തിക നേട്ടത്തിന് സാദ്ധ്യത സന്താനങ്ങള്‍ക്ക് വിദേശത്ത് തൊഴില്‍ ലബ്ധി ഉണ്ടാകാനിടയുണ്ട്. സംഗീതം , നാടകം എന്നീമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ധാരാളം അവസരം ലഭിക്കും ശത്രുക്കളുടെ ഗൂഡതന്ത്രങ്ങള്‍ മുഖേന കേസുകളോ അപമാനങ്ങളോ സംഭവിക്കാം . അനാവശ്യമായ സംസാരം ഒഴിവാക്കുക .യാത്രകള്‍ മുഖേന പ്രതീക്ഷിച്ചതിനെക്കാള്‍ ഗുണം ലഭിക്കും . ഇഷ്ടജനങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്താന്‍ സാധിക്കും കൂട്ടുബിസിനസില്‍ പാര്‍ട്ടണര്‍മാരുടെ . അഗനിഭയത്തിന് സാദ്ധ്യതയുള്ള തിനാല്‍ ശ്രദ്ധിക്കുക
മിഥുനരാശി (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
ഉദ്ദ്യോഗാര്‍ത്ഥികള്‍ക്ക് കഠിന പരിശ്രമം ആവശ്യമായി വരും . ഷെയര്‍മാര്‍ക്കറ്റില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ധന നഷ്ടം പ്രതീക്ഷിക്കാം . ഭര്‍ത്താവിന്റെ ജോലിയിലുള്ള ഉയര്‍ച്ച മാനസിക സംതൃപ്തി ഉണ്ടാക്കും. പ്രയാസമെന്ന് തോന്നിയ പല സംഗതികളും സാധിക്കും. സുഹുര്‍ത്തുക്കളുമായി ഉല്ലാസയാത്രകളില്‍ പങ്കെടുക്കും. മനസിനു സന്തോഷംതരുന്ന സന്ദേശങ്ങള്‍ ലഭിക്കും .സ്വന്തക്കാര്‍ നിമിത്തം ജീവിത പങ്കാളിയുമായി ചില അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകും. നാടുവിട്ടു കഴിയുന്നവര്‍ക്ക് സ്വന്തം നാട്ടിലേക്ക് തിരിച്ചുവരുന്നതിനുള്ള ശ്രമം വിജയിക്കും. ജലയാത്രയില്‍ ശ്രദ്ധിക്കുക എന്‍ഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് കാമ്പസ് ഇന്റര്‍വ്യുവഴി മെച്ചപ്പെട്ടജോലി ലഭിക്കും . മുന്‍കോപം നിയന്ത്രിക്കുക . ഉദരസംബന്ധമായ രോഗങ്ങള്‍ ഉണ്ടാകും . ഗൃഹനവീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടും. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാനിടവരും. സന്താനങ്ങള്‍ക്ക് അഭിവൃദ്ധി ഉണ്ടാകും
കര്‍ക്കിടകരാശി (പുണര്‍തം 1/4, പൂയം, ആയില്യം)
സന്താനങ്ങള്‍ മുഖേന മനസന്തോഷം വര്‍ദ്ധിക്കും . വിവാഹ സംബന്ധമായി നിര്‍ണ്ണായക തീരുമാനം എടുക്കും . ആരോഗ്യപരമായി ചെറിയ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടും .