Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 27th Apr 2024
 
 
വാര്‍ത്തകള്‍
  Add your Comment comment
ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ ഇന്ന് ദുഃഖവെള്ളി ആചരിക്കുന്നു, ജനങ്ങളെ ഭയപ്പെടുത്തുന്ന ശക്തികളോട് ജാഗ്രത വേണമെന്ന് ചങ്ങനാശേരി അതിരൂപതാ സഹായ മെത്രാന്‍
reporter

തിരുവനന്തപുരം: മതത്തിന്റെയും വര്‍ഗ്ഗത്തിന്റെയും പേരില്‍ ജനങ്ങളെ ഭയപ്പെടുത്തുന്ന ശക്തികളോട് ജാഗ്രത വേണമെന്ന് ചങ്ങനാശ്ശേരി അതിരൂപതാ സഹായ മെത്രാന്‍ മാര്‍ തോമസ് തറയില്‍. ഭരണഘടന ഉറപ്പ് നല്‍കുന്നത് ഏത് ന്യൂനപക്ഷങ്ങള്‍ക്കും ഇവിടെ ഭയമില്ലാതെ ജീവിക്കാനുള്ള സാഹചര്യമാണ്. ഭയത്തോട് കൂടി ഏതെങ്കിലും ദുര്‍ബലനായ മനുഷ്യനെങ്കിലും രാജ്യത്ത് ഭയപ്പെട്ടു ജീവിക്കുകയാണെങ്കില്‍ അത് രാജ്യത്തിന്റെ പരാജയമാണ്. ദു:ഖവെള്ളി സന്ദേശത്തിലാണ് മാര്‍ തോമസ് തറയിലിന്റെ പ്രസംഗം.

അവിടെയാണ് നമുക്ക് ടാഗോറിനെപ്പോലെ പ്രാര്‍ത്ഥിക്കേണ്ടത്. എവിടെ മനസ് നിര്‍ഭയത്വത്തോട് കൂടിയായിരിക്കാന്‍ ആഗ്രഹിക്കുന്നുവോ ആ സ്വാതന്ത്ര്യത്തിന്റെ സ്വര്‍ഗത്തിലേക്ക് എന്നെ നയിക്കണമേയെന്ന്. അത്തരത്തിലൊരു പ്രാര്‍ത്ഥന വളരെ ഫലപ്രദമായി പ്രാര്‍ത്ഥിക്കേണ്ട ഒരു സമയം കൂടിയാണിത്. നമ്മെ പല രീതിയില്‍ ഭയപ്പെടുത്തുന്ന ശക്തികള്‍ നമുക്ക് ചുറ്റുമുണ്ട്. സത്യത്തിന് സാക്ഷ്യം വഹിച്ചാല്‍ അതിന് പല പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന നിലയില്‍ ഭീഷണികളുടെ സ്വരങ്ങള്‍ പല സ്ഥലങ്ങളില്‍ നിന്നും ഉയരുമ്പോള്‍ ധീരതയുടേയും സത്യത്തിന്റേയും സാക്ഷ്യമായി മാറുവാന്‍ നമ്മള്‍ വിളിക്കപ്പെടുകയാാണ് ഈ കുരിശിന്റെ വഴിയിലൂടെ. മതത്തിന്റെയും വര്‍ഗ്ഗത്തിന്റെയും പേരില്‍ ജനങ്ങളെ ഭയപ്പെടുത്തുന്ന ശക്തികളോട് ജാഗ്രത വേണം. കുരിശ് സാഹോദര്യത്തിന്റെ ശക്തിയാണ്. അതിനെ പരാജയപ്പെടുത്താന്‍ നോക്കിയാല്‍ നടക്കില്ലെന്നും മാര്‍ തോമസ് തറയില്‍ പറഞ്ഞു.

 
Other News in this category

 
 




 
Close Window