Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.5788 INR  1 EURO=107.5731 INR
ukmalayalampathram.com
Thu 09th Apr 2026
 
 
ജ്യോതിഷം
  Add your Comment comment
സെപ്തംബര്‍ 24 മുതല്‍ 30 വരെ നിങ്ങള്‍ക്കെങ്ങനെ?
ആറ്റുകാല്‍ രാധാകൃഷ്ണന്‍
മേടരാശി (അശ്വതി, ഭരണി,കാര്‍ത്തിക 1/4)

വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠനത്തിന് ഇഷ്ടപ്പെട്ട വിഷയം ലഭിക്കും. പൊതുപ്രവര്‍ത്തകര്‍ക്ക് സമൂഹത്തില്‍ പ്രശസ്തി വര്‍ദ്ധിക്കും. ആഡംബര വസ്തു ക്കള്‍ ക്കായി പണം ചിലവഴിക്കും. സന്താനങ്ങള്‍ മുഖേന മനക്ലേശത്തിന് സാധ്യത. ഇന്‍ഷ്വറ ന്‍സ് മേഖലയുമായി ബന്ധപ്പെടേണ്ടിവരും. ഗൃഹ നിര്‍മ്മാണത്തിന് തുടക്കം കുറിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അനുകൂല സമയം . ഉദ്ദ്യോഗസംബന്ധമായി ദൂരയാത്രകള്‍ ആവശ്യ മായിവരും.. തൊഴില്‍ പരമായി വളരെയധികം ശ്രദ്ധിക്കുക ദാമ്പത്യ ജീവിതം സംതൃപ്ത മായിരിക്കും. സുഹൃത്തുക്കളില്‍ നിന്നും തക്കസമയത്തു സഹായ സഹകരണ ങ്ങള്‍ ലഭിക്കും. സര്‍ക്കാരില്‍ നിന്നുള്ള ആനുകൂലങ്ങള്‍ ലഭിക്കാന്‍ തടസ്സം നേരിടും ഗവേഷണ വിദാര്‍ത്ഥികള്‍ക്ക് പഠനം പൂര്‍ത്തിയാക്കാന്‍ തടസ്സങ്ങള്‍ നേരിടും. പ്രേമ വിവാഹം ആഗ്രഹിക്കുന്നവര്‍ക്ക് വീട്ടുകാരില്‍ നിന്നും അനുമതി ലഭിക്കും. വിവാഹാദി മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കും. രക്തസമ്മര്‍ദ്ദം വര്‍ദ്ധിക്കാന്‍ സാദ്ധ്യത യുള്ളതിനാല്‍ ശ്രദ്ധിക്കുക വിദ്യാര്‍ത്ഥികള്‍ക്കു അദ്ധ്വാനഭാരം വര്‍ദ്ധിക്കും . ദാമ്പത്യ ജീവിതം സന്തോഷപ്രദ മായിരിക്കും .നീര്‍ദോഷസംന്ധമായ രോഗങ്ങള്‍ ഉണ്ടാകും . മാനസിക ഉന്‍മേഷത്തിനായി പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കും.

ഇടവരാശി (കാര്‍ത്തിക 3/4, രോഹിണി, മകയീരം 1/2)