പ്രമോഷന് ശ്രമിക്കുന്ന സര്‍ക്കാര്‍ ജീവനകാര്‍ക്ക് അനുകൂല ഉത്തരവ് ലഭിക്കും . വിദേശത്ത് തൊഴില്‍ ചെയ്യുന്നവര്‍ക്ക് സാമ്പത്തിക നേട്ടം ഉണ്ടാകും . കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രശസ്തി വര്‍ദ്ധിക്കും . കുടുംബാംഗങ്ങള്‍ക്ക് രോഗങ്ങള്‍ ഉണ്ടാകും. അകലെയുള്ള ബന്ധുക്കള്‍ സഹായിക്കും. മംഗളകാര്യങ്ങളില്‍ പങ്കെടുക്കും. അവിവാഹിതരുടെ വിവാഹകാര്യത്തില്‍ തീരുമാനം എടുക്കും . വിദ്യാര്‍ത്ഥികള്‍ പഠനകാര്യത്തില്‍ ഉത്സാഹം പ്രകടമാക്കും . വ്യവഹാരങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് അനുകൂല സമയം . സന്താനങ്ങളാല്‍ കീര്‍ത്തി വര്‍ദ്ധിക്കും. പെട്ടെന്നു . കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പുതിയ അവസരങ്ങള്‍ ലഭിക്കും . പിതാവില്‍ നിന്നും സഹായസഹകരണങ്ങള്‍ ലഭിക്കും . ബിസിനസ്സ്‌രംഗത്ത് പ്രവര്‍ ത്തിക്കുന്നവര്‍ക്ക് തൊഴില്‍പരമായി ധാരാളം മത്‌സരങ്ങള്‍ നേരിടും . പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാനിടവരും. ഈശ്വരാധീനം ഉള്ളതിനാല്‍ എല്ലാ ആപത്തുകളില്‍ നിന്നും രക്ഷപ്പെടും .
ചിങ്ങരാശി (മകം, പൂരം, ഉത്രം 1/4)
സന്താനങ്ങളെ കുറിച്ച് മനോവിഷമം ഉണ്ടാകും. ഉല്ലാസ യാത്രകളില്‍ പങ്കെടുക്കും . കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രശസ്തി വര്‍ദ്ധിക്കും . സാമൂഹിക സാഹിത്യരംഗത്തുള്ളവര്‍ക്ക് അംഗീകാരവും , പുതിയ കൃതി പ്രസിദ്ധീകരിക്കാനും സാധിക്കും . ദമ്പതികള്‍ തമ്മില്‍ ഐക്യതയോടെ കഴിയും . ആഘോഷവേളകളില്‍ പങ്കെടുക്കും . പുതിയ സുഹൃത്ത് ബന്ധം മുഖേന ജീവിതത്തില്‍ മാറ്റം ഉണ്ടാകും. സഹോദരങ്ങളുമായി തീരുമാനിച്ച് പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കും. ബന്ധുമിത്രാ ദികളെ കണ്ടുമുട്ടാനുള്ള അവസരം ലഭിക്കും .നാല്‍ക്കാലികളില്‍ നിന്നും ഉപദ്രവം ഉണ്ടാകും . ഇഷ്ടഭോജനം സാദ്ധ്യമാകും . ഈശ്വരചിന്ത കൈവിടാതെ സൂക്ഷിക്കണം . പ്രവര്‍ത്തികളില്‍ ജാഗ്രത പാലിക്കണം. നഷ്ടപ്പെട്ട ധനം തിരികെ ലഭിക്കും. ബുദ്ധിപര മായി പല സന്ദര്‍ഭങ്ങളും കൈകാര്യം ചെയ്യാന്‍ ശ്രമിക്കണം.കുടുംബപരമായി കുടുതല്‍ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കേണ്ടി വരും . ദിനചര്യയില്‍ പലമാറ്റവും ഉണ്ടാകും ചിലര്‍ മനസില്‍ ഇഷ്ടപെടാത്തരീതിയില്‍ പെരുമാറും ഗൃഹനിര്‍മ്മാണത്തില്‍ ധനനഷ്ടം സംഭവിക്കും . മാതാവില്‍ നിന്നും സഹായസഹകരണങ്ങള്‍ ലഭിക്കും .
