|
മേടരാശി (അശ്വതി, ഭരണി,കാര്‍ത്തിക 1/4)
മംഗളകാര്യങ്ങളില്‍ പങ്കെടുക്കും . അവിവാഹിതരുടെ വിവാഹ കാര്യത്തില്‍ തീരുമാനം എടുക്കും . വിദ്യാര്‍ത്ഥികള്‍ പഠന കാര്യത്തില്‍ ഉത്സാഹം പ്രകടമാക്കും . ബിസിനസ്സ് വിപുലീകരിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് തടസ്സങ്ങള്‍ നേരിടും . സന്താനങ്ങളാല്‍ കീര്‍ത്തി വര്‍ദ്ധിക്കും . കലാരംഗത്ത് പ്രവര്‍ത്തി ക്കുന്നവര്‍ക്ക് പുതിയ അവസരങ്ങള്‍ ലഭിക്കും . നൂതന ഗൃഹോപകരണങ്ങള്‍ ക്കായി പണം ചിലവഴിക്കും ദാമ്പത്യ ജീവിതം സന്തോഷപ്രദമായിരിക്കും . വിശേഷ വസ്ത്രാഭരണാദികള്‍ ലഭിക്കും .കാര്‍ഷിക മേഖല യിലുള്ളവര്‍ക്ക് ധന നഷ്ടത്തിന് സാദ്ധ്യത പുതിയ ബിസിനസ്സ് തുടങ്ങാന്‍ ശ്രമിക്കുന്നവര്‍ക്ക് അനുകൂല സമയമല്ല പ്രമോഷന് ശ്രമിക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് തടസ ങ്ങള്‍ നേരിടും അവിവാഹിതരുടെ വിവാഹകാര്യത്തില്‍ തീരുമാനം ഉണ്ടാകും . സാമ്പത്തിക ഇടപാടുകളില്‍ സൂക്ഷിക്കുക
ഇടവരാശി (കാര്‍ത്തിക 3/4, രോഹിണി, മകയീരം 1/2)
ദാമ്പത്യ ജീവിതം സന്തോഷപ്രദമായിരിക്കും . തൊഴില്‍പരമായി അഭിവൃദ്ധിയും സാമ്പത്തിക നേട്ടവും ഉണ്ടാകും . ഗൃഹ നിര്‍മ്മാണത്തിന് അനുകൂല സമയം . പല വിധത്തില്‍ സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം . മനസ്സിനിണങ്ങിയ ജീവിത പങ്കാളിയെ കണ്ടെത്തുന്നതില്‍ വിജയിക്കും . സിനിമാ സീരിയല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പുതിയ അവസരങ്ങള്‍ ലഭിക്കും . വിദേശത്ത് തൊഴില്‍ ചെയ്യുന്നവര്‍ക്ക് നിലവിലുള്ളതിനെക്കാള്‍മെച്ചപ്പെട്ട ജോലി ലഭിക്കും . സര്‍ക്കാര്‍ സേവനരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അപ്രതീക്ഷിതമായി സ്ഥലമാറ്റത്തിനുള്ള ഉത്തരവ് ലഭിക്കും. വിദേശത്ത് തൊഴില്‍ ചെയ്യുന്നവര്‍ക്ക് ധാരാളം പ്രതിസന്ധികള്‍ തരണം ചെയ്യേണ്ടി വരും . ആരോഗ്യ പരമായി ബുദ്ധി മുട്ടുകള്‍ അനുഭവപ്പെടും . പുതിയ വാഹനം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആഗ്രഹം സഫലമാകും . പിത്യസ്വത്ത് ലഭിക്കാന്‍ അഭിപ്രായ വ്യത്യാസം ഉണ്ടാകും . സാഹിത്യ രംഗത്തുള്ളവര്‍ക്ക് അംഗീകാരവും പ്രശസ്തിയും ലഭിക്കും.