പലവിധത്തില്‍ സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം . പിതാവില്‍ നിന്നും സഹായ സഹകരണങ്ങള്‍ ലഭിക്കും . കര്‍മ്മപുഷ്ടിക്ക് അനൂകൂല സമയം . കൂട്ടുബിസിനസ്സ് നടത്തുന്നവര്‍ക്ക് നിലവിലുള്ള പങ്കാളിയെ മാറ്റി പുതിയ പങ്കാളിയെ സ്വീകരി ക്കേണ്ടിവരും. മന:ക്ലേശ ത്തിന് ഇടയാക്കുന്ന ഫോണ്‍ സന്ദേശങ്ങള്‍ വരും. ശാരീരിക അസ്വാസ്ഥ്യങ്ങള്‍ മുഖേന മന:സമാധാനം കുറയും . പൊതുവെ എല്ലാ കാര്യങ്ങളിലും അലസത പ്രകടമാക്കും . ദാമ്പത്യ ജീവിതം സന്തോഷപ്രദമായിരിക്കും . വാഹനാപകടം ഉണ്ടാകാന്‍ സാധ്യതയുള്ള തിനാല്‍ വാഹനം കൈകാര്യം ചെയ്യുന്നവര്‍ ശ്രദ്ധിക്കുക. യുവാക്കളില്‍ ലഹരി പദാര്‍ത്ഥങ്ങളോടുള്ള താല്‍പ്പര്യം വര്‍ദ്ധിക്കും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്ന വര്‍ക്ക് അവസരങ്ങള്‍ കുറയും. സന്താനങ്ങള്‍ക്ക് ശാരീരിക അസുഖങ്ങള്‍ ഉണ്ടാകും. നിലവിലുള്ള സംരംഭം താല്‍ക്കാലികമായി നിര്‍ത്തിവെയ്‌ക്കേണ്ടി വരും. പിതാവില്‍ നിന്നും സഹായസഹകരണങ്ങള്‍ ലഭിക്കും . അപകീര്‍ത്തിക്ക് സാദ്ധ്യതയുള്ളതിനാല്‍ എല്ലാകാര്യത്തിലും പ്രത്യേകശ്രദ്ധ ആവശ്യ മായി വരും .

മിഥുനരാശി (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)

സാമ്പത്തിക രംഗത്ത് കൂടുതല്‍ പ്രതിസന്ധികള്‍ തരണം ചെയ്യേണ്ടി വരും . സന്താനങ്ങള്‍ പ്രശസ്തിയിലേയ്ക്ക് ഉയരും. ഏത് പ്രതിസന്ധിയും അതിജീവിക്കാന്‍ പ്രത്യേകം വൈഭവം ഉണ്ടാകും. ജീവിതപങ്കാളിയുടെ പെരുമാറ്റം മനസ്സിനെ വേദനിപ്പിക്കും. സഹോദര സ്ഥാനീയരില്‍ നിന്നും സഹായസഹകരണങ്ങള്‍ ലഭിക്കും ആത്മവിശ്വാസക്കുറവ് മുഖേന അവസരങ്ങള്‍ വേണ്ടവിധം പ്രയോജനപ്പെടുത്താന്‍ കഴിയാതെ വരും. വിദേശയാത്രയ്ക്ക് നേരിട്ടിരുന്ന തടസ്സങ്ങള്‍ മാറി കിട്ടും സംസാരത്തില്‍ നിയന്ത്രണം പാലിക്കുക. ഗൃഹത്തില്‍ ബന്ധുസമാഗമം പ്രതീക്ഷിക്കാം. പ്രമോഷന് വേണ്ടി ശ്രമിക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മേലുദ്ദ്യോഗസ്ഥരില്‍ നിന്നും അനുകൂല നീക്കുപോക്ക് ഉണ്ടാകും . പിതാവിന് ശാരീരികക്ലേശങ്ങള്‍ അനുഭവപ്പെടും . വീടോ സ്ഥലമോ വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അഡ്വാന്‍സ് തുക നല്‍കാന്‍ സാധിക്കും . ആരാധനാലായങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്ക് സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം . ഭാര്യ മുഖേന ജീവിതരീതിക്കു മാറ്റം ഉണ്ടാകും. വിശേഷ വസ്ത്രാഭരണാ ദികള്‍ സമ്മാനമായി ലഭിക്കും

കര്‍ക്കിടകരാശി (പുണര്‍തം 1/4, പൂയം, ആയില്യം)

