ലണ്ടന്‍: ടെനെറിഫില്‍ നിന്ന് യുകെയിലേക്ക് പോവുകയായിരുന്ന വിമാനത്തില്‍ യാത്രക്കാരന്‍ മരിച്ചു. സംഭവത്തെ തുടര്‍ന്ന് വിമാനം അടിയന്തരമായി നിലത്തിറക്കി. 70 വയസ്സ് പ്രായം തോന്നിക്കുന്ന വയോധികനാണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് വിമാനം സ്‌പെയിനിലെ സാന്റിയാഗോ-റോസല ഡി കാസ്‌ട്രോ വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ് നടത്തിയതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. മരിച്ചയാളെക്കുറിച്ചുള്ള മറ്റ് വിവരങ്ങള്‍ അധികൃതര്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.