മിഥുനരാശി (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
ബിസിനസ്സ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ കാര്യങ്ങള്‍ ബുദ്ധിപൂര്‍വ്വം കൈകാര്യം ചെയ്യണം. വിദേശയാത്രക്ക് ശ്രമിക്കുന്നവര്‍ക്ക് അനുകൂലസമയം. ദമ്പതികള്‍ തമ്മില്‍ അഭിപ്രായവ്യത്യാസത്തിനും , കലഹത്തിനും സാദ്ധ്യത . അകാരണമായ കലഹങ്ങള്‍ പല പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കും . മുന്‍കോപം നിയന്ത്രിക്കാന്‍ കഴിയാതെ വരും . രാഷ്ട്രീയമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അപ്രതീക്ഷിതമായി പുതിയ സ്ഥാനമാനങ്ങള്‍ ലഭിക്കും . സഹോദരങ്ങള്‍ക്ക് അരിഷ്ടതകള്‍ അനുഭവപ്പെടും കര്‍മ്മസംബന്ധമായി പല വിധ പ്രതിസന്ധികള്‍ തരണം ചെയ്യേണ്ടി വരും മാതാവിന് ശാരീരിക അസുഖങ്ങള്‍ അനുഭവപ്പെടും . കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അവസരങ്ങല്‍ കുറയും . വിദ്യാര്‍ത്ഥികള്‍ക്ക് സംഗീതാദി കലകളില്‍ താല്‍പ്പര്യം വര്‍ദ്ധിക്കും . BtcmKy]cambn hfscb[nIw {i²n¡pI. \qX\ Krlem`¯n\v km²yX .]pXnb sXmgnല്‍ sN¿m-\pÅ Xmല്‍]cyw hÀ²n-¡pw.
കര്‍ക്കിടകരാശി (പുണര്‍തം 1/4, പൂയം, ആയില്യം)
സാമ്പത്തികമായി നിലനിന്നിരുന്ന പ്രതിസന്ധി തരണം ചെയ്യാന്‍ സാധിക്കും. ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും . ബന്ധുജനങ്ങളുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകാതെ ശ്രദ്ധിക്കണം . നീര്‍ദോഷസംന്ധമായ രോഗ ങ്ങള്‍ ഉണ്ടാകും . സ്ഥലമോ വീടോ വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അഡ്വാന്‍സ് തുക നല്‍കാന്‍ സാധിക്കും . സാമ്പത്തിക മേഖലയില്‍ പ്രവര്‍ത്തി ക്കുന്നവര്‍ക്ക് മാനസിക സംഘര്‍ഷം വര്‍ദ്ധിക്കും കലാരംഗത്ത് പ്രവര്‍ത്തി ക്കുന്നവര്‍ക്ക് സാമ്പത്തിക നേട്ടവും സല്‍കീര്‍ത്തിയും പുതിയ അവസരങ്ങളും ലഭിക്കും . ഏറെ നാളുകളായി ശ്രമിച്ചിരുന്ന സ്ഥലമാറ്റത്തിന് ഉത്തരവ് ലഭിക്കും . സന്താന ങ്ങള്‍ക്ക് അഭിവൃദ്ധി ഉണ്ടാകും . കര്‍മ്മരംഗത്ത് ഉന്നത വ്യക്തികളുടെ സേവനം ലഭിക്കും കലഹങ്ങളില്‍ നിന്നും വിട്ടുനില്‍ക്കാന്‍ ശ്രമിക്കണം. അലര്‍ജി സംബന്ധ മായ അസുഖങ്ങള്‍ അനുഭവപ്പെടും . ഭൂമിസംബന്ധമായ ബിസിനസ്സില്‍ ധന ലാഭം ഉണ്ടാകും . കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ധാരാളം യാത്രകള്‍ ആവശ്യ മായി വരും. വിദേശയാത്രയ്ക്കുള്ള തടസ്സങ്ങള്‍ മാറി കിട്ടും
ചിങ്ങരാശി (മകം, പൂരം, ഉത്രം 1/4)
കര്‍മ്മ സംബന്ധമായി ദൂരെ യാത്രകള്‍ ആവശ്യമായി വരും. പുതിയ തൊഴില്‍ അവസരങ്ങള്‍ വന്നു ചേരും . ദമ്പതികള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ വര്‍ദ്ധിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക . സാമ്പത്തിക ഇടപാടുകളില്‍ സൂക്ഷിക്കുക . പൊതുവേ എല്ലാ കാര്യങ്ങള്‍ക്കും തടസം നേരിടും . വിദ്യാര്‍ത്ഥി കള്‍ ഉത്സാഹിച്ച് പഠിക്കാന്‍ ശ്രമിക്കേണ്ടതാണ് . സഹോദരസ്ഥാനീയരുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകും . ദാമ്പത്യ സുഖവും മനസന്തോഷവും അനുഭവ പ്പെടും . ബിസിനസ്സ് രംഗത്ത് നഷ്ടം വരാതെ സൂക്ഷിക്കണം . സാഹിത്യ രംഗത്തുള്ളവര്‍ക്ക് അംഗീകാരവും പ്രശസ്തിയും ലഭിക്കും. കലാപരമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പുതിയ അവസരങ്ങള്‍ ലഭിക്കും. രാഷ്ട്രീയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേതൃസ്ഥാനങ്ങളില്‍ എത്താന്‍ സാധിക്കും . സംസാരം മുഖേന ശത്രുക്കള്‍ വര്‍ദ്ധിക്കും . വാഹനസംബന്ധമായി ചിലവുകള്‍ വര്‍ദ്ധിക്കും മാതാവിന് സാരീരിക അസുഖങ്ങള്‍ അനുഭവപ്പെടും .