അനാവശ്യ ചിന്തകള്‍ മനസിനെ അസ്വസ്ഥമാക്കും . കൈക്കൂലി വാങ്ങുന്ന ഉദ്ദ്യോഗസ്ഥന്മാര്‍ കള്ളക്കേസില്‍ കുടുങ്ങാതെ സൂക്ഷിക്കണം. പുതിയ ജോലിക്കായി ശ്രമിക്കുന്നവര്‍ക്ക് അനുകൂല സമയം . വിവാഹാദി മംഗള കര്‍മ്മങ്ങളില്‍ പങ്കെടുക്കും. രാഷ്ട്രീയപ്രവര്‍ത്തകര്‍ക്ക് പുതിയ സ്ഥാനമാനങ്ങള്‍ ലഭിക്കും . ഗൃഹ ത്തിലെ അറ്റകുറ്റപണികള്‍ക്കായി പണം ചിലവഴിക്കും. വേണ്ടപ്പെട്ടവരുമായി അഭിപ്രായ വത്യാസം ഉണ്ടാകും. ബിസിനസ്സ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് സാമ്പത്തിക നേട്ടം ഉണ്ടാകും . വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും പണം നഷ്ടപ്പെടാതി രിക്കാന്‍ ശ്രദ്ധിക്കണം അവിവിവാഹിതരുടെ വിവാഹ കാര്യത്തില്‍ തീരുമാനമുണ്ടാകും. വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് ധാരാളം ബുദ്ധി മുട്ടുകള്‍ തരണം ചെയ്യേണ്ടി വരും . ദാമ്പത്യസുഖവും മനസന്തോഷവും അനുഭവപ്പെടും. മധുരഭാഷണം കൊണ്ടും സൗമ്യമായ പെരുമാറ്റം കൊണ്ടും ഏവരുടേയും പ്രശംസ നേടും.

ചിങ്ങരാശി (മകം, പൂരം, ഉത്രം 1/4)

ലൈസന്‍സില്ലാതെ വാഹനം ഓടിക്കുന്നതു മുഖേന നിയമ പാലകരുടെ കര്‍ക്കശ നടപടികള്‍ നേരിടേണ്ടതായി വരും. നിസ്സാരകാര്യങ്ങളാല്‍ നിലവിലുള്ള ജോലി നഷ്ടമാകുള്ള സാഹചര്യം സംജാതമാകും വിദേശത്തു ജോലി ചെയ്യുന്നവര്‍ക്ക് പലവിധ പ്രതിസന്ധികള്‍ തരണം ചെയ്യേണ്ടി വരും . അഗ്നിഭയ ത്തിനു സാദ്ധ്യത സ്ത്രീകള്‍ മുഖേന അപകീര്‍ത്തിക്കു സാധ്യത. സ്വന്തം ആവശ്യങ്ങള്‍ക്കു വേണ്ടിയോ മറ്റുള്ളവര്‍ക്ക് വേണ്ടിയോ ആശു പത്രിയുമായി ബന്ധപ്പെടേണ്ടിവരും . കലാരംഗത്ത് പ്രവര്‍ത്തി ക്കുന്നവര്‍ അപവാദാരോപണങ്ങള്‍ക്ക് വിധേയരാകും. ഗൃഹ നിര്‍മ്മാണത്തിനായി എടുത്ത ലോണ്‍ യഥാസമയത്ത് തിരിച്ചടക്കാന്‍ കഴിയാതെവരും. പിതാവിനോ പിതൃസ്ഥാനീ യര്‍ക്കോ രോഗാരിഷ്ടതകള്‍ ഉണ്ടാകും. ശത്രുക്കളില്‍ നിന്നുള്ള ഉപദ്രവം വര്‍ദ്ധിക്കും വിസിറ്റിംഗ് വിസയില്‍ വിദേശത്തു പോയവര്‍ക്ക് സ്ഥിരമായ ഒരു ജോലി ലഭിക്കാന്‍ തടസ്സം നേരിടും . സ്വര്‍ണ്ണവ്യാപാരികള്‍ക്ക് നല്ല സമയം . മംഗളകാര്യങ്ങളില്‍ പങ്കെടുക്കും. തസ്‌ക്കരഭയം ഉണ്ടാകാതെ ശ്രദ്ധിക്കണം. യാത്രകള്‍ മുഖേന ശാരീരിക അസ്വാസ്ഥ്യങ്ങള്‍ അനുഭവപ്പെടും.. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാനിടവരും.