കന്നിരാശി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
യാത്രാവേളയില്‍ ആഭരണങ്ങളോ വിലപ്പെട്ട രേഖകളോ നഷ്ടപ്പെടാതിരി ക്കുവാന്‍ ശ്രദ്ധിക്കുക. അസമയത്തുള്ളയാത്രകള്‍ ഒഴിവാക്കുക. അയല്‍ക്കാരുമായി അഭിപ്രായവത്യാസം ഉണ്ടാകും . പിതാവുമായോ പിതൃസ്ഥാനീയരുമായോ അഭിപ്രായ വ്യത്യാസം ഉണ്ടാകും . പുണ്യക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കും . ആഹാരത്തിലെ ക്രമക്കേടു മുഖേന ഉദരരോഗമോ, ഗ്യാസ്ട്രബിളോ ഉണ്ടാകും .അപകീര്‍ത്തിക്ക് സാദ്ധ്യതയുള്ള തിനാല്‍ ശ്രദ്ധിക്കുക . ദാമ്പത്യ ജീവിതം സന്തോഷപ്രദമായിരിക്കും വാഹനാപകടം ഉണ്ടാകാന്‍ സാദ്ധ്യത യുള്ളതിനാല്‍ ലൈസന്‍സില്ലാതെ വാഹനം ഓടിക്കാതിരിക്കും മനസിന് സന്തോഷം തരുന്ന സന്ദശങ്ങള്‍ ലഭിക്കും . യാത്രകള്‍ ഉല്ലാസപ്രദമാകും അവിവാഹിതരുടെ വിവാഹ കാര്യത്തില്‍ തീരുമാനം എടുക്കും . സഹോദര സ്ഥാനീ യരില്‍ നിന്നും സഹായസഹകരണങ്ങള്‍ ലഭിക്കും . നിലവിലുള്ള ജോലിയില്‍ തുടരാന്‍ പറ്റാത്ത സാഹചര്യം സംജാതമാകും .വിദ്യാര്‍ത്ഥികള്‍ പഠനകാര്യത്തില്‍ അലസത പ്രകടമാക്കും ഏതു കാര്യത്തിനും പ്രതീക്ഷിക്കുന്നതിലും അധികം ചിലവ് നേരിടും.
തുലാരാശി (ചിത്തിര 1/2, ചോതി, വിശാഖം 3/4)
സന്താനങ്ങളുടെ ആരോഗ്യകാര്യങ്ങള്‍ക്കായി പണം ചിലവഴി ക്കും മനസില്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ ഭംഗിയായി നിറവേറും . ദാമ്പത്യ ജീവിതം സന്തോഷ പ്രദമായിരിക്കും . ഭൂമിസംബന്ധമായി അഭിപ്രായ വ്യത്യസം ഉണ്ടാകും യാത്രാവേളയില്‍ വിലപ്പെട്ടരേഖകള്‍ നഷ്ടപ്പെടാതിരിക്കുവാന്‍ ശ്രദ്ധിക്കുക . ഗൃഹ പ്പണിയില്‍ പാകപ്പിഴകള്‍ കണ്ടെത്തും .വേണ്ടപ്പെട്ടവരുടെ മരണാനന്തര കര്‍മ്മങ്ങളില്‍ പങ്കെടുക്കും . ആരോഗ്യപരമായി നല്ല കാലമാകുന്നു സര്‍ക്കാര്‍ സംബന്ധമായ കാര്യങ്ങള്‍ക്ക് അനുകൂല വിധി ഉണ്ടാകും ജോലിക്കാര്‍ മുഖേന ധന നഷ്ടം ഉണ്ടാകും പ്രതീക്ഷിക്കാത്ത സമയത്ത് ചില ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കേണ്ടതായി വരും. വിരുദ്ധശക്തികളുടെ പ്രവര്‍ത്തനം അല്പം ശല്യം ഉണ്ടാക്കും. പ്രോത്സാഹകരമായ വാര്‍ത്തകള്‍ കേള്‍ക്കാനിടവരും. ഗൃഹത്തില്‍ മോക്ഷണശ്രമത്തിന് സാദ്ധ്യത . സഹോദരസ്ഥാനീയരുമായി അഭിപ്രായവ്യത്യാസ ത്തിന് സാദ്ധ്യത . അസാധാരണ വാക് സാമര്‍ത്ഥ്യം പ്രകടമാക്കും . ശരീരത്തില മുറിവോ വ്രണമോ ഉണ്ടാകാന്‍ സാദ്ധിയയുണ്ട്
