Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.2854 INR  1 EURO=108.1198 INR
ukmalayalampathram.com
Tue 31st Mar 2026
 
 
UK Special
  Add your Comment comment
യുകെയില്‍ മലയാളി നഴ്‌സിന് ഡ്യൂട്ടിക്കിടയില്‍ കുത്തേറ്റ സംഭവം, വിചാരണ ജൂലൈ 14 ന്
reporter

ലണ്ടന്‍: യുകെയില്‍ മലയാളി നഴ്‌സിന് ഡ്യൂട്ടിക്കിടയില്‍ കുത്തേറ്റ സംഭവത്തില്‍ വിചാരണ ജൂലൈ 14ന് ആരംഭിക്കും. മാഞ്ചസ്റ്റര്‍ റോയല്‍ ഓള്‍ഡ്ഹാം എന്‍എച്ച്എസ് ആശുപത്രിയില്‍ ജോലി ചെയ്യുന്ന അച്ചാമ്മ ചെറിയാനെ ജനുവരി 11ന് രാത്രി 11.30ന് ആണ് പ്രതി ആക്രമിച്ചത്. ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിയ റൗമോണ്‍ ഹക്ക് (37) എന്നയാളാണ് അക്രമി. കഴുത്തിന് പിന്നില്‍ കത്രിക കൊണ്ട് കുത്തേറ്റാണ് അച്ചാമ്മ ചെറിയാന് പരുക്കേറ്റത്. ഇപ്പോള്‍ ആരോഗ്യ നിലയില്‍ പുരോഗതി ഉണ്ടെന്നാണ് ലഭ്യമായ വിവരം. നിലവില്‍ റിമാന്‍ഡില്‍ തുടരുന്ന പ്രതിയെ സംഭവ ദിവസം തന്നെ അറസ്റ്റ് ചെയ്തിരുന്നു. അക്യൂട്ട് മെഡിക്കല്‍ വിഭാഗം യൂണിറ്റില്‍ ശസ്ത്രക്രിയയ്ക്കായി ഉപയോഗിക്കുന്ന കത്രിക ഉപയോഗിച്ച് യാതൊരു പ്രകോപനവുമില്ലാതെ റൗമോണ്‍ ഹക്ക് അച്ചാമ്മയെ ആക്രമിക്കുക ആയിരുന്നു എന്നാണ് പ്രാഥമിക വിവരം.

കഴിഞ്ഞ 10 വര്‍ഷമായി റോയല്‍ ഓള്‍ഡ്ഹാം ആശുപത്രിയില്‍ ജോലി ചെയ്തു വരികയാണ് അച്ചാമ്മ ചെറിയാന്‍. കൊലപാതക ശ്രമത്തിനും ആയുധം കൈവശം വച്ചതിനുമുള്‍പ്പെടെ കേസുകളാണ് പ്രതിക്ക് എതിരെ ഉള്ളത്. മലയാളിയായ ആരോഗ്യപ്രവര്‍ത്തകയ്ക്കെതിരെ നടന്ന അക്രമം ദേശീയ മാധ്യമങ്ങളിലടക്കം വലിയ വാര്‍ത്ത ആയിരുന്നു. ആക്രമണത്തിന് ഇരയായ നഴ്‌സിനും കുടുംബത്തിനും എല്ലാവിധമായ പിന്തുണയും നല്‍കുമെന്ന് ആരോഗ്യ മന്ത്രി വെസ് സ്ട്രീറ്റിങ് പറഞ്ഞു. നഴ്സുമാര്‍ എന്‍എച്ച്എസിന്റെ നട്ടെല്ലാണെന്നും വെസ് സ്ട്രീറ്റിങ് പ്രതികരിച്ചു. നഴ്സുമാര്‍ക്ക് ഭയമില്ലാതെ ആളുകളെ പരിചരിക്കാന്‍ കഴിയണമെന്ന് സംഭവത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തിയ റോയല്‍ കോളജ് ഓഫ് നഴ്‌സിങ്, യൂണിസണ്‍ സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു.

 
Other News in this category

 
 




 
Close Window