കന്നിരാശി (ഉത്രം 3/4, അത്തം, ചിത്തിര 1/2)

ധനപരമായി ചിലവുകള്‍ വര്‍ദ്ധിക്കും . പുതിയ ഗൃഹത്തിലേക്ക് മാറിത്താമസിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അനുകൂല സമയം. ശത്രുക്കള്‍ വര്‍ദ്ധിക്കും. ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ അധിക ചിലവുകള്‍ ഉണ്ടാകും. ഗൃഹത്തില്‍ ബന്ധുസമാഗമം പ്രതീക്ഷിക്കാം. ശത്രുക്കളില്‍ നിന്നും ഉപദ്രവം വര്‍ദ്ധിക്കും . സാമ്പത്തിക വിഷമങ്ങള്‍ ഒരു പരിധിവരെ മാറി കിട്ടും. എതിര്‍പ്പുകളെയും തടസ്സങ്ങളെയും അതിജീവിക്കാന്‍ കഴിയും. അഭിമാനം സംരക്ഷിക്കും. കൂടുതല്‍ ജോലിഭാരം കൊണ്ട് മാനസികവും ശാരീരികവുമായി ക്ലേശം അനുഭവപ്പെടും. സമൂഹത്തില്‍ മാന്യസ്ഥാനം കൈവരിക്കും . സന്താനങ്ങള്‍ക്ക് തൊഴില്‍ ലബ്ധി ഉണ്ടാകാനിടയുണ്ട് . ആഡംര വസ്തുക്കള്‍ക്കായി പണം ചില വഴിക്കും. മാതാവില്‍ നിന്നും സഹായസഹകരങ്ങള്‍ ലഭിക്കും .ആരോഗ്യപരമായി ചെറിയ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടും കര്‍മ്മസംബന്ധമായി ദോഷകാലമാകുന്നു . അപവാദാ രോപണങ്ങള്‍ക്കോ കള്ളകേസ്സില്‍ കുടുങ്ങാനോ സാദ്ധ്യത കൂടുതലാണ് . മാതാവില്‍ നിന്നും സഹായസഹകരണങ്ങള്‍ ലഭിക്കും കലാ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് സാമ്പത്തിക അഭിവൃദ്ധിയും

തുലാരാശി (ചിത്തിര 1/2, ചോതി, വിശാഖം 3/4)

ആഗ്രഹിക്കുന്നതുപോലെ ഭാവികാര്യങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കാന്‍ സാധിക്കും. വിദേശയായ്ര്ക്ക് ശ്രമിക്കുന്നവര്‍ക്ക് ആഗ്രഹം സഫലീ കരിക്കും . ജോലിയുള്ള സ്ത്രീകള്‍ക്ക് പ്രമോഷന്‍ ലഭിക്കും. . പിതൃസ്വത്ത് സംബന്ധ മായി തര്‍ക്കത്തിന് സാധ്യത. പ്രയത്‌നത്തിന് തക്കതായ പ്രതിഫലം ലഭിക്കും. സന്താന ങ്ങളുടെ ഭാവിയെ ഓര്‍ത്ത് മനസ്സ് ഉല്‍ക്കണ്ഠപ്പെടും. ദൂരയാത്രകള്‍ ആവശ്യമായി വരും. കമിതാക്കള്‍ തമ്മിലുള്ള ബന്ധം ദൃഡപ്പെടും സഹോദരസ്ഥാനീയരില്‍ നിന്നും മനക്ലശത്തിനു സാദ്ധ്യത . സന്താനങ്ങളുമായി വാഗ്വാദത്തില്‍ ഏര്‍പ്പെടും . ഭൂമിസംബന്ധമായ ക്രയവിക്രയങ്ങള്‍ക്ക് ശ്രമിക്കുന്നവര്‍ക്ക് തടസ്സങ്ങള്‍ നേരിടും. അപകീര്‍ത്തിക്ക് സാദ്ധ്യതയുള്ളതിനാല്‍ ശ്രദ്ധിക്കുക അസമയത്തുള്ള യാത്രകള്‍ ഒഴിവാക്കുക . പുതിയ സംരഭങ്ങള്‍ തുടങ്ങാനു ദ്ദേശിക്കുന്നവര്‍ക്ക് സമയം അനുകൂല സമയം . സന്താന ങ്ങളുടെ ഭാവിയെ ഓര്‍ത്ത് മനസ്സ് ഉല്‍ക്കണ്ഠപ്പെടും. ദൂരയാത്രകള്‍ ആവശ്യമായി വരും. ബുദ്ധിസാമര്‍ത്ഥ്യം മുഖേന പല ആപത്തുകളില്‍ നിന്നും രക്ഷപ്പെടും. അവിവിവാഹിതരുടെ വിവാഹ കാര്യത്തില്‍ തീരുമാനമുണ്ടാകും.