വൃശ്ചികരാശി (വിശാഖം 1/4, അനിഴം, കേട്ട)
ഉപരിപഠനത്തിന് ശ്രമിക്കുന്നവര്‍ക്ക് ആഗ്രഹിക്കുന്ന വിഷയം ലഭിക്കും . മാതൃസ്വത്ത് സംബന്ധമായി അഭിപ്രായ വ്യത്യാസം ഉണ്ടാകും . അവിവാഹി തരുടെ വിവാഹ കാര്യത്തിന് അനുകൂല തീരുമാനം എടുക്കും . ബിസിനസ്സ് വിപുലീകരിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് തടസ്സങ്ങള്‍ നേരിടും . സാമ്പത്തിക ഇടപാടുകളില്‍ സൂക്ഷിക്കുക . ജീവിത പങ്കാളിയില്‍ നിന്നും സുഖം ലഭിക്കും. കലാ രംഗത്ത് പ്രവര്‍ത്തി ക്കുന്നവര്‍ക്ക് പുതിയ അവസരങ്ങള്‍ ലഭിക്കും . സംസാരം പരുക്കമാകാതിരിക്കാന്‍ ശ്രദ്ധിക്കുക ബിസിനസ്സ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് തൊഴില്‍ പരമായി ധാരാളം മത്‌സരങ്ങള്‍ നേരിടും. ശത്രുക്കള്‍ വര്‍ദ്ധിക്കും. ആരോഗ്യപരമായി വളരെയധികം ശ്രദ്ധിക്കുക. സര്‍ക്കാരില്‍ നിന്നും ലഭിക്കാനുള്ള ആനുകൂല്യങ്ങള്‍ക്ക് തടസ്സം നേരിടും. ഗൃഹാന്തരീക്ഷം പൊതുവേ അസംതൃപ്ത മായിരിക്കും. വഞ്ചനയില്‍ അകപ്പെടാതിരിക്കാന്‍ സൂക്ഷിക്കുക.സഹോദരങ്ങള്‍ തമ്മില്‍ യോജിപ്പിലെത്തും. മതപരമായ ചടങ്ങുകളില്‍ പങ്കെടുക്കും . സുഹൃത്തിന് വേണ്ടി ജാമ്യം നിന്നതിന്റെ പേരില്‍ ധനകാര്യ സ്ഥാപനത്തില്‍ നിന്നും നേട്ടീസ് വരാന്‍ സാദ്ധ്യത
ധനുരാശി (മൂലം, പൂരാടം, ഉത്രാടം 1/4)
വ്രതാനുഷ്ടാനത്തിന് താല്‍പര്യം ഉണ്ടാകും.. ഗൃഹം മോടിപിടിപ്പിക്കാനുള്ള ശ്രമം പരാജയപ്പെടും . സഹപ്രവര്‍ത്തകരില്‍ നിന്നും തിക്താനുഭവങ്ങള്‍ ഉണ്ടാകും . നൂതന വസ്ത്രാഭരണാദികള്‍ സമ്മാനമായി ലഭിക്കും . സഹോദരസ്ഥാനീയര്‍ ഗൃഹത്തില്‍ സന്ദര്‍ശിക്കും . വിനോദങ്ങളില്‍ പങ്കെടുക്കും . ഉപരിപഠനത്തിന് ശ്രമിക്കുന്നവര്‍ക്ക് ആഗ്രഹിക്കുന്ന വിഷയം ലഭിക്കും ആരോഗ്യപരമായി നല്ലകാലമല്ല. ഗൃഹ സംബന്ധമായി അസ്വസ്ഥകള്‍ അനുഭവപ്പെടും . കണ്ഠത്തിന് മുകളിലുള്ള അസുഖങ്ങള്‍ അനുഭവപ്പെടും . വസ്തുസംബന്ധമായി അതിര്‍ത്തി തര്‍ക്കം പരിഹരിക്കപ്പെടും . വിദേശയാത്രക്ക് ശ്രമിക്കുന്നവര്‍ക്ക് ആഗ്രഹം സഫലീകരിക്കും. കൂട്ടു ബിസിനസില്‍ ഏര്‍പ്പെട്ടവര്‍ക്ക് ധനനഷ്ടം സംഭവിക്കും ഉദ്യോഗസ്ഥന്‍മാര്‍ക്ക് സര്‍ക്കാരില്‍ നിന്നും കിട്ടേണ്ടതായ ആനുകൂല്യം ലഭിക്കാന്‍ തടസം നേരിടും . ഉത്തരവാദിത്വങ്ങള്‍ നിശ്ചിത സമയത്ത് നിറവേറാന്‍ സാധിക്കും . അവിവാഹിതരുടെ വിവാഹകാര്യത്തിന് തീരുമാനം എടുക്കാന്‍ തടസം നേരിടും .