കന്നിരാശി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
സാമ്പത്തിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് മാനസിക പിരിമുറുക്കം വര്‍ദ്ധിക്കും. രാഷ്ട്രീയ പ്രവര്‍ത്തകര്‍ വിവാദപരമായ പ്രസ്ഥാപന കള്‍ നടത്താതിരിക്കുക .കുടുംബപരമായി ഉണ്ടായിരുന്ന തര്‍ക്കങ്ങള്‍ ബന്ധുക്കള്‍ മുഖേന വഷളാകും . അപ്രതീക്ഷിതമായി ദൂരയാത്രകള്‍ ആവശ്യമായി വരും . ആരോഗ്യപരമായി നല്ലകാലമല്ല . കര്‍ഷകര്‍ക്ക് സാമ്പത്തിക നേട്ടത്തിന് സാദ്ധ്യത. എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് കാമ്പസ് ഇന്റര്‍വ്യു വഴി ഉന്നത ജോലി ലഭിക്കും. വിലപ്പെട്ട ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും. ബന്ധുഗുണം പ്രതീക്ഷിക്കാം . രാഷ്ട്രീയ രംഗത്തുള്ളവര്‍ക്ക് പ്രശസ്തി വര്‍ദ്ധിക്കും ഉപരി പഠനത്തിന് ശ്രമിക്കുന്നവര്‍ക്ക് ആഗ്രഹിക്കുന്ന വിഷയം ലഭിക്കാന്‍ തടസം നേരിടും . ആരോഗ്യപരമായി നല്ലകാലമല്ല. ഭുമിസംബന്ധമായി അഭിപ്രായ വ്യത്യാസത്തിന് സാദ്ധ്യത . വിദേശത്ത് നിന്ന് സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം . എഴുത്തുകാര്‍ക്ക് അനുവാചകരില്‍ നിന്നും അനുമോദനങ്ങള്‍ ലഭിക്കും
തുലാരാശി (ചിത്തിര 1/2, ചോതി, വിശാഖം 3/4)
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് അപ്രതീക്ഷിത സ്ഥലമാറ്റത്തിനുള്ള ഉത്തരവ് ലഭിക്കും ശത്രുക്കളില്‍ നിന്നും ഉപദ്രവം വര്‍ദ്ധിക്കും . സഹോദര സ്ഥാനീയര്‍ മുഖേന മനക്ലേശത്തിന് സാദ്ധ്യത. ഊഹകച്ചവടത്തില്‍ നിന്നും . ഓഹരികളില്‍ നിന്നും ധനനഷ്ടം ഉണ്ടാകും . സംസാരത്തില്‍ നിയന്ത്രണം പാലിക്കുക . ഗൃഹത്തില്‍ മംഗളകര്‍മ്മങ്ങള്‍ നടക്കും . സിനിമാ സീരിയല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പുതിയ കരാറുകളില്‍ ഒപ്പുവയ്ക്കും . അശ്രദ്ധ മുഖേന ബിസിനസില്‍ ധനനഷ്ടം സംഭവിക്കും. വിദേശത്ത് തൊഴില്‍ ചെയ്യുന്നവര്‍ക്ക് തൊഴില്‍ നഷ്ടപ്പെടാന്‍ സാദ്ധ്യതയുണ്ട് . ഏഴരശനി കാലമായ തിനാല്‍ എല്ലാകാര്യങ്ങളിലും ശ്രദ്ധിക്കുക സാങ്കേതിക മേഖലയില്‍ പ്രവര്‍ത്തി ക്കുന്നവര്‍ക്ക് വിദേശയാത്രക്കുള്ള അവസരം ലഭിക്കും . ദാമ്പത്യ ജീവിതം സന്തോഷപ്രദമായിരിക്കും . കലാ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂല സമയം
വൃശ്ചികരാശി (വിശാഖം 1/4, അനിഴം, കേട്ട)
വിദ്യാര്‍ത്ഥികള്‍ക്ക് പഠന കാര്യത്തില്‍ ഉത്സാഹം അനുഭവപ്പെടും . അവിവാഹിതരുടെ വിവാഹ കാര്യത്തിന് അനുകൂല തീരുമാനം ഉണ്ടാകും . ശത്രുക്കളില്‍ നിന്നും പല വിധ വിഷമതകള്‍ അനുഭവപ്പെടും . മനസിന് സന്തോഷവും സമാധാനവും ലഭിക്കും . ദാമ്പത്യജീവിതം സന്തോഷപ്രദ മായിരിക്കും . നിലവിലുണ്ടായിരുന്ന വിവാഹാലോചന തീരുമാനമാകും . പുതിയ ബിസിനസ്സ് തുടങ്ങാന്‍ ശ്രമിക്കുന്നവര്‍ക്ക് സമയം അനുകൂലമല്ല . പ്രമോഷന് ശ്രമിക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഉത്തരവ് ലഭിക്കാന്‍ തടസ്സം നേരിടും . പല വിധത്തില്‍ സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം തൊഴില്‍രഹിതര്‍ക്ക് ജോലി ലഭിക്കാന്‍ തടസം നേരിടും . സാമ്പത്തിക ഇടപാടുകളില്‍ സൂക്ഷിക്കുക . റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ബിസിനസ്സില്‍ മാന്ദ്യത അനുഭവപ്പെടും . പിതാവിന് ശാരീരിക ക്ലേശങ്ങള്‍ ഉണ്ടാകും .
ധനുരാശി (മൂലം, പൂരാടം, ഉത്രാടം 1/4)
സര്‍ക്കാര്‍ സംബന്ധമായി പലവിധ വിഷമതകള്‍ അനുഭവപ്പെടും . കൂടുതല്‍ ജോലിഭാരം കൊണ്ട് മാനസികവും ശാരീരികവുമായി ക്ലേശം ഉണ്ടാകും ദാമ്പത്യ ജീവിതം സന്തോഷപ്രദമായിരിക്കും . ശരീരത്തില്‍ വ്രണമോ മുറിവോ ഉണ്ടാകാന്‍ സാദ്ധ്യതയുണ്ട് . ഗൃഹത്തില്‍ നിന്നും മാറി താമസിക്കേണ്ട അവസ്ഥ ഉണ്ടാകും . ശത്രുക്കളുടെ ഉപദ്രവം വര്‍ദ്ധിക്കും . എല്ലാ കാര്യത്തിലും വളരെ അധികം ശ്രദ്ധിക്കുക . നിലവില്‍ഉള്ള ജോലിയില്‍ തന്നെ തുടര്‍ന്നു കൊണ്ടു പോകാന്‍ ശ്രമിക്കുക. സങ്കീര്‍ണ്ണമായ പ്രശ്‌നങ്ങള്‍ മുഖേന ഉറക്കമില്ലായ്മ അനുഭവ പ്പെടും .സംസാരം നിയന്ത്രിക്കാന്‍ ശ്രദ്ധിക്കണം . വിവാദപരമായ കാര്യങ്ങളില്‍ പരാജയം ഉണ്ടാകും . ഭൂമിസംബന്ധമായ ക്രയവിക്രയ ങ്ങള്‍ക്ക് തടസം നേരിടും സിനിമാ സീരിയല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ധാരാളം അവസരം ലഭിക്കും . ഗൃഹത്തില്‍ ബന്ധുസമാഗമം പ്രതീക്ഷിക്കാം .
മകരരാശി (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ഗൃഹത്തില്‍ മംഗള കര്‍മ്മങ്ങള്‍ നടക്കും. സഹോദര ങ്ങളുമായോ സഹോദരസ്ഥാനീയരുമായോ അഭിപ്രായ വ്യത്യാസത്തിന് സാദ്ധ്യത കര്‍ഷകര്‍ക്ക്് സാമ്പത്തിക നേട്ടം ഉണ്ടാകും . ഉപരിപഠനത്തിന് ശ്രമിക്കുന്നവര്‍ക്ക് തടസ്സങ്ങള്‍ നേരിടും. സന്താനങ്ങള്‍ക്ക് തൊഴില്‍ ലബ്ധി ഉണ്ടാകാനിടയുണ്ട് . ഗൃഹ നിര്‍മ്മാണത്തിന് ഉദ്ദേശിക്കുന്നവര്‍ക്ക് അനുകൂല സമയം . വിദേശത്ത് നിന്നും സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം . ദാമ്പത്യ ജീവിതം സന്തോഷ പ്രമായിരിക്കും . പുതിയ തൊഴില്‍ ചെയ്യാനുള്ള താല്‍പര്യം വര്‍ദ്ധിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് മത്സര പരീക്ഷകളില്‍ വിജയ സാധ്യത കാണുന്നു. ബിസിനസ്സ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് കൂടുതല്‍ ശ്രദ്ധ ആവശ്യമായി വരും . കര്‍മ്മ രംഗത്ത് പുതിയ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കേണ്ടി വരും സന്താനങ്ങളാല്‍ മനസന്തോഷം ലഭിക്കും . പല വിധത്തില്‍ സാമ്പത്തിക നേട്ടം ഉണ്ടാകും . കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രശസ്തി വര്‍ദ്ധിക്കും .