വൃശ്ചികരാശി (വിശാഖം 1/4, അനിഴം, കേട്ട)

അഭിഭാഷകര്‍ വാക്ക്‌സാമര്‍ത്ഥ്യം മുഖേന കേസ്സില്‍ വിജയിക്കും തൊഴില്‍രഹിതര്‍ക്ക് ജോലി ലഭിക്കാന്‍ അനുകൂല സമയം. ഉദ്ദ്യോഗാര്‍ത്ഥികള്‍ക്ക് ടെസ്റ്റുകളിലും ഇന്റര്‍വ്യൂകളിലും പങ്കെടുക്കാന്‍ ഉത്തരവ് ലഭിക്കും . ഗൃഹ ഭരണകാരങ്ങളില്‍ ചെറിയ അലസതകള്‍ അനുഭവപ്പെടും. മാതൃബന്ധുക്കള്‍ക്ക് അസുഖങ്ങളുണ്ടാകും. സാമ്പത്തിക ഇടപാടുകള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യണം . രാഷ്ട്രീയപ്രവര്‍ത്തകര്‍ അപവാദാരോപണ ങ്ങള്‍ക്ക് വിധേയരാകും. . അപകട സാദ്ധ്യത യുള്ളതിനാല്‍ വൈദ്യുതിയുമായി ബന്ധപ്പെട്ട തൊഴില്‍ ചെയ്യുന്നവര്‍ ശ്രദ്ധിക്കുക ശരീരത്തില്‍ വ്രണമോ , മുറിവോ , പൊള്ളലോ ഉണ്ടാകാന്‍ സാദ്ധ്യതയുണ്ട് . ഗൃഹ ത്തിലെ അറ്റകുറ്റപണികള്‍ക്കായി പണം ചിലവഴിക്കും. വേണ്ടപ്പെവരുമായി അഭിപ്രായ വത്യാസം ഉണ്ടാകും. ലാഭകരമായി നടന്നുകൊണ്ടിരുന്ന സംരഭങ്ങള്‍ക്ക് താല്‍ക്കാലി കമായി മന്ദത അനുഭവപ്പെടും. ശത്രുക്കളില്‍ നിന്നുള്ള ഉപദ്രവം വര്‍ദ്ധിക്കും വ്യാപാര സ്ഥാപന ങ്ങളില്‍ നിന്നും പണം നഷ്ടപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കണം. അധികചിലവുകള്‍ മുഖേന കടം വാങ്ങേണ്ട അവസ്ഥ ഉണ്ടാകും . മുന്‍കോപം നിയന്ത്രിക്കുക .