മകരരാശി (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ദാമ്പത്യജീവിതം സന്തോഷ പ്രദമായിരിക്കും. ശത്രു ജയത്തിന് സാദ്ധ്യത. താര്‍ക്കിക വിഷയത്തിലൂടെ വിജയം കൈവരിക്കും. ബിസിനസ്സ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ നന്നായി ആലോചിച്ച് തീരുമാനങ്ങള്‍ കൈകൊള്ളുക. പല വിധത്തില്‍ സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം . ബന്ധുജന വിരോധം ഉണ്ടാകും. സന്താനങ്ങളാല്‍ മന:സന്തോഷം വര്‍ദ്ധിക്കും. വീട്ടമ്മമാര്‍ക്ക് കുടുംബാഗങ്ങളില്‍ നിന്നുള്ള പിന്തുണ ലഭിക്കും . ഉപരിപഠനത്തിന് ശ്രമിക്കുന്ന വര്‍ക്ക് തടസ്സങ്ങള്‍ നേരിടും വസ്തുവകകള്‍ വില്‍ക്കുവാന്‍ ശ്രമിക്കുന്നവര്‍ക്ക് അത് സാധിക്കുമെങ്കിലും പ്രതീക്ഷിച്ചത്ര ലാഭം ലഭിക്കുകയില്ല . ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തി ക്കുന്നവര്‍ക്ക് കര്‍മ്മരംഗത്ത് ഉയര്‍ച്ച അനുഭവപ്പെടും . ഉദ്യോഗസ്ഥന്‍മാര്‍ക്ക് സര്‍ ക്കാരില്‍ നിന്നും കിട്ടേണ്ടതായ ആനുകൂല്യം ലഭിക്കാന്‍ തടസം നേരിടും . വിദേശത്ത് ഉള്ളവര്‍ക്ക് ഔദ്യോഗികമായ മേന്‍മ അനുഭവപ്പെടും . ഓഹരി വിപണിയിലും ഊഹകച്ചവടത്തിലും ഇടപെടാതിരിക്കുവാന്‍ ശ്രദ്ധിക്കുക. ഇന്റര്‍വ്യുകളില്‍ പങ്കെടുക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് മെച്ചപ്പെട്ട പ്രകടനം കാഴ്ച വയ്ക്കാന്‍ സാധിക്കും
കുംഭരാശി (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)
ഏറ്റെടുത്ത ജോലി കൃത്യസമയത്ത് ചെയ്യുന്നതീലൂടെ മേലുദ്ദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കും ഗൃഹാലങ്കാരവസ്തുക്കള്‍ക്കായി പണം ചിലവഴിക്കും. സാഹിത്യകാരന്മാര്‍ക്ക് പുതിയ കൃതികള്‍ പ്രസിദ്ധീകരിക്കാന്‍ സാധിക്കും. പ്രമോഷന് വേണ്ടി ശ്രമിക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അനുകൂലമായ ഉത്തരവ് ലഭിക്കും . ആത്മീയകാര്യത്തിലും ഈശ്വരീയ കാര്യത്തിലും ശ്രദ്ധവര്‍ദ്ധിക്കുന്നതാണ്. കണ്ഠത്തിന് മുകളിലോട്ടുള്ള അസുഖങ്ങള്‍ ഉണ്ടാകും .