കുംഭരാശി (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)
ദാമ്പത്യജീവിതം സംതൃപ്തികരമായിരിക്കും . നിലവിലുണ്ടായിരുന്ന വിവാഹാലോചന തീര്‍ച്ചപ്പെടുത്തും . സര്‍ക്കാരില്‍ നിന്നും ലഭിക്കാനുള്ള ആനുകൂല്യങ്ങള്‍ ലഭിക്കും. പലവിധ വിഷമതകള്‍ കാരണം നിദ്രാഭംഗം അനുഭവപ്പെടും . ബന്ധുക്കളില്‍ നിന്നും ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടും . പ്രമോഷന് ശ്രമിക്കുന്നവര്‍ക്ക് മേലുദ്ദ്യോഗസ്ഥരില്‍ നിന്നും അനുകൂല ഉത്തരവ് ലഭിക്കും .പല വിഷമഘട്ടങ്ങളില്‍ നിന്നും മോചനം ലഭിക്കും. ഗൃഹ നിര്‍മ്മാണ ത്തിന് അനുകൂല സമയം . സര്‍ക്കാര്‍ നിയമന ഉത്തരവിനായി കാത്തിരിക്കുന്ന ഉദ്ദ്യോഗാര്‍ത്ഥികള്‍ക്ക് നിയമന ഉത്തരവ് ലഭിക്കും. വിദേശത്ത് നിന്നും നാട്ടില്‍ വരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആഗ്രഹം സഫലീ കരിക്കും. സാമൂഹിക സാഹിത്യ രംഗത്തുള്ളവര്‍ക്ക് അംഗീകാരവും പ്രശസ്തിയും ലഭിക്കും . സന്താനങ്ങളുടെ ഭാവിയെ ഓര്‍ത്ത് മനസുല്‍കണ്ടപ്പെടും .
മീനരാശി (പൂരുരുട്ടാതി 1/4, ഉത്രട്ടാതി, രേവതി)
പിതൃഗുണവും ഭാഗ്യപുഷ്ടിയും അനുഭവപ്പെടും . അനാവശ്യ കാര്യങ്ങള്‍ക്ക് പോലും ദമ്പതികള്‍ തമ്മില്‍ കലഹിക്കാനിട വരും . പെട്ടെന്നു ക്ഷേഭമുണ്ടാവാതെ ശ്രദ്ധിക്കണം. രക്തസമ്മര്‍ദ്ദത്തിന് സാദ്ധ്യത . ഉപരി പഠനത്തിനായി വിദേശത്ത് പോകാന്‍ ശ്രമിക്കുന്നവര്‍ക്ക് ആഗ്രഹ സാഫല്യം ഉണ്ടാകും . വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠനത്തിന് ഇഷ്ടപ്പെട്ട വിഷയം ലഭിക്കും
പുതിയ ഗൃഹത്തിലേക്ക് മാറിത്താമസിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അനുകൂല സമയം. അപകീര്‍ത്തിക്ക് സാദ്ധ്യതയുള്ളതിനാല്‍ സ്ത്രികളുമായി അടുത്തിട പഴകുമ്പോള്‍ ശ്രദ്ധിക്കുക . അപ്രതീക്ഷിതമായി മേലധികാരില്‍ നിന്നും ചില വിഷമതകള്‍ ഉണ്ടാകും . വിദ്യാര്‍ത്ഥികള്‍ പഠനകാര്യങ്ങളില്‍ അലസത പ്രകടമാക്കും . മാതാവിന് ശാരീരിക അസുഖങ്ങള്‍ ഉണ്ടാകും . ഭൂമിസംബന്ധമായ ക്രയവിക്രയ ങ്ങള്‍ക്ക് അനുകൂല സമയം |