ധനുരാശി (മൂലം, പൂരാടം, ഉത്രാടം 1/4)

ആരോഗ്യപരമായി ബുദ്ധിമുട്ടുകള്‍ ഉണ്ടാകും . അകാരണമായ കലഹങ്ങള്‍ പലപ്രശ്‌നങ്ങള്‍ക്ക് ഇടയാക്കും. സ്ത്രീകള്‍ മുഖേന ധനനഷ്ടവും മാനഹാനിയും സംഭവിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. സ്ഥലമോ വീടോ വാങ്ങാനുദ്ദേശിക്കുന്നവര്‍ക്ക് തടസ്സങ്ങള്‍ നേരിടും. സംസാരം പരുക്കമാകാതിരി ക്കാന്‍ ശ്രദ്ധിക്കുക .ദൂരയാത്രകള്‍ മുഖേന അധിക ചിലവുകളും ശാരീരിക ക്ലേശവും അനുഭവപ്പെടും. വേണ്ടപ്പെട്ടവരില്‍ നിന്നും മന:സന്തോഷം ലഭിക്കും. സഹോദരങ്ങളുടെ ആരോഗ്യകാര്യങ്ങള്‍ക്കായി പണം ചിലവഴിക്കും . അവിവാഹിതരുടെ വിവാഹകാര്യത്തിന് തീരുമാനം എടുക്കാന്‍ തടസം നേരിടും . മുന്‍കോപം നിയന്ത്രിക്കാന്‍ കഴിയാതെ വരും . പിതാവിനു ശാരീരിക അസുഖങ്ങള്‍ ഉണ്ടാകും . എഞ്ചിനിയറിംഗ് വിദാര്‍ത്ഥികള്‍ക്ക് കാമ്പസ് ഇന്റര്‍വു വഴി ഉന്നത ജോലി ലഭിക്കും. . രാഷ്ട്രീയമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് കടുത്ത പ്രതിസന്ധി നേരിടേണ്ടി വരും. ജോലിക്കാര്‍ മുഖേന നാശനഷ്ടം ഉണ്ടാകും.. സഹോദര സ്ഥാനീയരുമായി അഭിപ്രായവത്യാസം ഉണ്ടാകും . റിയല്‍ എസ്റ്റേറ്റ് ബിസിനസ്സ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് സാമ്പത്തിക നേട്ടത്തിനു സാദ്ധ്യത .

മകരരാശി (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)

ദാമ്പത്യജീവിതത്തില്‍ പല പ്രശ്‌നങ്ങളും ഉടലെടുക്കും.. ഉദ്ദേശിക്കുന്ന പലകാര്യങ്ങളും പ്രാവര്‍ത്തികമാക്കാന്‍ സാധിക്കും. കുടുംബസ്വത്ത് സംബന്ധമായി കോടതിയെ അഭയം പ്രാപിക്കും. ഏറെ നാളായി ശ്രമിച്ചിരുന്ന സ്ഥലമാറ്റം പ്രതീക്ഷിക്കാം. കാര്‍ഷികമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ധനനഷ്ടത്തിന് സാദ്ധ്യത. രാഷ്ട്രീയപ്രവര്‍ത്തകര്‍ക്ക് ധാരാളം വിമര്‍ശനങ്ങള്‍ നേരിടേണ്ടതായി വരും. അര്‍ഹമായ അംഗീകാരം ലഭിക്കുന്നതിനുവേണ്ടി കഠിനപ്രയത്‌നം ആവശ്യമാണ് സഹോദരങ്ങളില്‍ നിന്നും ഗുണാനുഭവം പ്രതീക്ഷിക്കാം . സങ്കീര്‍ണ്ണമായ പ്രശ്‌നങ്ങള്‍ മുഖേന ഉറക്കമില്ലായ്മ അനുഭവപ്പെടും. . മംഗളകാര്യങ്ങളില്‍ പങ്കെടുക്കും. സ്വന്തം കാര്യങ്ങള്‍ ബുദ്ധിപൂര്‍വ്വം കൈകാര്യം ചെയ്യും. . അനാവശ്യമായ ആരോപണങ്ങള്‍ മൂലം ദമ്പതികള്‍ തമ്മില്‍ കലഹിക്കാനിടവരും തെറ്റിധാരണണകള്‍ മുഖേന ആരോപണങ്ങള്‍ ഉണ്ടാകും. അന്യ സ്ത്രികളുമായി അടുത്തിടപഴകുമ്പോള്‍ ശ്രദ്ധിക്കുക .

