ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടിക്ക് 134 കോടി രൂപ സംഭാവന നല്‍കിയിട്ടുണ്ടെന്ന് ഖലിസ്താന്‍ വിഘടനവാദി നേതാവ് ഗുര്‍പത്വന്ത് സിങ് പന്നൂന്‍. 2014 മുതല്‍ 2022 വരെയുള്ള കാലത്താണ് വിദേശത്തുള്ള ഖലിസ്താന്‍ സംഘടനകളില്‍നിന്നു പാര്‍ട്ടി പണം സ്വീകരിച്ചതെന്ന് നിരോധിത സംഘടനയായ സിഖ്സ് ഫോര്‍ ജസ്റ്റിസിന്റെ തലവനായ പന്നൂന്‍ വീഡിയോസന്ദേശത്തില്‍ ആരോപിച്ചു.
2014-ല്‍ ന്യൂയോര്‍ക്കില്‍വെച്ച് കെജ്രിവാളും ഖലിസ്താനി നേതാക്കളും കൂടിക്കാഴ്ച നടത്തിയെന്ന് പന്നൂന്‍ പറയുന്നു. സാമ്പത്തികസഹായം നല്കിയാല് പ്രതിഫലമായി 1993-ലെ ഡല്‍ഹി ബോംബ് സ്ഫോടനക്കേസില്‍ അറസ്റ്റിലായി ജയിലില്‍ക്കഴിയുന്ന ഖലിസ്താന്‍ ഭീകരവാദി ദേവീന്ദര്‍പാല്‍ സിങ് ഭുള്ളറെ മോചിപ്പിക്കാമെന്ന് കെജ്രിവാള് ഉറപ്പുകൊടുത്തെന്നും വീഡിയോയില്‍ ആരോപിച്ചു.