Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=120.8751 INR  1 EURO=105.9659 INR
ukmalayalampathram.com
Fri 12th Dec 2025
 
 
UK Special
  Add your Comment comment
ആയിരക്കണക്കിന് വിദേശ പൗരന്മാര്‍ക്ക് ബ്രിട്ടനില്‍ ആജീവനാന്തം ജീവിക്കാന്‍ ഹോം ഓഫിസ് അനുമതി നല്‍കി, ഞെട്ടി സര്‍ക്കാര്‍
reporter

ലണ്ടന്‍: അതിര്‍ത്തി നിയന്ത്രണത്തില്‍ ഹോം ഓഫിസിന് കടുത്ത വീഴ്ച സംഭവിച്ചതായി ഞെട്ടിക്കുന്ന വിവരം പുറത്തുവരുന്നു. ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത ഈ വീഴ്ചയില്‍ ആയിരക്കണക്കിന് വിദേശ പൗരന്‍മാര്‍ക്ക് ബ്രിട്ടനില്‍ ആജീവനാന്തം ജീവിക്കാനുള്ള അനുമതിയാണ് അബദ്ധത്തില്‍ നല്‍കിയതെന്ന് മെയില്‍ റിപ്പോര്‍ട്ട് പറയുന്നു. ഹോം ഓഫീസിന്റെ ഭാഗത്ത് നിന്നും സംഭവിച്ച ഗുരുതര വീഴ്ചയില്‍ കുടിയേറ്റക്കാര്‍ക്ക് യുകെയില്‍ ഇന്‍ഡെഫനിറ്റായി ജീവിക്കാന്‍ അവകാശം നല്‍കുന്ന പാസ്പോര്‍ട്ട് സ്റ്റാമ്പാണ് ചെയ്തുനല്‍കിയത്.

ഈ സ്റ്റാമ്പ് ഇപ്പോള്‍ ദുരൂഹമായ രീതിയില്‍ മൂടിവെച്ചിരിക്കുകയാണെന്നും ഹോം ഓഫീസിന്റെ ലീഗല്‍ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. 2020-ല്‍ യുകെ അതിര്‍ത്തിയിലെത്തിയ അല്‍ബേനിയന്‍ അഭയാര്‍ത്ഥി അപേക്ഷകന്റെ യാത്രാ രേഖകളില്‍ ഈ സ്റ്റാമ്പ് വെച്ചിരുന്നതായി കണ്ടെത്തിയതോടെയാണ് വിവരം വെളിച്ചത്ത് വന്നത്. യുകെയില്‍ ഇതിന്റെ ബലത്തില്‍ തുടരാനുള്ള ഇയാളുടെ ശ്രമം തള്ളിക്കളഞ്ഞിരുന്നു. എന്നാല്‍ കേസ് പരിശോധിച്ച ഇമിഗ്രേഷന്‍ ജഡ്ജിമാര്‍ എത്ര പാസ്പോര്‍ട്ടുകള്‍ ഈ വിധത്തില്‍ സ്റ്റാമ്പ് ചെയ്ത് നല്‍കിയെന്ന് ഹോം ഓഫീസിന് അറിവില്ലെന്ന് തിരിച്ചറിയുകയായിരുന്നു. യുകെയിലേക്ക് കുടുംബാംഗങ്ങളെ കൊണ്ടുവരുന്ന യൂറോപ്യന്‍മാര്‍ക്ക് ഉപയോഗിച്ച സീലാണ് ഇതെന്ന് ഹോം ഓഫീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഈ സീല്‍ ബോര്‍ഡര്‍ ഫോഴ്സ് ഓഫീസര്‍മാര്‍ വര്‍ഷങ്ങളായി പോര്‍ട്ടുകളിലും, എയര്‍പോര്‍ട്ടുകളിലും ഉപയോഗിച്ചിട്ടുണ്ട്. ഇതോടെ വിദേശ പൗരന്‍മാരെ പ്രവേശിപ്പിക്കാന്‍ പാസ്പോര്‍ട്ട് കണ്‍ട്രോള്‍ സൂപ്പര്‍വൈസര്‍മാര്‍ സ്വന്തം നിലയില്‍ തീരുമാനമെടുത്തെന്നാണ് വ്യക്തമാകുന്നത്.

 
Other News in this category

 
 




 
Close Window