സഹോദരസ്ഥാനീയരില്‍ നിന്നും സഹായ സഹകരണ ങ്ങള്‍ ലഭിക്കും ആത്മവിശ്വാസക്കുറവ് മുഖേന അവസരങ്ങള്‍ വേണ്ടവിധം പ്രയോജനപ്പെടുത്താന്‍ കഴിയാതെ വരും. വിദേശയാത്രയ്ക്ക് തടസ്സങ്ങള്‍ ഉണ്ടാകും . ദേവാലയങ്ങളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവര്‍ക്ക് കീര്‍ത്തിക്കുറവും സ്ഥാനഭ്രംശവും വരാം. നിസ്സാരകാരങ്ങളെ മുന്‍നിര്‍ത്തി വാദപ്രതി വാദങ്ങളിലേര്‍പ്പെടും. പട്ടാളക്കാര്‍ക്ക് അര്‍ഹതപ്പെട്ട ആനുകൂലങ്ങള്‍ അനുവദിച്ചു കിട്ടും. പ്രശ്‌നങ്ങളെ ധീരതയോടെ നേരിടാന്‍ കഴിയും . സന്താനങ്ങളുടെ വിദ്യാഭ്യാസകാര്യങ്ങളില്‍ വളരെയധികം ശ്രദ്ധിക്കുക . സാമ്പത്തികമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് മാനസിക പിരിമുറുക്കം വര്‍ദ്ധിക്കും. കുടുംബാംഗങ്ങള്‍ക്ക് രോഗങ്ങള്‍ ഉണ്ടാകും
മീനരാശി (പൂരുരുട്ടാതി 1/4, ഉത്രട്ടാതി, രേവതി)
ദാമ്പത്യ ജീവിതം സന്തോഷപ്രദമായിരിക്കും . മനസിന് സന്തോഷം തരുന്ന സന്ദേശങ്ങള്‍ ലഭിക്കും . ശത്രുക്കളുടെ ഗൂഡതന്ത്രങ്ങള്‍ പരാജയപ്പെടുത്താന്‍ കഠിനമായി പരിശ്രമിക്കേണ്ടി വരും . വരവില്‍ കവിഞ്ഞ് ചിലവ് വര്‍ദ്ധിക്കും. തൊഴില്‍രഹിതര്‍ക്ക് ജോലി ലഭിക്കാന്‍ തടസ്സങ്ങള്‍ നേരിടും. വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് നിലവിലുള്ള ജോലി ഉപേക്ഷിച്ച് നാട്ടില്‍ വരേണ്ട സ്ഥിതി ഉണ്ടാകും . ആരോഗ്യപരമായി ചെറിയ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടും ഭൂമിസംബന്ധമായ ക്രയ വിക്രയത്തിന് ശ്രമിക്കുന്നുവര്‍ക്ക് തടസം നേരിടും. മാതൃബന്ധുക്കള്‍ക്ക് അസുഖ ങ്ങളുണ്ടാകും. സാമ്പത്തിക ഇടപാടുകള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യണം വേണ്ടപ്പെട്ടവരില്‍ നിന്നും മന:സന്തോഷം ലഭിക്കും. വാഹനസംബന്ധമായി ചിലവുകള്‍ വര്‍ദ്ധിക്കും . അസമയത്തുള്ള യാത്രകള്‍ ഒഴിവാക്കുക അപകീര്‍ത്തിക്ക് സാദ്ധ്യതയുള്ള തിനാല്‍ ശ്രദ്ധിക്കുക . വീട്ടമ്മമാര്‍ക്ക് ശാരീരിക ക്ലേശം മുഖേന കാര്യങ്ങള്‍ കൃത്യമായി നിര്‍വ്വഹിക്കാന്‍ പ്രയാസം അനുഭവപ്പെടും . പിതാവില്‍ നിന്നോ പിതൃസ്ഥാനീയരില്‍ നിന്നോ സഹായസഹകരണങ്ങള്‍ ലഭിക്കും . |