കുംഭരാശി (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)

പലവിധത്തില്‍ സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം . കലാരംഗത്ത് പ്രവര്‍ത്തി ക്കുന്നവര്‍ക്ക് അപകീര്‍ത്തിക്ക് സാദ്ധ്യതയുള്ളതിനാല്‍ ശ്രദ്ധിക്കുക ആരോഗ്യപരമായി ചെറിയ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടും സന്ധിവേദന, കാലുവേദന, തുടങ്ങിയ രോഗങ്ങള്‍ വരാം. ഡിപ്പാര്‍ുമെന്റ് ടെസ്റ്റില്‍ ഉന്നത വിജയം കരസ്ഥമാക്കും. നിശ്ചയിച്ച വിവാഹം നിസ്സാരകാര്യങ്ങളാല്‍ മുടങ്ങുവാന്‍ സാധ്യത. ഭക്ഷണക്രമം പാലിക്കണം. ആദ്ധ്യാത്മിക പ്രവര്‍ത്തികളില്‍ മനസ്സ് വാപൃതമാകും. പിതാവുമായോ പിതൃസ്ഥാനീയരുമായോ അഭിപ്രായ വ്യത്യാസത്തിന് സാദ്ധ്യത . ഉപരിപഠനത്തിന് ശ്രമിക്കുന്നവര്‍ക്ക് ആഗ്രഹിക്കുന്ന വിഷയം ലഭിക്കും . കടം കൊടുത്ത പണം തിരികെ ലഭിക്കും. വിദേശയാത്രക്കു തടസം നേരിടും . സര്‍ക്കാര്‍ ചിട്ടിയില്‍ ചേരുന്നവര്‍ക്ക് ആദ്യം തന്നെ നറുക്കു വീഴാന്‍ സാധ്യതയുണ്ട്. മനസില്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ സാധിക്കും . മുന്‍കോപം നിയന്ത്രിക്കുക .

മീനരാശി (പൂരുരുട്ടാതി 1/4, ഉത്രട്ടാതി, രേവതി)

വിശേഷവസ്ത്രാ ഭരണാധികള്‍ ലഭിക്കും. ബന്ധുജനങ്ങളില്‍ നിന്നുള്ള ഉപദ്രവം വര്‍ദ്ധിക്കും. വിദേശത്ത് തൊഴില്‍ ചെയ്യുന്നവര്‍ക്ക് സ്ഥാനചലനത്തിന് സാധ്യത. അനാവശ്യമായ ചിന്തകള്‍ അവസാനിപ്പിക്കുക. സാമ്പത്തിക ഇടപാടുകളില്‍ വളരെയധികം സൂക്ഷിക്കണം. മനസ്സില്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ കഠിനമായി പരിശ്രമിക്കേണ്ടിവരും . അലങ്കാര വസ്തു ക്കള്‍ക്കായി പണം ചിലവഴിക്കും. ഭൂമിസംബന്ധമായ ക്രയവിക്രയങ്ങള്‍ക്ക് ശ്രമിക്കുന്നവര്‍ക്ക് തടസ്സങ്ങള്‍ നേരിടും . വിലകൂടിയ ഗൃഹോപകരണങ്ങള്‍ക്കു കേടുപാടുകള്‍ സംഭവിക്കും . നാല്‍ക്കാലികളില്‍ നിന്നും അപകടസാദ്ധ്യത ഉണ്ട് . വിവാഹാദി മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും . തൊഴില്‍ രഹിതര്‍ക്ക് ആശ്വാസകരമായ സന്ദേശം ലഭിക്കും . യാത്രകള്‍ മുഖേന ശാരീരിക അസ്വാസ്ഥ്യങ്ങള്‍ അനുഭവപ്പെടും . വാഹനസംബന്ധമായ തൊഴില്‍ ചെയ്യുന്നവര്‍ക്ക് ധനനഷ്ടത്തിനു സാദ്ധ്യത . അയല്‍ക്കാരുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകും
 
Other News in this category

 
 




 
Close Window